കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടുത്ത നോമിനേഷനിൽ കിടിലം ഫിറോസ് പുറത്തുപോകും'..എന്തുകൊണ്ട്?കാരണങ്ങൾ നിരത്തി വൈറൽ കുറിപ്പ്

Google Oneindia Malayalam News

ചെന്നൈ; ബിഗ് ബോസ് സീസൺ 3 യിലെ ശക്തനായ മത്സരാർത്ഥിയാണ് കിടിലം ഫിറോസ്. ടോപ് ഫൈവിൽ വരെ എത്താൻ സാധ്യതയുണ്ടെന്ന് പ്രക്ഷേകർ പ്രവചിക്കുന്ന മത്സരാർത്ഥി കൂടിയാണ് കിടിലം. എന്നാൽ അടുത്ത നോമിനേഷൻ കിടിലം ബിബി ഹൗസിൽ നിന്ന് പുറത്ത് പോകുമെന്ന് പറയുകയാണ് ആരാധിക. എന്തുകൊണ്ടാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരാധിക പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

പുറത്താകാൻ സാധ്യത

പുറത്താകാൻ സാധ്യത

കിടിലം ഫിറോസ് അടുത്ത നോമിനേഷനിൽ പുറത്താകാൻ സാധ്യത!BB 3 യിലെ ഗെയിമർ എന്ന നിലയിൽ ഏറ്റവും പരാജിതനായ മത്സരാർത്ഥിയാണ് കിടിലം ഫിറോസ്. നമ്മുടെയുള്ളിലെ മനുഷ്യനെ മാറ്റി വച്ച്, പരമാവധി അഗ്രസീവായ ഗെയിമറെ പുറത്തെടുത്ത് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് പ്രഖ്യാപിച്ച, ഒന്നാം ദിവസം മുതൽ ഗെയിം ആരംഭിച്ച ഫിറോസ് അക്ഷരാർത്ഥത്തിൽ പരാജയമാണ്

പ്രതീക്ഷ ജനിപ്പിച്ചിരുന്നു

പ്രതീക്ഷ ജനിപ്പിച്ചിരുന്നു

സഹ മൽസരാർത്ഥികളുടെ പ്രബലതയും ദൗർബല്യവും വിലയിരുത്തുകയും, ഓരോ നിമിഷവും നീക്കങ്ങൾ കണക്കുകൂട്ടുകയും അത് വഴി തൻ്റെ മികച്ച ഗെയിം പുറത്തെടുക്കുകയും ചെയ്യേണ്ടുന്ന ഒരു മൈൻഡ് ഗെയിമായ ബിഗ്ബോസ് എന്ന സാമൂഹ്യ പരീക്ഷണശാലയുടെ പ്രേക്ഷകൻ എന്ന നിലയിൽ ഫിറോസ് തുടക്കത്തിൽ പ്രതീക്ഷ ജനിപ്പിച്ചിരുന്നു.

Also Read: ദിവസം വെറും 100 രൂപ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും നേടാം 20 ലക്ഷം രൂപ; മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച് അറിയാം

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട്; അറിയേണ്ടതെല്ലാം

 ആദ്യ സ്ട്രാറ്റജി പരാജയപ്പെട്ടു

ആദ്യ സ്ട്രാറ്റജി പരാജയപ്പെട്ടു

എന്നാൽ, പ്രബലരായ വ്യക്തികളെ കണ്ടെത്തി ഗ്രൂപ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചത് മത്സരാർത്ഥികളോടൊപ്പം പ്രേക്ഷകരും തിരിച്ചറിയുകയും ആദ്യ സ്ട്രാറ്റജി പരാജയപ്പെടുകയും ചെയ്തു.വീട്ടുജോലി ചെയ്യുന്നതിലും, ഗെയിമുകളിലെ ഉൽസാഹത്തിലും ആരും ഇന്ന് വരെ പരാതി പറഞ്ഞിട്ടില്ലെങ്കിലും, ഒഴിവു സമയങ്ങളിലെ കിടന്നുള്ള വിശകലനവും,സഹമൽസരാർത്ഥികളെക്കുറിച്ചുള്ള വിലയിരുത്തലുകളും മണ്ടത്തരങ്ങളായിരുന്നെന്ന് മലയാളികൾ തിരിച്ചറിഞ്ഞു.

