സൂര്യയുടെ പ്രണയം ഗെയിം സ്ട്രാറ്റജിയോ; ഞെട്ടിച്ച് ആര്യയുടെ മറുപടി, വൈറലായി ക്ലബ് ഹൗസ് ചര്‍ച്ച
ബിഗ് ബോസിന്റെ ഈ സീസണില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയെ പ്രണയത്തെ കുറിച്ചാണ്. സൂര്യ പല തവണ തന്റെ ഇഷ്ടം തുറന്നുപറഞ്ഞെങ്കിലും മണിക്കുട്ടന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. താന്‍ ഇവിടെ വന്നത് പ്രണയിക്കാനല്ലെന്നും ഗെയിം കളിക്കാനാണെന്നുമാണ് മണിക്കുട്ടന് സൂര്യയോട് പറഞ്ഞത്.
ഇന്ത്യന്‍ ഇതിഹാസ കായിക താരം മില്‍ഖ സിങിന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍; ചിത്രങ്ങള്‍ കാണാം
Recommended Video

എന്നാല്‍ സൂര്യയുടെ പ്രണയം വെറും ഒരു ഗെയിം സ്ട്രാറ്റജിയാണെന്ന ആരോപണമാണ് പ്രേക്ഷകര്‍ ഉന്നയിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്ക് മണിക്കുട്ടനോട് തോന്നിയ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സീസണിലെ മത്സരാര്‍ത്ഥിയായ ആര്യ. താരത്തിന്റെ വാക്കുകളിലേക്ക്...

ക്ലബ് ഹൗസിലെ ചര്‍ച്ചയ്ക്കിടെയാണ് ആര്യ സൂര്യയുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് താരങ്ങളായിരുന്ന ആര്‍ജെ രഘു, സാബുമോന്, ഹിമ, ലക്ഷ്മി ജയന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സീസണ് വണ്ണിലെ പേളി- ശ്രീനിഷ് വിഷയത്തെ കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്തു.

തനിക്ക് സൂര്യയെ പേഴ്സണലി അറിയില്ലെന്ന് ആര്യ പറയുന്നു. ആ കുട്ടിയുടെ കാരക്ടര്‍ എന്താണെന്നോ എങ്ങനെയാണോ ആ കുട്ടി കാര്യഹ്ങള്‍ എക്സപ്ര്സ് ചെയ്യുന്നത് എങ്ങനെയാണോ എന്നൊന്നും അറിയില്ല. ഞാനും നിങ്ങളെ പോലെ ബിഗ് ബോസിലൂടെ മാത്രമേ സൂര്യയെ കണ്ടിട്ടുള്ളൂവെന്ന് ആര്യ പറയുന്നു.

അതുകൊണ്ട് തന്നെ നമ്മളെല്ലാം വേറെ വേറെ വ്യക്തിത്വങ്ങളുള്ള ആള്‍ക്കാരാണ്. ഓരോ കാര്യങ്ങള്‍ ഏക്സ്പ്രസ് ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും. എനിക്ക് അറിയില്ല ചിലപ്പോള്‍ ആ കുട്ടി അങ്ങനെയാണെങ്കിലോ അവളുടെ ഫീലിംഗ് എക്സ്പ്രസ് ചെയ്യുന്നത്. അപ്പോള്‍ നമുക്ക് തര്‍ക്കിച്ച് ഒരിക്കലും അങ്ങനെ ജഡ്ജ് ചെയ്യാന്‍ കഴിയില്ലല്ലോ ഷോ കണ്ടിട്ട്. അതാണ് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളതെന്ന് ആര്യ പറയുന്നു.

