'നോ എവിക്ഷന്'പിന്നിൽ ട്വിസ്റ്റ്? രമ്യയെ പുറത്താക്കാതിരുന്നത്? ബിഗ് ബോസ് ടീം ഇങ്ങനെ ചിന്തിച്ചാൽ..കുറിപ്പ്
ചെന്നൈ; ബിഗ് ബോസ് മലയാളം സീസൺ ത്രീ 86ാം എപ്പിസോഡിൽ എത്തയിരിക്കുകയാണ്.ഷോ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രേക്ഷകര മുൾമുനയിൽ നിർത്തുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. അതിലൊന്നായിരുന്നു ഇത്തവണത്തെ നോ എവിക്ഷൻ. നിലനിവിലെ സാഹാചര്യം പരിഗണിച്ചാണ് എലിമിനേഷൻ ഒഴിവാക്കിയതെന്നാണ് ബിഗ് ബോസ് പറഞ്ഞതെങ്കിലും മറ്റൊരു സാധ്യതയാണ് ഇതിന് പിന്നിലെന്ന് പറയുകയാണ് ഒരു ആരാധകൻ.ഗീവർഗീസ് ഇടിച്ചിറയാണ് ചില ട്വിസ്റ്റുകൾ ഷോയിൽ പ്രവചിക്കുന്നത്. കുറിപ്പ് വിശദമായി വായിക്കാം

എന്തോ വലുത് വരാനുണ്ട്
ബിബി ഹൗസ് മലയാളം സീസൺ 3 ലെ 12ാം ആഴ്ചത്തെ എവിക്ഷൻ രമ്യക്കുവേണ്ടി നൈസ് ആയിട്ടങ്ങ് ഒഴിവാക്കിയെന്നാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന സംസാരം.കോവിഡും ലോക്ക് ഡൗണും ഒക്കെ കാരണം പറയാനായി കിട്ടുകയും ചെയ്തു.12ാം ആഴ്ചയിൽ അവസാന ക്യാപ്റ്റൻ എന്നു പ്രഖ്യാപിച്ച ബിബി വീട്ടിൽ 13ാം ആഴ്ചക്കു വേണ്ടി മോഹൻ ലാൽ വീണ്ടും ഒരു ക്യാപ്റ്റൻസി ടാസ്‌ക് നടത്തിയപ്പോഴേ തോന്നി എന്തോ വലുത് വരുന്നെന്ന്.

ഡിംപലിന്റെ മടങ്ങി വരവ്
കോവിഡ് ലോക്ക് ഡൗണ് ആണ് രമ്യയുടെ പുറത്താക്കൽ വേണ്ടെന്നു വെയ്ക്കാനുള്ള കാരണമെങ്കിൽ 15 ഓ 16 ഓ ആഴ്ച്ച വരെ ബിബി ഷോ നീണ്ടുനിൽക്കാനും സാധ്യത തെളിയുന്നു. അങ്ങനെയെങ്കിൽ ഡിംപൽ ഷോയിലേക്ക് മടങ്ങിവരാനുള്ള സാധ്യത ഏറുകയാണ്. അവൾ ഷോയിലേക്ക് മടങ്ങിവരുകയാണെങ്കിൽ വിജയിയാകാനും കൂടിയാണ് വരുന്നത് എന്നു വിചാരിക്കുന്നത് ഉചിതമാണ്. ഭാഗ്യലക്ഷ്മിയും സന്ധ്യയും തുറന്നുവിട്ട feminist ഭൂതത്തിന്റെ പ്രവർത്തനം മൂലം ഇപ്രാവശ്യം ഒരു വനിതയാകട്ടെ വിജയി എന്ന് ബിഗ് ബോസ് ടീം തീരുമാനിച്ച പ്രതീതിയും ഉണ്ടാക്കിയിട്ടുണ്ടല്ലോ.

മത്സരാർത്ഥികൾ
ബിഗ് ബോസ് മലയാളം ഷോ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ വേളയിൽ അവിടെ ഇപ്പോൾ അവശേഷിക്കുന്ന മത്സരാർത്ഥികളെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ഒരു വിലയിരുത്തൽ നടത്തുകയാണിവിടെ. സ്വന്ത പ്രകടനംകൊണ്ടോ ഭാഗ്യംകൊണ്ടോ സഹതാപവോട്ടുകൾകൊണ്ടോ ഷോയിൽ തുടരുന്നവർ അനൂപ്, ഫിറോസ് ഖാൻ (കിടിലൻ), മണിക്കുട്ടൻ, റംസാൻ, നോബി, സായ് വിഷ്ണു, സൂര്യ മേനോൻ, ഋതു മന്ത്ര, രമ്യ പണിക്കർ എന്നിവരാണ്.

