"ഞാനല്ല വിധികർത്താവ്", ഫിറോസിനെതിരെ പൊട്ടിത്തെറിച്ച് സൂര്യ; ബിഗ് ബോസിന്റെ വാക്കിന് പോലും മര്യത കൊടുത്തില്ല
മോണിങ് ആക്ടിവിടിയിൽ സായിയും കൊമ്പുകോർത്തതിന് പിന്നാലെ സ്‌പോൺസേർഡ് ടാസ്ക്കിനിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പുതിയ വഴക്കിന് കാരണമായത്
മനോഹരമായി വീക്കിലി ടാസ്ക്കിനും വാരാന്ത്യത്തിനും ശേഷം പുതിയ ആഴ്ചയിലേക്ക് കടന്ന ബിഗ് ബോസ് ഹൗസിൽ ആദ്യ ദിനം തന്നെ പൊട്ടിത്തെറി. മോണിങ് ആക്ടിവിടിയിൽ സായിയും കൊമ്പുകോർത്തതിന് പിന്നാലെ സ്‌പോൺസേർഡ് ടാസ്ക്കിനിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പുതിയ വഴക്കിന് കാരണമായത്. മത്സരാർഥികളോട് സിയറ്റ് ടയറിന്റെ മികവുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനായിരുന്നു ടാസ്ക്. ഇതിനായി ഒരു ബൈക്കും ബൈക്ക് പോകുന്നതിന് ആണികളുള്ള പ്രത്യേക പാതയും ഒരുക്കിയിരുന്നു. ഇതിനിടയിലുള്ള ഓരോ ജങ്ഷനിലും ടയറിന്റെ മെച്ചം അവതരിപ്പിച്ച് ഏറ്റവും വേഗത്തിൽ എത്തുകയും വേണം.
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പൂർണം- ചിത്രങ്ങൾ

ഭാഗ്യലക്ഷ്മിയായിരുന്നു മത്സരത്തിലെ വിധികർത്താവ്
ഭാഗ്യലക്ഷ്മിയായിരുന്നു മത്സരത്തിലെ വിധികർത്താവ്. സൂര്യ, സന്ധ്യ, അനൂപ് എന്നിവർ ഒരു ഗ്രൂപ്പായും ഫിറോസ്, സജ്ന, അഡോണി എന്നിവർ മറ്റൊരു ഗ്രൂപ്പായും മത്സരത്തിന്റെ ഭാഗമായി. അന്തിമ വിജയിയായി ഭാഗ്യലക്ഷ്മി തിരഞ്ഞെടുത്തത് സൂര്യ അടങ്ങുന്ന ഗ്രൂപ്പിനെയായിരുന്നു. എന്നാൽ വിധിനിർണയം ശരിയല്ലെന്ന് ആരോപിച്ച് രംഗത്തെത്തിയ ഫിറോസും സജ്നയും അഡോണിയും തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതാണ് പ്രകോപനത്തിന് കാരണമായത്.

സൂര്യ പറയുന്നത് ഞാൻ കേട്ടില്ല
"സൂര്യ പറയുന്നത് ഞാൻ കേട്ടില്ല. എന്നാൽ ബൈക്ക് റെയ്സിനിടയിൽ ഓടി നടന്ന് വെപ്രാളപ്പെട്ടത് അവർ കേട്ടു. ഡ്രസ് കോർഡിനേഷൻ എല്ലാം നോക്കണം. കണ്ടന്റ് മാത്രം കാണാതെ പഠിച്ചാണ് അവതരിപ്പിച്ചത്." ഫിറോസ് പറഞ്ഞു. എന്നാൽ ഇതൊന്നും പരിഗണിച്ചില്ലെന്നും ഫിറോസ് ആരോപിക്കുന്നു.

നീ വായിച്ചത് കേട്ടില്ല...
എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ വേണ്ടി സജ്നയും ഫിറോസും തന്നെ വലിച്ചിട്ടതാണ് സൂര്യയെ പ്രകോപിപ്പിച്ചത്. നീ വായിച്ചത് ശരിയാണോ? നീ വായിച്ചത് കേട്ടില്ല... എന്ന് പറഞ്ഞ് ഫിറോസും ടീമും സൂര്യക്ക് നേരെയെത്തി. ഇതിനിടയിൽ ഡിംപലും ഫിറോസിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ സൂര്യ താനല്ല വിധിനിർണയം നടത്തിയതെന്നും ഭാഗ്യലക്ഷ്മിയാണ് അവരോട് ചോദിക്കാനും ആവശ്യപ്പെട്ട് വീടിനകത്തേക്ക് കയറി പോയി. തന്നെ കുറേ നേരമായി ഹറാസ് ചെയ്യുകയാണെന്നും അവർ ആരോപിച്ചു.

ഫിറോസിനെതിരെ റംസാൻ
ഇതിനിടയിൽ അനൂപും റംസാനും ഭാഗ്യലക്ഷ്മിയും ചേർന്ന് സൂര്യയെ സമാധാനിപ്പിക്കാനും ശ്രമിച്ചു. വിജയികളെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ബിഗ് ബോസ് വിധികർത്താവിന്റെ തീരുമാനം അന്തിമമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനെപോലും മാനിക്കാതെയാണ് ഫിറോസും സജ്നയും കളിക്കുന്നതെന്ന് റംസാൻ ആരോപിച്ചു.

ആരാധകരുടെ പിന്തുണ
'ആരോടും വഴക്ക് ഉണ്ടാക്കരുതെന്ന് വിചാരിച്ചു നടന്നാല്‍ ചിലര്‍ തലയില്‍ കയറി അങ്ങ് നിരങ്ങും. പാവം ആണെന്ന് തോന്നിയാല്‍ പിന്നെ എന്തും ആവാല്ലോ? എന്നായിരുന്നു സൂര്യയുടെ മറുപടി. അതേസമയം സൂര്യയ്ക്ക് പിന്തുണയുമായി ആരാധകർ രംഗത്തെത്തി. ബിഗ് ബോസ് ഹൗസില്‍ മറ്റുള്ളവര്‍ പറയുമ്പോള്‍ മിണ്ടാതെ ഇരിക്കാന്‍ നീ ആരുടെയും അടിമയല്ല. നിന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും. പ്രതികരിക്കേണ്ട സ്ഥലത്ത് ഇതിലും ശക്തിയില്‍ പ്രതികരിക്കുക. എന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം


Click it and Unblock the Notifications