ആ ധാരണ തെറ്റ്; തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ..'അവിടെ സംഭവിച്ചതാണ് യാഥാർത്ഥ്യം'

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 3 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ച. 96 ദിവസം നീണ്ട് നിന്ന് വിശേഷങ്ങൾ പങ്കുവെച്ച് മിക്ക താരങ്ങളും രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഷോയിലെ അഞ്ചാം സ്ഥാനക്കാരനായ അനൂപ് കൃഷ്ണയുടെ വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

സീസൺ 3 യിലെ ജെനുവിന്‍ പ്ലെയറാണ് അനൂപ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഗ്രൂപ്പിസത്തിലൊന്നും ഭാഗമാകാതെ ഇത്രയും കാലം ഒറ്റയ്ക്ക് നിന്ന് കളിച്ച ഒരേ ഒരേ വ്യക്തിയെന്ന അഭിപ്രായവും ആരാധകർ അനൂപിനെ കുറിച്ച് പങ്കുവെച്ചിരുന്നു.എന്നാൽ അനൂപ് ഇമേജ് കോൺഷ്യസാണെന്ന വിമർശനമായിരുന്നു ഒരു വിഭാഗം നടത്തിയത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം.കേരളീയം ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനൂപിന്റെ പ്രതികരണം.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

1

ഇമേജ് കോൺഷ്യസ് ആയി താൻ ഒരിക്കലും പെരുമാറിയിട്ടില്ലെന്ന് അനൂപ് പറയുന്നു. എല്ലാവരും അറിയുന്ന ഞാൻ എങ്ങനെയാണോ അത് പോലെ തന്നെയായിരുന്നു താൻ ബിഗ് ബോസ് ഷോയിലും പെരുമാറിയിരുന്നത്. ഒരു ദിവസം 24 മണിക്കൂറും നമ്മുക്ക് അഭിനയിക്കാൻ പറ്റില്ല. നമ്മുടെ ഏറ്റവും നല്ല നിമിഷങ്ങൾ ഒപ്പിയെടുക്കാനായി നിരവധി കാമറകൾ ബിഗ് ബോസ് ഹൗസിൽ ഉണ്ട്. പിന്നെ എത്രസമയമാണ് ഇമേജിനെ കുറിച്ച് ആലോചിക്കൻ സാധിക്കുക? എന്തായാലും തനിക്ക് അങ്ങനെ അഭിനയിക്കാൻ കഴിയില്ലെന്ന് അനൂപ് പറയുന്നു.

2

അവിടെ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ അവിടെ നടന്നതാണ് . അത് യാഥാർത്ഥ്യവുമാണ്. ബിഗ് ബോസ് എന്ന ഷോയ്ക്ക് ഒരു വ്യൂവർഷിപ്പുണ്ട്. അത് എല്ലാവർക്കും മനസിലായിട്ടുണ്ടാകും. അത് തിരുത്താൻ പുറത്തുവന്നതിന് ശേഷം ആരൊക്കെ ശ്രമിച്ചാലും അതൊന്നും ശരിയാവുമെന്ന് തനിക്ക് തോന്നുന്നില്ല. കാരണം എന്താണോ അവിടെ സംഭവിച്ചത് അതാണ് യാഥാർത്ഥ്യമെന്നും അനൂപ് പറഞ്ഞു.

3

ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന പരമ്പരയിൽ നിന്നുമായിരുന്നു അനൂപ് കൃഷ്ണൻ ബിഗ് ബോസിലേക്ക് എത്തിയത്. പരമ്പരയിലും ബിഗ് ബോസിലും പൊതുവേ സൗമ്യനായിട്ടായിരുന്നു കാണപ്പെട്ടതെങ്കിലും ഷോയിലെ ചില ഘട്ടങ്ങളില്‍ വല്ലാതെ ചൂടായ അനൂപിനെ പലരും വിമര്‍ശിച്ചിരുന്നു. ആ വിമർശനങ്ങൾക്കും അനൂപ് മറുപടി നൽകി-താൻ ഒരു കലിപ്പൻ അല്ലെന്ന് അനൂപ് പറയുന്നു. ചില സാഹചര്യത്തിൽ ഏതൊരു മനുഷ്യനും പ്രതികരിക്കുന്ന രീതിയിൽ പ്രതികരിച്ച ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമായി സംഭവിച്ചതാണ്. എങ്ങനെയാണോ നമ്മൾ അതേ രീതിയിൽ മുന്നോട്ട് പോകുന്നതാണ് നല്ലത്. അഭിനയിക്കാനുള്ള അവസരങ്ങൾ നമ്മുക്ക് ലഭിക്കും. അപ്പോൾ മാത്രം കാമറയ്ക്ക് മുന്നിൽ പോയി അഭിനയിക്കുക എന്നതാണ് നല്ലതെന്നും അനൂപ് പറഞ്ഞു. ബിഗ് ബോസിലേക്ക് പോകുമ്പോൾ പരിപാടിയ്ക്കായി എന്റ മാക്സിമം കൊടുക്കുകയെന്നതാണ് ഏറ്റവും കൂടുതൽ ചിന്തിച്ചതെന്നും അനൂപ് വ്യക്തമാക്കി.