കഴിവുണ്ട് താനും
1..അനൂപ്:നല്ല ആത്മാർത്ഥതയും മൽസരബുദ്ധിയുമുള്ള വ്യക്തിയാണെങ്കിലും ഇതുവരെയുള്ള പ്രകടനങ്ങൾ വെച്ചു നോക്കിയാൽ ബിബി ഷോയിൽ ഫൈനൽ വിജയം നേടാനുള്ള മികവ് ഇതുവരെയും കാട്ടിയിട്ടില്ല. എന്നാൽ ഫൈനൽ 5 ൽ വരാനുള്ള കഴിവുണ്ട് താനും. എങ്കിലും പറയട്ടെ, അയാൾ ഫൈനലിൽ വരുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Also Read: വെറും 50 രൂപ വീതം നിക്ഷേപിക്കുന്നതിലൂടെ നേടാം 34 ലക്ഷം രൂപ

കുറുക്കൻ ബുദ്ധി
2..കിടിലൻ ഫിറോസ്: ബുദ്ധിയും വാക്ചാതുര്യവും സാമർത്ഥ്യവും ഉണ്ടെങ്കിലും ബിബി ഹൗസിൽ വന്ന് അധികം താമസിയാതെതന്നെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ നേതാവായി ചമഞ്ഞു കുതന്ത്രങ്ങൾ മെനയുകയും തന്റെ ഗ്രൂപ്പിൽ കൂടെക്കൂടിയവരുടെ ഉള്ളിൽ അന്നുമുതൽ മികച്ച എതിരാളികൾക്കെതിരെ വിഷം കയറ്റുകയും ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ തികച്ചും പരിഹാസ്യനായി തീർന്ന് ധാരാളം പ്രേക്ഷരുടെ ഉള്ളിൽ വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നു, കിടിലൻ. ബിബി വീട്ടിൽ തനിക്ക് എതിരാളിയായേക്കാവുന്ന ഏറ്റവും മികച്ച കളിക്കാരെയാണ് അയാൾ ഉന്നം വെയ്ക്കുന്നത്. പൊളിഫിറോസ് സജ്‌ന ദമ്പതികൾ പോയ അന്നുമുതൽ അയാളുടെ ടാർഗറ്റ് മണിക്കുട്ടൻ ആണ്. എതിരാളിയെന്നു കാണുന്നവരെ മാനസികമായി തളർത്തുന്ന ആരോപണങ്ങൾ ഉയർത്തുന്നതാണ് അയാളുടെ ആക്രമണരീതി.അയാൾ ഹൃദയത്തിൽ ഒന്നു വെച്ച് മറ്റൊന്ന് പറയുന്ന കുറുക്കൻ ബുദ്ധിയുടെ ഉടമകൂടിയയാണ്.
ഫൈനൽ 5 ൽ ഇടംനേടിയെന്നുതന്നെ പറയാമെങ്കിലും വിജയി ആകാനുള്ള സാദ്ധ്യത കാണുന്നില്ല.

മറിമായങ്ങൾ ഇല്ലായെങ്കിൽ
3..മണിക്കുട്ടൻ: ആത്മാർത്ഥതയും നീതിബോധവും ഉള്ളവനാണ് മണിക്കുട്ടൻ.
അയാൾ കഴിഞ്ഞൊരു ദിവസം പറഞ്ഞതുപോലെ, "എല്ലാം നേടിയിട്ട് സ്വന്തം ആത്മാവ് നഷ്ടപ്പെട്ടാൽ ആ വിജയം യാതൊരു പ്രയോജനവും ചെയ്യില്ല" എന്നു തിരിച്ചറിഞ്ഞതാണ് അയാളിൽ കാണുന്ന നന്മയുടെ ഉറവിടം. ഏതു ടാസ്‌കും ചെയ്യാൻ ശാരീരികവും ബുദ്ധിപരവും തന്ത്രപരവുമായ ശക്തിയും കഴിവും ഉള്ളവൻ എങ്കിലും മാനസികമായ ബലഹീനത ഒരു പോരായ്മ ആണ്. എങ്കിലും ഇപ്പോഴുള്ളവരിലെ മികച്ച മത്സരാർത്ഥിതന്നെയാണ് അയാൾ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
അതുകൊണ്ട് ഡിംപൽ മടങ്ങിവരുന്നില്ലെങ്കിൽ അയാൾ ഈ ബിബി സീസണിലെ വിജയി ആകാനുള്ള സാധ്യത ഏറെയുണ്ട്. (മറ്റ് അട്ടിമറികളോ ബിഗ് ബോസ് മറിമായങ്ങളോ ഒന്നും ഉണ്ടായില്ലെങ്കിൽമാത്രം.) അയാളെ എങ്ങനെയും മാനസികമായി തകർത്ത് ഒതുക്കി തോല്പിക്കാനുള്ള തന്ത്രങ്ങൾ അവിടെ പലയിടങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട് എന്നത് കാണുമ്പോൾ അതൊക്കെ തരണം ചെയ്ത് വിജയി ആകുന്നത് അത്ര എളുപ്പമല്ല എന്ന യാഥാർത്ഥ്യം ഒന്നാം ബിബി സീസണിൽ പേളിക്കുണ്ടായ അനുഭവത്തിൽ നിന്ന് പ്രേക്ഷകർക്ക് അറിവുള്ളതാണ്. )
Also Read: സമ്പാദ്യം 1 കോടി രൂപയിലെത്തിക്കണോ? മ്യൂച്വല്‍ ഫണ്ടില്‍ ഇത്രയും രൂപ നിക്ഷേപിക്കൂ

