'അതൊക്കെ ഇനി നിങ്ങള്‍ അറിയും', സൂര്യയെ കുറിച്ചുളള കമന്റിന് ലൈവിൽ മറുപടി നൽകി ഫിറോസ് ഖാൻ

കൊച്ചി: ബിഗ് ബോസ് മൂന്നാം സീസണില്‍ നിന്നും അപ്രതീക്ഷിതമായാണ് ഫിറോസ് ഖാനെയും സജിനയേയും പുറത്താക്കിയത്. സ്ത്രീകളായ മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് അടക്കം മോശമായി സംസാരിച്ചു എന്നതിന്റെ പേരിലായിരുന്നു ഇരുവരും പുറത്ത് പോയത്.

ബിഗ് ബോസില്‍ നിന്നും പുറത്തായതോടെ ഫിറോസ്-സജിന ആരാധകര്‍ രോഷത്തിലാണ്. അതിനിടെ ഫേസ്ബുക്ക് ലൈവില്‍ എത്തിയ ഫിറോസും സജിനയും നടത്തിയ പ്രതികരണങ്ങള്‍ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

ബിഗ് ബോസ് കാണുന്നത് തന്നെ അവസാനിപ്പിച്ചു

ബിഗ് ബോസ് കാണുന്നത് തന്നെ അവസാനിപ്പിച്ചു

ഫിറോസ് ഖാന്റെയും സജിനയുടേയും ആരാധകര്‍ ചേര്‍ന്ന് രൂപീകരിച്ച ഫാന്‍സ് ഗ്രൂപ്പിന് വേണ്ടിയാണ് ഇരുവരും ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. നിരവധി പേരാണ് ഫിറോസിനേയും സജിനയേയും പുറത്താക്കിയതില്‍ രോഷവും വിഷമവും പ്രകടിപ്പിച്ച് പ്രതികരിച്ചിരിക്കുന്നത്. ഫിറോസും സജിനയും പുറത്തായതില്‍ പിന്നെ ബിഗ് ബോസ് കാണുന്നത് തന്നെ അവസാനിപ്പിച്ചു എന്നാണ് ചിലര്‍ പ്രതികരിച്ചത്.

വിളിച്ചാലും ഇനി പോകുന്നില്ല

വിളിച്ചാലും ഇനി പോകുന്നില്ല

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ച് എത്താനുളള ചാന്‍സിനെ കുറിച്ച് ആരാധകരില്‍ ഒരാള്‍ ചോദിക്കുകയുണ്ടായി. വൈല്‍ഡ് കാര്‍ഡിലൂടെ വിളിച്ചാലും ഇനി പോകുന്നില്ലെന്നാണ് ഫിറോസ് ഖാന്‍ നല്‍കിയ മറുപടി. ഇനി പോകുന്നില്ല, എനിക്ക് വയ്യ. ഒരു നല്ല എതിരാളി ഒക്കെ ഉണ്ടെങ്കില്‍ പോയിട്ട് കാര്യമുണ്ട് എന്നും ഫിറോസ് ഖാന്‍ മറുപടിയായി പറഞ്ഞു.

ഇനി എതിരാളികള്‍ ഇല്ല

ഇനി എതിരാളികള്‍ ഇല്ല

ബിഗ് ബോസില്‍ നിന്നും എലിമിനേറ്റഡ് ആയതിന് ശേഷം ഫിറോസിനും സജിനയ്ക്കും സംസാരിക്കാന്‍ അവസരം നല്‍കാഞ്ഞത് ശരിയായില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു. എല്ലാവരും അങ്ങനെ തന്നെ ആണ് പറയുന്നത് എന്നായിരുന്നു ഫിറോസ് ഖാന്റെ മറുപടി. നിങ്ങള്‍ പുറത്തായതില്‍ വളരെ സങ്കടമുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തതിനോട് സങ്കടപ്പെടേണ്ടെന്നും കാരണം ബിഗ് ബോസില്‍ തങ്ങള്‍ക്ക് ഇനി എതിരാളികള്‍ ഇല്ലെന്നും ആണ് ഫിറോസിന്റെ മറുപടി.

നിങ്ങള്‍ അല്ലല്ലോ ഞങ്ങളെ ഇറക്കിയത്

നിങ്ങള്‍ അല്ലല്ലോ ഞങ്ങളെ ഇറക്കിയത്

പോരാളി ആയിട്ടുളള ആരെങ്കിലും വേണ്ടേ തങ്ങള്‍ക്ക് ഫൈറ്റ് ചെയ്യാന്‍ എന്നും ഫിറോസ് പറഞ്ഞു.അവരുടെ അവസാന ഊഴമായിരുന്നു പന്ത്രണ്ട് പേരും ചേര്‍ന്ന് ഫൈറ്റ് ചെയ്യുക എന്നത്. അതും നടന്നില്ല. അതുകൊണ്ട് നിങ്ങളും വിഷമിക്കരുത് തങ്ങളും വിഷമിക്കുന്നില്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. നിങ്ങള്‍ അല്ലല്ലോ ഞങ്ങളെ ഇറക്കിയത് എന്നായിരുന്നു സജിന ആരാധകന് നല്‍കിയ മറുപടി.

