Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലും യൂട്യൂബിലും വ്യാപക വിമർശനം,കമന്റുകളും; ഒടുവിൽ ആ ചോദ്യത്തിനുള്ള മറുപടിയുമായി അഖിൽ

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. അഖിൽ കപ്പ് നേടിയതിലുള്ള ആഘോഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ സീസൺ തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ആരായിരിക്കും വിജയി ആവുക എന്ന് പ്രേക്ഷകർ ഏതാണ്ട് ധാരണ ഉണ്ടായിരുന്നു.

കാരണം എല്ലാത്തിലും മികച്ച് നിന്നത് അഖിൽ ആയിരുന്നു. ഏറ്റവും കൂടുതൽ കണ്ടന്റുകൾ ഉണ്ടാക്കിയതും അഖിൽ തന്നെ ആയിരുന്നു. ഈ സീസൺ താൻ കൊണ്ടുപോകുമെന്ന് അഖിലിനും ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ അഖിലിനെ വിജയി ആയി പ്രഖ്യാപിച്ചപ്പോൾ ആർക്കും ഞെട്ടൽ ഉണ്ടായില്ല. അഖിലിന്റെ എതിരാളികൾ പോലും പറഞ്ഞത് ഈ വിജയം അഖിൽ അർഹിച്ചത് തന്നെയാണെന്നാണ്.

bigg boss

തുടക്കത്തിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയരുന്നെങ്കിലും മെല്ലെ മെല്ലെ അഖിലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. ബിഗ്ബബോസ് വീട്ടിൽ ഒറിജിനലായി നിന്നത് അഖിൽ ആണെന്നാണ് ഭൂരിപക്ഷം പേരും പറഞ്ഞത്. അഖിലിനോട് പ്രേക്ഷകർക്കുള്ള ഇഷ്ടം ട്രോഫിയുമായി നാട്ടിലെത്തിയപ്പോൾ വളരെ വ്യക്തമായതാണ്.

ജനസാഗരമായിരുന്നു അഖിലിനെ കാണാൻ എത്തിയത്. എന്നാൽ ഇതിന് പിന്നാലെ തന്നെ അഖിലിനെതിരെ വിമർശനങ്ങൾ ഉയർന്നുവരികയും ചെയ്തു. അഖിൽ അച്ഛനേയും അമ്മയേയും കാണാൻ പോയില്ല, ഒന്നിച്ച് ഫോട്ടോ എടുത്തില്ല, എന്നൊക്കെയായിരുന്നു വിമർശനം. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടി നൽകി രംഗത്തുവന്നിരിക്കുകയാണ് അഖിൽ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.

അഖിലിന്റെ വാക്കുകൾ:

കഴിഞ്ഞദിവസം എന്റെ സുഹൃത്തുകൾ ചില കമന്റുകളും യൂട്യൂബിലും ഓൺലൈൻ മാധ്യമങ്ങളിലും ഒക്കെ വന്ന ചില ടാ​ഗ് ലൈനുകളുമൊക്കെ കാണിച്ചുതന്നു. അഖിൽ മാരാർ അച്ഛനും അമ്മയ്ക്കും ഒപ്പം ട്രോഫി പിടിച്ച് ഫോട്ടോ ഇട്ടില്ല, വീട്ടിൽ പോയില്ല എന്നൊക്കെ, എന്റെ ഫാമിലിക്കുള്ളിൽ ഉള്ള എന്റെ സന്തോഷങ്ങളെല്ലാം എന്റെ സ്വകാര്യ സന്തോഷങ്ങളാണ്.

അത് ഫോട്ടോ എടുത്ത് സോഷ്യൽമീഡിയിയൽ ഇട്ട് അയ്യോ ഞാനന്റെ ഫാമിലിയെ കെയർ ചെയ്യുന്നുണ്ട്, ഇതൊന്നും കാണിക്കാൻ എനിക്ക് താല്പര്യമില്ല. ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ ജീവിതത്തിൽ ഇതുവരെ ഫേസ്ബുക്കിൽ ഇട്ടിട്ടില്ല. കാരണം ഞാനെന്റെ സ്വകാര്യ നിമിഷങ്ങളെ സ്വകാര്യ നിമിഷങ്ങളായി തന്നെ ആസ്വദിക്കുന്ന ആളാണ്.

അത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ ആയാലും അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള കാര്യങ്ങളായാലും. ഒക്കെ തന്നെ സ്വകാര്യമായി കൊണ്ടുനടക്കുന്ന ആളാണ് ഞാൻ. അന്ന് രാത്രി ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇത്രയധികം ആളുകൾ എന്നെ കാണാനായി വരുമെന്ന്. ‌‌

അടൂർ മുതൽ ആരംഭിച്ച റോഡ് ഷോ 25 കിലോമീറ്റർ ഉണ്ടായിരുന്നു. തിരക്ക് കാരണം വണ്ടി എടുക്കാൻ സാധിക്കാത്തതിനാലാണ് അന്ന് രാത്രി വീട്ടിൽ കയറാൻ കഴിയാതെ പോയത്. അമ്മയുടെ കയ്യിൽ ആ ട്രോഫി കൊടുത്ത ശേഷം പിറ്റേന്ന് ആ ട്രോഫി വീട്ടിൽ കൊടുത്ത് വീട്ടിൽ നിന്ന് കുറച്ച് പഴങ്കഞ്ഞിയൊക്കെ കുടിച്ചിട്ടാണ് ഞാൻ പോയത്. വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്ന വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് ഒക്കെ എന്ത് അൽപ്പത്തരമാണ്.

ഞാൻ ഭയങ്കര രീതിയിൽ ആൾക്കൂട്ടങ്ങൾ ആസ്വദിക്കുന്ന ആളല്ല. എന്റെ ജിവിതത്തിലെ പ്രതിസന്ധികൾ മാറ്റുന്നത് ​ഗണപതി ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ ​ഗണപതി അമ്പലത്തിലെ ഉത്സവങ്ങൾക്ക് ഞാൻ പോകാറില്ല, അപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും. ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ താരപരിവേഷം എന്നെ ഭയപ്പെടുത്തുന്നു എന്ന് പറഞ്ഞതിന്റെ കാരണവും അതാണ് അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+