Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋതു എനിക്കെതിരെ കേസ് കൊടുത്തു..അവരെ കൊണ്ട് ഞാൻ അത് പറയിപ്പിക്കും..പണി തുടങ്ങിയിട്ടുണ്ട്..വീണ്ടും ജിയ ഇറാനി

കൊച്ചി; ബിഗ് ബോസ് സീസൺ 3 താരമായ ഋതു മന്ത്രയുടെ പേരിനൊപ്പം എറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു മോഡൽ കൂടിയായ ജിയ ഇറാനിയുടേത്. ഋതു ബിഗ് ബോസ് ഷോയിൽ തുടരുമ്പോൾ തങ്ങൾ ഋതുവിനൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങൾ ജിയ ഇറാനി പങ്കുവെച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതോടെ ഷോ കഴിഞ്ഞാൽ ഉടൻ ഋതു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുമെന്നായിരുന്നു പ്രേക്ഷകർ എല്ലാം കരുതിയത്. എന്നാൽ അതുണ്ടായിരുന്നില്ലെന്ന് മാത്രമല്ല പുറത്തെത്തി ഋതു ഈ ഫോട്ടോകൾ എല്ലാം നിഷേധിക്കുകയും ചെയ്തു.

ഇതോടെ ഋതുവിനെതിരെ ഗുരുതര ആരോപണവുമായി ജിയ ഇറാനി രംഗത്തെത്തിയിരുന്നു. തന്നെ ഋതു വഞ്ചിച്ചതാണെന്നായിരുന്നു ജിയ ആരോപിച്ചത്. ഇപ്പോഴിതാ ഋതു തനിക്കെതിരെ നിയമപരമായി നീങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജിയ. ഇന്ത്യ ഡിജിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് ജിയയുടെ വെളിപ്പെടുത്തൽ. ജിയയുടെ വാക്കുകളിലേക്ക്

ടൂ ഹോട്ട്..ഓറഞ്ച് ലാച്ചയിൽ മാളവിക മോഹന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

1

കുറേ നാളുകളായി ഒരു ഷെല്ലിലെന്ന പോലെയായിരുന്നു. ഇപ്പോൾ അത് വിട്ട് പുറത്തേക്ക് വന്നു. പുതിയൊരു ഫേസിലാണ് ഇപ്പോൾ ജീവിതം. മറ്റൊരു ആങ്കിളിൽ നിന്നും ജീവിതത്തെ നോക്കി കണ്ടപ്പോ വലിയ രസമുണ്ട്, ജിയ പറയുന്നു. ഋതുവുമായുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചതിനെതിരെ ജിയയ്ക്കെതിരെ ഋതു രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് ജിയയുടെ മറുപടി ഇങ്ങനെയായിരുന്നു-സ്വകാര്യ നിമിഷങ്ങൾ എന്നൊന്നും ആ ഫോട്ടോകളെ കുറിച്ച് പറയാനില്ല. വളരെ റൊമാന്റിക് ആയ, ക്യൂട്ട് ആയ ചില ചിത്രങ്ങൾ മാത്രമാണ് പുറത്തുവിട്ടത്. അതിനുള്ള കൺസെന്റ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ചിത്രം പുറത്തുവിട്ടത്.

2

നേരത്തേ അവൾക്ക് പ്രണയം എല്ലാത്തിനോടും ഉണ്ടായിരുന്നില്ല. എന്നോട് മാത്രമായിരുന്നു പ്രണയം. ഇപ്പോൾ എല്ലാത്തിനോടും പ്രണയമായി, എന്നോടുള്ള പ്രണയം കുറഞ്ഞു. ഇപ്പോൾ പ്രണയം പൊട്ടി പൊളിഞ്ഞു എന്ന് തന്നെ പറയാം. അവർ എന്നെ പേടിപ്പിക്കാൻ ചില ആളുകളെയൊക്കെ വിട്ടു. എന്നാൽ എന്നെ പേടിപ്പിക്കാൻ റേഞ്ച് ഉള്ള ആളുകളായിരുന്നില്ല. അതിനാൽ ഞാൻ പേടിച്ചുമില്ല. അതിനെ കറക്ടായി ഡീൽ ചെയ്തു വിട്ടു.

3

അവർ എന്റെ മുഖത്ത് നോക്കി പറയണമായിരുന്നു എല്ലാം അവസാനിപ്പിച്ചെന്ന്. പലപ്പോഴും ഞാൻ അവരെ ബന്ധപ്പെട്ടാൻ ശ്രമിച്ചപ്പോഴും സുഹൃത്തുക്കൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴുമൊന്നും അവർ പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല. കേസ് കൊടുത്തതോടെ രണ്ട് പേരേയും സ്റ്റേഷനിൽ വിളിപ്പിച്ചു. എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. ഇപ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് ആയി, ജിയ പറഞ്ഞു.

4

ഫോട്ടോസ് എല്ലാം എഡിറ്റഡ് ആണെന്ന ഋതുവിന്റെ ആരോപണത്തിനെതിരേയും ജിയ രംഗത്തെത്തി. എഡിറ്റിംഗ് ഒക്കെ എനിക്ക് വശമുണ്ട്. എന്നാൽ പുറത്തുവിട്ട പടങ്ങളൊന്നും എഡിറ്റഡ് അല്ല. അത് ബുദ്ധിയുള്ള ചോറുകഴിക്കുന്ന ആർക്കും മനസിലാകും. ആളുകളുടെ അടുത്ത് പറഞ്ഞ് ജയിക്കാനൊക്കെ വേണമെങ്കിൽ എന്തെങ്കിലുമൊക്കെ പറയാം. ചുമ്മാ കണ്ണിൽ പൊടിയിടുകയാണ്. കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നവരൊക്കെ വിശ്വസിക്കുമായിരിക്കും.

