• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രണ്ടാം വരവിലെ മണിക്കുട്ടന്റെ പുതിയ സ്ട്രാറ്റജി....ആ സമയത്ത് സൂര്യയുടെ ശൗര്യം ആരേലും കണ്ടോ?? ഹമ്പോ!!!;അശ്വതി

കൊച്ചി; ബിഗ് ബോസ് സീസൺ ത്രീ 87ാം എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ഷോ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും ബിബി ഹൗസിലെ ഗ്രൂപ്പിസമാണ് ഫാൻ ഗ്രൂപ്പുകളിലെ പ്രധാന ചർച്ച. ബിഗ് ബോസിൽ രണ്ട് ഗ്രൂപ്പ് ഗ്രൂപ്പുകൾ ഉണ്ടെന്ന് പറയുകയാണ് നടി അശ്വതിയും. പുതിയ എപ്പിസോഡോടെ ഇക്കാര്യം വ്യക്തമായെന്ന് നടി പറയുന്നു.ഒപ്പം മണിക്കുട്ടനിൽ കണ്ടുവരുന്ന ചില മാറ്റങ്ങളും നടി പങ്കുവെയ്ക്കുന്നു. അശ്വതിയുടെ റിവ്യൂ വായിക്കാം

എന്തിനായിരുന്നു ഷോ ഓഫ്

എന്തിനായിരുന്നു ഷോ ഓഫ്

ധിദെന്താപ്പ നടന്നെ?? മോർണിംഗ് ആക്ടിവിറ്റി തന്നല്ലേ ?? എല്ലാം സമ്മതിച്ചു, മണിക്കുട്ടൻ കിടിലുവിനെ ആണ് ടാസ്കിൽ പറഞ്ഞത്.എന്നാൽ ഇതിന്റിടക്കു റംസാന്റെ ഷോ ഓഫ്‌ എന്തിനാരുന്നു എന്നു എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ആവശ്യമില്ലാത്ത ഷോ ഓഫ്‌.

 ഗ്രൂപ്പിസം ആയിരുന്നില്ലേ

ഗ്രൂപ്പിസം ആയിരുന്നില്ലേ

അന്നേരം എനിക്ക് രാവണപ്രഭുവിൽ മംഗലശ്ശേരി നീലകണ്ഠൻ മുണ്ടക്കലെ രാജേന്ദ്രനോട് ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് ആണ് ഓർമ വന്നത് കിടിലുവിനെ കുറിച്ച് മണിക്കുട്ടൻ പറഞ്ഞപ്പോൾ കൊണ്ടത് റാംസാനു ആയിരുന്നോ?അപ്പൊ അതു പക്കാ ഗ്രൂപ്പിസം തന്നെ ആയിരുന്നില്ലേ

സൂര്യയുടെ ശൗര്യം

സൂര്യയുടെ ശൗര്യം

അല്ലെങ്കിൽ കിടിലു എങ്കിലും അറ്റ്ലീസ്റ്റ് പറയണം റംസാനെ ഇത് ഞാനും മണിക്കുട്ടനും തമ്മിൽ അല്ലെ അതു തീർക്കട്ടെ എന്നു. പറഞ്ഞില്ല...മൊത്തത്തിൽ "തന്നോ??.. ഇല്ലാ, ചോദിച്ചു വാങ്ങി" എന്ന മട്ടു ആയിരുന്നു . രണ്ടു കൂട്ടരും.ടാസ്കിനിടക്ക് സായി, സൂര്യയെ മണിക്കൂട്ടനുമായി ചേർത്ത് സംസാരിച്ചപ്പോൾ നമ്മടെ സൂര്യയുടെ ശൗര്യം ആരേലും കണ്ടോ?? ഹമ്പോ!!! ഇനി സായി -സൂര്യ അടിക്കാണ് വെയ്റ്റിംഗ്

 മണിക്കുട്ടൻ അങ്ങനെ ആയിരുന്നില്ല

മണിക്കുട്ടൻ അങ്ങനെ ആയിരുന്നില്ല

ഒരു മാലപ്പടക്കം പൊട്ടി തീർന്നല്ലോ എന്നു ആശ്വസിച്ചു ഇച്ചിരി വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ ഉണ്ട് ദെ അടുത്തത് . രമ്യയും ഋതുവും.അതുപിന്നെ ഒരു ഓലപടക്കം പോലങ്ങു പോയി.. ഓഹ് കാര്യമില്ല. "പുച്ഛം" ആയിരുന്നു മെയിൻ റോൾ
മണിക്കുട്ടനെ കഴിഞ്ഞ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു ഒരു വഴക്കൊ തർക്കമോ കഴിഞ്ഞാൽ അതിനെ അവിടേം ഇവിടേം വന്നിരുന്നു സംസാരിക്കുന്നു, ക്യാമറ നോക്കി സംസാരിക്കുന്നു. മണിക്കുട്ടൻ അങ്ങനെ ആയിരുന്നില്ല എന്നാണ് എന്റെ ഒരു ഓർമ.

