'ഈ 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ..ബിബി ഹൗസിന്റെ ഫ്ലോ പോയി';വൈറൽ കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് സീസൺ 3 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നടപ്പാക്കിയതോടെ ഷോ പകുതിക്ക് വെച്ച് നിർത്തുമോ എന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ട്. അതേസമയം ഷോ നടത്താൻ അനുമതി ലഭിച്ചതായുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

അതേസമയം ഇപ്പോൾ ഷോയുടെ ഫ്ലോ പോയി എന്ന് പറയുന്ന ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിവർക്കെതിരേയും രൂക്ഷമായ വിമർശനമാണ് പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഷിയാസ് കരീം

ഷിയാസ് കരീം

ഫസ്റ്റ് സീസണിൽ ആകെ ഒരു വൈൽഡ് കാർഡ് എൻട്രിയെ വന്നുള്ളൂ ഷിയാസ് കരീം അത് വരെ ഉണ്ടായിരുന്ന ബാക്കി 14 കോൺടസ്റ്റന്റിനെ അലക്കി 3 ആം സ്ഥാനവും കൊണ്ടു ആണ് അങ്ങേരു പോയത്...
പക്ഷെ ഇപ്രാവശ്യം കൊണ്ടു വന്ന 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ കൾ ആയി എന്ന് മാത്രം അല്ല...ഇപ്പൊ ഈ ഷോ യുടെ flow തന്നെ കളഞ്ഞു എന്നു പറയാം..

ഒരെണ്ണം വീണ്ടും സേവായി

ഒരെണ്ണം വീണ്ടും സേവായി

കാരണം 3 നിർഗുണ കൊണ്ടെൻസ്റ്റന്റ് കൾ വന്ന സ്പീഡ് ഇൽ തന്നെ പോയപ്പോ അവിടെ ഉണ്ടായിരുന്ന ഇപ്പോഴും തുടരുന്ന നോബി, സൂര്യ, റംസാൻ പോലുള്ളവർ സേവ് ആവുക ആയിരുന്നു... 4 മത്തെതിന്റെ കാര്യം പിന്നെ പറയണ്ടല്ലോ...

ഒരെണ്ണം സേവായി

ഒരെണ്ണം സേവായി

ലാലേട്ടൻ ഇടക്ക് കേറി വന്നു എടുത്തു കളയെനണ്ട അവസ്ഥ വന്നപ്പോ വീണ്ടും ഒരെണ്ണം സേവ് ആയി... ഈ 4 എണ്ണം കൊണ്ടു പരുപാടി ക്കു കുറച്ചു റേറ്റിംഗ് കൂടിയെങ്കിലും ഒട്ടും പണി എടുക്കാത്ത അർഹത തീരെ ഇല്ലാത്ത പലരും ഇപ്പോളും തുടരാനും അവസരം ഉണ്ടാക്കി എന്നത് ആണ് വിഷമം...

ഗുണം ഇല്ല

ഗുണം ഇല്ല


അതിന്റെ ഇടയിൽ nomination ക്യാൻസൽ കൂടെ ആയപ്പോ പൂർത്തിയായി 50 ദിവസം പോലും സഹിക്കാൻ പാടു പെട്ടവർ 80 ദിവസം കഴിഞ്ഞിട്ടും അകത്തു അതിൽ നോബി ഒക്കെ ഈച്ചയെ അടിച്ചു കൊല്ലാൻ പോലും ഗുണം ഇല്ല...

ചളിയും കരച്ചിലും

ചളിയും കരച്ചിലും

ഇങ്ങേരുടെ അതെ പോലെ ഉണ്ടായിരുന്ന contestant ആയിരുന്നു Deepan, Rj സൂരജ് ഒക്കെ അവർ ഒക്കെ പോയ സ്പീഡ് ഇൽ പുല്ല് മുളചിട്ടില്ല..അപ്പോളാണ് 80 ദിവസം ആയിട്ടും ചളിയും കരച്ചിലും ആയി കുറെ പേര് .

രമ്യ മാത്രം വന്നിരുന്നേൽ

രമ്യ മാത്രം വന്നിരുന്നേൽ

ഹോ.... ഫസ്റ്റ് ദിവസം വന്നവർ തന്നെ നില നിർത്തി രെമ്യ മാത്രം wild card വന്നിരുന്നു എങ്കിൽ പോവേണ്ടവർ പോയ്‌ മികച്ച സീസൺ ആയേനെ എന്ന് പേർസണൽ അഭിപ്രായം ഉണ്ട്, പോസ്റ്റിൽ പറയുന്നു.അതേസമയം നിലവിൽ 83ാം എപ്പിോസിൽ എത്തി നിൽക്കുന്ന സീസൺ ത്രീ കഴിഞ്ഞ സീസൺ പോലെ പകുതിക്ക് നിർത്തുമോയെന്ന ആശങ്ക ശക്തമാണ്.

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
    9 പേർ

    9 പേർ

    ബിഗ് ബോസ് സീസൺ ടു 75ാം ദിവസമായിരുന്നു നിർത്തേണ്ടി വന്നത്. എന്നാൽ ഷോ നിർത്തിവെയ്ക്കുന്ന തരത്തിലുള്ള യാതൊരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് ഷോയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് ഷോയിൽ നിലവിൽ 9 മത്സരാർത്ഥികളാണ് ഉള്ളത്.

    സൊനാരിക ഭദോരിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+