ഇതുവരെ കാഴ്ചവെച്ചിട്ടില്ല
4..റംസാൻ:
മറ്റു മത്സരാർത്ഥികൾക്കു നേരെയുള്ള ശാരീരികാക്രമണവും offence ഉം ആണ് ബിബി കളികളുടെ വിജയത്തിന് ഉപയോഗിക്കേണ്ടത് എന്ന മിഥ്യാധാരണയോടെ ഗെയിം കളിക്കുന്നവൻ ആണ്, റംസാൻ.ഡാൻസ് മികവ് ഒഴികെ ഒരു ടാസ്കിലും ആക്ടിവിറ്റിയിലും അവൻ നല്ല പ്രകടനം കാട്ടിയിട്ടില്ല എന്നതും പ്രത്യേകം പറയേണ്ടിയിരിക്കുന്നു. എപ്പോഴും ഏതെങ്കിലും ഒരു ഗ്രൂപ്പിൽകൂടി സ്വന്ത ഇമേജ് നശിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കിലും തന്റെ ഗ്രൂപ്പ് അംഗങ്ങളുടെ തണലിൽ മികച്ച മത്സരാർത്ഥിയാണെന്നു സ്വയം അങ്ങു ധരിക്കുന്നത് അവനെ പരിഹാസ്യനാക്കുന്നുണ്ട്. കൂടെ നടക്കുന്നവരോടുപോലും ആത്മാർത്ഥത ലേശം തൊട്ടു തീണ്ടിയിട്ടില്ലാത്തത്ര അഹങ്കാരം തലയ്ക്ക് പിടിച്ചിരിക്കുന്നത് അവന്റെ എല്ലാ ചെയ്തികളിലും കാണാൻ സാധിക്കുന്നുമുണ്ട്.
ഇന്നലത്തെ 'അമ്മ' ടാസ്കിൽ അവൻ പറഞ്ഞുവെച്ച അനുഭവങ്ങൾ വിശകലനം ചെയ്തു നോക്കുമ്പോൾ മനസ്സിലാകുന്നത്, സ്വന്തം അമ്മയോടുപോലും സ്നേഹം തോന്നാത്ത ജീവിതാനുഭവങ്ങളും സാഹചര്യങ്ങളും ആണ് അവനുണ്ടായിരുന്നത് എന്നാണ്. അത് അവന്റെ ഇപ്പോഴുള്ള സ്വഭാവത്തിന്റെ മൂലകാരണമായി അടിവരയിടുന്നുമുണ്ട്.)
അവൻ ഫൈനൽ 5 ൽ ഉണ്ടാകുമെന്നു കരുതുന്നുവെങ്കിലും 5ാം സ്ഥാനത്തിന് പോലുമുള്ള ബുദ്ധിപരമായ പ്രകടനം ഇതുവരെയും അവിടെ കാഴ്ച വെച്ചിട്ടില്ല എന്നത് ഇവിടെ പ്രസ്താവയോഗ്യം ആകുന്നു.

ഭാഗ്യം കാണുന്നു
5..നോബി: വെറുതെ തിന്നും കിടിച്ചും ബിബി വീട്ടിലൊരു കാഴ്ചക്കാരനായി കഴിഞ്ഞതുതന്നെ അയാൾക്ക് കിട്ടിയ മെച്ചമെന്നു പറയാം. ആരെയും പിണക്കാതെ നടന്ന് പല ആഴ്ചകളും നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടത് അയാളുടെ കഴിവ് തന്നെയാണ്.
ഫൈനൽ 5 ൽ കടക്കാനുള്ള യോഗ്യത ഒട്ടുമില്ലെങ്കിലും അതിൽ കടക്കാനുള്ള ഭാഗ്യം അയാൾക്കുണ്ടെന്നു കാണുന്നു.

