Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ഉദ്ഘാടന പരിപാടിക്ക് എത്ര തുക വാങ്ങിക്കും: പ്രതിഫലത്തെക്കുറിച്ച് ആദ്യമായി റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് ഏഴ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്ന് സോഷ്യല്‍ മീഡിയക്ക് അകത്തും നിറഞ്ഞ് നില്‍ക്കുന്ന താരമാണ് റോബിന്‍. വലിയ ആരാധക പിന്തുണ ഇപ്പോഴുമുള്ളതിനാല്‍ തന്നെ മറ്റ് സഹതാരങ്ങളേക്കാള്‍ കൂടുതല്‍ പൊതു പരിപാടികളും ഉദ്ഘാടനങ്ങളും റോബിനെ തേടിയെത്താറുമുണ്ട്.

ഇതിന് പുറമെ സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ പോവുന്നതിനുള്ള തയ്യാറെടുപ്പിലുമാണ് റോബിന്‍. ഇതിനിടയിലാണ്, ഉദ്ഘാടന പരിപാടിക്ക് താന്‍ വാങ്ങിക്കുന്ന പ്രതിഫലത്തെക്കുറിച്ചും തന്റെ വിമർശകരെ കുറിച്ചും റോബിന്‍ തുറന്ന് സംസാരിക്കുന്നത്. സീ മലയാളം ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എനിക്കെതിരെ നെഗറ്റീവ് കമന്റ് ഇടുന്നവരേയും

എനിക്കെതിരെ നെഗറ്റീവ് കമന്റ് ഇടുന്നവരേയും ഞാന്‍ അഭിനന്ദിക്കുകയാണ്. ഒരാളുടെ ജീവിതത്തിലെ വലിയൊരു സമയം എനിക്ക് വേണ്ടി മാറ്റിവെക്കുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. ഞാന്‍ കാശ് കൊടുത്ത് വാങ്ങിയ വണ്ടിയുടെ ബോണറ്റില്‍ കയറി നില്‍ക്കും. എന്നെ ഉദ്ഘാടനത്തിന് വിളിക്കുമ്പോള്‍ ഞാന്‍ എന്റെ ഇഷ്ടത്തിനാണ് ഞാന്‍ പ്രവർത്തിക്കുന്നതെന്നും റോബിന്‍ പറയുന്നു.

അവരെന്തൊക്കെ പറഞ്ഞാലും എന്റെ ലൈഫ്

അവരെന്തൊക്കെ പറഞ്ഞാലും എന്റെ ലൈഫ് താഴോട്ടാണോ പോവുന്നത്. ഏഴുമാസമായി തലയും കുത്തി നില്‍ക്കുകയാണ് എന്നെ തകർക്കാന്‍ വേണ്ടി. ഞാന്‍ തകരണമെങ്കില്‍ ഞാന്‍ വിചാരിക്കണം. എന്നെ വിശ്വസിച്ചുകൊണ്ട് ഞാന്‍ മുന്നോട്ട് പോവുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ഞാന്‍ തളരില്ല. ഇതും ഇതിനപ്പുറവും കണ്ടിട്ടാണ് ഞാന്‍ ഇവിടം വരെയെത്തിയത്.

നെഗറ്റീവ് വാർത്തകളേയും അഭിപ്രായങ്ങളേയും

നെഗറ്റീവ് വാർത്തകളേയും അഭിപ്രായങ്ങളേയും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അത് എനിക്കുള്ള പ്രമോഷന്‍ എന്ന രീതിയില്‍ മാത്രമാണ് ഞാന്‍ കാണുന്നത്. അവരുടെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി ചിലവഴിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എന്നെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. ബിഗ്ബോസില്‍ നിന്നും ഞാന്‍ ഇറങ്ങിയതിന് ശേഷവും ഡോ. റോബിന്‍ എന്ന് പറയുന്നുണ്ടായിരുന്നു. അതെല്ലാം എനിക്കുള്ള പ്രമോഷനാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

മുടി കൊഴിയുന്നോ; ചികിത്സയ്ക്ക് മുമ്പ് ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ പണി കിട്ടും

ഇതിനിടയിലാണ് അവതാരകനായിരുന്നു ഉദ്ഘാടനം

ഇതിനിടയിലാണ് അവതാരകനായിരുന്നു ഉദ്ഘാടന പരിപാടികളിലെ റോബിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള ചോദ്യം അവതാരകന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ താരം തയ്യാറായില്ല. പറയാന്‍ സൌകര്യമില്ലെന്നാണ് ചിരിച്ചുകൊണ്ട് റോബിന്‍ പറയുന്നത്. കുഴപ്പമില്ലാതെ ജീവിച്ച് പോവാനുള്ളതൊക്കെ വാങ്ങിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കാശില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റുമോ,

കാശില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റുമോ, നമുക്ക് ഭക്ഷണം വേണം മറ്റ് കാര്യങ്ങള്‍ നടക്കാനും ജീവിതത്തില്‍ അടുത്ത ഘട്ടത്തിലേക്ക് പോവാനും കാശ് വേണം. പിന്നെ മേടിക്കേണ്ട സ്ഥലത്തെ ഞാന്‍ കാശ് വാങ്ങിക്കുകയുള്ളു, അല്ലാത്ത സ്ഥലത്ത് ഞാന്‍ വാങ്ങിക്കില്ലെന്നുള്ളത് എല്ലാവർക്കും അറിയാം. കാശ് ഉള്ളവന്റെ അടുത്ത് നിന്നും ഞാന്‍ വാങ്ങിക്കും, ഇല്ലാത്തവന്റെ അടുത്ത് നിന്ന് വാങ്ങിക്കാറില്ല. പക്ഷെ നമ്മളെ വെച്ചുള്ള മുതലെടുപ്പിന് ഞാന്‍ നിന്നുകൊടുക്കാറില്ല.

നമ്മളെ വെച്ച് മുതലെടുക്കുകയാണോ, കാശുണ്ടോ

നമ്മളെ വെച്ച് മുതലെടുക്കുകയാണോ, കാശുണ്ടോ ഇല്ലയോ എന്നുള്ളത് നമുക്ക് അറിയാം. കോളേജുകള്‍, ചാരിറ്റി പ്രവർത്തനങ്ങള്‍ എന്നിവയില്‍ നിന്നൊന്നും ഞാന്‍ കാശ് വാങ്ങിക്കാറില്ല. അടുത്ത ദിവസം വീല്‍ചെയറുമായി ബന്ധപ്പെട്ട ഒരു ഉദ്ഘാടന പരിപാടി നടക്കുന്നുണ്ട്. അതിനൊന്നും ഒരു കാശും വാങ്ങിക്കില്ല. അങ്ങനെയുള്ള പരിപാടികളൊക്കെ എനിക്ക് തോന്നിയിട്ട് ഞാനായിട്ട് ചെയ്യുന്ന കാര്യമാണെന്നും റോബിന്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+