• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഞ്ഞവെളിച്ചത്തില്‍ റിതു എന്നെ തള്ളിപ്പറഞ്ഞു; ആരോടും ഇതുപോലെ ചെയ്യരുത്, വലിയ വേദനയെന്ന് ജിയ ഇറാനി

Google Oneindia Malayalam News

ബിഗ് ബോസില്‍ നിന്നിറങ്ങി കുറേ ദിവസം കഴിഞ്ഞിട്ട് പോലും റിതു മന്ത്ര തന്നെ വിളിച്ചില്ല. മുമ്പായിരുന്നില്ലെങ്കില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ ആണല്ലോ എന്ന സമാധാനം എങ്കിലും ഉണ്ടാകുമായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ബാക്കിയുള്ള എല്ലാവരേയും ബന്ധപ്പെടുന്നുണ്ട്. എന്നോട് മാത്രം ഒരു കോണ്ടാക്ടും ഇല്ല. വാട്സാപ്പില്‍ മെസേജ് അയച്ചപ്പോള്‍ അത് ബ്ലോക്ക് ചെയ്തു. പിന്നാലെ ഇന്‍സ്റ്റഗ്രാമും ബ്ലോക്കും ചെയ്തു.

എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊരു ഐഡിയയും കിട്ടിയില്ല. അങ്ങനെ എന്‍റെ ഒരുപാട് സുഹൃത്തുക്കള്‍ അടക്കം പല ആളുകളും സംസാരിച്ചു. അപ്പോഴൊന്നും അവള്‍ ഒരു വ്യക്തമായി മറുപടി പറയുന്നില്ല. ബിഗ് ബോസ് ഫിനാലെ വരെ ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ടെന്നും അത് കഴിയുമ്പോള്‍ എന്നെ വിളിക്കുമെന്നും നേരിട്ടും എന്നൊക്കെയുമായിരുന്നു ഒടുവില്‍ പറഞ്ഞത്.

റിതുവുമായുള്ള ഫോട്ടോകള്‍ പുറത്ത് വിടാനുള്ള കാരണം അതാണ്: ഫോണ്‍ പോലും എടുത്തില്ലെന്നും ജിയ ഇറാനിറിതുവുമായുള്ള ഫോട്ടോകള്‍ പുറത്ത് വിടാനുള്ള കാരണം അതാണ്: ഫോണ്‍ പോലും എടുത്തില്ലെന്നും ജിയ ഇറാനി

ബിഗ് ബോസ്

ബിഗ് ബോസ് കഴിഞ്ഞു, ഫിനാലെ കഴിഞ്ഞു പക്ഷെ വലിയ കോണ്ടാക്ട് ഉണ്ടായില്ല. അതിനിടയ്ക്ക് നാല് പ്രാവശ്യം എന്നെ വിളിച്ചിരുന്നു. റിതുവിന്റെ അമ്മയുടെ ഫോണില്‍ നിന്നും വാട്സാപ്പില്‍ വിളിക്കുകയായിരുന്നു. എന്‍റെ മാനസിക നില വല്ലാതെ മോശമായി കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞത് പ്രകാരമാണ് വിളിച്ചത്. ഒരു പ്രാവശ്യം വിളിച്ചപ്പോള്‍ 50 മിനിറ്റും എട്ട് സെക്കന്‍ഡും സംസാരിച്ചു. സംസാരത്തിനിടെ വല്ലാത്ത മാനസിക അവസ്ഥയിലായിപ്പോയിട്ടുണ്ടെന്നും ജിയ ഇറാനി പറയുന്നു.

സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

റിതു മന്ത്ര

പിന്നീട് മൂന്ന് തവണ വിളിച്ചപ്പോഴും ആദ്യം സംസാരിച്ചത് റിതുവായിരുന്നില്ല. പിന്നീട് മൂഡ് ഒക്കെ മാറി, തല്ല് പിടുത്തം പോലെയായി. അതിന് ശേഷം തീര്‍ത്തും കോണ്ടാക്ട് ഇല്ലാതായി. കാര്യങ്ങള്‍ അറിയാന്‍ റിതുവിന്റെ അമ്മയുടെ ഫോണില്‍ ബന്ധപ്പെടുമായിരുന്നു. പിന്നീട് അതും ചെയ്യാന്‍ പാടില്ല എന്ന രീതിയിലായി കാര്യങ്ങള്‍. ഇതിനിടയ്ക്ക് എനിക്ക് പല ഭാഗത്ത് നിന്നും ഭീഷണി ഉണ്ടായിട്ടുണ്ട്.

