ബിഗ് ബോസ് കപ്പുയർത്തുക ശോഭ വിശ്വനാഥോ?: അഖില്‍ മാരാർ ആരാധകന്‍ സംശയിക്കുന്ന 6 കാരണങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലയോട് കുടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 78 ദിവസങ്ങള്‍ പിന്നിട്ട ഷോയില്‍ ഒമ്പത് താരങ്ങളാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗ്രാന്‍ഡ് ഫിനാലയിലേക്ക് എത്തുക അഞ്ച് താരങ്ങളാണോ അതോ കഴിഞ്ഞ തവണത്തേത് പോലെ ആറ് താരങ്ങളായിരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്തുതന്നെയായാലും രണ്ടാഴ്ചക്കിടയില്‍ നാലുപേർ പുറത്താകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
ആരായിരിക്കും ഇത്തവണത്തെ വിജയി എന്നത് സംബന്ധിച്ച് വലിയ തോതിലുള്ള ചർച്ചകളാണ് ബിഗ് ബോസിന് പുറത്തും നടക്കുന്നത്. വലിയൊരു വിഭാഗം അഖില്‍ മാരാർ ഇത്തവണത്തെ കപ്പ് ഉയർത്തുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവസാന നിമിഷം ട്വിസ്റ്റ് ഉണ്ടാവുമെന്നാണ് മറുവിഭാഗം പ്രതീക്ഷിക്കുന്നത്. റിനോഷില്‍ തുടക്കം മുതലെ ഇത്തരമൊരു പ്രതീക്ഷ ആരാധകർ വെച്ചുപുലർത്തുന്നുണ്ട്. എന്നാല്‍ വേറൊരു വിഭാഗം ആരാധകർ അവകാശപ്പെടുന്നത് ശോഭ വിശ്വാനാഥ് ആയിരിക്കും ഇത്തവണത്തെ വിജയി എന്നാണ്.

എന്തുകൊണ്ട് ശോഭ മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ ആവുമെന്നതിന്റെ കൃത്യമായ കാരണങ്ങളും വിവേക് വേണുവെന്ന അഖില്‍ മാരാർ ആരാധാകനായ പ്രേക്ഷകന്‍ ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിഗ് ബോസും ഏഷ്യാനെറ്റും ശോഭയെ സംരക്ഷിക്കുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് വിമർശനാത്മകമായ ഈ കുറിപ്പില്‍ ചൂണ്ടിക്കാണ്ടുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ് ബോസ് സീസൺ 5 വിജയിയാവാന്‍ പോകുന്നത് ശോഭ വിശ്വനാഥ് ആണെന്ന് തോന്നുന്നു. കാരണം ബിഗ് ബോസും ഏഷ്യാനെറ്റും ശോഭയെ പലപ്പോഴും സംരക്ഷിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. പല വീക്കെൻഡ് എപ്പിസോഡിലും ശോഭ ചെയുന്ന തെറ്റുകൾ ചോദിക്കാറില്ല, അല്ലെങ്കില്‍ സംപ്രേക്ഷണം ചെയ്യാറില്ല. അത്തരത്തിലുള്ള ചില ഉദാഹരണങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടാം.
1. ശോഭ പലപ്പോഴായി അവിടെ തെറി വിളിക്കാറുണ്ട്. ലാസ്റ്റ് നടന പ്രാങ്ക് ടാസ്കില്‍ പോലും അത് ചെയ്‌തു. എന്നിട്ട് ഈ വീക്കെൻഡ് എപ്പിസോഡിൽ റിനോഷ് തെറി പറഞ്ഞ കേസ് മാത്രം ചൂണ്ടിക്കാട്ടി. ഒരു മുന്നറിയിപ്പ് പോലും ശോഭക്ക് ഈ കാര്യത്തിൽ ലാലേട്ടൻ കൊടുത്തട്ടില്ല.
2. ബിഗ് ബോസ് നിയമ പ്രകാരം മത്സരാർത്ഥികള്‍ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി ഷോയില്‍ പറയാൻ പാടില്ല. എന്നാല്‍ ശോഭ പലപ്പോഴും ചാരിറ്റിയുടെ കാര്യം വീട്ടിൽ പറയുന്നുണ്ട്. ഇത് റിനോഷ് അവിടെ ചൂണ്ടി കാണിച്ചതാണ്. എന്നിട്ടും ബിഗ് ബോസ് അത് ഈ വീക്കെൻഡ് എപ്പിസോഡിൽ ചോദിച്ചില്ല.

3. കണ്‍ഫഷന്‍ റൂമിൽ നടന്ന കാര്യം പുറത്തു പറയരുതെന്ന നിയമമുണ്ട്. പക്ഷെ എല്ലാവരും അത് തെറ്റിക്കുന്നു. എന്നാൽ ശോഭ പല പ്രാവശ്യം ഇത് പറയുക മാത്രമല്ല, വളച്ചൊടിച്ച് വീട്ടിലുള്ളവരോട് സംസാരിക്കാറുണ്ട്. ആദ്യ സീസണില്‍ ശ്വേത മേനോൻ ഇതേ തെറ്റ് ചെയ്തപ്പോൾ ലാലേട്ടൻ ചോദ്യം ചെയ്തത് നമ്മൾ കണ്ടതാണ്. പക്ഷേ ശോഭയുടെ കേസിൽ അത് ചോദിച്ചില്ല.
4. റിനോഷിനെ ആഹാരത്തിന്റെ മുന്നിൽ വെച്ച് അപമാനിച്ചു എന്ന് പറഞ്ഞ മരാറിനെ ചോദ്യം ചെയ്ത ലാലേട്ടൻ ശോഭ പലപ്പോഴായി മാരാർ ഫുഡ് കഴിക്കുന്നതിന്റ മുന്നിൽ വെച്ച് മാരാരെ അപമാനിച്ചിട്ടും ഇതുവരെ വീക്കെൻഡ് എപ്പിസോഡിൽ ചോദിച്ചിട്ടില്ല.
5. ഒരാളുടെ ആരോഗ്യാവസ്ഥയെ കളിയാക്കും വിധം സംസാരിച്ചിട്ടും ഇതുവരെ അത് ചോദിച്ചിട്ടില്ല
6. മത്സരാർതഥികള്‍ സ്വന്തം ബിസിനസ് അല്ലെങ്കില്‍ ബ്രാന്‍ഡിനെക്കുറിച്ച് സംസാരിച്ചാല്‍ ബിഗ് ബോസ് ആ പേരുകള്‍ മ്യൂട്ട് ചെയ്യും. പക്ഷെ വീവേഴ്സ് വില്ലേജിനെപ്പറ്റിയുള്ളത് മ്യൂട്ട് ചെയ്യില്ല. ഫലത്തില്‍ ഒരാൾ ചെയുന്ന തെറ്റുകളെ ചൂണ്ടികാണിക്കുകയും വേറെ ഒരാൾ ചെയുന്നത് കാണിക്കാതെയും ഇരിക്കുമ്പോൾ ബിഗ് ബോസ് അയാളെ സംരക്ഷിക്കുന്നത് പോലെയാണ് തോന്നുന്നത്.












Click it and Unblock the Notifications