നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ ത്രീ അവസാനിച്ചെങ്കിലും ഷോയുടെ വിശേഷങ്ങൾ ഇപ്പോഴും ചർച്ച ചെയ്യുകയാണ് ആരാധകർ. തങ്ങളുടെ അനുഭവങ്ങളും ഷോയിലെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് താരങ്ങളും രംഗത്തെത്തുന്നുണ്ട്. അക്കൂട്ടത്തിൽ ബിഗ് ബോസ് ഫൈനൽ 8 മത്സരാർത്ഥിയും റേഡിയോ ജോക്കിയും സാമൂഹിക പ്രവർത്തകനുമായ കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രേക്ഷകർ കണ്ടതല്ല യഥാർത്ഥത്തിൽ ബിഗ് ബോസിൽ നടന്നതെന്ന് പറയുകയാണ് ഫിറോസ്. ഇത്തവണത്തെ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട റംസാന്‌റെ ചെരുപ്പേറ് സംഭവത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് പറഞ്ഞ് കൊണ്ടാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളീയം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം.
പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്കായ നാട്ടുകൂട്ടം ആവേശകരമായ മല്‍സരത്തിനിടെയായിരുന്നു അപ്രതീക്ഷികമായി സായി വിഷ്ണുവിന് നേരെ റംസാന്‍ ചെരുപ്പെറിഞ്ഞത്.റംസാന്‍ ചെരുപ്പെറിഞ്ഞതിന് പിന്നാലെ വീക്ക്‌ലി ടാസ്‌ക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. തുടർന്ന് മണിക്കുട്ടനും കിടിലം ഫിറോസും തമ്മിൽ ഉന്തും തളളുമുണ്ടാവുകയും തുടര്‍ന്ന് സഹമല്‍സരാര്‍ത്ഥികള്‍ ഇവരെ പിടിച്ചുമാറ്റുകയും ചെയ്തു. ചെരിപ്പെറിഞ്ഞ സംഭവത്തില്‍ ആ സമയത്ത് തന്നെ റംസാന്‍ മണിക്കുട്ടനോട് മാപ്പ് പറഞ്ഞിരുന്നു.സംഭവത്തിൽ കടുത്ത ശിക്ഷയും റംസാന് ലഭിച്ചിരുന്നു.

എന്നാൽ റംസാൻ ചെരിപ്പെറിഞ്ഞതിന് കൃത്യമായ കാരണമുണ്ടായിരുന്നുവെന്ന് പറയുകയാണ് കിടിലം ഫിറോസ്. അച്ഛനേയും അമ്മയേയുംക്കാൾ കൂടുതൽ റംസാൻ സ്നേഹിക്കുന്നത് അദ്ദേഹത്തിന്റെ മാമനെയാണ്. സായി റംസാന്റെ മാമയെ കുറിച്ച് മോശം പറഞ്ഞപ്പോഴാണ് അവൻ പ്രതികരിച്ചത്. സായി പറഞ്ഞത് പ്രേക്ഷകരെ കാണിച്ചിട്ടില്ല. എന്നാൽ ഞങ്ങൾ അത് കൃത്യമായി കേട്ടു. ആരും പ്രതികരിച്ച് പോകുന്നതായിരുന്നു സായി ഉപയോഗിച്ച പ്രയോഗം. സ്വാഭാവികമായാണ് റംസാൻ പ്രതികരിച്ചത്. എന്നാൽ അസ്വാഭാവിക രീതിയായി പോയെന്നും ഫിറോസ് പറഞ്ഞു.

ഈ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥിയായിരുന്നു റംസാൻ. അദ്ദേഹം നാലാമതായി പുറത്തുപേകോണ്ടിയിരുന്ന ആളായിരുന്നില്ല.നല്ല പ്രകടനകളായിരുന്നു മത്സരാർത്ഥിയെന്ന നിലയിൽ റംസാൻ പുറത്തെടുത്തത്.ബിഗ് ബോസ് ടൈറ്റിൽ വിന്നറായ മണിക്കുട്ടൻ ഗംഭീര എൻർടെയ്നറാണ്. അദ്ദേഹത്തിന്റെ നിലപാടുകളെയാണ് ഞാൻ ചോദ്യം ചെയ്തിരുന്നത്. അനൂപ് എന്തെങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കിയതായി അറിയില്ല. ഒരു 'ഡീസെന്റ് ഗൈ' എന്ന ഇമേജ് ആണ് അനൂപിനെ കുറിച്ച് ഉണ്ടായിരുന്നത്. അത് തന്നെയാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതും.

സായി വിഷ്ണു അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം കാര്യമായി പ്രകടനങ്ങളൊന്നും കാഴ്ചവെച്ചിരുന്നില്ല. അതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ മികച്ച രീതിയിലായിരുന്നു റംസാൻ മത്സരിച്ചതും പ്രകടനങ്ങൾ പുറത്തെടുത്തതുമെന്നും ഫിറോസ് വ്യക്തമാക്കി. .

ബിഗ് ബോസ് ഷോയിൽ നിന്ന് ഒരു ഘട്ടം കഴിഞ്ഞാൽ ആരായാലും സ്വമേധയാ പുറത്ത് പോയി പോകുമെന്നും ഫിറോസ് പറഞ്ഞു. മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്തുപോയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു ഫിറോസ് ഇത്തരത്തിൽ പ്രതികരിച്ചത്. പുറത്ത് പോകണമെന്ന് നിരവധി തവണ താനും പറഞ്ഞിരുന്നു. എന്നാൽ വിട്ടില്ല.മണിയും പുറത്ത് പോകാൻ തന്നെ പോയതാണ്. അതിൽ ഒരു തെറ്റുമില്ല.

