'നിങ്ങളെ അവർ വിന്നറാക്കിയാലും എനിക്ക് അവരോട് സഹതാപം മാത്രം; രണ്ടും കൽപ്പിച്ച് ജുനൈസ്
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത് 10 മത്സരാർത്ഥികളാണ് ബിഗ്‌ബോസ് വീട്ടിൽ ഇപ്പോൾ ഉള്ളത്. ഈ 10 പേരിൽ നിന്ന് ആരാണ് ഫൈനൽ 5 ൽ എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. കഴിഞ്ഞ എവിക്ഷനിൽ ആരും പുറത്തുപോയിരുന്നില്ല.
സെറീനയാണ് പുറത്തുപോകേണ്ടിയിരുന്നത്. എന്നാൽ സെറീനയെ സീക്രട്ട് റൂമിൽ കൊണ്ടുപോയി കഴിഞ്ഞദിവസം ബിഗ്‌ബോസ് വീട്ടിലേക്ക് തന്നെ എത്തിച്ചു. ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ 12ാം ആഴ്ചയിലെ എവിക്ഷന് വേണ്ടിയുള്ള നോമിനേഷൻ കഴിഞ്ഞിരിക്കുകയാണ്. ഏഴ് പേരാണ് നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്.

നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, ശോഭ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട് ലിസ്റ്റിൽ എത്തിയത്. സെറീന നേരിട്ട് തന്നെ നോമിനേഷനിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ഏഴ് പേരിൽ നിന്ന് ശോഭ സുരക്ഷിത ആയിട്ടുണ്ട്. ബിഗ്‌ബോസ് സീസൺ 5 ലെ അവസാനത്തെ ക്യാപ്റ്റനായ ജുനൈസിന് ഒരു വിശേഷ അധികാരം ലഭിച്ചിരുന്നു. ഈ അധികാരം വഴിയാണ് ശോഭ സുരക്ഷിതയായത്.
എവിക്ഷന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെട്ട ഒരാളെ സുരക്ഷിതമാക്കി അയാൾക്ക് പകരം നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെടാത്തവരെ ജുനൈസിന് നോമിനേറ്റ് ചെയ്യാം. മിഥുൻ, റിനോഷ്, അഖിൽ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഇല്ലാതിരുന്നത്. എന്നാൽ ശോഭയ്ക്ക് പകരം നോമിനേഷനിലേക്ക് ജുനൈസ് തിരഞ്ഞെടുത്തത് അഖിലിനെയായിരുന്നു. അതിനുള്ള കാരണവും പറയുന്നുണ്ട്.
അഖിൽ മാരാറിന് പുറത്ത് ഒരുപാട് പിന്തുണ ഉള്ളതുകൊണ്ടാണ് നോമിനേഷനുകളിൽ നിന്ന് രക്ഷപ്പെട്ട് അഖിൽ ഇതുവരെ എത്തിയതെന്ന് ജുനൈസ് പറയുന്നു. താൻ കണ്ടതിൽ വെച്ച് ഫേക്ക് ആയിട്ടുള്ള ആളാണ് അഖിൽ എന്ന് ജുനൈസ് പറഞ്ഞു. മുഖംമൂടിയിട്ടാണ് ഇത്രയും ദിവസം നിന്നതെന്നും നിങ്ങളെ പോലെയുള്ള ഒരാൾ ഈ കപ്പുമായി നിന്നാൽ സമൂഹത്തിൽ നല്ലരീതിയിൽ അതിന്റെ അപകടം ഉണ്ടാവുമെന്നും ജുനൈസ് പറയുന്നു.
വലിയൊരു മാറ്റത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ, ബാറ്റിൽ ഓഫ് ഒറിജിനലിൽ ഇത്രയും വലിയ ഫേക്ക് ആയിട്ടുള്ള മുഖംമൂടിവെച്ച് നിങ്ങൾ നിന്നു. എനിക്ക് നിങ്ങൾ ടോപ്പ് 5 ൽ എത്തുന്നതിൽ ഒരു താല്പര്യവും ഇല്ല. പക്ഷേ നിങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുണ്ട്. അവർ നിങ്ങളെ വിന്നറാക്കുകയാണെങ്കിൽ എനിക്ക് അവരോട് സഹതാപം മാത്രമേ ഉള്ളൂ എന്നും ജുനൈസ് പറയുന്നു.
എന്നാൽ താങ്ക്യൂ മിസ്റ്റർ ജുനൈസ് എന്നുമാത്രമാണ് അഖിൽ ജുനൈസിനോട് പറയുന്നത്. ജുനൈസ് ശോഭയെ രക്ഷിച്ചതോടെ നോമിനേഷനിൽ നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിവരാണ് ഉള്ളത്. പുറത്താക്കാൻ തങ്ങൾ ആഗ്രഹിക്കുന്ന രണ്ട് മത്സരാർത്ഥികളുടെ പേരുകൾ ആണ് ഓരോ മത്സരാർഥിയും പറഞ്ഞത്.












Click it and Unblock the Notifications