ജിയ ഇറാനി

ഒരിക്കല്‍ രണ്ട് ആളുകള്‍ ഫോണില്‍ വിളിച്ച് നേരില്‍ കാണണമെന്ന് പറ‍ഞ്ഞു. അങ്ങനെ പനമ്പിള്ളി നഗറിലേക്ക് ഞാനും എന്‍റെ ഫ്രണ്ടും അവരെ കാണാന്‍ പോയി. ഭീഷണിയുടെ സ്വരത്തിലായിരുന്നു അവരുടെ സംസാരം. ഒടുവില്‍ ഞാന്‍ അവരുടെ കയ്യില്‍ കയറി പിടിച്ചപ്പോള്‍ എന്നെ ഭീഷണിപ്പെടുത്താന്‍ വന്നവര്‍ നിന്ന് വിറയ്ക്കുന്ന അവസ്ഥയായി. അത്രയ്ക്കേ ഉണ്ടായിരുന്നുള്ളു അവരുടെ ഒരു ആത്മവിശ്വാസമെന്നും താരം പറയുന്നു.

സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

റിതുവിന്റെ ഫോട്ടോ

പിന്നെ.. പിന്നെ ഞാന്‍ കരുതി താല്‍പര്യമുണ്ടെങ്കില്‍ വരട്ടേയെന്ന്. ഏഴ് മാസം കൊണ്ട് സാമ്പത്തികപരമായും അല്ലാതെയും വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാനസിക പ്രയാസങ്ങള്‍ കാരണം വര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല. മുന്‍ ഭാര്യയുമായുള്ള ഒത്തുതീര്‍പ്പ് കേസ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ആ ഒരു കാരണം കൊണ്ട് കൂടിയാണ് റിതുവുമായുള്ള ഫോട്ടോകള്‍ പബ്ലിഷ് ചെയ്യാതിരുന്നത്. ഫെബ്രുവരി 23 ന് ആ കേസ് കഴിയുകയും ചെയ്തു.

ബിഗ് ബോസില്‍

ശരിക്കും 8 വര്‍ഷം ഒക്കെ എടുക്കും ഈ കേസ് കഴിയാന്‍. എന്നാല്‍ കേസ് നീട്ടിക്കൊണ്ട് പോവാതെ സെറ്റില്‍ ചെയ്ത് വിടാന്‍ ഞാന്‍ തീരുമാനിച്ചു. അവര്‍ക്കും എനിക്കും ഒരു ജീവിതം വേണമല്ലോ. റിതു വരുമ്പോഴേക്കും ഇതൊക്കെ ഒരു സസ്പെന്‍സ് ആയിക്കോട്ടെ എന്ന് കരുതി മുന്‍ ഭാര്യക്ക് 21 ലക്ഷം രൂപ കൊടുത്താണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇത്രയും കാര്യങ്ങള്‍ ഞാന്‍ അവള്‍ക്ക് വേണ്ടി ചെയ്തു. എന്നിട്ടും എന്നെ വിളിച്ചില്ല. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കണ്ട മഞ്ഞ വെളിച്ചത്തില്‍ എന്നെ തള്ളിപ്പറഞ്ഞു.

നയന്‍താര

പുറത്ത് വന്നപ്പോള്‍ അവള്‍ നയന്‍താര, ആ ഒരു മൂഡിലായിരുന്നു. ഫോട്ടോസ് പബ്ലിഷ് ചെയ്യുന്നതിന് എനിക്ക് നേരത്തെ അനുമതിയുണ്ട്. അതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഞാന്‍ നുണ പറയുന്ന ഒരാളല്ല. നുണ പറയുന്നത് എനിക്ക് ഇഷ്ടമല്ല. ഞാന‍് പുറത്ത് വിട്ടത് എഡിറ്റഡ് ഫോട്ടോകള്‍ ആണെന്ന് റിതു കഴിഞ്ഞ ദിവസം പറയുന്നുണ്ടായിരുന്നു. അങ്ങനെ എഡിറ്റ് ചെയ്യാനായിരുന്നെങ്കില്‍ എനിക്ക് കംപ്യൂട്ടറിന്റെ മുന്നില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും സമയം കിട്ടില്ലായിരുന്നു.