ഇത്രയേറെ ജനപ്രീതിയുള്ള ഒരു കണ്ടസ്റ്റന്റ് ഷോയിൽ നിന്ന് പുറത്തുപോകുന്നത് ഷോയെ ബാധിക്കും. അതുകൊണ്ട് തന്നെ മണിക്കുട്ടനെ തിരിച്ചെത്തിക്കുകയെന്നത് ഷോ നടത്തുന്നവരുടേയും ആവശ്യമാണ്.അദ്ദേഹം തിരിച്ചുവന്നത് ഒരു തെറ്റായ കാര്യമല്ല. എന്നാൽ ബിഗ് ബോസ് ഷോയുടെ നിയമം എല്ലാ ബുദ്ധിമുടട്ുകളും സഹിച്ച് ആ ഷോയിൽ തുടരുകയെന്നതാണ്. അതുകൊണ്ട് തന്നെ മണിക്കുട്ടന്റെ ഗെയിം കംപ്ലീറ്റ് ആണെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

താൻ മനസിലാക്കിയത് മറ്റ് മത്സരാർത്ഥികളുടെ മൈന്റ് റീഡ് ചെയ്ത് അവരെ മാനസികമായി തളർത്തിയ ശേഷം ഷോയിൽ നിന്ന് പുറത്താക്കിപ്പിക്കുകയെന്നതാണ്. എന്നാൽ മലയാളി ഇപ്പോ കണ്ടുകൊണ്ടിരിക്കുന്ന ബിഗ് ബോസ് പാറ്റേണിലേക്ക് അതുവരാൻ കൂടുതൽ സമയം എടുക്കും. ബിഗ് ബോസ് സീസൺ ഫോറിൽ വരാൻ തയ്യാറെടുക്കുന്നവരോട് പറയാനുള്ളത് നിങ്ങൾ എന്തും നേരിടാൻ തയ്യാറായി വരണമെന്നാണ്.ഇത് സാധരണ ഓരു ഷോയല്ല. മനസ് കല്ലിക്കണം, നമ്മുടെ മനസിലെ നൻമയൊക്കെ മാറ്റിവെയ്ക്കേണ്ടി വരും. നാട്ടുകാർ പറയുന്നതിനെ കുറിച്ച് ബോധവാൻമാരാകരുത്.

പ്രേക്ഷകൻ കണ്ടതല്ല യഥാർത്ഥത്തിൽ ബിഗ് ബോസിൽ നടന്നത് എന്നും ഫിറോസ് പറഞ്ഞു. ലക്ഷ്മിയുടെ കാര്യത്തിലാണ് ജനങ്ങളുടെ വിലയിരുത്തൽ തെറ്റായി പോയതെന്നും ഫിറോസ് പവ്യക്തമാക്കി. അവർ മികച്ചൊരു മത്സരാർത്ഥിയായിരുന്നു. ഫൈനൽ ത്രീയിലേക്കും ഫൈവിലേക്കെങ്കിലും വരാൻ യോഗ്യതയുള്ളയാളായിരുന്നു.ബിഗ് ബോസ് സത്യസന്ധയുടെ വേദിയില്ല. ജനങ്ങൾ എന്തു ചിന്തുക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന മത്സരാർത്ഥി ഭാഗ്യലക്ഷ്മിയാണ്. എന്നാൽ അതൊരിക്കലും പൊതുജനത്തെ കുറിച്ചായിരുന്നില്ല. മറിച്ച് വീട്ടുാകരെ കുറിച്ചായിരുന്നു ചിന്ത. അവർ ആകെ ഉലഞ്ഞ് പോയി. പിന്നീട് പല പേഴ്സണൽ പ്രശ്നങ്ങളും ഷോയുടെ ഇടയിൽ നേരിടേണ്ടി. മണിക്കുട്ടന് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ ജനം എന്ത് ചിന്തിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു മത്സരാർത്ഥിയും ബിഗ് ബോസ് സീസൺ 3 യിൽ ഉണ്ടായിരുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

മജ്സിയ-ഡിംപൽ തർക്കത്തിലും ഫിറോസ് പ്രതികരിച്ചു.
മജ്സിയയും ഡിംപലും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. എന്നാൽ മറ്റുള്ളവർ കണ്ടപോലുള്ള അത്രമേൽ ഹൃദ്യമായ സൗഹാർദ്ദപരമായ സൗഹൃദം ആയിരുന്നില്ല. പ്രേക്ഷകരോട് സംവദിക്കാൻ മത്സരാർത്ഥികൾക്ക് ഒരുപാധി വേണം. ചിലർ കാമറയെ നോക്കി പറയും ചിലർ സുഹൃത്തിനോട് പറയും. അതുപോലെ പുറംലോകത്തോട് കാര്യങ്ങൾ പറയാനുള്ള ഉപാധിയായാണ് മജിസിയയും ഡിംപലും പരസ്പരം കണ്ടിരുന്നത്. അതേസമയം ഈ സൗഹൃദം ഗെയിം കഴിയുമ്പോഴും തുടരും എന്ന് വിചാരിച്ചതാകും വർക്കിടയിലെ പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഫിറോസ് പറഞ്ഞു.


Click it and Unblock the Notifications