മലയാളികളിൽ നിന്ന് അകറ്റി

മലയാളികളിൽ നിന്ന് അകറ്റി

ഡിംപലിനെ പോലെ, മണിക്കുട്ടനെ പോലെ പ്രേക്ഷക പിന്തുണയുള്ളവരോടൊപ്പം ചേർന്ന് നിൽക്കുന്നതിന് പകരം അവരെ എതിർ പക്ഷത്ത് നിർത്തിയതും, ഒരു ലൗ സ്ട്രാറ്റജി, സഹോദര സ്നേഹം, സുഹൃത്ബന്ധം എന്നിങ്ങനെയുള്ള സ്ട്രാറ്റജികൾ ഉപയോഗിക്കാതിരുന്നതും സീരിയൽ ഇഷ്ടപ്പെടുന്ന മലയാളികളിൽ നിന്നും അകറ്റി.

ഒരു ഉദാഹരണം

ഒരു ഉദാഹരണം

ചുരുക്കിപ്പറഞ്ഞാൽ, ഫിറോസ് എന്ത് പറഞ്ഞാലും അത് വിഷമാണെന്ന് സഹമൽസരാർത്ഥികളും, പ്രേക്ഷകരും വിധിയെഴുതുന്നതും അയാൾ ഒരു പരാജയമായതുകൊണ്ടുതന്നെ!
അനൂപിൻ്റെ ക്യാപ്റ്റൻസിയുടെ ഹൈലൈറ്റ്സ് കഴിഞ്ഞയാഴ്ച കാണിച്ചതിനെ പറ്റി ഫിറോസ് എന്തോ ചൊറിയുന്നു എന്ന് അനൂപ് മണിക്കുട്ടനോട് പറഞ്ഞത് തന്നെ ഒരു ഉദാഹരണം.

ഒരു നെഗറ്റീവുമില്ല

ഒരു നെഗറ്റീവുമില്ല

അനൂപിൻ്റെ ഹൈലൈറ്റിൽ ഒരു നെഗറ്റീവ് പോലുമില്ല, എന്ന പോസിറ്റീവ് കാര്യമാണ് പറഞ്ഞതെന്നും അതുകൊണ്ട് തെറ്റിദ്ധാരണ മാറ്റണമെന്നും സൂര്യ, മണിക്കുട്ടനോട് പറയുന്നുണ്ടെങ്കിലും അതുണ്ടായി എന്ന് തോന്നുന്നില്ല. ഫിറോസ് തെറ്റിദ്ധരിച്ചോട്ടെ എന്നാണ് നമ്മുടെയും ഇഷ്ടം.

 വൻ തിരിച്ചടിയായി

വൻ തിരിച്ചടിയായി

ഗെയിമിൻ്റെ ഭാഗമായിട്ടാണെങ്കിലും, ടീമിൻ്റെ തീരുമാനപ്രകാരമെങ്കിലും, മറ്റുള്ള മൽസരാർത്ഥികൾ മുൻപും (പ്രേക്ഷകരിൽ ചിലരും) ആരോപിച്ചിട്ടുള്ളതാണെങ്കിലും ക്യാൻസറിനെ ഗെയിമിൻ്റെ ഭാഗമായി, സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നു എന്ന് ഡിംപലിനോട് വിളിച്ച് പറഞ്ഞത് വൻ തിരിച്ചടിയായി.

ഫിറോസിനെതിരെ

ഫിറോസിനെതിരെ

സഹാനുഭൂതിയും അനുകമ്പയും "മനുഷ്യത്വ"വും അതിവൈകാരികമായി പ്രകടിപ്പിക്കുന്ന മലയാളികൾ ഡിംപൽ വന്നത് ഫ്ലാറ്റിന് വേണ്ടിയാണെന്നും ഇതൊരു മൈൻഡ് ഗെയിമാണെന്നും മറന്നു കൊണ്ട് ഫിറോസിനെ പുച്ഛിച്ചു.കുട്ടിക്കാലത്ത്, ക്യാൻസർ ബാധിച്ചിരുന്ന, പ്രത്യേകിച്ച് പെൺകുട്ടിയായ ഡിംപലിന് ആരെ വേണമെങ്കിലും ആക്ഷേപിക്കാനും, മാനസിക രോഗമാണെന്ന് പറയാനും, ചീപ്പെന്ന് വിളിക്കാനും, തുപ്പാനും, മറ്റുള്ളവരുടെ കുടുംബത്തെ പ്രാകാനുമൊക്കെയുള്ള ലൈസൻസ് മലയാളികൾ നൽകിയിട്ടുള്ളത് ഫിറോസ് അറിയാത്തതാണ് അയാളുടെ പൊട്ടത്തരം.

