'മോഹൻലാലിനെ വരെ അധിക്ഷേപിക്കുകയാണ്, പുറത്ത് എല്ലാം സെറ്റ് ചെയ്ത് ഷോയിൽ പോകുന്നു'; ആര്യ ബഡായി
ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയും നടിയുമായ ആര്യ ബഡായി ബിഗ് ബോസ് സീസൺ 5 നെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെയ്ക്കുകയാണ്.

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പുതിയ പ്രമോ കൂടിയെത്തിയതോടെ മത്സരാർത്ഥികൾ ആരാണെന്ന് അറിയാനുള്ള കൗതുകവും ആരാധകർക്കിടയിൽ ഉണ്ട്. അതിനിടയിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ പുതിയ സീസണിനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയും നടിയുമായ ആര്യ ബഡായി ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെയ്ക്കുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം, വായിക്കാം.

ബിഗ് ബോസിനോടുള്ള താത്പര്യം പോയി
'ബിഗ് ബോസ് എന്ന ഷോയെ കുറിച്ച് കൂടുതൽ കൗതുകം ഇല്ല. പണ്ട് ഉണ്ടായ ഇഷ്ടം ഇല്ല. ആൾക്കാർ വളരെ വ്യക്തിപരമായാണ് ഷോയ കാണുന്നത്. ഷോ പുറത്ത് വളരെ ബിസിനസി ആയി മാറി. പിആർ , യുട്യൂബ് , ട്രോൾ എന്നിങ്ങനെ വലിയ മാർക്കറ്റായി.
പോകാൻ ആഗ്രഹിക്കുന്ന ആളുകൾ അതിനുള്ളിൽ പോയാൽ തരംഗമായി മാറാൻ പറ്റുമെന്ന് അവർക്ക് അറിയാം. അതിന് വേണ്ടി എന്തെല്ലാം സെറ്റ് ചെയ്യണം എന്ന് അവർക്ക് അറിയാം. അതെല്ലാം സെറ്റ് ചെയ്ത്, പബ്ലിസിറ്റി നേടുന്നു.
അതൊക്കെ അവരുടെ വ്യക്തിരരമായ കാര്യമാണ്. എന്നിരുന്നാലും ഷോയോടുളള എൻറെ താത്പര്യം പോയി. കാണാൻ തന്നെ താത്പര്യം ഇല്ലാതായി.

മോഹൻലാലിനെ വരെ അനാവശ്യമായി അധിക്ഷേപിക്കുന്നു
മറ്റ് ഭാഷകളിലെ ബിഗ് ബോസ് അവതാരകരിൽ നിന്ന് വ്യത്യസ്തമായി ലാലേട്ടൻ ഷൗട്ട് ചെയ്യാറ് പോലുമില്ല. എന്നിട്ട് കൂടി അദ്ദേഹം എന്തൊക്കെ അധിക്ഷേപങ്ങളാണ് കേൾക്കുന്നത്. അവതാരകൻ ആയത് കൊണ്ട് മാത്രമാണ്. ഒരു കൂട്ടർക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥി ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഒരാഴ്ച പിന്നെ ലാലേട്ടനെതിരായ അഭ്യൂഹങ്ങളും അധിക്ഷേപങ്ങളുമാണ്. അപ്പോൾ പിന്നെ സൽമാൻ ഖാനെ പോലെയൊക്കെ ഷൗട്ട് ചെയ്താൽ ആൾക്കാരുടെ സ്വഭാവം വെച്ച് വീട് കത്തിക്കും.

ബിഗ് ബോസ് സീസൺ 1 നോട്
ബിഗ് ബോസിന് ശേഷം മുൻപ് വലിയ സൈബർ ആക്രമണങ്ങള്ഡ നേരിട്ടിരുന്നു. അത് ഒരു പരിധി വരെ കുറഞ്ഞു', ആര്യ പറഞ്ഞു. ബിഗ് ബോസ് സീസൺ 1 ആണ് എന്റെ ഇഷ്ടപ്പെട്ട സീസൺ എന്നും താരം വ്യക്തമാക്കി. മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഷോ പുതിയതായിരുന്നു. അതുകൊണ്ട് എങ്ങനെയാണ് സീസൺ പോകേണ്ടിയിരുന്നത് അതുപോലെ തന്നെ അത് പോയി.

നല്ല ഗെയിമർ രജിത് കുമാറും റോബിനും
സീസൺ 2 തൊട്ടാണ് അത് കാര്യങ്ങൾ ഭീകരമായി തുടങ്ങിയത്. ബിഗ് ബോസ് സീസണുകളിൽ വെച്ച് ഏറ്റവും നല്ല ഗെയിം കളിച്ചത് ഡോ രജത് കുമാറും റോബിൻ രാധാകൃഷ്ണനുമാണ്. എന്നാൽ വ്യക്തിപരമായി അവരുടെ ഐഡിയോളജികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. വ്യക്തിപരമായി ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ രഞ്ജിനി ഹരിദാസ് ആയിരുന്നു, മറ്റൊരാൾ റിയാസ് സലീമും.

റിയാസ് ആണ് എനിക്ക് ഇഷ്ടം
റിയാസ് സലീം ശരിക്കും ബിഗ് ബോസ് ടൈറ്റിൽ അർഹിച്ചിരുന്നു. അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ദിൽഷയും നന്നായി കളിച്ചു. 100 ദിവസം അവൾ സർവൈവ് ചെയ്തു. പക്ഷേ എന്നെ സംബന്ധിച്ച് റിയാസ് ആണ് എനിക്ക് ഇഷ്ടം', ആര്യ പറഞ്ഞു. അടുത്ത സീസണിൽ വരണമെന്ന് ആഗ്രഹിക്കുന്ന മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ ആരൊക്കെയെന്ന ചോദ്യത്തിന് റോബിനും രജത് കുമാറും ഒരു സീസണിൽ വന്നാൽ നന്നാകുമെന്ന് തോന്നിയിട്ടുണ്ട്', ആരതി പറഞ്ഞു.

ഗെയിമേഴ്സ് എന്ന നിലയിൽ അടിപൊളി സീസണായിരിക്കും
സാബു ചേട്ടൻ, രഞ്ജിനി ഹരിദാസ്, ജാസ്മിൻ എം മൂസ, ഇവരും എത്തിയാൽ ഷോ പൊളിച്ചേനെ. ഗെയിമേഴ്സ് എന്ന നിലയിൽ അടിപൊളി സീസണായിരിക്കും. ഇതിൽ രണ്ട് മൂന്ന് പേർ പ്രേക്ഷകരെ സ്വാധീനിച്ചവരാണ്. അതെല്ലാം കൊണ്ട് തന്നെ പൊളിക്കും.
ബിഗ് ബോസ് മത്സരാർത്ഥികളുടെ ഇപ്പോഴത്തെ ഫാൻ ഫൈറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപി ഇങ്ങനെ-ഗെയിം കഴിഞ്ഞു. മൂവ് ഓൺ ചെയ്യൂവെന്നാണ് പറയുന്നത്. ഇതിലിപ്പോൾ നമ്മൾ എന്ത് ചെയ്താലും ഇതൊന്നും മാറാൻ പോകുന്നില്ല. ജീവിതത്തിൽ മറ്റെന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതൊക്കെ ചെയ്ത് സന്തോഷമായി മുന്നോട്ട് പോകുക.












Click it and Unblock the Notifications