ദി ഷോ മസ്റ്റ് ഗോ ഓൺ; ബിഗ് ബോസ് അടുത്ത ആഴ്ച പുഃനരാരംഭിക്കും?
തമിഴ്നാട്ടിലെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സെറ്റിലായിരുന്നു താരങ്ങൾ താമസിച്ചുള്ള ചിത്രീകരണം നടന്നിരുന്നത്
മലയാളം ടെലിവിഷൻ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ബിഗ് ബോസിനെയും ബാധിച്ചതോടെ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഷോയുടെ ഷൂട്ടിങ് നിർത്തിവെച്ചിരുന്നു. തമിഴ്നാട്ടിലെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സെറ്റിലായിരുന്നു താരങ്ങൾ താമസിച്ചുള്ള ചിത്രീകരണം നടന്നിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ചിത്രീകരണം തടഞ്ഞത്.

പോലീസും റെവന്യു അധികൃതരും അപ്രതീക്ഷിതമായാണ് ബിഗ്‌ബോസ് ഷൂട്ട് ചെയ്യുന്ന ഇവിപി ഫിലിം സിറ്റിയില്‍ എത്തി നടപടിയെടുത്തത്. അണിയറപ്രവര്‍ത്തകര്‍ക്ക് ആലോചിക്കാന്‍ പോലും സമയം കിട്ടാത്ത വിധം ആയിരുന്നു അധികൃതരുടെ നടപടി. തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷവും ബിഗ് ബോസ് ചിത്രീകരണം തുടരുകയായിരുന്നു.

ചിത്രീകരണം തടഞ്ഞ് സ്റ്റുഡിയോയ്ക്ക് സീൽ വെച്ചതോടെ മത്സരാർഥികളെ ഹോട്ടലിലേക്ക് മാറ്റി. ഏഷ്യനെറ്റിന് വലിയൊരു തുക പിഴയടക്കേണ്ടിയും വന്നു. ഷോ പുഃനരാരംഭിക്കുമെന്ന് ചാനൽ അധികൃതർ തന്നെ അറിയിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതകൾ ഇല്ലെന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ. മത്സരാര്‍ത്ഥികളെ കേരളത്തിലേക്ക് മടക്കി അയച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ മത്സരം തുടരുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. അടുത്ത ആഴ്ച ബിഗ് ബോസ് മത്സരം പുനഃരാരംഭിക്കുമെന്നാണ് വിവരം. കോവിഡ് ടെസ്റ്റ് അടക്കം നടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മത്സരം തുടരും. നിലവിൽ മത്സരാർഥികളെല്ലാം ഹോട്ടലിൽ തന്നെയാണ്. എട്ട് പേരാണ് ഇനി ബിഗ് ബോസ് മത്സരത്തിൽ അവശേഷിക്കുന്നത്. അവർ വീട്ടുകാരുമായി സംസാരിച്ചുവെന്നും അറിയാൻ സാധിക്കുന്നു.

മാര്‍ച്ച് 19 ന് രാത്രിയില്‍ ആണ് ബിഗ് ബോസ് ചിത്രീകരിച്ചിരുന്ന ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ പോലീസും റവന്യൂ അധികൃതരും എത്തിയത്. ഇവര്‍ എത്തുന്നതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു. കാര്യങ്ങള്‍ സാധാരണ ഗതിയില്‍ പുരോഗമിക്കുകയായിരുന്നു. രാത്രി ഏഴുമണിയോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മത്സരാര്‍ത്ഥികള്‍ക്ക് ഒരു പുതിയ ടാസ്‌ക് നല്‍കതിയത് പൂര്‍ത്തിയാക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
Recommended Video

ഇതുവരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകള്‍ നോക്കിയാല്‍ എട്ട് മത്സരാര്‍ത്ഥികള്‍ ആണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, ഋതുമന്ത്ര, റംസാന്‍, സായ് വിഷ്ണു, അനൂപ് എന്നിവരാണ് അവര്‍. മത്സരാര്‍ത്ഥികളോട് അവരുടെ സാധനങ്ങള്‍ എടുത്ത് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം. പിപിഇ കിറ്റും ഫേസ് ഷീല്‍ഡുകളും ധരിച്ചാണ് ഇവര്‍ പുറത്ത് പോയത്.


Click it and Unblock the Notifications