വീഡിയോ വന്നിരുന്നു

വീഡിയോ വന്നിരുന്നു

മികച്ച പെരുമാറ്റം കൊണ്ടും മാനസിക നിയന്ത്രണം കൊണ്ടും പക്വത കൊണ്ടും ഹൃദയം കവരുന്ന ഒരു വ്യക്തി ക്യാൻസർ സർവൈവർ കൂടിയാണ് എന്ന് പറയുന്നതാണ് ആ കമ്മ്യൂണിറ്റിക്ക് അഭിമാനകരമാവുക എന്നതിനേക്കാൾ, മണിക്കുട്ടനോടൊഴികെ ബാക്കിയെല്ലാവരോടും വഴക്കുണ്ടാക്കിയിട്ടുള്ള ഡിംപലിനുള്ള പിന്തുണയാണ് കാൻസർ സർവൈവ് ചെയ്തവരോടുള്ള ആദരവായി ഞങ്ങൾ മലയാളികൾ കാണുന്നത്.കിടിലം ഫിറോസിൻ്റെ ആക്ഷേപം മനസ് തളർത്തിയത് ഗെയിമിൽ ഇല്ലാത്ത, ഡിംപലിൻ്റെ പപ്പായെയാണെന്നും, അതാണ് മരണകാരണമെന്നും ഡിംപലിൻ്റെ അമ്മ ആരോപിച്ചു കൊണ്ട് വീഡിയോ വന്നിരിക്കുന്നു.

തിങ്കളിന്റെ വീഡിയോ

തിങ്കളിന്റെ വീഡിയോ

എന്നാൽ കിടിലത്തിൽ മണ്ടൻമാരായ PR ടീം അതിനെ എതിർത്തത് വീഡിയോ പിൻവലിക്കാൻ കാരണമായി. അതു കൊണ്ട് തന്നെ, തിങ്കൾ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ സജീവം. കിടിലത്തിൻ്റെ പരാമർശത്തിൽ പപ്പ വേദനിച്ചെന്നും, എന്നാൽ അമ്മ കിടിലത്തിൻ്റെ പേര് പറഞ്ഞതിൽ കിടിലത്തിൻ്റെ കുടുംബത്തോട് മാപ്പ് പറയുന്നതും തിങ്കളിൻ്റെ വീഡിയോയിലുണ്ട്. അതായത്, പപ്പ വേദനിച്ചത് കിടിലം കാരണമാണെന്ന് പറയുന്നത് വഴി കിടിലത്തിനോട് മല്ലൂസിന് വീണ്ടും വെറുപ്പ് സൃഷ്ടിക്കാനും മാപ്പ് പറഞ്ഞതോടെ ആ ഉദാരതയിൽ അനുകമ്പയ്ക്കും വഴിയുണ്ട്.

മലയാളികൾ വിശ്വസിക്കില്ലെന്ന്

മലയാളികൾ വിശ്വസിക്കില്ലെന്ന്

ഡിംപലിൻ്റെയും മജിസിയയുടെയും സ്നേഹം കണ്ട് ഞങ്ങളുടെ കണ്ണുകൾ എത്ര നിറഞ്ഞിരുന്നു. പാവം, ഡിംപൽ. ഇപ്പോൾ ആ ബന്ധമില്ലാത്തതിന് കാരണം മജിസിയ മാത്രമാണ്. ജൂലിയറ്റിൻ്റെ കഥയും മറ്റും കള്ളമാണെന്നും പറഞ്ഞ്, ഡിംപൽ കുടുംബവുമായി 9 വർഷമായി സുഹൃത്തായിരുന്ന ഒരുത്തൻ ഇറങ്ങിയിട്ടുണ്ട്. അതൊന്നും പ്രിയപ്പെട്ട മലയാളികൾ വിശ്വസിക്കില്ലെന്നറിയാം.

Recommended Video

cmsvideo
ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
ഡിംമ്പൽ ഒപ്പമുണ്ടാകും

ഡിംമ്പൽ ഒപ്പമുണ്ടാകും

സ്നേഹവും അനുകമ്പയും അനുതാപവും കൊണ്ട് കരളലിയുന്ന ഞങ്ങൾ മണിക്കുട്ടൻ്റെയും ഡിംപലിൻ്റെയും സ്നേഹത്തിനു മുന്നിൽ നമിക്കട്ടെ, ഇന്നുവരെ ഡിംപലിനെ എതിർത്ത് ഒരു വാക്ക് പറയാത്ത നിഷ്ക്കളങ്കനായ മണിക്കുട്ടൻ വിന്നറാകുമ്പോൾ ഡിംപൽ ഒപ്പമുണ്ടാകും.ഗെയിം സ്ട്രാറ്റജിയെല്ലാം മലയാളികൾ തിരിച്ചറിഞ്ഞ, പരാജിതനായ കിടിലം പുറത്തു പോകട്ടെ!

English summary
Bigg Boss Season 3: kidilam firoz may soon evicted from bb house, this is why viral note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X