ബിഗ് ബോസില്‍ നിന്നും വലിയ തുക ലഭിച്ചപ്പോള്‍ ഒന്നിച്ച് നല്‍കി: വീട് തകർത്തത് എങ്ങനെ, ഫിറോസ് പറയുന്നു
ബിഗ് ബോസും താരവും നടനുമായ ഫിറോസ് ഖാനെന്ന പൊളി ഫിറോസിന്റെ വീട് കഴിഞ്ഞ ദിവസം കരാറുകാരന്‍ തന്നെ അടിച്ച് തകർത്തിരുന്നു. കൊല്ലം ചാത്തന്നൂരില്‍ പണിയുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കോൺട്രാക്ടർ വീട് തകർത്തതെന്നും ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്നുമായിരുന്നു ഫിറോസും ഭാര്യ സജ്നയും ആരോപിച്ചത്.
വീട്ടിന്റെ ജനൽ ചില്ലകളും മുറ്റത്ത് വെച്ച ചെടികളുമെല്ലാം അടിച്ച് തകർത്തു. കോൺട്രാക്ടർ കൂടുതൽ പണം തങ്ങളിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും ഇരുവരും ആരോപിച്ചു. ഇപ്പോഴിതാ നടന്നകാര്യങ്ങള്‍ വണ്‍ ഇന്ത്യ മലയാളത്തോട് കൂടുതല്‍ വ്യക്തമാക്കുകയാണ് ഫിറോസ്.

വീടിന്റെ മൊത്തം വർക്കും ഏറ്റെടുത്ത ഒരു കോണ്‍ട്രാക്ടറായിരുന്നില്ല ഇത്. സാധാരണ ഒരു വീടം മൊത്തമായി സ്ക്വയർ മീറ്ററിന് ഇത്ര പൈസ എന്ന നിലയ്ക്കാണ് കരാർ കൊടുക്കുക. എന്നാല്‍ ഈ വീടിന്റെ തറ ഞാന്‍ തന്നെ വേറെ ഒരാളെക്കൊണ്ട് കെട്ടിയിടീച്ചിരുന്നു. ഇവിടെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിന് കൊടുത്തത്. അതുകൊണ്ട് തന്നെ സ്ക്വയർഫീറ്റിനുള്ള തുക കുറഞ്ഞതെന്നും ഫിറോസ് പറയുന്നു.

ഇന്റീരിയർ വർക്ക് വേറൊരു ടീമിനാണ് നല്‍കിയത്. അങ്ങനെ ഒരോ ടീം ആയിട്ടാണ് പണിയെടുക്കുന്നത്. സ്വന്തമായി ഞാനും കുറേ കാര്യങ്ങള്‍ ഞാനും ചെയ്തിരുന്നു. ഇതു കൊണ്ടൊക്കെ തന്നെയാണ് കരാർ തുക കുറഞ്ഞത്. ആദ്യമൊക്കെ നല്ല രീതിയില്‍ കാര്യങ്ങള്‍ പോയി. കലാകാരന്മാർ ആയതുകൊണ്ട് മാസ ശമ്പളം കിട്ടുന്നവരല്ലാലോ നമ്മള്‍, ഏതെങ്കിലും പരിപാടിയില്‍ നിന്നും കുറച്ച് തുക കിട്ടിയാല്‍ അത് നല്‍കും.

ബിഗ് ബോസില്‍ പോയപ്പോള്‍ അവിടുന്ന് ഒരു തുക ഒന്നിച്ച് ലഭിച്ചപ്പോള്‍ ഘട്ടം ഘട്ടമായി നല്‍കേണ്ട തുകയൊക്കെ ഒരുമിച്ച് തന്നെ കരാറുകാരന് നല്‍കി. പിന്നീട് പണം വരാന്‍ അടുത്ത പരിപാടി വരെ കാത്തിരിക്കണം. തുടക്കത്തില്‍ തന്നെ പുള്ളിക്ക് നല്‍കേണ്ട തുകയുടെ മൂന്നിരട്ടിയൊക്കെ അധികമായി നല്‍കിയിരുന്നു. ലാസ്റ്റ് ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ നമ്മള്‍ കൊടുത്ത പൈസ ബാക്കി നില്‍ക്കെ ഏറ്റവും അവസാനം കൊടുക്കേണ്ട തുകയേക്കുറിച്ച് ചോദിച്ചു.

വഴക്കില്ലാതെ പോവട്ടെ എന്ന് കരുതി കുറച്ച് കാശ് തരാം, ബാക്ക് ഡോറും ബാത്ത് റൂമും ശരിയാക്കണമെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ വീട് നമ്പർ കിട്ടും, അതുവഴി കുറച്ച് ലോണും കൂടി കിട്ടും. എന്നാല്‍ കാശ് കൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നടന്നില്ല. പിന്നീട് ഒരു മാസത്തോളം ഫോണ്‍ പോലും എടുത്തില്ല. പിന്നീട് ഞാന്‍ തന്നെയാണ് ബാത്ത് റൂമും ബാക്ക് ഡോറും ശരിയാക്കുന്നത്.

ഇത് അറിഞ്ഞതോടെ ക്രിസ്മസ് ദിവസം രാത്രി പുള്ളി വന്ന് മൊത്തം അടിച്ച് തകർക്കുകയായിരുന്നു. ഒരു അയല്‍വാസിയാണ് സംഭവം ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ വന്ന് നോക്കിയപ്പോള്‍ മൊത്തം തകർന്ന് കിടക്കുകയാണ്. അത് കണ്ടപ്പോള്‍ ഞങ്ങളുടെ മനസ്സും തകർന്ന് പോയി. അടിക്കോ ഇടിക്കോ നില്‍ക്കാതെ അപ്പോള്‍ തന്നെ കേസ് കൊടുക്കുകയും നിയമപരമായി മുന്നോട്ട് പോവുകയും ചെയ്തെന്നും ഫിറോസ് കൂട്ടിച്ചേർക്കുന്നു.

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ഫിറോസ് ഖാനെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു. ഭാര്യ സജ്നക്കൊപ്പം ഒറ്റ് മത്സരാർത്ഥിയായി വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയായിരുന്നു റിയാസ് ഷോയിലേക്ക് എത്തിയത്. മികച്ച മത്സരം പുറത്തെടുത്ത അദ്ദേഹത്തിന് ഷോയ്ക്ക് അകത്ത് തന്നെ നിരവധി എതിരാളികളുണ്ടായിരുന്നു. ഒടുവില്‍ സഹതാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications