Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ആരാധകര്‍ ഞെട്ടലില്‍; സണ്ണി ലിയോണ്‍ ബിഗ് ബോസ് ഹൗസില്‍, സര്‍പ്രൈസ് എപ്പിസോഡ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ് സണ്ണി ലിയോണ്‍. സണ്ണിയെ പോലെ തന്നെ മക്കള്‍ക്കും ഡാനിയേല്‍ വേബ്ബറിലും ആരാധകര്‍ ഏറെയാണ്. പോണ്‍ സിനിമ രംഗത്തിലൂടെയാണ് സണ്ണിയെ ലോകം അറിഞ്ഞതെങ്കിലും പിന്നീട് അത് എല്ലാം ഒഴിവാക്കി സിനിമ രംഗത്ത് സജീവമാകുകയായിരുന്നു.

കൂടാതെ ചാരിറ്റി മേഖലയില്‍ സജീവമാണ് താരം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം 2017ല്‍ അനാഥയായ മാസങ്ങള്‍ പ്രായമുള്ള ഒരു അനാഥ ബാലികയെ ദത്തെടുത്തതോടെ സണ്ണി പൊതു സമൂഹത്തിന്റെ ചര്‍ച്ചകളിലേക്ക് എത്തുകയായിരുന്നു.

'നിലനിൽക്കുന്നതും നിരുപാധികവുമായ സ്നേഹം'; കടല്‍തീരത്ത് സഹോദരിയുമായി മഡോണയുടെ ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കാണാം

1

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സണ്ണിയെ പിന്തുടരുന്നത്. ആരാധകരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തകളാണ് ബോളിവുഡ് സിനിമ ലോകത്ത് നിന്ന് പുറത്തുവരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടെലിവിഷന്‍ ഷോയായ ബിഗ് ബോസിലേക്ക് താരം എത്തുന്നു എന്ന സന്തോ വാര്‍ത്തയായിരുന്നു അത്. ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലേക്ക്....

2

ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡ് സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നതക്. സണ്ണി ലിയോണിന്റെ ഓരോ നൃത്തച്ചുവടുകളും ബോളിവുഡില്‍ തരംഗമായി. പ്രമുഖ താരങ്ങളുടെ സിനിമകളിലെല്ലാം സണ്ണി ലിയോണിന്റെ ഒരു ഐറ്റം ഡാന്‍സ് എന്ന രീതിയിലേക്ക് വന്നു. ഹിന്ദിയെ കൂടാതെ തമിഴിലും, തെലുങ്കിലും കന്നഡയിലും എന്തിന് മലയാള സിനിമയില്‍ വരെ സണ്ണി എത്തി.

3

മെഗാസ്റ്റര്‍ മമ്മൂട്ടിയുടെ മോഹ മുന്തിരി എന്ന ഗാനത്തിലായിരുന്നു സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്. ആ ഗാനവും അതിലെ നൃത്തച്ചുവടും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 30 ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ ഇതുവരെ അഭിനയിച്ചത്. കൂടാതെ താരം നായികയായി പ്രത്യക്ഷപ്പെടുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പുരോഗമിക്കുകയാണ്.

4

ഇതിനിടെ സണ്ണി ലിയോണിന്റെ ജീവിത്തത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായ ഒരു സംഭവമായിരുന്നു 2012ല്‍ സംഭവിച്ചത്. അന്ന് ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ എത്തിയിരുന്നു. ഹിന്ദി ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണായിരുന്നു അത്. സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും അവതാരകരായി എത്തിയ പരപിപാടിയില്‍ 49ാം ദിവസം ഏവരെയും ഞെട്ടിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം എത്തിയത്.

5

താരം ബിഗ് ബോസില്‍ എത്തിയതോടെ ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചയായി അത് മാറിയിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സണ്ണി ലിയോണ്‍ നിറ സാന്നിദ്ധ്യമായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും 91ാം ദിവസത്തില്‍ താരത്തിന് പുറത്ത് പോകേണ്ടിവന്നു. എന്നാല്‍ ബിഗ് ബോസ് സണ്ണിയുടെ സിനിമ കരിയറില്‍ ഒരു വഴിത്തിരിവായിരുന്നു.

