ഇത്തവണ 10 പേർ നോമിനേഷൻ ലിസ്റ്റിൽ.. ബിഗ് ബോസിൽ നിന്ന് പുറത്തുപോകുന്നത് ഇവരാണോ?
ബിഗ്ബോസ് മലയാളം സീസൺ ആദ്യം ഉണ്ടായിരുന്ന മെല്ലെപ്പോക്കൊക്കെ അവസാനിപ്പിച്ച് ആവേശകരമായി മുന്നോട്ട് പോവുകയാണ്. ആദ്യത്തെ രണ്ടാഴ്ച എലിമിനേഷൻ ഉണ്ടായിരുന്നു. ഇപ്പോൾ ബിഗ്ബോസ് വീടിനകത്ത് എലിമിനേഷൻ നടന്നുതുടങ്ങി ബിഗ്ബോസിൽ നിന്ന് ആദ്യം പുറത്തുപോയത് ഏയ്ഞ്ചലിനായിരുന്നു.
ഏയ്ഞ്ചലിന്റെ പുറത്തുപോക്ക് പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ആദ്യം പ്രേക്ഷകർക്ക് ഏയ്ഞ്ചലിനോട് ഇഷ്ടം തോന്നിയിരുന്നില്ലെങ്കിലും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രേക്ഷകരുടെ സ്നേഹം ഏയ്ഞ്ചലിന് ലഭിച്ചുതുടങ്ങിയിരുന്നു.
അങ്ങനെ ഏയ്ഞ്ചലിൻ പോയി ആകെ ശോകമായപ്പോൾ ബിഗ്ബോസിലേക്ക് ഒരു വൈൽഡ് കാർഡ് വന്നു. ഒമർ ലുലുവായിരുന്നു വൈൽഡ് കാർഡായി എത്തിയത്. എന്തായാലും കഴിഞ്ഞദിവസം നടന്ന എലിമിനേഷനിൽ ആരും പ്രതീക്ഷിക്കാത്ത ആളാണ് ബിഗ്ഹൗസിൽ നിന്ന് പുറത്തായത്.

കോമണർ ആയി വന്ന ഗോപികയായിരുന്നു പുറത്തുപോയത്. വളരെ ബുദ്ധിപൂർവ്വം കളിച്ചും പരമാവധി സ്പേസ് കണ്ടെത്തിയുമായിരുന്നു ഗോപിക ബിഗ്ബോസിൽ കളിച്ചത്. ഗോപിക അവസാനം വരെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർ ഉണ്ട്. എന്നാൽ പെട്ടെന്നായിരുന്നു എലിമിനേഷൻ. എന്തായാലും ഇപ്പോൾ എല്ലാവരും പുറത്താക്കൽ പേടിയിലാണ്.
ഇത്തവണ എലിമിനേഷനിൽ നേരത്തെ തന്നെ ഉള്ള ആളുകളാണ് സാഗറും അഖിലും മോഹൻലാൽ വന്ന എപ്പിസോഡിൽ ഇവർ വഴക്ക് ഉണ്ടാക്കുകയും ലാലേട്ടൻ ഷോ അവസാനിപ്പിച്ച് പോവുകയും ചെയ്തിരുന്നു. ഇതോടെ ഇവർ എലിമിനേഷനിൽ എത്തി. അതുപോലെ ശോഭ ക്യാപ്റ്റനായതുകൊണ്ട് ആർക്കും നോമിനേറ്റ് ചെയ്യാനാവില്ല. വൈൽഡ് കാർഡ് ആയി വന്ന ഒമർ ലുലുവിനെയും മത്സരാർത്ഥികൾക്ക് നോമിനേറ്റ് ചെയ്യാൻ ആവില്ല. ഇപ്പോൾ പത്ത് പേരാണ് നോമിനേഷനിൽ വന്നിരിക്കുന്നത്.
വിഷ്ണു ദേവു, മനീഷ എന്നിവരെ നോമിനേറ്റ് ചെയ്തു. റിനോഷ് ദേവു, സെറീന എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.
ശ്രുതി ദേവു, മനീഷ എന്നിവരെയാണ് ചെയ്യുന്നത്. അനിയൻലച്ചുവിനേയും ദേവുവിനേയും ചെയ്തു. അഖിൽ ജുനൈസിനേയും ലച്ചുവിനേയും നോമിനേറ്റ് ആക്കി. ദേവു അഞ്ജൂസ്, ജുനൈസ് ,എന്നിവരെ നോമിനേറ്റ് ചെയ്തു. മനീഷ റിനോഷ്, ലച്ചു എന്നിവരെയാണ് ചെയ്തത്.
ഷിജു- സെറീന, ജുനൈസ്, സാഗർ അനിയൻ, ദേവു, റെനീഷ- നാദിറ, ലച്ചു എ്നനിവരേയും ജുനൈസ്- ദേവു, ലച്ചു എന്നിവരേയും ചെയ്തു. സെറീന- നാദിറ, ഷിജു എന്നിവരേയും നാദിറ- വിഷ്ണു, അഞ്ജൂസ് എന്നിവരേയും ലച്ചു- റെനീഷ, സെറീന, അളിയൻ- ജുനൈസ്, നാദിറശോഭ- സെറീന, ഷിജു എന്നിവരേയും ചെയ്തു.
ഇതോടെ അഖിൽ, സാഗർ എന്നിവർക്കൊപ്പം ലച്ചു, മനീഷ, സെറീന, ജുനൈസ്, ദേവു, അഞ്ജൂസ്, ഷിജു, നാദിറ എന്നിവർ ഇത്തവണ നോമിനേഷനിൽ വന്നിരിക്കുകയാണ്. ഇതിൽ നിന്ന് ആരോക്കെ പുറത്തുപോകുമെന്ന് കാത്തിരിപ്പാലാണ് പ്രേക്ഷകർ. എത്ര പേരാണ് പുറത്താവുക എന്നും അറിയില്ല. എന്തായാലും ഉടൻ തന്നെ ബിഗ്ബോസിൽ മറ്റൊരു എലിമിനേഷൻ നടക്കും.












Click it and Unblock the Notifications