ഇനി എന്തെങ്കിലും ആയിക്കോട്ടെ, റിയല്‍ ആയിരുന്നെങ്കിലോ, സ്ട്രാറ്റജി ആണെങ്കിലോ എല്ലാത്തിനും അവസാനം നമുക്ക് അറിയാം അതൊരു ഗെയിം ഷോ ആണ്. അതിന്റെയകത്ത് ഒരു മല്‍സരാര്‍ത്ഥി ആയിരുന്നു ആ കുട്ടി. അതിന്റെയകത്ത് അവള് എന്തെങ്കിലും കാണിച്ചോട്ടെ, കുഴപ്പമില്ലെന്ന് ആര്യ പറയുന്നു.

നമ്മള് എല്ലാം എന്റര്ടെയ്ന് ആയോ? അത് നോക്കിയാ പോരെ, അതിന്റെ പേരും പറഞ്ഞ് സൂര്യയെ വ്യക്തിപരമായി ഉപദ്രവിക്കുന്നതിനോട് എനിക്ക് ഒരു താല്പര്യവുമില്ലെന്ന് ആര്യ പറഞ്ഞു. പിന്നെ പ്രണയ സ്ട്രാറ്റജി, ആദ്യ സീസണില്‍ പ്രണയം സ്ട്രാറ്റജി അല്ലായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പേളിയും ശ്രീനിഷും തമ്മിലുള്ള വിവാഹം. അവര്‍ ഇപ്പോള്‍ സ്ന്തോഷത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ടുപോകുന്നു.

ഷോയ്ക്ക് വേണ്ടി പ്രണയം സ്ട്രാറ്റജി ആക്കി മാറ്റിയതാണെന്ന് ചിന്തിക്കുന്നവരായിരിക്കും ചിലപ്പോ അങ്ങനെയൊക്കെ പിന്നീട് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇപ്പോ നിങ്ങളീ പറയുന്ന പോലെ സ്ട്രാറ്റജി എന്ന് പറഞ്ഞ് കൊണ്ടു വരുന്ന ആള്ക്കാര് അങ്ങനെയാണെങ്കില്‍, പക്ഷേ അതല്ല എന്നുളളത് നമ്മളില്‍ പലര്‍ക്കും വ്യക്തമാണല്ലോ എന്ന് ആര്യ പറയുന്നു.

ആദ്യ സീസണില്‍ ഒരിക്കലും അത് ഒരു സ്ട്രാറ്റജി അല്ലായിരുന്നു. അത് യഥാര്‍ത്ഥ പ്രണയമാണ്. ഇപ്പൊ അവര്‍ ഒന്നിച്ച് ഹാപ്പിയായിട്ട് ജീവിക്കുന്നു. നമ്മളെ നൂറ് ദിവസം ഒരു വീട്ടില്‍ എന്റര്ടെയ്ന്മെന്റോ കാര്യങ്ങളോ ഒന്നുമില്ലാതെ അടച്ചിടുന്നു. നമ്മളെല്ലാവരും മനുഷ്യരാണ്. നമ്മുടെ ശരീരം ഒക്കെ പ്രവര്‍ത്തിക്കുന്നത് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ ഹോര്‍മോണ്‍ മാറ്റങ്ങളൊക്കെയുണ്ട്- ആര്യ പറഞ്ഞു.

ഇതൊക്കെ നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നതായിരിക്കും. അതിനുള്ളില്‍ പോയപ്പോള്‍ ഉണ്ടാകുന്ന ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ ആയിരിക്കാം അത്. നമുക്ക് പുറത്തിരുന്നു കാണുമ്പോള്‍ പ്രണയം എന്നൊക്കെ തോന്നുന്നത്. ചിലര്‍ക്ക് ചിലരോട് സോഫ്റ്റ് കോര്‍ണര്‍ ഒകെ തോന്നാറുണ്ട്. അതൊരു തെറ്റല്ല. എല്ലാ ഭാഗത്തും ക്യാമറയായതുകൊണ്ട് എന്ത് തോന്നിയാലും അങ്ങ് പുറത്തുവരും. അതാണ് പ്രശ്നമെന്ന് ആര്യ പറയുന്നു.
ആറ്റിറ്റിയൂഡ് ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി ജാന്‍വി കപൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications