Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഹാപാപി, ദുഷ്ടത്തി നീ കൊന്നോ അവനെ'; റെനീഷയുടെ ചോദ്യം ആമിയോട്! ഇതെന്ത് കഥയെന്ന് പ്രേക്ഷകർ

ബിഗ്‌ബോസ് സീസൺ 5 പ്രേക്ഷരുടെ മനസ്സിൽ ഇടംനേടിക്കഴിഞ്ഞിരിക്കുകയാണ്. ആവേശത്തോടെയാണ് മത്സരം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ സീസണിൽ നിന്നും ഒരുപാട് മാറ്റങ്ങളുണ്ട് ഇത്തവണ. കാരണം ഇത്തവണ കടുപ്പമുള്ള ടാസ്‌ക്കുകളൊക്കെ ആദ്യം തന്നെയാണ് വന്നിരിക്കുന്നത്. ആദ്യത്തൈ ടാസ്‌ക് കുറച്ച് കടുപ്പമുള്ളതായിരുന്നു. കട്ട വെച്ച് വൻ മതിൽ എന്ന ടാസ്‌കായിരുന്നു.

ഈ ടാസ്‌ക്കിനിടെ ചില വഴക്കുകളൊക്കെ നടന്നിരുന്നു. തുടർന്ന് പല സംഭവങ്ങളും നടന്നികുന്നു. ഇപ്പോൾ മറ്റൊരു ടാസ്‌ക് കൂടി ബിഗ്‌ബോസിൽ വന്നിരിക്കുകയാണ്. കുറച്ച് രസകരമായ, വ്യത്യസ്തമായ ടാസ്‌കാണ്. ചലച്ചിത്ര താര സംഗമം ബിഗ്‌ബോസിനകത്ത് ഉണ്ടാകുമെന്നാണ് മോഹൻലാൽ പറഞ്ഞത് പ്രേക്ഷകരുടെ ഇഷ്ട ചലച്ചിത്ര താരത്തെ കാണാൻ പറ്റുമെന്നും അദ്ദേഹം പറയുന്നുണ്ട്.

bigg Boss5

ഇപ്പോൾ ഈ ടാസ്തിനെ റെനീഷയും സെറീനയും തമ്മിലുള്ള സംസാരമാണ് വൈറൽ ആവുന്നത്. രണ്ട് പേരും രണ്ട് കഥാപാത്രമായാണ് വന്നിരിക്കുന്നത്. സെറീന സമ്മൻ ഇൻ ബത്‌ലഹേമിൽ മഞ്ജു വാര്യർ അഭിനയിച്ച അഭിരാമി എന്ന റോളിലാണ് എത്തിയത്. റെനീഷയാണെങ്കിൽ മണിച്ചിത്രത്താഴിൽ ശോഭന ചെയ്ത നാഗവല്ലിയായാണ് എത്തിയത്. ഇവർ രണ്ടപേരുമാണ് സംസാരിക്കുന്നത്. നിരഞ്ജനുമായുള്ള പ്രേമക്കെുറിച്ച് പറയൂ എന്ന് നഗവല്ലി പറയുമ്പോൾ നിനക്ക് എപ്പോഴും പ്രേമത്തെക്കുറിച്ചേ ഉള്ളൂ എന്ന് ആമി ചോദിക്കുന്നു. പിന്നീട് ഇവർ ഈ സിനിമയിലെ ഡയലോ​​ഗ് പറയുകയാണ്.

നിരഞ്ജൻ പോയിടത്തേക്ക് ഞാനും പോകും എന്ന് സെറീന പറയുന്നു. എന്നാൽ എങ്ങോട്ടാ നിരഞ്ജൻ പോയിരിക്കുന്നത്. മഹാപാപി ദുഷ്ടത്തി കൊന്നോ നീ..ഞാൻ അല്ല ‍ജയിൽലിൽ നിന്ന് തൂക്കിലേറ്റയതാണ് എന്നാണ് സെറീന പറയുന്നത്. പിന്നീട് ബാക്കി സംഭാഷണങ്ങൾ പറയുന്നുണ്ടെങ്കിലും സെറീനയ്ക്ക് സിനിമയുടെ കഥ ബാക്കി കൃത്യമായി അറിയുന്നില്ല. ബി​​ഗ് ബോസ് വീട്ടിലെ എല്ലാവരും ഓരോ കഥാപാത്രമായി മാറുന്നുണ്ട്.

അതേസമയം, അതുപോലെ ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ നോമിനേഷന് പ്രഖ്യാപിച്ചു. ഡയറക്റ്റ് നോമിനേഷനും വീക്കിലി ടാസ്കിനും ശേഷം ഒരു നോമിനേഷൻ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. ഒൻപത് പേരായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്. ശോഭ, ദേവു, ഷിജു, ജുനൈസ്, നാദിറ, ശ്രുതി ലക്ഷ്മി, സാഗർ, മനീഷ, അഖിൽ മാരാർ എന്നിവരായിരുന്നു ഈ ലിസ്റ്റിൽ ഇടംപിടിച്ചത്. ഈ ലിസ്റ്റിൽ ഉൾപ്പെടാതെപോയ എട്ട് പേരിൽ നിന്ന് നോമിനേഷനുകൾ തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് ഇന്ന് അവസരം നൽകിയത്.

വിഷ്‍ണു, ഗോപിക, അഞ്ജൂസ്, ഏയ്ഞ്ചലിൻ, റിനോഷ്, റെനീഷ, ലച്ചു, മിഥുൻ എന്നിവരായിരുന്നു എട്ട് പേർ. ഈ എട്ട് പേരിൽ നിന്നും പ്രേക്ഷകരുടെ വിധി തേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന രണ്ട് പേരെ വീതം ഓരോരുത്തരും നോമിനേറ്റ് ചെയ്യാൻ പറഞ്ഞു

ശോഭ- വിഷ്ണു, ഗോപിക

വിഷ്‍ണു- റെനീഷ, ഗോപിക

ഗോപിക- റെനീഷ, അനിയൻ മിഥുൻ

ദേവു- ഗോപിക, അനിയൻ മിഥുൻ

ഷിജു- ഗോപിക, അനിയൻ മിഥുൻ

റെനീഷ- ഏയ്ഞ്ചലിൻ, ഗോപിക

ജുനൈസ്- റെനീഷ, വിഷ്ണു

നാദിറ- അനിയൻ മിഥുൻ, റെനീഷ

ശ്രുതി ലക്ഷ്മി- ലച്ചു, ഗോപിക

സാഗർ- റെനീഷ, അനിയൻ മിഥുൻ

മനീഷ- റിനോഷ്, ലച്ചു

ഏയ്ഞ്ചലിൻ- ഗോപിക, റെനീഷ

ലച്ചു- ഏയ്ഞ്ചലിൻ, ഗോപിക

അനിയൻ മിഥുൻ- ഏയ്ഞ്ചലിൻ, വിഷ്ണു

സെറീന- ലച്ചു, ഗോപിക

റിനോഷ്- വിഷ്ണു, ഗോപിക

അഞ്ജൂസ്- ഏയ്ഞ്ചലിൻ, റിനോഷ്

അഖിൽ മാരാർ- റിനോഷ്, ഏയ്ഞ്ചലിൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+