റോബിനെതിരെ തുറന്നടിച്ച് ഷിയാസ് കരീം: നന്ദി വേണം, നന്നാവാന്‍ തീരുമാനിച്ചില്ലെങ്കില്‍ എന്ത് ചെയ്യാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ബിബി ഹോട്ടല്‍ ടാസ്കില്‍ അഥിതിയായി എത്തിയ കഴിഞ്ഞ സീസണിലെ താരം റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് പുറത്താക്കിയത് വലിയ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴിവെച്ചത്. ഷോയ്ക്ക് നിരക്കാത്ത പെരുമാറ്റ രീതിയുടെ പേരില്‍ പുറത്താക്കപ്പെട്ട താരം പുറത്ത് വന്നതിന് പിന്നാലെ ബിഗ് ബോസിനെതിരെ തന്നെ വലിയ ആരോപണം ഉയർത്തുകയും ചെയ്തു. ഈ പരിപാടി ഒരു തട്ടിപ്പാണെന്നായിരുന്നു റോബിന്റെ പ്രധാന ആരോപണം.
ഇതോടെ റോബിനെതിരെ പഴയ ബിഗ് ബോസ് താരങ്ങള്‍ ഉള്‍പ്പടെ ശക്തമായ വിമർശനവുമായി രംഗത്ത് വരാന്‍ തുടങ്ങി. ജാസ്മിന്‍ മൂസ, റിയാസ് സലീം, അനൂപ് കൃഷ്ണ തുടങ്ങിയവരൊക്കെ വലിയ വിമർശനവും പരിഹാസവുമാണ് റോബിനെതിരെ ഉയർത്തിയത്. ഇപ്പോഴിതാ മറ്റൊരു ബിഗ് ബോസ് താരമായ ഷിയാസ് കരീമും റോബിന്‍ രാധാകൃഷ്ണനെതിരെ ശക്തമായ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

ബിഗ് ബോസ് ഷോയെക്കുറിച്ച് റോബിന്‍ ഇങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. അതിന്റെ പ്രധാന കാരണം, എന്നെ പത്ത് ആളുകള്‍ അറിയുന്നുണ്ടെങ്കില്‍ അത് ബിഗ് ബോസ് ഷോ കാരണമാണ്. നന്ദി എന്നുള്ള കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഒരു സാധനം കൊണ്ട് ജീവിതത്തില്‍ നമുക്ക് എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മള്‍ ഒരിക്കലും അതിനെ കുറ്റം പറയാന്‍ പാടില്ല. അത് ചെറിയൊരു കല്ലാണെങ്കില്‍പ്പോലുമെന്നും ഷിയാസ് കരീം പറയുന്നു.
ബിഗ് ബോസ് എന്ന് പറയുന്ന ഒരു ശബ്ദത്തെയാണ് നമ്മള്‍ പിന്തുടരുന്നതും ബഹുമാനിക്കുന്നത്. ആ ശബ്ദത്തെ വെല്ലുവിളിച്ചതാണ് പുള്ളി പുറത്താവാന്‍ കാരണം. നേരത്തെ ഒരിക്കല്‍ പുറത്തായതാണ്. വീണ്ടും വിളിച്ചതാണ്. രജിത് കുമാറും കൂടെ പോയിരുന്നു. അദ്ദേഹം മാന്യമായ രീതിയില്‍ ഇറങ്ങി. ഒരോ ആളുകള്‍ക്കും ഒരോ രീതിയാണ്. പുള്ളി നന്നാവാന്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ നമ്മള്‍ പറഞ്ഞിട്ട് കാര്യമില്ല.
പുള്ളിയെക്കുറിച്ച് വ്യക്തിപരമായി തന്നെ വലിയ അഭിപ്രായം ഇല്ലാത്തയാളാണ് ഞാന്‍. എന്ത് പറഞ്ഞാലും എന്റെ വീട്ടുകാരെ തെറി പറയുന്ന ഒരു കൂട്ടം ആളുകളുണ്ട്. പുള്ളി വേണമെങ്കില്‍ നന്നാവ്വട്ടെ. അങ്ങനെ ചെയ്താല്‍ കരിയറില്‍ ഗ്രോത്ത് ഉണ്ടാവും. റോബിന്‍ എന്നൊരു വ്യക്തി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ബിഗ് ബോസ് ഷോ കൊണ്ടാണ്. അതിനോട് അദ്ദേഹം ബഹുമാനത്തോടെ പെരുമാറണമായിരുന്നുവെന്നും കൌമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തില്‍ ഷിയാസ് കരീം പറയുന്നു.
റോബിനെ പോലുള്ള ഒരാള്‍ ഒരിക്കലും ബിഗ് ബോസിനെ കുറ്റം പറയാന്‍ പാടില്ല. പുറത്ത് നിന്നുള്ള ഒരാള്‍ പറയുന്നത് പോലെയല്ല അത്. അദ്ദേഹം ഷോയില്‍ ഉണ്ടായിരുന്ന ആളാണ്. നന്ദി എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. റോബിന്‍ തന്റെ തെറ്റ് തിരുത്തുമായിരിക്കും. ഇപ്പോള്‍ ചെയ്യുന്നത് തെറ്റാണെന്ന് കുറച്ച് കാലം കഴിയുമ്പോഴായിരിക്കും തിരിച്ചറിയുക. അപ്പോള്‍ തിരുത്താന്‍ പറ്റുമെങ്കില്‍ തിരുത്തട്ടെ.