6

ഇതിന് ശേഷം താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലും താരത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. ഒട്ടേറെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ബിഗ് ബോസും സണ്ണിയിലോണും ബോളിവുഡ് ലോകത്ത് ചര്‍ച്ചയാകുകയാണ്. താരവും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഷോയിലേക്ക് എത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

7

ബിഗ് ബോസ് ഒടിടിയുടെ സണ്‍ഡേ കാ വാര്‍ എന്ന എപ്പിസോഡിലാണ് സണ്ണി ലിയോണ്‍ എത്തിയത്. സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയേലും ഉണ്ടാവുമെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഷോയില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സണ്ണി ലിയോണ്‍ നല്‍കി.

8

ബിഗ് ബോസിലേക്ക് എത്താന്‍ സമീപിച്ചപ്പോള്‍ ഡാനിയേല്‍ ആദ്യം മടി കാണിച്ചിരുന്നു, എന്നാല്‍ സണ്ണി ഷോയുടെ കടുത്ത ആരാധകയായതിനാല്‍ സമ്മതിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ സണ്ണി ലിയോണ്‍ എത്തുകയായിരുന്നു. സണ്ണി ബിഗ് ബോസില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

9

അതേസമയം, ഡാനിയേല്‍ വെബ്ബര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അദ്ദേഹം പരിപാടിയില്‍ എത്തിയില്ല, ഞായറാഴ്ചത്തെ എപ്പിസോഡികളിലാണ് അവതാകരന്‍ കരണ്‍ ജോഹര്‍ എത്താറുള്ളത്. കഴിഞ്ഞ ദിവസത്തെ കൃഷ്ണ ജന്മാഷ്ടിമയുടെ സ്‌പെഷ്യല്‍ എപ്പിസോഡാണ് നടന്നത്. സണ്ണി ലിയോണും കരണ്‍ ജോഹറും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ചുവടുവച്ചാണ് ബിഗ് ബോസിലേക്ക് പ്രവേശിച്ചത്.

10

സാധാരണ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ എവിക്ഷന്‍ നടക്കാറുണ്ടെങ്കിലും ഈ ആഴ്ച ബിഗ് ബോസില്‍ എവിക്ഷന്‍ ഉണ്ടാകില്ലെന്ന് കരണ്‍ ഡജോഹര്‍ പ്രഖ്യാപിക്കുകയായിരുന്നു. അതിശയകരമെന്നു പറയട്ടെ, ഈ വാരാന്ത്യത്തില്‍ എവിക്ഷന്‍ ഉണ്ടാകില്ല. ഈയാഴ്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ലിയോണിന്റെ വരവ് ഷോയുടെ മാറ്റ് ഒന്നുകൂടി കൂട്ടി എന്ന് വേണം പറയാന്‍.

11

നേരത്തെ, സിദ്ധാര്‍ത്ഥ് ശുക്ലയും ഷെഹ്നാസ് ഗില്ലും ഒരുമിച്ച് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന വീക്കെന്‍ഡ് എപ്പിസോഡിന്റെ പേരാണ് സണ്‍ഡേ കാ വാര്‍, ഈ ദിവസങ്ങളില്‍ അവതാകരകനായ കരണ്‍ ജോഹര്‍ എത്തു. ഈ സീസണില്‍ സ്‌റ്റേ കണ്ക്റ്റഡ് എന്നാണ് തീം. ഷോയില്‍ അവര്‍ എങ്ങനെ മത്സരിക്കുന്നു എന്നതിനെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ക്ക് ഫീഡ്ബാക്ക് നല്‍കുന്നത് കരണ്‍ ജോഹറാണ്.

Recommended Video

cmsvideo
    Sunny Leone’s tweet against petrol price hike became viral
    12

    ഈ ആഴ്ച, ബോസ് മാനും ബോസ് ലേഡിയുമായ പ്രതിക് സെഹെജ്പാലും, നേഹ ഭാസിനും ഒഴികെ, രാകേഷ് ബാപത്, ഷമിത ഷെട്ടി, അക്ഷര സിംഗ്, മിലിന്ദ് ഗബ, നിശാന്ത് ഭട്ട്, ദിവ്യ അഗര്‍വാള്‍, മുസ്‌കാന്‍ ജത്താന എന്നിവരടക്കം എല്ലാ മത്സരാര്‍ത്ഥികളും ഈ ആഴ്ച എലിമിനേഷനിലേക്ക് നോമിനേഷന്‍ ചെയ്യപ്പെട്ടിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+