5

ജിയയുടെ മകന്റെ ബർത്ത് ഡേ ആഘോഷത്തിന് പല ബിഗ് ബോസ് താരങ്ങളും വിഷ് ചെയ്തിരുന്നു. ഋതു മന്ത്രയും വിഷ് ചെയ്തതായുള്ള പോസ്റ്റുകളും വന്നിരുന്നു. എന്നാൽ അത് കഴിഞ്ഞ വർഷത്തേതാണെന്നും വാർത്തയാക്കാൻ വേണ്ടി താൻ തന്നെയാണ് അത് പുറത്തുവിട്ടതെന്നും ജിയ പറഞ്ഞു. ബിഗ് ബോസിൽ പോയപ്പോള് അവൾ പറഞ്ഞത് എനിക്ക് അത്ര ഫാൻ ബേയ്സൊന്നും ഇല്ല , ഷോയിൽ വരുന്ന മറ്റ് മത്സരാർത്ഥികളൊക്കെ അത്യാവശ്യം പി ആർ പരിപാടിയൊക്കെ ആയിട്ടാകും വരുന്നത്. അതിനാൽ തനിക്ക് വേണ്ടിയുള്ള പി ആർ പരിപാടിയും കാര്യങ്ങളുമൊക്കെ നോക്കണമെന്നായിരുന്നു .

6

ഞാൻ 8 വർഷത്തോളം അഡ്വർഡ്ഡൈസിംഗ് ഏജൻസിയിൽ വർക്ക് ചെയ്തിരുന്ന ആളാണ്. സ്വന്തമായി ഒരു ഏജന്സിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്യാവശ്യം മാർക്കറ്റിംഗ് പരിപാടികളൊക്കെ തനിക്ക് അറിയാം. എവിടെ എങ്ങനെയാണ് കാര്യങ്ങൾ കൊണ്ട് എത്തിക്കേണ്ടത് എന്ന് അറിയാം. നെഗറ്റിവിറ്റിയ്ക്കാണ് മാർക്കറ്റ്. അതോണ്ടാണ് ആ ലൈനിൽ പിടിച്ചത്. പെട്ടെന്ന് തന്നെ അത് ഹിറ്റായി. ഫോട്ടോസ് പങ്കുവെച്ചപ്പോൾ അതെല്ലാം ഹിറ്റായി. അവരെ ഒരു തരത്തിലും ഡീഗ്രേഡ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ എല്ലാവരും കൂടി അത് അങ്ങനെ ആക്കിയെടുത്തു, ജിയ പറഞ്ഞു.

7

അതേസമയം മറ്റാരുമല്ല തനിക്ക് എതിരെ കളിച്ചത് എനിക്ക് അനുകൂലമായും പ്രതികൂലമായും ഒക്കെ കളിച്ചത് താൻ തന്നെ ആയിരുന്നുവെന്നും ജിയ പറഞ്ഞു. ഋതുമന്ത്രയ്ക്ക് ബിഗ് ബോസിൽ പോകാൻ യാതൊരു താത്പര്യവും ഇല്ലായിരുന്നു. കാരണം ആളുകളോട് തല്ല് പിടിക്കുന്നതിനോടോ ഒച്ചയെടുത്ത് സംസാരിക്കുന്നതിനോടോ ഒന്നും അവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാനാണ് അവരെ ബിഗ് ബോസിലേക്ക് പറഞ്ഞ് വിട്ടത്. എന്നാൽ തിരിച്ച് ഇറങ്ങി വരുമ്പോൾ ഇത്ര വലിയ വള്ളിയാകുമെന്ന് തനിക്ക് അറിയില്ലായിരുന്നു, ജിയ പറഞ്ഞു.

8

നാളെ അവർ എന്നെ കണ്ടിട്ട് പറയും ആ നിക്കണത് എന്റെ ബോയ് ഫ്രണ്ട് ആയിരുന്നുവെന്ന്. അത് ഞാൻ അവരെ കൊണ്ട് പറയപ്പിക്കും. അതിനുള്ള പണി ഞാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ ഇപ്പോൾ സണ്ണി വെയ്നൊപ്പം ത്രയം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ത്രയത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു, ജിയ വ്യക്തമാക്കി.

9

ഋതുവുമായുള്ള ബന്ധം തകർന്നതോടെ താനാകെ ശാരീരികമായും മാനസികമായും തകന്ന നിലയിലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ സാധാരണ നിലയിലായി. ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങി . വർക്കൗട്ട് ഒക്കെ ചെയ്യാൻ തുടങ്ങി. അത്യാവശ്യം ഷൂട്ടുകൾ ഉണ്ട്, സിനിമ ചെയ്തു,വെബ് സീരിസ് ചെയ്യുന്നുമ്ട്, ഇനി ഞാൻ കാണിച്ച് കൊടുക്കും, ഞാനെന്താണെന്നും എന്റെ പവർ എന്താണെന്നും, ജിയ ഇറാനി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+