ബിഗ് ബോസ് എന്ന ഷോയിലൂടെ ഒരാളുടെ ഇമേജും നഷ്ടമാവില്ല. നേട്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. ബിഗ് ബോസ് മലയാളം അഞ്ച് സീസണുകള്‍ പിന്നിട്ടു. അതില്‍ എല്ലാവരേയും നല്ല രീതിയില്‍ മാത്രമേ കാണിച്ചിട്ടുള്ളു. എല്ലാ സീസണും ഒർജിനലായിട്ടാണ് മുന്നോട്ട് പോവുന്നത്. ഒന്നും സ്ക്രിപ്റ്റഡ് അല്ല. കമല്‍സാർ ഉള്‍പ്പടേയുള്ളവർ ഈ ഷോയിലേക്ക് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുകേഷേട്ടന്‍ വന്നത് ഒരു ടാസ്കിന്റെ ഭാഗമായിട്ടായിരുന്നു. എന്തുകൊണ്ടാണ് റോബിനെ വീണ്ടും വിളിച്ചതെന്ന് അറിയില്ല. രണ്ട് പേർക്കും ജനപിന്തുണയുണ്ട് എന്നുള്ളത് സത്യമാണ്. എന്നെ സംബന്ധിച്ചാണെങ്കില്‍ വ്യക്തിപമരായി എനിക്ക് രജിത് കുമാറിനേയാണ് എനിക്ക് ഇഷ്ടം. റോബിനോട് താല്‍പര്യമില്ല. അത് നിലപാടിന്റെ അടിസ്ഥാനത്തിലാണ്.
വളരെ വിജയകരമായ സീസണായിരുന്നു ബിഗ് ബോസ് മലയാളം വണ്‍. ക്യാമറയുടെ മുമ്പില്‍ എന്ത് നുണയും വിളിച്ച് പറയാന്‍ സാധിക്കും. സാധാരണ ഗതിയില്‍ ബിഗ് ബോസ് ഒരു തവണയെ ഷോയിലേക്ക് വിളിക്കുകയുള്ളു. രഞ്ജിനി ഹരിദാസിനെ വിളിച്ചതായിട്ട് എനിക്ക് അറിയാം. അവർ എന്തുകൊണ്ടാണ് പോവാത്തതെന്ന് എനിക്ക് അറിയില്ല. അങ്ങനെ റോബിനേയും വിളിച്ചു കാണും. അദ്ദേഹത്തിന് കുറച്ച് കൂടെ ഫെയിം ആവശ്യമയിനാലാവാം വീണ്ടും പോയതെന്നും ഷിയാസ് പറയുന്നു.












Click it and Unblock the Notifications