Get Updates
Get notified of breaking news, exclusive insights, and must-see stories!

'നോ ബോഡി ടച്ചിങ്, ഭാര്യയ്ക്ക് ഇഷ്ടമല്ല,'; റോണ്‍സണ്‍ എന്താ ഇങ്ങനെ, അമ്പരപ്പ്, പിന്നാലെ രഹസ്യം പൊട്ടി

പ്രശനങ്ങളിൽ ഇടപെടാതേയും വിവാദങ്ങൾ ഉണ്ടാക്കാതേയും കളിച്ച റോൺസന്റെ രീതി മികച്ചതാണെന്നും എന്നാൽ ഒരു ഷോയിൽ ഇതുപോലല്ല നിൽക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉണ്ടായിരുന്നു.

Ronson BB31

ബി​ഗ്ബോസ് മലയാളം സീസൺ 5 ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ബി​ഗ്ബോസ് സീസൺ 4 ലെ മത്സരാർത്ഥികലെക്കുറിച്ചുള്ള ചർച്ച അവസാനിച്ചിട്ടില്ല. ഇപ്പോഴും സോഷ്യൽമീഡിയയിൽ ബി​ഗ്ബോസ് സീസൺ 4 ലെ മത്സരാർത്ഥികളെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. റോബിൻ, നിമിഷ, ജാസ്മിൻ എന്നിവരെക്കുറിച്ചാണ് കൂടുതൽ ചർച്ച നടക്കുന്നതെങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്നു റോൺസൺ.

ഏറെ അഭിനന്ദനം ലഭിച്ച ഒരു മത്സരാർത്ഥിയായിരുന്നു. എന്നാൽ റോൺസണ് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടിവന്നു. വളരെ കൂൾ ആയിട്ടായിരുന്നു ഷോയിൽ റോൺസൺ കളിച്ചത്. പ്രശനങ്ങളിൽ ഇടപെടാതേയും വിവാദങ്ങൾ ഉണ്ടാക്കാതേയും കളിച്ച റോൺസന്റെ രീതി മികച്ചതാണെന്നും എന്നാൽ ഒരു ഷോയിൽ ഇതുപോലല്ല നിൽക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉണ്ടായിരുന്നു.

മറ്റ് മത്സരാർത്ഥികളെ പോലെ അല്ലേയല്ല..

മറ്റ് മത്സരാർത്ഥികളെ പോലെ അല്ലേയല്ല..

എന്നാലും ഒരുപാട് ദിവസം നിൽക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം ബോഡി ബിൽഡിം​ഗും ആരോ​ഗ്യം ശ്രദ്ധിച്ചുമൊക്കെയാണ് റോൺസൺ മുന്നോട്ടുപോയത്. പുറത്തും വിവാദങ്ങളിൽ റോൺസൺ പെട്ടില്ല. യാത്രകളും ഭക്ഷണവും ആയി വളരെ രസകരമായിട്ടുള്ള കാര്യങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.

വനിത മേക്കപ് ആര്‍ട്ടിസ്റ്റിനോട് പറഞ്ഞത്..

വനിത മേക്കപ് ആര്‍ട്ടിസ്റ്റിനോട് പറഞ്ഞത്..

ഇപ്പോൾ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. 'വിമണ്‍സ് ഡേയില്‍ ഞങ്ങളുടെ മേക്കപ്പ് ചേച്ചിയെ ചെറുതായി ഒന്ന് പ്രാങ്ക് ചെയ്തു' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സീ കേരളം ചാനലിലെ ഒരു പ്രോഗ്രാമിന് വേണ്ടി മേക്കപ് ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു റോണ്‍സണ്‍. ഒരു വനിത മേക്കപ് ആര്‍ട്ടിസ്റ്റാണ് റോണ്‍സണിനെ മേക്കപ്പ് ചെയ്യാനായി എത്തിയത്.

എന്റെ ഭാര്യയ്ക്ക് ഇതൊന്നും ഇഷ്ടമല്ല ...

എന്റെ ഭാര്യയ്ക്ക് ഇതൊന്നും ഇഷ്ടമല്ല ...


ലേഡീസ് നോ ബോഡി ടച്ചിങ്, ജെന്റ്‌സിനെ വിളിക്കൂ. എന്റെ ഭാര്യയ്ക്ക് ഇതൊന്നും ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞ് റോണ്‍സണ്‍ മേക്കപ്പ് ആർട്ടിസ്റ്റിനെ തടയുകയായിരുന്നു. അല്ല ഞാന്‍ ടച്ച് ചെയ്യില്ല, ബ്രഷ് മാത്രമേ ടച്ച് ചെയ്യൂ എന്നൊക്കെ പറഞ്ഞ് ആർട്ടിസ്റ്റ് ആകെ അന്തംവിട്ടുനിൽക്കുകയാണ്.

ഇനി കുക്കറി ഷോ..

ഇനി കുക്കറി ഷോ..

സീ കേരളത്തില്‍ സംരക്ഷണം ചെയ്യുന്ന ഒരു കുക്കറി ഷോയില്‍ ആണ് റോണ്‍സണ്‍ പങ്കെടുക്കാനിരിയ്ക്കുന്നത്. ഭക്ഷണം
ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താരം. റോണ്‍സണും ഷെഫ് പിള്ളയും ഒരുമിച്ച് എത്തുന്ന ഷോ നല്ല രുചികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.

ബി​ഗ്ബോസ് 5..

ബി​ഗ്ബോസ് 5..

അതേസമയം ബി​ഗ്ബോസ് 5 ന്റെ ഏറ്റവും പുതിയ വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മത്സരാർത്ഥികളെ കുറിച്ചുള്ള കൂടതൽ സൂചനകൾ ഉൾപ്പെടുത്തി മറ്റൊരു പ്രമോ കൂടി ഇപ്പോൾ വന്നു. 'ഒറിജിനൽ' എന്ന വാക്ക് ആവർത്തിച്ച് കൊണ്ടാണ് മത്സരാർത്ഥികളെ കുറിച്ച് മോഹൻലാൽ വ്യക്തമാക്കുന്നത്.

തീ പാറും..

തീ പാറും..

'ഓ എന്ന ലെറ്ററിൽ തുടങ്ങുന്ന ഏറ്റവും ശക്തമായ വാക്ക് ഒറിജിനൽ എന്നാണ്. വരൂ നമുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാം. ഒറിജിനൽ ആളുകൾ ആണ് വിപ്ലവം സൃഷ്ടിക്കുന്നത്, ലോകത്തെ മാറ്റി മറിക്കുന്നത്. ഒറിജിനൽ ആൾക്കാരെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടാൻ ആകില്ല. ഒറിജിനൽ ടാലന്റ് അൺ സ്റ്റോപ്പബിൾ ആണ് മോനെ, ലെറ്റസ് സെലിബ്രേറ്റ് ബിഗ് ബോസ് സീസൺ 5 എന്നാണ് പ്രമോയിൽ പറയുന്നത്.

യുനീക്കായ, വ്യത്യസ്തമായ,ഒറിജിനലായ മത്സരാർത്ഥികൾ നൂറ് ദിവസം വിജയത്തിനായി പോരാടും. ബിഗ് ബോസ് സീസൺ 5. ബാറ്റിൽ ഓഫ് ഒറിജിനൽ, തീ പാറും', പ്രമോയിൽ അവതാരകനായ മോഹൻലാൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+