Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജു ടോയ്ലറ്റിൽ ,ബാത്ത്റൂം ഡോർ ചവിട്ടി പൊളിച്ച് ഒമർ ലുലു,പാഞ്ഞടുത്ത് മിഥുൻ; ബിഗ് ബോസിൽ കൂട്ടത്തല്ല്

മിഷൻ എക്സ് എന്ന വീക്കിലി ടാസ്കിനിടെ ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ . ബി​ഗ് ബോസ് ഹൗസ് ഒരു ശാസ്ത്രലോകമായി മാറ്റിയുളള ഗെയിമിനിടെയാണ് മത്സരാർത്ഥികൾ തമ്മിൽ പരസ്പരം പോരടിച്ച്ത.ബി​ഗ് ബോസ് ഹൗസ് ഒരു ശാസ്ത്രലോകമായി മാറ്റിയാണ് മത്സരാർഥികൾക്കായി ബി​ഗ് ബോസ് ഈ ​ഗെയിം സംഘടിപ്പിച്ചിരിക്കുന്നത്. .നാല് ഫ്യൂസ് വീതം ബിഗ് ബോസ് നൽകിട്ടുണ്ട്. ആ ഫ്യൂസുകൾ നിർദേശ പ്രകാരം ഏത് ടീം ഘടിപ്പിക്കുന്നു അവർ വിജയികളാകും. ജുനൈസ്, അഖിൽ മാരാർ എന്നിവർ നയിക്കുന്ന രണ്ട് ​​​ഗ്രൂപ്പുകളാണ് ​ഗെയിമിൽ മത്സരിക്കുന്നത്.

ടാസ്ക് തുടങ്ങുന്നതിന് മുൻപ് അടുത്ത സൈറനോട് കൂടി നിങ്ങളുടെ കൈയ്യിലുള്ള ഫ്യൂസ് വെക്കാം എന്ന് ബിഗ് ബോസ് പറയുന്നുണ്ട്. ടേക്ക് ഓഫ് എന്ന് പറയുമ്പോൾ ഫ്യൂസിന് ചുറ്റും ജുനൈസിന്റ ടീം ചുറ്റും റൗണ്ട് ആയി നിൽക്കുകയാണ്. തുടർന്ന് എതിർ ടീമിലുള്ളവർ വന്ന് ഓരോരുത്തരേയുമായി മാറ്റാൻ നോക്കുകയാണ്. ഇതിനിടയിലാണ് ഒരു ഫ്യൂസുമായുമായി അഞ്ജൂസ് ബാത്ത്റൂമിലേക്ക് ഓടുന്നത്. തുടർന്ന് അഞ്ജൂസ് ബാത്ത്റൂമിന്റെ കതക് അടച്ച് ഇരുന്നു.

omarlulu-

ഇതോടെ അഖിവൽ മാരാരും ശോഭയും അടക്കമുള്ള ആൽഫ ടീം വന്ന് അഞ്ജൂസിനോട് ഇറങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഞ്ജൂസ് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ താൻ ബാത്ത്റൂമിൽ പോകുകയാണെന്ന് അഞ്ജൂസ് പറയുന്നുണ്ട്. അതേസമയം അഞ്ജൂസ് ഇറങ്ങരുതെന്നാണ് ടീം അംഗങ്ങളായ ജുനൈസും സാഗറുമൊക്കെ ആവശ്യപ്പെട്ടത്. ഇതിനിടയിൽ ആഗ്രസീവായി അഖിലിന്റെ ടീം അംഗം കൂടിയായ ഒമർ ബാത്ത്റൂമിന്റെ വാതിൽ ചവിട്ടി പൊളിച്ചു.