4

ബിഗ്‌ബോസ് ഹൗസിലെ മികച്ച കുക്ക് ആരാണെന്ന ചോദ്യത്തിന് ചിലരെങ്കിലും പറയുന്ന പേര് അനൂപെന്നാണ്. അനൂപിൻറെ കുക്കിംഗിന് മോഹൻലാലും പലപ്പോഴും പ്ലസ് പോയിന്റ് നൽകിയിട്ടണ്ട്. എന്നാൽ താനൊരു മികച്ച പാചകക്കാരൻ ആയിരുന്നില്ലെന്നും അനൂപ് പറയുന്നു. താൻ സർക്കിളിൾ ഉള്ള എല്ലാവർക്കും അത് അറിയാം. ആ ഷോയിലുള്ള സമയത്തെ എങ്ങനെ എൻഗേജ്ഡ് ആക്കാൻ കഴിയും എന്ന കാര്യമാണ് ഞാൻ നോക്കിയത്. കാരണം അതുപോലൊരു അവസരം പിന്നീട് എപ്പോൾ കിട്ടുമെന്ന് തനിക്ക് അറിയില്ല. അതിനാൽ പാചകം ചെയ്തുവെന്നും അനൂപ് പറഞ്ഞു.

5

കരിയറിലെ മറ്റൊരു സ്റ്റെപ്പായിരുന്നു ബിഗ് ബോസ്. 96 ദിവസങ്ങൾ പല കാര്യങ്ങളും പഠിപ്പിച്ചു. ജീവിതത്തിൽ പല പല ഘട്ടങ്ങളും ഉണ്ടാകുമെന്നും ആ സമയത്ത് ഏത് രീതിയിൽ പെരുമാറണം എന്നുള്ള കാര്യങ്ങളെല്ലാം അവിടെ നിന്ന് പഠിച്ചു.ഫിനാലെ കഴിഞ്ഞപ്പോഴും വിജയിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പരമാവധി എഫേർട്ട് ഇട്ട് കൊണ്ട് ഷോ വിജയിക്കണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെയാണ് താൻ ഗെയിം കളിച്ചത്.

6

50 ദിവസം കഴിഞ്ഞപ്പോൾ ഷോ കുറച്ചുകൂടി മുറുകി. ഫിസിക്കൽ ടാസ്കുകൾക്ക് കൂടുതലായി വന്നു. അതിനാൽ കൂടുതൽ അതിന് വേണ്ടി കൂടുതൽ ശ്രദ്ധകൊടുക്കേണ്ടി വന്നു. മറ്റൊരാളുടെ ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി ഒരു കാര്യം ചെയ്യുകയെന്നതിനോട് തനിക്ക് താത്പര്യമില്ലെന്നും അനൂപ് പറഞ്‍ു.ചെയ്യുന്ന കാര്യങ്ങൾ മികച്ചതായി ചെയ്യുകയെന്നതാണ് കാര്യം. നമ്മുടെ പ്രവൃത്തി നന്നാക്കി ചെയ്യുകയെന്നതാണെന്നും അനൂപ് പറ‍്ഞു.

7

സീതാകല്യാണം എന്ന പരമ്പരയി സജീവമായിരിക്കുമ്പോഴായിരുന്നു അനൂപ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തുന്നത്. ഷോയുടെ തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക പന്തുണ നേടിയിരുന്ന താരം കൂടിയായിരുന്നു അനൂപ്.വിജയിയെ കണ്ടെത്താനായി നടത്തിയ വോട്ടെടുപ്പിൽ ഒരു കോടിയിലേറെ വോട്ടുകളാണ് അനൂപ് ഷോയിൽ ലഭിച്ചചത്. 'ഗെയ്‍മര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരവും അനൂപ് കൃഷ്‍ണനാണായിരുന്നു ലഭിച്ചത്.

9

കോവിഡ് വ്യാപനം മൂലം ഷോ അവസാനിക്കുമ്പോള്‍ മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍.കഴിഞ്ഞ സീസൺ പോലെ വിജയി ഇല്ലാതെ പോകരുതെന്ന് പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ചായിരുന്നു വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്താൻ അണിയറപ്രവർത്തകർ തിരുമാനിച്ചത്. മണിക്കുട്ടൻ, സായ് വിഷ്മു, ഡിംപൽ ഭാൽ എന്നിവരായിരുന്നു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+