Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണത്തെ ആദ്യ വൈൽഡ് കാർഡ് എൻട്രി ഈ താരമോ! ഇനി ബി​ഗ്ബോസ് പൊളിക്കുമെന്ന് പ്രേക്ഷകർ

ബി​ഗ്ബോസ് മലയാളം സീസൺ 5 രണ്ടാഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. ആദ്യത്തെ ആഴ്ച എലിമിനേഷൻ നടന്നിരുന്നില്ല. എന്നാൽ ഇത്തവണ എലിമിനേഷൻ നടക്കുമെന്നാണ് സൂചന. എലിമിനേഷൻ മാത്രമല്ല ഒരു വൈൽഡ് കാർഡ് എൻട്രി കൂടി വീടിനകത്ത് വരും എന്നും സൂചനയുണ്ട്. ശനിയാഴ്ച ഇതേക്കുറിച്ച് മോഹൻലാൽ സൂചന നൽകിയിരുന്നു. ഒരു സർപ്രൈസ് ഉണ്ടാവുമെന്നാണ് മോഹൻലാൽ പറയുന്നത്. വൈൽഡ് കാർഡ് എൻട്രിയെക്കുറിച്ചാണ് മോഹൻലാലിന്റെ സൂചനയെന്നാണ് പ്രേക്ഷകർ പറയുന്നത്.

പൊതുവേ ഇത്തവണത്തെ മത്സരാർത്ഥികൾക്ക് സീസൺ 4 ലെ മത്സരാർത്ഥികളുടെ അത്ര ഒരു ഊർജം ഇല്ലെന്ന വിമർശനം ഉണ്ട്. കഴിഞ്ഞ തവണ വൈൽഡ് എൻട്രിയായി എത്തിയ റിയാസ് സലിം വന്നതോടെയാണ് മത്സരം മുറുകിയത്. അവസാനം വരെ നിൽക്കാനും റിയാസിന് സാധിച്ചു. ഇത്തവണയും വൈൽഡ് കാർഡ് വരുന്നതോടെ മത്സരം മാറിമറിയുമെന്നാണ് സൂചന. ചില പേരുകൾ പറഞ്ഞുകേൾക്കുന്നുമുണ്ട്.

bigg boss malayalm5

അതേസമയം ഇത്തവണ 18 മത്സരാർത്ഥികളാണ് ഉള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്,

നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, കോമണറായ ഗോപിക ഗോപിയും എന്നിവരാണ് സീസണിൽ മത്സരിക്കുന്നത്. ഇവരിൽ ഒരാൾ ഇന്ന് ബി​ഗിബോസിന് പുറത്ത് പോകുമെന്നാണ് ലഭിക്കുന്ന വിവരം,

ഗോപിക, ലെച്ചു, റിനോഷ്, റെനീഷ, വിഷ്ണു, ഏഞ്ചലീന, അനിയൻ മിഥുൻ എന്നിവരാണ് ഈ ആഴ്ച എലിമിനേഷനിൽ. ഇതിൽ അനിയൻ മിഥുൻ, ഏഞ്ചലീന എന്നീ മത്സരാർത്ഥികൾ പുറത്തുപോവാൻ കൂടുതൽ സാധ്യത എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന അഭിപ്രായം. ഇവരിൽ ഒരാൾ പുറത്തുപോയാൽ വൈൽകാർഡ് എൻട്രിയിലൂടെ മറ്റൊരാൾ വീടിനകത്ത് വരുമെന്നാണ് അഭിപ്രായം. അതേസമയം എലിമിനേഷൻ നടന്നു എന്നും ഏയ്ഞ്ചലീനിയാണ് പുറത്ത് ആയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു ഏയ്ഞ്ചലീൻ.

എന്നാൽ ഏയ്ഞ്ചലീനയ്ക്ക് പകരം വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആണെന്നും റിപ്പോർട്ട് വന്നിട്ടുണ്ട്. അങ്ങനെയാണെങ്കിൽ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി ഹനാൻ ആവും. ഹനാൻ വന്നാൽ ബി​ഗ്ബോസ് വീട് കൂടുതൽ രസകരമാകുമെന്നാണ് പ്രേക്ഷർ കരുതുന്നത്. ഇത്തവണ ഒന്നിലധികം വൈൽഡ് കാർഡ് ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ ആരായിരിക്കും എന്ന് വ്യക്തതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+