'വിഡീയോസ് ബിജിഎം ഇട്ട് പോസ്റ്റ് ചെയ്യാൻ എങ്ങനെ കഴിയുന്നു';വിസ്മയയുടെ സഹോദരന്റെ മറുപടി

കൊച്ചി; കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനെതിരെ കഴിഞ്ഞ ദിവസം നടനും മോഡലുമായ ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. വിസ്മയയുടെ സഹോദരനായ വിജിത്തിന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പെങ്ങൾ മരിച്ച് 4 ദിവസം മാത്രം കഴിഞ്ഞ് എങ്ങനെയാണ് ബിജിഎം ഒക്കെയിട്ട് വീഡിയോ പങ്കുവെയ്ക്കുന്നതെന്നായിരിന്നു ഷിയാസ് ചോദിച്ചത്. എന്നാൽ താനല്ല ആ വീഡിയോകൾ പങ്കുവെച്ചതെന്ന് പറയുകയാണ് വിജിത്ത്. വിജിത്തിന്റെ പ്രതികരണം വായിക്കാം

 സഹോദരന് എങ്ങനെ കഴിയുന്നു

ഷിയാസ് പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ-സ്വന്തം പെങ്ങൾ ( വിസ്മയ ) ക്രൂരമായ രീതിയിൽ പീഡിനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞു വീഡിയോസ് ഒക്കെ എടുത്ത് BGM ഇട്ടു പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു ? ഞങ്ങൾക്ക് ഉള്ള ഒരു സാമാന്യമായ ബോധം പോലും സ്വന്തം സഹോദരൻ ഇല്ലേ ?

പെങ്ങളെ വിളിച്ചോണ്ട് വന്നേനെ

കേസിലെ പ്രതിയുടെ മുഖത്ത് ഇമോജി വെച്ചു പോസ്റ്റ് ഇടുന്നതാണോ പ്രതിഷേധം ? കുറച്ചു പക്വത എങ്കിലും കാണിക്കുക എന്നു മാത്രേ പറയാൻ ഉള്ളു എന്റെ പെങ്ങൾക്കൊ അല്ലെങ്കിൽ എനിക്ക് അറിയാവുന്ന ഒരാൾക്കോ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ അവനെ കണ്ടു 4 അടി കൊടുത്തിട്ട് എന്റെ പെങ്ങളെ വിളിച്ചു കൊണ്ട് വന്നേനെ ...

നീതികേട്


വിസ്മയോട് കാണിക്കുന്ന നീതികേട് തന്നെയാണ് ഇത്തരം പ്രവത്തികൾ , ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ ചെയ്യേണ്ടത് പോലെ ചെയ്തിരുന്നു എങ്കിൽ ഇന്ന് വിസ്‌മയ ജീവനോടെ ഇരുന്നേനെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും ഇത് അദ്ദേഹത്തിന്റെ ഇഷ്ടമല്ലേ എന്നു പറയുന്നവരോട് ,

സഹോദരന്റെ സ്ഥാനത്തെങ്കിൽ

അദ്ദേഹം ഒരു പബ്ലിക്ക് ആയി ഒരു വീഡിയോ യൂട്യൂബ് പോലെയുള്ള ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഇടുമ്പോൾ പല അഭിപ്രയം ഉണ്ടാകും ഇതാണ് എന്റെ അഭിപ്രയം ...എനിക്ക് ചിന്തിക്കാൻ കഴിയില്ല എനിക്ക് ചെയ്യാൻ കഴിയില്ല എന്റെ പെങ്ങൾ ആയിരുന്നു വിസ്മയുടെ സ്ഥാനത്ത് എങ്കിൽ, എന്നായിരുന്നു ഷിയാസിന്റെ പോസ്റ്റ്.

 വിജിത്തിന്റെ മറുപടി ഇങ്ങനെ

ഷിയാസ് ബ്രദര്‍, ഞാനായിരുന്നില്ല ആ വീഡിയോ ഇട്ടത്. എന്റെ ഫ്രണ്ടാണ് എന്റെ യൂട്യൂബ് ചാനല്‍ ഹാന്‍ഡില്‍ ചെയ്തിരുന്നത്. ഞാന്‍ മുന്നേ അവളുടെ കല്യാണം കഴിഞ്ഞപ്പോള്‍ ചെയ്ത വീഡിയോയാണ് അതില്‍ പോസ്റ്റ് ചെയ്തിരുന്നത്. അത് താങ്കള്‍ക്കും സമൂഹത്തിനും തെറ്റായിട്ട് തോന്നിയതില്‍ ക്ഷമ ചോദിക്കുന്നു.

മാറ്റിയിട്ടുണ്ട്

ഞാന്‍ അത് പറഞ്ഞു ഫ്രണ്ട് അതില്‍ നിന്നും മാറ്റിയിട്ടുണ്ട്.പിന്നെ ഒരുപക്ഷേ, മീഡിയ ഒക്കെ ബാക്കൗട്ട് ആകുമ്പോള്‍ എനിക്ക് പറയാനുള്ളത് ആ പ്ലാറ്റ്‌ഫോമില്‍ പറയാം. എന്റെ പെങ്ങളെ സ്‌നേഹിക്കുന്നവര്‍ കാണുന്ന ഒരു പ്ലാറ്റ് ഫോം കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.

Recommended Video

cmsvideo
    കട്ടക്കലിപ്പിൽ ഷിയാസ്..വിസ്‌മയയോട് ആങ്ങള കാണിച്ചത് അസംബന്ധം
    ക്ഷമോ ചോദിക്കുന്നു

    ക്ഷമ ചോദിക്കുന്നു. നിങ്ങളെപ്പോലുള്ളവര്‍ കൂടെയുണ്ടാകണം. എന്റെ മോള്‍ക്ക് നീതി ലഭിക്കുന്നത് വരെയെന്നായിരുന്നു വിജിത്തിന്റെ മറുപടി.വിജിത്തിന്റെ മറുപടിയുടെ സ്ക്രീൻഷോട്ട് ഷിയാസ് പങ്കുവെച്ചിരുന്നു. തെറ്റായി എന്ന് മനസിലാക്കുന്നിടത്ത് അത് തിരുത്താൻ ഉള്ള മനസ്സ് കാണിക്കുന്നത് തന്നെ വലിയ കാര്യമാണ്. തുടക്കം മുതൽ വിസ്മയുടെ ഒപ്പമുണ്ട് ഇനി അങ്ങോട്ടും അത് തുടരുമെന്നായിരുന്നു ഷിയാസ് കുറിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+