മണിക്കുട്ടൻ ഈയൊരൊറ്റ കാര്യം ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ, പക്ഷേ മണിക്കുട്ടൻ ചെയ്തതോ?;കുറിപ്പ്
കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിൽ ജനുവിൻ അല്ലാത്ത മത്സരാർത്ഥിയാണ് സൂര്യയെന്നാണ് ഒരു കൂട്ടത്തിന്റെ വിമർശനം. ഷോയിൽ പിടിച്ച് നിൽക്കാൻ എന്തൊക്കെ സ്ട്രാറ്റജികൾ വേണമെന്ന് സൂര്യയ്ക്ക് വ്യക്തമാിയി അറിയാമെന്നും സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയവും പോലും അത്തരത്തിലുള്ള ഗെയിം പ്ലേ ആണെന്നുമാണ് വിമർശനങ്ങൾ.
വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം
എന്നാൽ ഇത്തരം വിമർശനങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു ആരാധകൻ. സൂര്യ മജോറിറ്റിയെ തൃപ്തിപ്പെടുത്തുന്ന വ്യക്തിത്വം അല്ലായിരിക്കും. എന്നാൽ ടോക്സിക് ആയി അവർ ഒന്നും ചെയ്യുന്നില്ലെന്ന് കുറിപ്പിൽ പറയുന്നു. ബിഗ് ബോസിന്റെ ഒഫീഷ്യൽ ഗ്രൂപ്പിലാണ് പോസ്റ്റ് പങ്കിട്ടത്.

സൂര്യയുടെ പരാതി
കഴിഞ്ഞ ദിവസം ഉണ്ടായ വീക്കിലി ടാസ്കിനിടെ തന്നെ ബോഡി ഷെയ്മിംഗ് നടത്തി എന്നാരോപിച്ച് വിഷമിച്ച് സൂര്യ രംഗത്തെത്തിയിരുന്നു. തനിക്ക് തൊപ്പി ശരിക്കു വയ്ക്കാൻ അറിയില്ലെന്നും തന്റെ കൂനിനെ കുറിച്ചുമൊക്കെ മറ്റുളളവർ പരിഹസിക്കുന്നുണ്ടെന്നുമായിരുന്നു സൂര്യയുടെ പരാതി.

അസുഖം വന്നശേഷം
തനിക്ക് അസുഖം വന്നശേഷമാണ് കൂനുണ്ടായതെന്ന് പറഞ്ഞ് കരഞ്ഞ സൂര്യ താനീ ഷോയിൽ നന്ന് സ്വമേധയാ പുറത്തുപോകാൻ വരെ തയ്യാറാണെന്നും വ്യക്തമാക്കി. പിന്നാലെ കൺഫെൻ റൂമിലെത്തി ബിഗ് ബോസിനോട് സൂര്യ മനസ് കുറക്കുകയും ചെയ്തിരുന്നു .കരഞ്ഞ് കൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണങ്ങൾ.

തന്ത്രം മാത്രമെന്ന്
എന്നാൽ ഇതെല്ലാം ഷോയിൽ തുടരാനുള്ള തന്ത്രം മാത്രമാണെന്ന തരത്തിലാണ് ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിൽ വിമർശനങ്ങൾ ഉയരുന്നത്. ബോഡി ഷെയിമിംഗ് നടത്തിയ യാതൊരു സംഭവവും ഉണ്ടായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾക്കെതിരേയും സൂര്യയെ തുണച്ചും പ്രചരിക്കുന്ന കുറിപ്പ് വായിക്കാം

ഉൾക്കൊള്ളാൻ സാധിക്കില്ല
ഇൻഫീരിയോരിറ്റി കോംപ്ലക്സ് ഉള്ള ഒരു വെയ്ക്തിക്ക് മറ്റുള്ളവരുടെ സൂക്ഷ്മമായ നോട്ടം പോലും തന്നെ കളിയാക്കുന്നതാണോ എന്ന തോന്നൽ ഉണ്ടാക്കിയേക്കാം.. ഇത് അയാളുടെ കോൺഫിഡൻസ് കുറയാനും / നാണിക്കാനും / വിഷമിക്കാനും കാരണമായേക്കാം.. ഇൗ മാനസികാവസ്ഥ അനുഭവിക്കാത്ത ഒരാൾക്ക് ഇവരെ മനസ്സിലാക്കാനോ / ഉൾക്കൊള്ളാനോ സാധിക്കുകയും ഇല്ല.

