Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ വാക്കുകൾ കേട്ട് വിങ്ങിപ്പൊട്ടി അഖിൽ; മോഹൻലാലിന് മുന്നിൽ കണ്ണുകൾ നിറഞ്ഞൊഴുകി

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു മത്സരാർത്ഥി അഖിൽ മാരാർ ആയിരിക്കും. അതുപോലെ തന്നെ വിമർശകരും ഉണ്ട്. ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ കരുതുന്ന മത്സരാർത്ഥി കൂടിയാണ് അഖിൽ. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ മുന്നിൽവെച്ച് അഖിൽ വികാരഭരിതനായിരുന്നു. തന്നെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ കേട്ടാണ് അഖിൽ കരഞ്ഞത്.

ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായി മത്സരാർത്ഥികളുടെ അച്ഛനും പിതൃതുല്യരായി കാണുന്നവരും ആശംസ അറിയിച്ചിരുന്നു. അപ്പോഴായിരുന്നു അഖിലിന്റെ അച്ഛൻ വീഡിയോ സന്ദേശം വഴി അഖിലിന് ആശംസയറിയിച്ചത്. അഖിലിന്റെ അച്ഛനൊപ്പം അഖിലിന്റെ രണ്ട് മക്കളും ഉണ്ടായിരുന്നു.

Akhil

താനും മകനും നല്ല സുഹൃത്തുക്കളാണെന്നാണ് അഖിലിന്റെ അച്ഛൻ പറഞ്ഞത്. ബി​ഗ്ബോസിൽൃ അഖിൽ പങ്കെടുത്തത് താനും കുടുംബവും ഭാ​ഗ്യമായി കാണുന്നുവെന്നും അച്ഛൻ പറഞ്ഞു. നിന്റെ അച്ഛൻ എന്ന രീതിയിൽ അഭിമാനിക്കുന്നു. ഒരേയൊരു സന്ദേശം അവന്റെ ആരോഗ്യം അവൻ നോക്കണമെന്നതാണ്.

ഇത്രയും എത്തിയതിൽ അച്ഛൻ എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. ബിഗ് ബോസിന് നന്ദി രേഖപ്പെടുത്തുന്നു, എന്നാണ് അഖിലിന്റെ അച്ഛൻ പറഞ്ഞത്. അച്ഛന്റെ വാക്കുകൾ കേട്ട് അഖിലിന്റെ കണ്ണുകൾ നിറയുകയായിരുന്നു. താനും അച്ഛനും ഇങ്ങനെ ഫാദേഴ്സ് ഡേ ആശംസിക്കാറൊന്നും ഇല്ലെന്ന് അഖിൽ പറയുന്നു.

താൻ പിറന്നാൾ പോലും ആഘോഷിച്ചിട്ടില്ലെന്നും അഖിൽ പറഞ്ഞു. അങ്ങനെയുള്ള കുട്ടിക്കാലവും അവസരവും ഉണ്ടായിട്ടില്ലെന്നും മാതാപിതാക്കളെ അഭിമാനമഭരിതരാക്കാനായിരുന്നു താൻ ശ്രമിച്ചത്. പക്ഷേ അഹങ്കാരിയായ മകനെ അവർ എതിർത്തു കൊണ്ടേയിരുന്നുവെന്നും അഖിൽ പറഞ്ഞു. താൻ ഒരുപാട് അടികൊള്ളുമായിരുന്നുവെന്നും അഖിൽ പറയുന്നുണ്ട്.

സാറിന്റെ സ്‍ഫടികം സിനിമ പോലെയായിരുന്നു. നന്നായി പഠിച്ചു വന്ന മകൻ നാട്ടിൽ റൗഡി ആയി. അച്ഛന് ഇപ്പോൾ അഭിമാനിക്കാൻ പോന്ന മകനായി എന്ന് കേൾക്കുമ്പോൾ അച്ഛനോടും അമ്മയോടും നീതിപുലർത്തി എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് മോഹൻലാലിനോട് അഖിൽ പറയുന്നു.

താൻ എപ്പോഴും ഭാര്യയോട് പറയാറുണ്ട് കോടിക്കണക്കിന് പൈസ സമ്പാദിക്കുകയല്ല ഭാവിയിൽ അവരുടെ അച്ഛനെ ഓർത്ത് അവർ അഭിമാനിക്കാൻ തോന്നുമ്പോഴാണ് താൻ ഒരു നല്ല അച്ഛനായി മാറുന്നതെന്ന്. അവർക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ടാകുക എന്നതാണ് ഒരു മകൻ എന്ന നിലയിൽ ചെയ്യാൻ കഴിയുന്നതെന്നും അഖിൽ പറയുന്നു.

അതേസമയം, ബി​ഗ്ബോസ് വീട്ടിൽ ഇപ്പോൾ‍ ആവേശം നിറഞ്ഞപോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തവണ വിഷ്ണുവാണ് വീടിന് പുറത്തായത്. ഇനി 9 മത്സരാർത്ഥികളാണ് ഉള്ളത്. അതിൽ അഞ്ച് പേരായിരിക്കും ഫൈനൽ 5 ൽ എത്തു​ക. നാദിറ ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതിലൂടെ നേരിട്ട് ഫിനാലയിൽ എത്തി. ഇനി ബാക്കിയുള്ള ആ നാല് പേർക്കുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+