ബിഗ് ബോസ് സീസണ്‍ 1 ലേക്കും അവസരം ലഭിച്ചു: എന്തുകൊണ്ട് പങ്കെടുത്തില്ല, ദയ അശ്വതി പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ശ്രദ്ധേയ താരങ്ങളായിരുന്നു രജിത് കുമാറും ദയ അശ്വതിയും. ഇപ്പോഴിതാ ഒന്നര വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും കണ്ട് മുട്ടിയിരിക്കുകയാണ്. രജിത് കുമാര്‍ തന്‍റെ യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ഇരുവരുടേയും കൂടിക്കാഴ്ച. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളാണ് പ്രധാനമായും ദയ അശ്വതി രജിത് കുമാറിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി നല്‍കുന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം കോയമ്പൂത്തുരള്ള ബന്ധു വീട്ടിലായിരുന്നുവെന്നാണ് ദശ അശ്വതി വ്യക്തമാക്കുന്നത്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരുന്നു അപ്പോള്‍. അവിടെ കുഞ്ഞു റൂം ആയിരുന്നു. അതുകൊണ്ട് കോയമ്പത്തൂരില്‍ തന്നെ റൂം എടുക്കാന്‍ ആലോചിച്ച് ഇരുന്നപ്പോഴാണ് ഒരു സുഹൃത്ത് എറണാകുളത്തേക്ക് ക്ഷണിക്കുന്നത്. ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി കുക്കിങ്, മെഹന്തി വര്‍ക്ക് , ഫ്ലവര്‍ കട്ടിങ്, പെയിന്‍റിങ് ഒക്കെ ചെയ്യാമല്ലോ എന്നായിരുന്നു ആശയം. അതു പ്രകാരം ഇവിടെ വന്ന് യൂട്യൂബ് ചാനല്‍ തുടങ്ങിയെങ്കിലും പിന്നീട് ആദ്യം ഉണ്ടായിരുന്ന ആളുടെ സഹായം ലഭിച്ചില്ല. അതേ തുടര്‍ന്നാണ് ഞാന്‍ സ്വന്തം വീഡിയോ ഇട്ടതെന്നും ദയ അശ്വതി പറയുന്നു.

ദയ അശ്വതി

യൂട്യൂബില്‍ പരസ്യമൊക്ക വന്ന് തുടങ്ങിയിരുന്നു. എന്നാല്‍ അത് എങ്ങനെ പിന്തുടരണം എന്നതൊന്നും അറിയില്ല. ഇതൊക്കെ അറിയുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഒന്നും ഇല്ല. പിന്നീട് പുറത്തേക്ക് പോവാന്‍ നോക്കിയപ്പോഴാണ് വീണ്ടും കോവിഡ് പ്രശ്നങ്ങള്‍ വരുന്നത്. ഇപ്പോള്‍ ഒരു ഡോസ് മരുന്ന് എടുത്തിരിക്കുകയാണ്. ആയൂര്‍വേദ ചികിത്സ നടക്കുന്നതിനാല്‍ സെക്കന്‍ഡ് ഡോസ് വാക്സിന്‍ എടുക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടോ എന്ന് അറിയില്ല. ആയുര്‍വേദ ചികിത്സ കഴിയുന്നതോടെ സെക്കന്‍ഡ് ഡോസ് വാക്സിന്‍ കൂടി എടുത്ത് പുറത്തേക്ക് പോവാനാണ് നോക്കുന്നതെന്നും താരം പറയുന്നു.

സന്തോഷകരം

ബിഗ് ബോസ് സീസണ്‍ 2 വിലേക്ക് അവസരം കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹുര്‍ത്തമായി കാണുന്നത്. അത്തരമൊരു വിളി ഞാന്‍ തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഫേസ്ബുക്കില്‍ 3000 ഫ്രണ്ട്സ് ഒക്കെയുള്ള ഒരു ആളായിരുന്നു ഞാന്‍. ഒറ്റയ്ക്കുള്ള ജീവിതം ആയതിനാല്‍ ദിവസം രണ്ടോ മുന്നോ ദിവസം ലൈവ് വരുമായിരുന്നു. ഒരു ദിവസം നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് ചാനലുകളില്‍ ഇങ്ങനെ നിരന്തരം ന്യൂസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ വളരെ ബുദ്ധിമുട്ടിലാവുകയം പ്രതികരിക്കുകയും ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