പുതിയ സ്ട്രാറ്റജി

പുതിയ സ്ട്രാറ്റജി

എനിക്കപ്പോൾ ഫീൽ ചെയ്തത് സ്വയം ഒറ്റപ്പെടൽ മണിക്കുട്ടൻ അല്ലെ ഇപ്പോൾ ഏറ്റെടുക്കുന്നത് എന്നാണ്.എന്തോ രണ്ടാം വരവിലെ പുതിയ സ്ട്രേറ്റേജി ആയിരിക്കാം അല്ലെ.അതുപോലെ എനിക്കു തോന്നിയിട്ടുള്ളത് കിടിലു ഓരോരുത്തരെ കുറിച്ച് നോബിചേട്ടനോട് എപ്പോഴും സംസാരിക്കുന്നത്, ആരെ കുറിച്ച് ആണോ പറയുന്നത് ആയാളുടെ സ്വഭാവം ഇങ്ങനെ ആണ് എന്നു പ്രേക്ഷകരെ അറിയിക്കാൻ ഉള്ള ശ്രമം പോലെ ആയിട്ടാണ്.

 പാവകൂത്ത്

പാവകൂത്ത്

കിടിലുവിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ അതു മനസിലാകും."പാവക്കുത്തു" വീക്കിലി ടാസ്ക്... ഇതെന്തു ഗെയിം രണ്ടു ഗ്രൂപ്പിൽ ഒന്ന് കുട്ടികളുടെ ഗ്രൂപ്പും, മറ്റൊന്ന് പാവകൾ ഗ്രൂപ്പും.. പാവയെയും കളിപ്പിച്ചു നടക്കുന്നു എന്നൊക്കെ കരുതി ഇരുന്നപ്പോൾ ബോസ്സേട്ടൻ വിളിപ്പിച്ചു മക്കളെ ഇങ്ങനെ പാവേനെ "ചൂക്കുടുപുക്കുടു" എന്നു കളിപ്പിച്ചോണ്ടിരിക്കലല്ല ഇത് കളി വേറെ ആണേ എന്നു...

പുറത്താക്കണം

പുറത്താക്കണം

അപ്പോളല്ലേ എല്ലാർക്കും പിടിക്കിട്ടിയത് ഇതെങ്ങനെ കളിക്കണം എന്നു... മെന്റലി അല്ലേൽ ഫിസിക്കലി പാവ ഗ്രൂപ്പിനെ കുട്ടികളുടെ ഗ്രൂപ്പ് പുറത്താക്കണം. മെന്റല്ലി തളർത്താൻ പിന്നെ അവിടെ ആർക്കും പഠിപ്പിച്ചു കൊടുക്കണ്ടല്ലോ അപ്പൊ ഇനി എങ്ങനെ ആകുമെന്ന് കണ്ടറിയാം.

 വാദിയെ പ്രതിയാക്കും

വാദിയെ പ്രതിയാക്കും

രാത്രി മീറ്റിംഗിൽ രാവിലത്തെ വഴക്കിൽ മണിക്കുട്ടന്റെ ഫിസിക്കൽ പ്രോബ്ലത്തെ കുറിച്ച് റംസാൻ പരാമർശിച്ചതിനെ കുറിച്ച് ആയിരുന്നു. റംസാൻ പിന്നൊന്നും സമ്മതിച്ചു കൊടുത്തു കണ്ടിട്ടില്ല. അതിനെ എങ്ങനേലും തിരിച്ചും മറിച്ചും വാദിയെ പ്രതി ആക്കി കൈയിൽ തരും.

രണ്ട് ഗ്രൂപ്പ്

രണ്ട് ഗ്രൂപ്പ്

എന്തായാലും ഇപ്പോൾ ശെരിക്കു രണ്ടു ഗ്രൂപ്പാണ് വീട്ടിൽ.മണിക്കുട്ടൻ, സായി, രമ്യ ഒരു ഗ്രൂപ്പ്‌. കിടിലു, സൂര്യ, നോബിചേട്ടൻ, റംസാൻ മറ്റൊരു ഗ്രൂപ്പ്‌.. ഋതു അവിടെയും ഉണ്ട് ഇവിടെയും ഉണ്ട് കുമ്പിടി ആണ്.

cmsvideo
  ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
  ക്ലിയർ ചെയ്ത് കൊട്

  ക്ലിയർ ചെയ്ത് കൊട്

  അനൂപ് ഒന്നിലും ഇല്ലാ ഒറ്റയ്ക്ക് നിൽക്കുന്നു.
  ഇന്ന് റംസാൻ പറഞ്ഞ"മണിക്കുട്ടന്റെ വലതുഭാഗത്തുള്ള ഫിസിക്കൽ ഭയം" എന്ന വാക്ക് ആയിരുന്നു താരം. അതൊന്നു ക്ലിയർ ചെയ്തു കൊട് ബോസപ്പാ

  English summary
  Bigg Boss Season 3: is this manikkuttan's new strategy, actress aswathy's review about bigg boss 87th episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X