മോട്ടിവേറ്റ് ചെയ്യുകയാണ് വേണ്ടത്
സൂര്യയെ സംബന്ധിച്ച് തനിക്ക് അസുഖം വന്നതിനു ശേഷം കൂനുണ്ട്, ബോഡി posture ശരിയല്ല എന്ന തോന്നൽ ഉള്ള വെയ്ക്തിയാണ്..
മറ്റുള്ളവർ മനപൂർവമായി ഒന്നും ചെയ്തത് കൊണ്ടാകണമെന്നില്ല, അല്ലാതെ തന്നെ ചില പെരുമാറ്റങ്ങൾ അവരെ വിഷമിപിച്ചേക്കം.. ഇത്തരക്കാരെ അകറ്റി നിർത്തുക അല്ല, മനസ്സിലാക്കുക, മോട്ടിവേറ്റ് ചെയ്യുക എന്നതാണ് ചെയ്യേണ്ടത്..

സൂര്യയാണ് പറയേണ്ടത്
റംസാന്റെ ആറ്റിറ്റ്യൂഡ്, ബോഡി ലാംഗ്വേജ് കാണിക്കുന്നത് ,ഓവർ കോൺഫിഡൻസ് മറ്റുള്ളവരോട് ഉള്ള പുച്ഛവും ആണ്.. സൂര്യയെ അയാള് കളിയക്കിയില്ല എന്ന് പറയാൻ പറ്റില്ല.
കിടിലം ഫിറോസ് പറഞ്ഞത് സൂര്യയെ ആരും അപമാനിക്കുന്നത് താൻ കണ്ടില്ല എന്നാണ്.. സൂര്യ ആണ് പറയേണ്ടത് താൻ ഇൻസൾട്ടഡ് ആയോ എന്ന് കിടിലം അല്ല. കാരണം ഒരേ വിഷയം തന്നെ ഓരോരുത്തരുടെയും മാനസിക നിലവാരം അനുസരിച്ച് പല രീതിയിൽ ആയിരിക്കും ബാധിക്കുക..

സൂര്യ എടുത്ത നിലപാട്
നോബി ബോഡി ഷെയ്മിംഗ് തമാശ ആയി കാണുന്ന ആളാണ്. അയാളും അയാളുടെ തമാശകളും ഒരിക്കൽ സമൂഹത്തിൽ വിചാരണ ചെയ്യപ്പെടും എന്നുള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ല.രമ്യയുടെ ഇംഗ്ലീഷ്നേ ഋതു ടാസ്കിനിടയിൽ കളിയക്കിയപ്പോൾ അപമാനിക്കപ്പെട്ടു എന്ന് പറഞ്ഞു കരഞ്ഞ രമ്യ, സൂര്യയുടെ വിഷയത്തിൽ കളിയാക്കൽ ആവാം എന്ന നിലപാടാണ് എടുത്തത്.

തീരാവുന്ന പ്രശ്നമേയുള്ളൂ
സൂര്യ majorityയെ തൃപ്തിപ്പെടുത്തുന്ന വെയ്ക്തിത്വം അല്ലായിരിക്കും. പക്ഷേ അവർ toxic ആയി അവിടെ ഒന്നും ചെയ്തിട്ടില്ല. മണിക്കുട്ടൻ സൂര്യയുടെ മുഖത്ത് നോക്കി, എനിക്ക് നിന്നോട് പ്രേമം ഇല്ല, നി എൻറെ പിന്നാലെ നടന്ന് സമയം കളയണ്ട എന്ന് പറഞ്ഞാൽ തീരാവുന്നതെ ഉള്ളൂ. അതിനു പകരം മണി തൻറെ വെട്ടുകിളിക്കൂട്ടം ആരാധകരുടെ മുൻപിലേക്ക് ആണ് സൂര്യയെ ഇട്ട് കൊടുത്തിരിക്കുന്നത്..

മറ്റൊരത്ഭുതം
അമ്മേ.. എന്ന് വിളിച്ചാണ് ഇന്നലെ സൂര്യ കരഞ്ഞത്, ഇൗ സോഷ്യൽ മീഡിയ ആക്രമണം ആ അമ്മയും കാണുന്നുണ്ടാവും.! സ്ത്രീകൾ ആണ് മണിക്കുട്ടനും വേണ്ടി സൂര്യയെ ചീത്ത വിളിക്കാൻ മുൻപിൽ എന്നതാണ് മറ്റൊരു അൽഭുതം.!
ജീവിതത്തിൽ നേട്ടം ഉണ്ടാക്കാൻ ആഗ്രഹിച്ച് ബിഗ് ബോസിൽ എത്തിയ ആ പെൺകുട്ടി പുറത്തേക്ക് വരുമ്പോൾ ഇൗ വെട്ടുകിളി അക്രമത്തെ അതിജീവിച്ച് മുന്നോട്ട് പോകാൻ കരുത്ത് നേടട്ടെ എന്ന് പ്രത്യാശിക്കുന്നു..
ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം


Click it and Unblock the Notifications
