Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാൾ; എന്നിട്ടും ആ വിയോഗം ഉലച്ചുകളഞ്ഞു: സിദ്ധാര്‍ത്ഥിനെ അനുസ്മരിച്ച് ആര്യ

നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായി സിദ്ധാര്‍ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ചലച്ചിത്ര ലോകം ഇപ്പോഴും മുക്തരായിട്ടില്ല. 40 വയസുകാരനായിരുന്നു താരം ഹൃദയാഘാതം മൂലമായിരുന്നു മരണപ്പെട്ടത്. മുബൈയിലെ വസതിയല്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥ് ശുക്ലയെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് ഏതാനും സമയത്തിനുള്ളില്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വലിയ ആഘാതമായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ലയുടെ മരണം അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം നല്‍കിയത്. നിരവധി പേര്‍ താരത്തിന്‍റെ മരണത്തില്‍ അനുശോചന കുറിപ്പ് അറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

ബിഗ് ബോസ് ആര്യ

ഇത്തരത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരവുമായ ആര്യയും ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. "വളരെ ഞെട്ടലോടെയാണ് ഇത് ഞാന്‍ ടൈപ്പ് ചെയ്യുന്നു. ബിഗ് ബോസ് സീസൺ 13 മുതൽ ഈ മനുഷ്യന്റെ ഒരു വലിയ ആരാധികയാണ് ഞാന്‍. ഈ വാര്‍ത്ത അവിശ്വസനീയമാണ്. അവന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹം വളരെ വേഗം പോയി,"- എന്നായിരുന്നു ആര്യ കുറിച്ചത്.

സിദ്ധാർത്ഥിന്റെ വിയോഗം

സിദ്ധാർത്ഥിന്റെ വിയോഗം തന്നെ എങ്ങനെ ഉലച്ചുവെന്നും മറ്റൊരു പോസ്റ്റില്‍ ആര്യ പരാമർശിച്ചു. "ഒരാളുടെ മരണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല (എന്റെ ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാൾ, അദ്ദേഹത്തിന്റെ ഷോകളിലൂടെ മാത്രമാണ് ഞാൻ അദ്ദേഹത്തെ അറിയുന്നത്, പക്ഷേ ഒരു വലിയ ആരാധകൻ) എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു''- എന്നായിരുന്നു ആര്യയുടെ വാക്കുകള്‍.

സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രേവതി

എല്ലാ ഭാഷകളുടേയും ബിഗ് ബോസ് എടുത്ത് നോക്കുമ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം സിദ്ധാര്‍ത്ഥ് ആയിരുന്നുവെന്നാണ് വ്ലോഗര്‍ രേവതിയും വലിയ വികാരത്തോടെ പറയുന്നത്. ബിഗ് ബോസ് എന്നൊരു ഗെയിം എങ്ങനെ കളിക്കാമെന്ന് കാണിച്ച് തന്നെ ഒരു താരമാണ് അദ്ദേഹം. സിദ്ധാര്‍ത്ഥിന്റെ ഒരു കട്ടഫാനും ഒന്നുമല്ല. അദ്ദേഹത്തിനും ഒരുപാട് നെഗറ്റീവ് ഉണ്ടായിരുന്നുവെന്നും രേവതി പറയുന്നു.

ചിലപ്പോള്‍ ഫിസിക്കലാവും

ചിലപ്പോള്‍ ഫിസിക്കലാവും അഗ്രസീവാവും. തിരിച്ച് മറ്റുള്ളവരും അദ്ദേഹത്തോടെ അങ്ങനെ പെരുമാറിയുന്നു. എന്നാല്‍ അതിനേക്കാള്‍ എത്രയോ വലിയ യോഗ്യത അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്രയും ജെന്റില്‍മാനായ ഒരു മത്സരാര്‍ത്ഥിയെ ഒരു സീസണിലും നമ്മള്‍ കണ്ടിട്ടില്ല. യഥാര്‍ത്ഥ ഗെയിമര്‍ ആയിരുന്നു. വീട്ടിലുള്ള 14 പേരും മാസ് അറ്റാക്ക് ചെയ്തിട്ടും ധൈര്യത്തോടെ ഗെയിം കളിച്ച വ്യക്തിയായിരുന്നു. ഒരു വാക്ക് പോലും സംസാരിക്കുക ആലോചിച്ചിട്ടായിരുന്നു. അതുപോലെ തന്നെ പ്രതികരണങ്ങള്‍ വളരെ വേഗത്തിലുമായിരുന്നു. സേഫ് ഗെയിം എന്നത് അദ്ദേഹത്തിന് അറിയില്ലായിരുന്നു വ്ലോഗര്‍ പറയുന്നു.

സീരിയല്‍

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സിദ്ധാര്‍ത്ഥ് ശുക്ല ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. 1980കളില്‍ മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച താരത്തിന് ഏറ്റവു വലിയ ബ്രേക്ക് നല്‍കിയത് കളേഴ്‌സ് ചാനലിലെ ബാലിക വധു എന്ന സീരിയലിലെ കഥാപാത്രമായിരുന്നു. പിന്നീട് നിരവധി ഹിന്ദി സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

ബോളിവുഡില്‍

2014 ല്‍ പുറത്തിറങ്ങിയ ഹംപ്റ്റി ശര്‍മ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറി. ബിഗ് ബോസിന്റെ 13-ാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ സിദ്ധാര്‍ത്ഥി ശുക്ലയ്ക്ക് വലിയ തോതിലുള്ള ആരാധകരേയും ലഭിച്ചു. 2019 ല്‍ സംപ്രേക്ഷണം ചെയ്ത സീസണില്‍ ടൈറ്റില്‍ വിന്നറുമായിരുന്നു താരം. ഖത് രോം കി ഖിലാഡിയിലും സിദ്ധാര്‍ത്ഥ് വിജയിയായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+