Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് ചെയ്തതില്‍ തെറ്റുപറ്റി..മനുഷ്യനല്ലേ; ബ്ലെസ്ലിയുടെ വീട്ടിലെത്തി ഏറ്റുപറഞ്ഞ് റോബിന്‍; ഇതെന്തുപറ്റി!

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും തുടര്‍ന്നുപോയിക്കൊണ്ടിരുന്ന വലിയ വിവാദം റോബിന്‍ ഇന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. ബ്ലെസ്ലിയുമായുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും തങ്ങള്‍ ഇപ്പോള്‍ ഹാപ്പിയാണെന്നും റോബിന്‍ പറഞ്ഞു. ബ്ലെസ്ലിയുടെ വീട്ടില്‍ റോബിന്‍ എത്തിയിരുന്നു. അവിടെ വെച്ചുതന്നെയാണ് ബ്ലെസ്ലിയുമായുള്ള പ്രശ്‌നം അവസാനിച്ചതായി റോബിന്‍ പറഞ്ഞത്.

ബിഗ്‌ബോസിനകത്ത് ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും പിന്നീട് അപ്രതീക്ഷിതമായി റോബിന്‍ ബിഗ്‌ബോസിന് പുറത്തായതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത്. ദില്‍ഷയുടെ പേരിലായിരുന്നു പ്രശ്‌നം. റോബിന്‍ ബ്ലെസ്ലിയുടെ ഒരു വീഡിയോ പുറത്ത് വിടുകയും ഇത് വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ ചെയ്തത് തെറ്റായിപ്പോയെന്നാണ് റോബിന്‍ പറഞ്ഞത്.

1

റോബിന്റെ പ്രതികരണം വായിക്കാം:

എടുത്തുച്ചാട്ടത്തിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി അതില്‍ എന്റെ ഭാഗത്ത് തെറ്റുണ്ട്. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഇവിടെ വന്നതും.. ഇവനോട് സംസാരിക്കണമെന്ന് ഞാന്‍ കുറേദിവസമായി വിചാരിക്കുന്നു പക്ഷേ നടന്നില്ല ഇന്നാണ് നടന്നത്..വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് ഞാന്‍ അവന്റെയടുത്ത് പറഞ്ഞു. ഇന്നത്തെ ദിവസം വീഡിയോ ഡിലീറ്റ് ചെയ്തു.

2

എനിക്ക് വിഷമമുള്ളത് കൊണ്ടാണ് ഇവിടെ വന്ന് ഇവന്റെ അടുത്ത് സംസാരിച്ചത്ത്. ഇവന്റെ യുകെയില്‍ ഉള്ള ബ്രദറുമായും പ്രശ്‌നമില്ല. ഞങ്ങള്‍ തമ്മില്‍ വീഡിയോ കോളൊക്കെ ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടും ഇങ്ങോട്ടും യാതൊരു പ്രശ്‌നവുമില്ല...ബിഗ്‌ബോസ് എന്ന ചാപ്റ്റര്‍ കഴിഞ്ഞു. നമ്മളെല്ലാവരും ഹാപ്പിയായി ഇരിക്കുകയാണ്, റോബിന്‍ പറഞ്ഞു.ആ വീഡിയോ ചെയ്തത് തെറ്റായ കാര്യമാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ അത് പോസ്റ്റ് ചെയ്ത് പോയെന്നും ഡിലീറ്റ് ചെയ്യാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല, പലതവണ ബ്ലെസ്ലിയെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചെന്നും കിട്ടിയിരുന്നില്ലെന്നും ഇന്ന് കോണ്‍ടാക്ട് ചെയ്ത് വീഡിയോ ഡീലീറ്റ് ചെയ്‌തെന്നും റോബിന്‍ പറഞ്ഞു.

3

മനുഷ്യരല്ലേ തെറ്റുപറ്റും എനിക്ക് തെറ്റുപറ്റി..തെറ്റുപറ്റിക്കഴിഞ്ഞാല്‍ എന്ത് ചെയ്യണം തിരുത്താന്‍ വേണ്ടി അവസരം കിട്ടണം ഇപ്പോള്‍ അതിന് അവസരം കിട്ടി അത് തീര്‍ന്നു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ആ ഒരു സ്റ്റേറ്റ്‌മെന്റ് തെറ്റാണ് , ആ ചെയ്ത വീഡിയോയില്‍ തെറ്റുണ്ട് എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഡിലീറ്റ് ചെയ്തത്. റോബിന്‍ പറഞ്ഞു.ഇനി ആവശ്യം ഇല്ലാതെ ദൈവത്തെ ഓര്‍ത്ത് ചെളിവാരി എറിയരുത്..റിക്വസ്റ്റാണ്..നമ്മള്‍ എല്ലാവരും ഹാപ്പിയായി ഇരിക്കുകയാണ് അത് കുളമാക്കരുത്. റോബിന്‍ പറഞ്ഞു.

4


ബിഗ്‌ബോസിനകത്ത് നല്ല സുഹൃത്തുക്കളായിരുന്നു റോബിനും ബ്ലെസ്ലിയും റോബിനും ദില്‍ഷയ്ക്കും. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ദില്‍ഷയോട് പ്രണയമായിരുന്നു. രണ്ട് പേരും ഇക്കാര്യം ദില്‍ഷയോട് പറഞ്ഞിരുന്നു എന്നാല്‍ ദില്‍ഷ രണ്ടുപേരുടെ പ്രണയവും സ്വീകരിച്ചിരുന്നില്ല. ബ്ലെസ്ലി തനിക്ക് അനിയനെ പോലെയാണെന്നും ഡോ റോബിന്‍ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും പറഞ്ഞു. അങ്ങനെ ബിഗ്‌ബോസിന്റെ ടൈറ്റില്‍ വിന്നറായി ദില്‍ഷ മാറുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

5


റോബിന്റെ ഫാന്‍സിന്റെ വോട്ടുകൊണ്ടാണ് ദില്‍ഷ വിജയിച്ചതെന്ന് ആരോപണം ഉയര്‍ന്നു. വിവാദങ്ങളോട് ആദ്യമൊന്നും ദില്‍ഷ പ്രതികരിച്ചിരുന്നില്ല എങ്കിലും പിന്നീട് ദില്‍ഷ പ്രതികരിച്ചു. റോബിനുമായും ബ്ലെസ്ലിയുമായുമുള്ള എല്ലാ ബന്ധവും താന്‍ അവസാിപ്പിച്ചെന്നും കളിച്ചുതന്നെയാണ് ബിഗ്‌ബോസില്‍ ജയിച്ചതെന്നും ദില്‍ഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+