ഇറങ്ങി വന്നത് തങ്ങളുടെ മനസ്സിലേക്കാണ്

ഇറങ്ങി വന്നത് തങ്ങളുടെ മനസ്സിലേക്കാണ്

ജനങ്ങള്‍ വിചാരിച്ചിട്ടല്ല തങ്ങള്‍ പുറത്തായത് എന്നും തങ്ങള്‍ക്ക് ഇത്രയും പിന്തുണ ഉണ്ടെന്നും ഫിറോസ് ഖാന്‍ പറയുന്നു. നിങ്ങള്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങി വന്നത് തങ്ങളുടെ മനസ്സിലേക്കാണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അവിടെയാണ് തങ്ങള്‍ വിജയിച്ചത് എന്നും അതില്‍ കൂടുതല്‍ എന്ത് വേണം എന്നും തങ്ങള്‍ ഹാപ്പിയാണ് എന്നും ഫിറോസ് ഖാനും സജിനയും പ്രതികരിച്ചു.

ഇറങ്ങി വന്നപ്പോള്‍ തനിക്ക് വിഷമം

ഇറങ്ങി വന്നപ്പോള്‍ തനിക്ക് വിഷമം

ബിഗ് ബോസില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ തനിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് സജിന പറഞ്ഞു. എന്നാല്‍ ഫോണ്‍ കയ്യില്‍ കിട്ടിയ നിമിഷം മുതല്ാണ് ആളുകള്‍ തങ്ങളെ എത്രമാത്രം സ്വീകരിച്ചു എന്ന് മനസ്സിലായത്. അത് വിജയിക്കുന്നതിനേക്കാള്‍ വലുതാണ്. വിളിക്കുന്ന എല്ലാവരും പറയുന്നത് തങ്ങള്‍ വീട്ടിലുളള ഒരാളെ പോലെയാണ് എന്നാണ്. അത് തന്നെയാണ് വലിയ സന്തോഷമെന്നും സജിന പറഞ്ഞു.

അതൊക്കെ ഇനി നിങ്ങള്‍ അറിയും

അതൊക്കെ ഇനി നിങ്ങള്‍ അറിയും

ബിഗ് ബോസില്‍ നിന്നും വന്നതിന് ശേഷം ഉറങ്ങിയിട്ടില്ലെന്നും റെസ്റ്റ് ചെയ്തട്ടില്ലെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. കോളുകള്‍ വരുന്നതെല്ലാം എടുക്കുന്നുണ്ട്. തങ്ങളെ പിന്തുണച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ സ്‌നേഹമെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. സൂര്യയെ കുറിച്ചുളള കമന്‌റിന് അതൊക്കെ ഇനി നിങ്ങള്‍ അറിയും എന്നാണ് ഫിറോസ് ഖാന്‍ മറുപടി നല്‍കിയത്.

മുഖംമൂടി ഇട്ട് നിന്നാല്‍ അഴിഞ്ഞ് വീഴും

മുഖംമൂടി ഇട്ട് നിന്നാല്‍ അഴിഞ്ഞ് വീഴും

''11 പേര്‍ 11 പേരായിരുന്നു എങ്കില്‍ തങ്ങളെ പേടിക്കേണ്ടി വരില്ലായിരുന്നു. അവര്‍ അങ്ങനെ അല്ലാതെ നിന്നത് കൊണ്ടാണ് തങ്ങളെ പേടിക്കേണ്ടി വന്നത്. കാരണം മുഖംമൂടി ഇട്ട് നിന്നാല്‍ അത് എപ്പോഴായാലും അഴിഞ്ഞ് വീഴും എ്ന്ന് അവര്‍ക്ക് അറിയാം. താന്‍ അത് അഴിക്കുമെന്നും ്അവര്‍ക്ക് അറിയാം. അവര്‍ യഥാര്‍ത്ഥമായി നിന്നിരുന്നുവെങ്കില്‍ പേടിക്കേണ്ട ആവശ്യം വരില്ലായിരുന്നു'' എന്നും ഫിറോസ് ഖാന്‍ പറഞ്ഞു.

ഫ്‌ളാറ്റിനേക്കാള്‍ വലുത് ഈ സ്‌നേഹം

ഫ്‌ളാറ്റിനേക്കാള്‍ വലുത് ഈ സ്‌നേഹം

ബിഗ് ബോസില്‍ കിട്ടുന്ന ഫ്‌ളാറ്റിനേക്കാള്‍ തങ്ങള്‍ക്ക് വലുത് ഈ സ്‌നേഹം ആണെന്നും ഫിറോസ് പറഞ്ഞു. അവിടെ ഫ്‌ളാറ്റ് മേടിച്ച് കൊണ്ട് വരുന്നയാള്‍ക്ക് ഈ സ്‌നേഹം കിട്ടണമെന്നില്ല. ഫ്‌ളാറ്റൊക്കെ തങ്ങള്‍ അധ്വാനം കൊണ്ട് ഉണ്ടാക്കിക്കൊള്ളാം. ഈ സ്‌നേഹം പണം കൊടുത്താല്‍ കിട്ടുന്നത് അല്ലെന്നും ഈ സ്‌നേഹത്തിന് നന്ദിയെന്നും ഫിറോസ് പറഞ്ഞു. നിങ്ങള്‍ പോയപ്പോള്‍ ബിഗ് ബോസ് ശൂന്യമായി എ്ന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+