എന്നാൽ ഒമറിന്റെ നടപടിയിൽ പ്രകോപിതമായ അനിയൻ മിഥുൻ ഒമറിനോട് ദേഷ്യപ്പെട്ടു. ഒരു പെൺകുട്ടി ബാത്ത്റൂമിൽ ഇരിക്കുമ്പോൾ ബാത്ത്റൂം ചവിട്ടി പൊളിക്കുന്നത് വളരെ മോശമാണ്. കളി കളിക്കാത്ത സമയത്താണ് ചെയ്തത് എന്ന് മിഥുൻ തുറന്നടിച്ചു.

താൻ ബാത്ത്റൂമിലാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു അഞ്ജൂസ് പറഞ്ഞത്. ഞാൻ കാത്ത് നിൽക്കണെന്ന് പറഞ്ഞിട്ടുണ്ട്. ലൂസ് മോഷനാണെന്ന് പറഞ്ഞിട്ടുണ്ട്', അഞ്ജൂസ് പറഞ്ഞു.

എന്നാൽ അഞ്ജു ചെയ്തതാണ് മോശമെന്നായി ശ്രുതി. 'എത്ര നേരം ബാത്ത്റൂമിൽ കയറി ഇരിക്കും. അവളോട് വാതിൽ തുറക്കാൻ പറഞ്ഞപ്പോൾ ബസർ അടികട്ടെയെന്നായിരുന്നു അവൾ പറഞ്ഞത്. അഞ്ജു ചെയ്തത് തെറ്റാണ്. വളരെ പ്ലാനിങ്ങോട് കൂടിയാണ് അഞ്ജു ബാത്ത്റൂമിൽ പോയത്. ഒമറിക്ക ചെയ്തത് തെറ്റാണ്. പക്ഷേ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത് അഞ്ജുവാണ്. ജുനൈസും സാഗറുമൊക്കെ വെറുതെ ബഹളം വെയ്ക്കുകയാണ്', ശ്രുതി പറഞ്ഞു.

അതേസമയം ലൂസ് മോഷൻ ഉള്ളയാള് ഫ്യൂസ് എടുത്തിട്ടാണോ ബാത്ത്റൂമിൽ പോകുന്നതെന്ന് ഒമർ ചോദിച്ചു.
'ബാത്ത്റൂമിലെ ഡോറ് കയറി അടച്ചത് അവളാണ്. സ്ത്രീകളോട് ബഹുമാനം ഉള്ളയാളാണ് ഞാൻ. ഇവിടെ ആണ് പെണ്ണ് എന്ന വ്യത്യാസം ഇല്ല. ഇപ്പോൾ വാതിൽ അടിച്ച് പൊളിച്ചപ്പോൾ പെണ്ണ് എന്നുള്ള സ്ട്രാറ്റജി ഇറക്കുകയാണ്. തെറ്റ് ചെയ്തെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ അപ്പുറത്ത് നിന്നൊരു ആക്ഷൻ ഉണ്ടായിട്ടുണ്ട്.
ബാത്ത്റൂമിൽ പോയിരിക്കുന്നതിന് സമയമില്ലേ? പ്രേക്ഷകർ ഇതൊക്കെ കാണുന്നില്ലേ', ഒമർ പറഞ്ഞു.

അതേസമയം ഒരു പ്രോപ്പർട്ടി ഡാമേജ് ചെയ്യാനുള്ള അവകാശം ആർക്കുമില്ലെന്നായിരുന്നു ഇതിനിടയിൽ റെനീഷ പ്രതികരിച്ചത്. അങ്ങനെ ചെയ്യരുതെന്ന് ബിഗ് ബോസ് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നിരിക്കെ ഈ നടപടിയുടെ ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും ഒമർ പറഞ്ഞു.

രണ്ട് പേരും തെറ്റാണ് ചെയ്തത് എന്നായിരുന്നു അഖിൽ മാരാരുടെ പ്രതികരണം. അങ്ങനെ ഒരാളമാത്രമായി തെറ്റ് പറയാൻ സാധിക്കില്ലെന്നും അഖിൽ മാരാരും ഷിജുവും വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+