സീസണ്‍ വണ്ണിലേക്കും

സീസണ്‍ വണ്ണിലേക്കും എന്നെ വിളിച്ചിരുന്നു. അന്ന് ഞാന്‍ ബഹ്റിനില്‍ ആയിരുന്നതിനാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആ ഒഴിവിലേക്കാണ് പകരം ആളെത്തിയത്. സീസണ്‍ വണ്ണിന്‍റെ സമയത്ത് തന്നെ ഇന്‍റര്‍വ്യൂ കഴിഞ്ഞിരുന്നു. വരാന്‍ പറ്റാത്തതിനെ തുടര്‍ന്ന് എന്നോട് പകരം ആളെ സജസ്റ്റ് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ സജസ്റ്റ് ചെയ്ത ആളാണ് പിന്നീട് അവിടെ എത്തിയത്. അവര്‍ നേരിട്ട് ഇങ്ങോട്ട് വിളിച്ചു എന്നുള്ളത് വലിയ കാര്യമാണ്. എന്‍റെ സംസാരവും പ്രതികരണവും ആയിരിക്കും അവര്‍ക്ക് ഇഷ്ടമായതെന്നും താരം പറയുന്നു.

ആത്മബന്ധം

ഏറ്റവും വലിയ സന്തോഷത്തോടൊപ്പം മക്കളുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ദയയുടെ ശബ്ദം ഇടറുകയും ചെയ്യുന്നു. എന്നെ വേണ്ട എന്ന് പറഞ്ഞ അയാള്‍ പുതിയ ഒരു ഭാര്യയെ കണ്ടെത്തുകയും അതിലൊരു കുട്ടിയുമായി. പക്ഷെ എന്‍റെ രണ്ട് മക്കള്‍ എന്‍റ അടുത്ത് വരുമെന്ന് തന്നെയാണ് വിശ്വാസം. അവരുമായി അതിന് വേണ്ടി പോയി സംസാരിക്കേണ്ടതില്ല. അവര്‍ താനെ വരട്ടേയെന്നും ദയ രജിത് കുമാറിനോടായി പറയുന്നു.

പിടിച്ച് വാങ്ങാന്‍ കഴിയില്ല

സ്നേഹം എന്നത് പിടിച്ച് വാങ്ങാന്‍ കഴിയില്ല. നമുക്ക് കിട്ടാനുള്ള സ്നേഹം നമ്മളെ തേടി എത്തും. എന്‍റെ കൂടെ നിന്ന പല സുഹൃത്തുക്കളും ചതിച്ചിട്ടുണ്ട്. ഞാനൊരു കൊലാപാതകമോ, പിടിച്ച് പറിയോ അങ്ങനെ ഒന്നും ഞാനല്ല ചെയ്തത്. പക്ഷെ എന്താണ് ദയ തനിക്ക് പറ്റിയതെന്നും ചോദിച്ച് നമ്മുടെ കൂടെ ബിഗ് ബോസില്‍ ഉണ്ടായിരുന്ന രജിത് സര്‍ ഒഴിച്ച് ഒരാള്‍ പോലും വിളിച്ചിട്ടില്ല.

മാഷുടെ പേരും

എല്ലാവരും ഇതൊക്കെ അറിയുന്ന കാര്യമല്ലേ. ഷോയില്‍ അതുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. അത് ഷോയായി കണ്ടിട്ട് മാപ്പ് ആക്കണമെന്നും ദയ അശ്വതി ദയ രജിത് കുമാറിനോടായിരുന്നു പറയുന്നു.അവിടെ വഴക്ക് അടിയുമൊക്കെയായി മിണ്ടാതെ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍സിയിലേക്ക് മൂന്ന് പേര് നിര്‍ദേശിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവിടെ മാഷുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ഈ വൈരാഗ്യം എന്ന് പറയുന്നത് മനസ്സില്‍ കൊണ്ട് നടക്കാന്‍ എനിക്ക് കഴിയില്ല. ഒരു സോറി പറഞ്ഞ് കഴിഞ്ഞാല്‍ എല്ലാം അവിടെ കഴിഞ്ഞുവെന്നും ദയ അശ്വതി പറയുന്നു.

മലയാളത്തില്‍ അതുണ്ടാവുന്നില്ല

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മറ്റ് ഭാഷകളിലൊക്കെ എല്ലാവര്‍ക്കും ധാരളം അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ മലയാളത്തില്‍ അതുണ്ടാവുന്നില്ല. ചിലരെ വിളിക്കുകയും ചിലരെ വിളിക്കാതിരിക്കുകയും ചെയ്യുന്നു. ബിഗ് ബോസില്‍ തന്നെ പോലുയുണ്ടായിരുന്നു ഒരു വ്യക്തിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്‍റെ മേമ എന്നോട് പറഞ്ഞത് പെട്ടെന്ന് ഒന്നും പുറത്തോണ്ട് പോകണ്ട എന്നായിരുന്നു. അതുകൊണ്ടാണ് പുറത്തേക് പോവാനിരുന്ന ഞാന്‍ കാത്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+