സഹതാപ തരംഗം
6..സായ് വിഷ്ണു:
പ്രത്യേകിച്ച് ഒന്നിലും മികവ് കാണിക്കാതെ വീട്ടിലെ ഇല്ലായ്മയുടെ ലിസ്റ്റ് പറഞ്ഞതിൽ നിന്നുണ്ടായ ഒരു സഹതാപതരംഗത്തിൽ
ഇത്രയും നാൾ നിന്നുപിഴച്ചുപോയത് അവന്റെ തന്ത്രത്തിന്റെ വിജയമായി കണക്കാക്കണം. അതല്ലാതെ ഒരു നല്ല പ്രകടനമോ ഓസ്കാർ ലെവൽ പോയിട്ട് ഒരു സാദാ മലയാളനടന്റെപോലും അഭിനയമോ ടാസ്‌ക് ആക്ടിവിറ്റിയോ സായിയിൽ നിന്ന് ഇതുവരെയും ഉണ്ടായതായി കണ്ടിട്ടില്ല.
എങ്കിലും ഇപ്പോഴത്തെ സാഹചര്യം വെച്ചു നോക്കിയാൽ ഫൈനൽ 5 ൽ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട് .

പ്രണയ നാടകം
7. സൂര്യ മേനോൻ:
സഹതാപതരംഗം ഉണ്ടാക്കി പ്രണയനാടകം കളിച്ച് ഇത്രയും നാൾ പിടിച്ചുനിന്നു എന്നതാണ് സൂര്യയുടെ ഗെയിം സ്ട്രാറ്റജിയുടെ വിജയം എന്നു വേണമെങ്കിൽ പറയാം.
അടുത്ത eviction ൽ പുറത്താകാനുള്ള സാദ്ധ്യത കാണുന്നുമുണ്ട്. (രമ്യ കഴിഞ്ഞ ആഴ്ച പോയിരുന്നെങ്കിൽ ഫൈനൽ 5 ൽ ഒരു സീറ്റ് സൂര്യക്ക് കിട്ടുമായിരുന്നു. എന്നാൽ ഇനിയും അതിനുള്ള സാദ്ധ്യത വിരളമാണ്.)
എങ്കിലും അവൾ ബിഗ് ബോസ് ഗെയിമിലൂടെ ഉണ്ടാക്കിയെടുത്ത് സഹതാപവും ആത്മീയ ഇമേജും ഫൈനൽ 5 ൽ എത്തിച്ചെന്നുമിരിക്കും.

ധൈര്യശാലി
8..ഋതു മന്ത്ര:
50 ദിവസംവരെ റംസാന്റെ പുറകെ നടന്ന് പ്രയോജനരഹിതമായി ആ ദിവസങ്ങൾ തള്ളിനീക്കിയെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി മികച്ച പോരാട്ടം നടത്തി മത്സരത്തിൽ വലിയ മുന്നേറ്റമാണ് അവൾ നടത്തിയിരിക്കുന്നത്.നല്ല ധൈര്യശാലിയും കഴിവുള്ളവളുംതന്നെയാണ് താനെന്ന് അവൾ ഇപ്പോൾ വ്യക്തമാക്കിക്കഴിഞ്ഞു.
അതുകൊണ്ട് ഫൈനൽ 5 ൽ ഉണ്ടാനുള്ള എല്ലാ യോഗ്യതയും അർഹതയും അവൾക്കിന്നുണ്ട്.
Recommended Video

കാത്തിരിക്കുക തന്നെ
9..രമ്യ പണിക്കർ :
ബിബി വീട്ടിൽ ഒരാഴ്ച നല്ലൊരു ക്യാപ്റ്റൻ ആയിരുന്നു എന്നതൊഴിച്ചാൽ മികച്ച ഒരു പ്രകടനവും ഇതുവരെ അവളിൽ നിന്ന് അവിടെ ഉണ്ടായിട്ടില്ല. പക്ഷെ ആളൊരു പാവം ആണ്. നല്ല സ്നേഹവും ആത്മാർത്ഥതയുമുള്ളവളും.
ആ ഗുണങ്ങൾ ഒക്കെ ഉള്ളതുകൊണ്ട് ഒരാൾ ഫൈനൽ 5 ൽ വരാനുള്ള യോഗ്യത നേടുന്നില്ല എന്നത് മറ്റൊരു കാര്യം. എങ്കിലും പുറത്തുപോയ ശേഷം reentry നേടിവന്ന ഏക മത്സരാർത്ഥിയെന്ന നിലയിലും ഇപ്പോഴത്തെ സാഹചര്യത്തിലും ഫൈനൽ 5 ൽ കാണുമെന്നു കരുതേണ്ടിയിരിക്കുന്നു.(അവൾക്ക് ബിഗ് ബോസ്സിന്റെ പിന്തുണ ഉള്ളതുപോലെ തോന്നുന്നത് എനിക്ക് മാത്രമാണോ എന്നറിയില്ല. )ഇനിയും ആരൊക്കെ ഫൈനലിൽ കാണും എന്നറിയാൻ കാത്തിരിക്കുകതന്നെ.


Click it and Unblock the Notifications