റിനോഷിനെ ഹനാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആയിരുന്നോ ഗോപിക അത് ചെയ്തത്? ഹനാൻ പറയുന്നു
ബിഗ്ബോസ് മലയാളം സീസൺ 5 ൽ അപ്രതീക്ഷിതമായി എത്തിയ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഹനാൻ. ഹാനാന്റെ വരവോട് കൂടി ഹൗസിൽ പല അപ്രതീക്ഷിത സംഭവങ്ങളും നടന്നു. അതുവരെ ആ വീട്ടിലെ ഏറ്റവും ശാന്തൻ ആയിരുന്ന റിനോഷ് ദേഷ്യപ്പെടുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തി.
അങ്ങനെ ബിഗ്ബോസ് ഓളത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ഹനാൻ അപ്രതീക്ഷിതമായി പുറത്തേക്ക് പോകേണ്ട സാഹചര്യം വന്നത്. പുറത്ത് വന്നതിന് ശേഷം ഹനാൻ ബിഗ്ബോസിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹനാൻ ബിഗ്ബോസിനെക്കുറിച്ച് പറയുന്നത്. അഖിൽ മാരെരെക്കുറിച്ചും ഗോപികയെക്കുറിച്ചും എല്ലാം ഹനാൻ പറയുന്നു.

അഖിലിനെ ഒരു സഹോദരനെ പോലെ തോന്നി എന്നാണ് ഹനാൻ പറയുന്നത്. അഖിൽച്ചേട്ടനെക്കുറിച്ച് നെഗറ്റീവ് അടിക്കണമെന്ന മൈന്റോടെ ഞാൻ ഇരിക്കുകയാണെങ്കിൽ മധുച്ചേട്ടന്റെ കാര്യം പറയാം. അങ്ങനെ ഒരുപാട് വിഷയം എടുത്താം. ഞാൻ ചിന്തിക്കുന്നത് തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല, അദ്ദേഹത്തിന്റെ വായിൽ നിന്ന് ഒരു അബദ്ധം വന്നു. അത് ക്ഷമിച്ച് കൊടുത്ത് നല്ലൊരു ഗെയിമറായി കണ്ടിട്ട് അദ്ദേഹം നല്ല ഗെയിമറായി കളിച്ച് മുന്നോട്ട് വരട്ടേ ... ആ ഹൗസിൽ ഉള്ളവരുടെ പ്രശ്‌നം നിലനിൽപ്പാണ്..നിലനിൽപ്പിനായി നട്ടെല്ല് പണയം വെയ്ക്കാൻ എനിക്ക് പറ്റില്ല.
ഞാൻ ആ വീട്ടിൽ നിന്ന് പഠിച്ചത് ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ച് സ്‌നേഹിക്കരുത് ഹനാൻ പറയുന്നു. ചിലർ പറയുന്നു മോൾ ആരോഗ്യമൊക്കെ ഓക്കെയായി തിരികെ വരണമെന്ന് ചിലർ പറയുന്നു, ചിലർ പറയുന്നു നീ ആ വഴി പോക്കോ എന്ന്...അത് ഓരോരുത്തരുടെ ലെവൽ..ആ ഹൗസിനകത്ത് പലരും കുഴിവെട്ടുന്നത്.. ആ കുഴിയിൽ അവർ തന്നെ വീഴാതിരിക്കട്ടെ. ഓരോ ടാസ്‌കിന് അനുസരിച്ച് നമ്മളുടെ മനോനില മാറും. ഫേക്ക് ആയിട്ടുള്ള ആളുകളുടെ മുഖം പുറത്തേക്ക് വരണം.. അതിന് വേണ്ടി തന്നെയാണ് ഞാൻ കളിച്ചത്.
അവിടെ എല്ലാവരും പ്രേക്ഷകരെ ഭയക്കുന്നവരാണ്. രണ്ട് ദിവസം കൊണ്ട് അവരെ എനിക്ക് സുഹൃത്താക്കാൻ പറ്റുമോ..ഞാൻ ഒരാളെ തോളിൽ കയ്യിട്ട് നടന്ന് അടുത്ത ദിവസം അവരെന്നെ ചതിച്ചാലോ..ചതി എനിക്ക് സഹിക്കാൻ പറ്റില്ല...ചതിയാണ് എന്നെ കൂടുതൽ തളർത്തിയിട്ടുള്ളത്. സ്‌നേഹത്തോടെ നിന്ന് എന്നാണ് സ്‌നേഹം മാറി ചതി ആവുന്നത് എന്ന് പറയാൻ പറ്റില്ല. ഇതൊരു ഗെയിമാണ്..
പക്ഷേ എന്നെ സംബന്ധിച്ച് കൊള്ള, വഞ്ചന, കുരുട്ടു ബുദ്ധി അതൊന്നും സഹിക്കാൻ പറ്റല്ല, ഞാൻ വളരെ നിഷ്‌ക്കളങ്കമായി റിനോഷ് ബ്രോയെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആ കുട്ടി അത് നോട്ടീസ് ചെയ്ത് വെച്ചിട്ട് ചിന്തിച്ച് വെച്ച് ഇവൾക്ക് ഇഷ്ടം റിനോഷ് ബ്രോയെ ആണെങ്കിൽ ഇവർ തമ്മിൽ അടിയുണ്ടാക്കണമെന്ന മാസറ്റർ മൈന്റ് ഉണ്ടല്ലോ അതൊക്കെ ആ സമയത്ത് സങ്കടമായി .. നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഗോപിക എന്ന കുട്ടിയോട് എനിക്ക് ക്ഷമിക്കാൻ പറ്റും...ഹനാൻ വ്യക്തമാക്കി.












Click it and Unblock the Notifications