Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് പ്രതിഫലം 350 കോടിയിൽ നിന്നും ഒറ്റയടിക്ക് 1000 കോടിയിലേക്ക്'; സൽമാൻ ഖാൻറെ പ്രതികരണം

മുംബൈ: ഹിന്ദി ബിഗ് ബോസ് പുതിയ സീസൺ ആരംഭിക്കാനിരിക്കുകയാണ്. സൽമാൻ ഖാൻ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ബിഗ് ബോസ് തുടങ്ങുമ്പോൾ സാധാരണ അവതാരകരുടെ പ്രതിഫലം ചർച്ചയാകാറുണ്ട്. കോടികൾ വാങ്ങിയാണ് ഓരോ ഭാഷകളിലും അവതാരകർ എത്താറുള്ളത്.

കഴിഞ്ഞ ഹിന്ദി ബിഗ് ബോസിൽ 350 കോടി രൂപയാണ് സൽമാൻ ഖാന് ലഭിച്ച പ്രതിഫലം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കുറി താരത്തിന്റെ പ്രതിഫലം 1000 കോടിയാണെന്നുള്ള അഭ്യൂഹങ്ങൾ ഉയരന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി നൽകുകയാണ് താരം.

 ജനപ്രിയ റിയാലിറ്റി ഷോ

എല്ലാ ഭാഷകളിലും തന്നെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലായിരുന്നു ബിഗ് ബോസ് ആദ്മായി ആരംഭിച്ചത്. ബിഗ് ബോസിന്റെ നാലാം സീസൺ മുതലാണ് സൽമാൻ ഖാൻ അവതാരകനായി എത്തുന്നത്. തുടർന്ന് നാല്, അഞ്ച് ,ആറ് സീസണുകളിൽ എല്ലാം 2.5 കോടി രൂപയായിരുന്നു ഓരോ എപ്പിസോഡിനും സൽമാൻ പ്രതിഫലമായി വാങ്ങിയിരുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. സീസൺ 11 എത്തിയപ്പോൾ പ്രതിഫലം രണ്ടക്കമായി ഉയർന്നതായും വാർത്തകൾ വന്നിരുന്നു.

ഒരു എപ്പിസോഡിന് 11 കോടി

സീസൺ 13 ലെത്തിയപ്പോൾ ഒരു എപ്പിസോഡിന് 11 കോടി എന്ന നിലയിൽ 165 കോടിയോളമാണ് സൽമാൻ ഖാന്റെ പ്രതിഫലം എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് കാലത്ത് വന്ന 14ാം സീസണിൽ താരം പ്രതിഫലം കുറച്ചു. ഏകദേശം 200 കോടി മാത്രമാണ് പ്രതിഫലയിനത്തിൽ വാങ്ങിയതെന്നായിരുന്നു വാർത്തകൾ.

1000 കോടിയാണ് പ്രതിഫലം എന്ന്


16ാം സീസണിന്റെ അവതാരകനായി എത്തുമ്പോൾ കഴിഞ്ഞ തവണത്തെ ഇരട്ടി പ്രതിഫലം താരത്തിന് ലഭിച്ചേക്കമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. ഏകദേശം മൂന്നിരട്ടിയാണ് നടൻ ഈടാക്കിയേക്കുകയെന്നായിരുന്നു അഭ്യൂഹങ്ങൾ. അതിനിടയിലാണ് ഇപ്പോൾ 1000 കോടിയാണ് പ്രതിഫലം എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നത്.

തള്ളി സൽമാൻ


എന്നാൽ ഇത്തരം വാർത്തകൾ തള്ളുകയാണ് സൽമാൻ ഖാൻ. പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നടൻ വ്യക്തമാക്കി. 1000 കോടി ലഭിച്ചാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും താൻ ജോലി ചെയ്യില്ല. എന്നാൽ ഈ തുക തനിക്ക് ലഭിക്കുന്ന ഒരു ദിവസം വരും. എനിക്ക് ഇത്രയും തുക ലഭിക്കുകയാണെങ്കിൽ തന്നെ നിരവധി ചെലവുകളും ഉണ്ടെന്നും നടൻ പറയുന്നു.

വക്കീലൻമാർക്കുള്ള ചെലവ്

വക്കീലൻമാർക്കുള്ള ചെലവ് ആണ് അതിൽ പ്രധാനം. എന്റെ അഭിഭാഷകരും എന്നെക്കാൾ കുറഞ്ഞവരല്ല. എന്റെ വരുമാനം അതിന്റെ നാലിലൊന്ന് പോലുമില്ല. ഈ റിപ്പോർട്ടുകൾ ആദായ നികുതി വകുപ്പും ഇഡി വകുപ്പും വായിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു, സൽമാൻ ഖാൻ പറഞ്ഞു.ബിഗ് ബോസ് ഷോയുടെ അവതാരകനായി എല്ലാ കാലത്തും തനിക്ക് തുടരാൻ താത്പര്യമില്ലെന്നും സൽമാൻ ഖാൻ പറഞ്ഞു.

അഞ്ചാം സീസൺ


അതേസമയം മലയാളത്തിലും ബിഗ് ബോസിന്റെ അടുത്ത സീസൺ ഉടൻ എത്തിയേക്കുമെന്നാണ് ചർച്ചകൾ. അഞ്ചാം സീസൺ വരികയാണെങ്കിൽ ആരൊക്കെയാകും മത്സരാർത്ഥികൾ അവതാരകനായി മോഹൻലാൽ തന്നെയെത്തുമോയെന്നുള്ള ചോദ്യങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ തവണ 18 കോടിയായിരുന്നു ബിഗ് ബോസിൽ അവതാരകനാകാൻ മോഹൻലാൽ വാങ്ങിയ പ്രതിഫലം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരന്നു.

100 ദിവസമാണ് ബിഗ് ബോസിൻറെ ഷൂട്ടിംഗ്


100 ദിവസമാണ് ബിഗ് ബോസിൻറെ ഷൂട്ടിംഗ്. ഇതിൽ വെറും 15 ദിവസം മാത്രമാണ് മോഹൻലാലിന് ഷൂട്ടിനായി എത്തേണ്ടത്. ഇത്രയും ദിവസത്തേക്കാണ് 18 കോടിയെന്നായിരുന്നു വാർത്തകൾ. ഇക്കുറി ലാൽ തന്നെ എത്തിയാൽ അദ്ദേഹത്തിന്റെ പ്രതിഫലം എത്രയായിരിക്കുമെന്ന ആകാംഷയും ഇപ്പോഴെ തന്നെ ആരാധകർ ഉയർത്തുന്നുണ്ട്. നാലാം സീസണിൽ 14 കോടിയായിരുന്നു മോഹൻലാലിന്റെ പ്രതിഫലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+