• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'യു സീ ദി ഐറണി,സൂര്യ ആര്‍മി മണിക്കുട്ടനെ ഡീഗ്രേഡ് ചെയുന്നതിന് പിന്നിലെ രഹസ്യം എന്ത്?';വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് സീസൺ 3 യിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയമാണ്. തനിക്ക് ആത്മമാർത്ഥമായ പ്രണയമാണ് മണിക്കുട്ടനോടെന്നാണ് സൂര്യ പല തവണയായി ആവർത്തിച്ചത്. എന്നാൽ മണിക്കുട്ടനോ ഇത് കണ്ടഭാവം നടിക്കുന്നില്ലെന്ന മാത്രമല്ല പലപ്പോഴായി അത് നിരസിക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

ഇപ്പോഴിതാ ഇരുവരേയും പ്രണയം സംബന്ധിച്ച് ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ടീന ഷാജൻ കാരിക്കാട്ടിൽ എന്ന ആരാധിക. സൂര്യക്ക് മണിക്കൂട്ടനെ ആത്മാർത്ഥമായി ഇഷ്ടമാണെങ്കിൽ എന്തിനാണ് സൂര്യ ആർമി മണിക്കുട്ടനെതിരെ തിരിയുന്നതെന്ന് അവർ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

യു സീ ദി ഐറണി

യു സീ ദി ഐറണി

You see the irony don't you...???
വല്ലാത്ത ഒരു വിരോധാഭാസം പറയാനാണ് ഈ പോസ്റ്റ്..മണിക്കുട്ടൻ സൂര്യ രണ്ടു മത്സരാർത്ഥികൾ...ഒന്നാം ഭാഗം....
ഇതിൽ സൂര്യ മണിക്കുട്ടനെ ഇഷ്ടമാണെന്ന് അവകാശപ്പെടുന്നു... മണിക്കുട്ടൻ സൂര്യയെ വിഷമിപ്പിക്കാതെ ഇപ്പോൾ ഗെയിമിൽ ശ്രദ്ധിക്കാനും ഈ 100 ദിവസങ്ങൾ ശരിയായ രീതിയിൽ പൊരുതി കഴിയാനും ഉപദേശിക്കുന്നു...

വെറുപ്പിക്കുന്നു

വെറുപ്പിക്കുന്നു

രണ്ടാം ഭാഗം....ക്യാമറ നോക്കിയുള്ള സൂര്യയുടെ മണിക്കുട്ടനോട്‌ എന്നപോലെയുള്ള അനാവശ്യ കൊഞ്ചലുകൾ ഉം മണിക്കുട്ടനെ ഉപയോഗിച്ചുള്ള തരംതാഴ്ന്ന ഗെയിം പ്ലെയും തരം കിട്ടുമ്പോഴെല്ലാം മണിക്കുട്ടനെ കുറ്റം പറയുന്നത് കേട്ടിരിക്കുന്നതും... പിന്നെയും പിന്നെയും മണിക്കുട്ടൻ എന്നാ പേരിൽ മാത്രം കോൺടെന്റ് ഉണ്ടാക്കുകയും പ്രേക്ഷകരെ വെറുപ്പിക്കുകയും ചെയുന്നു... മറു ഭാഗത്തു സൂര്യയുടെ കാര്യത്തിൽ വളരെയധികം പ്രഷർ ഇൽ ഇരിക്കുന്ന മണിക്കൂട്ടനേയും കാണാം...

പ്രേമനാടകം

പ്രേമനാടകം

പ്രേമനാടകം കളി മണിക്കുട്ടന് ശ്വാസം മുട്ടുണ്ടാകുന്നു എന്നും സൂര്യ ഇനി മണിക്കുട്ടന്റെ പേരിൽ കുന്നംകുളം ഓവിയ ആയി സ്വിമ്മിംഗ് പൂളിൽ ചാടുമോ? ബോധം കേട്ട് വീഴുമോ? എന്നൊക്കെയുള്ള ടെൻഷനിൽ ആണ് "എല്ലാം പുറത്ത് വന്ന് തീരുമാനിക്കാം...

 കാണുന്നവർക്ക് മനസിലാകും

കാണുന്നവർക്ക് മനസിലാകും

ഇനി പ്രേമം എന്ന് പറയരുത് " എന്ന് മണിക്കുട്ടൻ പറഞ്ഞതെന്ന് ടി വി കാണുന്നവർക്ക് മനസിലായി കാണണം....
ഭാഗം മൂന്ന്.....മണിക്കുട്ടൻ ആർമിക്ക് സൂര്യയെ ഇഷ്ടമല്ല... (സ്വാഭാവികം 😌)
സൂര്യ ആർമിക്ക് മണിക്കൂട്ടനേയും ഇഷ്ടമല്ല...Auto Angry റിയാക്ഷനും പല വട്ടപ്പേരും ഇട്ടു മണിക്കുട്ടന് എതിരെ നടപ്പുണ്ട് അവർ 🙄 അതെന്ത്കൊണ്ടാണെന്നാണ് എനിക്ക് അറിയാത്തത്?

cmsvideo
  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
   രഹസ്യം എന്താണ്

  രഹസ്യം എന്താണ്

  അവർക്ക് ദേഷ്യം വരേണ്ട കാര്യം? സൂര്യക്ക് മണിക്കൂട്ടനെ ആത്മാർത്ഥമായി ഇഷ്ടമാണല്ലോ... മാത്രമല്ല മണിക്കുട്ടൻ ആണ് അവളുടെ ഒരേയൊരു കോൺടെന്റ്... 😊 മണിക്കൂട്ടനെ പറ്റി മറ്റുള്ളവരോട് പറയുന്നതോ ക്യാമെറയോട് പറയുന്നതോ ഒക്കെയും മാത്രമാണ് അവളുടെ കോൺടെന്റ്... 😌മണിക്കുട്ടൻ ഷോയിൽ ഇതുവരെ അവളോട് ചൂടായിട്ടും ഇല്ല...!! എന്നിട്ടും സൂര്യ ആർമി മണിക്കൂട്ടനെ ഡീഗ്രേഡ് ചെയുന്നതിന് പിന്നിലെ രഹസ്യം എന്താണ്?

  മണിക്കുട്ടന് പേടിവരാനുണ്ടായ കാരണം ഇതാണ്..കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്..വൈറൽ കുറിപ്പ്മണിക്കുട്ടന് പേടിവരാനുണ്ടായ കാരണം ഇതാണ്..കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്..വൈറൽ കുറിപ്പ്

  ബിഗ് ബോസില്‍ ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍; രമ്യയും റംസാനും പുറത്തേക്കോ, ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ബിഗ് ബോസില്‍ ഈ ആഴ്ച ഡബിള്‍ എവിക്ഷന്‍; രമ്യയും റംസാനും പുറത്തേക്കോ, ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍

  മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

  English summary
  Bigg Boss Season 3: fan girl's viral not on soorya's love towards manikkuttan and soorya army's reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X