എന്റെ ഫോണില്‍

എന്റെ ഫോണില്‍ നിറയെ ഞാനും റിതിവുമായുള്ള ഫോട്ടോസ് ആണ്. അത് ആര്‍ക്ക് വേണമെങ്കിലും ചെക്ക് ചെയ്യാം. എന്നാല്‍ അതൊന്നും ഇനി ഞാന്‍ പുറത്തേക്ക് വിടില്ല. റിതു ഒരു നല്ല സ്ത്രീയാണ്. ഇപ്പോഴും ഞാന്‍ അവരെ കുറ്റം പറയുന്നില്ല. അവളുടെ ഭാഗത്ത് നിന്ന് തന്നെയാണ് പലപ്പോഴും ചിന്തിച്ചത്. അവളുടെ നിലനില്‍പ്പിന് വേണ്ടിയായിരിക്കും എന്നെ ഒഴിവാക്കുന്നതെന്നും ജിയ പറയുന്നു.

മോഡലിങ്

എട്ട് വര്‍ഷമായി അവള്‍ മോഡലിങ് രംഗത്ത്. എല്ലാവര്‍ഷവും അവസാനമാവുമ്പോള്‍ അവളുടെ അമ്മ പറയും എല്ലാ പരിപാടിയും നിര്‍ത്തി പുറത്ത് എവിടെയെങ്കിലും പോണമെന്ന്. അങ്ങനെയിരിക്കെ ഞാനാണ് പറയുന്നത് എങ്ങനെയെങ്കിലും ബിഗ് ബോസില്‍ പോവാനും പരമാവധി ദിവസം നില്‍ക്കാനും. പറ്റുമെങ്കില്‍ വിന്നറാവാനും പറഞ്ഞിരുന്നു. അങ്ങനെ നിര്‍ദേശിച്ച് പറഞ്ഞ് വിട്ട് ഒരാളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് റിതുവിനെ ഡീഗ്രേഡ് ചെയ്യണമെന്നും താരം അഭിമുഖത്തില്‍ ചോദിക്കുന്നു.

ഭയങ്കര വേദന

എന്നിട്ടും എന്തുകൊണ്ടാണ് അവള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. എന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും ബുദ്ധിമുട്ട് റിതുവിന് ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന‍് മാപ്പ് പറയുന്നു. അല്ലാതെ എനിക്ക് അവളെ ഉപദ്രവിക്കണം എന്നൊന്നും ഇല്ല. അങ്ങനെ ചെയ്യണമെങ്കില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ സാധിക്കും. പക്ഷെ ജിയ ഇറാനി എന്ന് പറയുന്ന ഞാന്‍ വെറും ഒരു ഊളയല്ല. എനിക്ക് ഒരു ലഹരി പോലെയായിരുന്നു റിതു. സ്നേഹം എന്ന് പറയുന്നു ലഹരി. ഭാവിയില്‍ ആണെങ്കില്‍ പോലും റിതു ആരോടും ഇങ്ങനെ ചെയ്യരുത്. അത് ഭയങ്കര വേദനയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

 ലൂസിഫര്‍ എന്ന് ഉച്ചരിച്ചത് കോടികള്‍; മമ്മൂട്ടി ഒറ്റക്കടുക്കനിട്ടു; ഹിഡന്‍ അജണ്ടയെന്ന് പുരോഹിതന്‍ ലൂസിഫര്‍ എന്ന് ഉച്ചരിച്ചത് കോടികള്‍; മമ്മൂട്ടി ഒറ്റക്കടുക്കനിട്ടു; ഹിഡന്‍ അജണ്ടയെന്ന് പുരോഹിതന്‍

cmsvideo
  Dimpal Bhal reveals why she did not go to meet Manikuttan
  English summary
  Jiya Irani reveals more against Bigg Boss Malayalam seson 3 fame actress Ritu Mantra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X