• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇക്കാര്യം കൊണ്ടാണ് സൂര്യ സായിയെ ഡീഗ്രേഡ് ചെയ്യുന്നത്.. സായ് ബിഗ് ബോസിൽ തുടരാൻ യോഗ്യനോ? വൈറലായി കുറിപ്പ്

കൊച്ചി; സായ് വിഷ്ണുവിന് യഥാർത്ഥത്തിൽ ബിഗ് ബോസിൽ തുടരാൻ അർഹതയുണ്ടോ? ഇല്ലെന്ന് പറയുന്നതിന് വിമർശകർ നിരവധി കാരണങ്ങൾ നിരത്തുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം പൊളിച്ചടുക്കുന്ന കുറിപ്പ് ബിഗ് ബോസ് ഫാൻ ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുകയാണ് ആരാധകൻ. എന്തുകൊണ്ടാണ് സൂര്യ ഉൾപ്പെടെയുള്ളവർ സായിയെ ഡീഗ്രേഡ് ചെയ്യുന്നതെന്നും പോസ്റ്റിൽ വിശദീകരിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാ പ്രവര്‍ത്തനം പുരോഗിമിക്കുന്നു-ചിത്രങ്ങള്‍ കാണാം

അർഹത ഇല്ലത്രേ

അർഹത ഇല്ലത്രേ

സായ് വിഷ്ണുവിന് യഥാർത്ഥത്തിൽ Bigg Boss തുടരാൻ അർഹതയുണ്ടോ????
ഇല്ലത്രേ....കാരണം: 1. അവൻ സാധരണക്കാരൻ ആണ്. 2. നിലപാടുകൾ മാറിക്കൊണ്ടേയിരിക്കും3. ടാസ്കുകൾ കൃത്യമായി ചെയ്യുന്നില്ല.4.സംസാരിക്കുമ്പോൾ എല്ലാരുടേയും പ്രത്യേകിച്ച് സത്രീകളുടെ നെഞ്ചത്ത് കേറും.5. അഭിനയിക്കാനറിയില്ല
6. വീടിന് കൊളുത്തിടാതെ മുടി കളർ
കളർ ചെയ്യുന്നു7. ഏറ്റവും അവസാനം പറയുന്ന കാരണം അവൻ കോളനി വാണം ആണ്

സാധാരണ കാര്യമല്ല

സാധാരണ കാര്യമല്ല

ഒരാൾ സാധരണക്കാരൻ ആകുന്നത് ആരുടേയും നേട്ടമല്ല. എന്നാൽ അങ്ങനെ ഒരാൾ BiggBoss പോലൊരു ഷോയിൽ മത്സരാർത്ഥി ആയി എത്തുക അത്ര സാധരണക്കാര്യമല്ല. അത്രമാത്രം കഠിനദ്ധ്വാനം ചെയ്യുപ്പെടുമ്പോഴാണ് കേരളം പോലൊരു സമൂഹത്തിൽ നാലാളുടെ അംഗീകാരം കിട്ടുക. അത് ഒട്ടും സാധരണക്കാര്യമല്ല.സാധരണക്കാരൻ മുടിയും താടിയും നീട്ടി വളർത്തരുത് മുടി കളർ ചെയ്യരുത് എന്ന് തീട്ടൂരമിറക്കുന്നവരോട് ഒന്നേ പറയാനുള്ളു. അവൻ്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ അവൻ ശ്രമിക്കുന്നത് മോഡലിംഗിലൂടേയാണ്.

ജനപിന്തുണ

ജനപിന്തുണ

ഒരു ടാസ്ക്കിൻ്റെ ഭാഗമായാണ് സായ്കുട്ടിക്കാലത്ത് അനുഭവിച്ച അത്ര സുരക്ഷിതമല്ലാതിരുന്ന ജീവിതാനുഭവം പങ്കുവെച്ചത്.അത് അവിടെ മിക്ക മത്സരാർത്ഥികളും പങ്കുവെച്ചിട്ടുണ്ട്. സ്വപ്രയത്നത്തിലൂടെ വീടും അമ്മയുടെ ചികിത്സയും സഹോദരിയുടെ വിദ്യാഭ്യാസവും അവൻ നോക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇത് നടന്നത് ആദ്യ ആഴ്ചയിലാണ്. ആ സമയത്ത് സായ് വിഷ്ണുവിന് ഈ കാര്യം കൊണ്ട് മാത്രം അത്ര ജനപിന്തുണയുണ്ടായിട്ടുണ്ട് എന്നും കരുതുന്നില്ല.

 മോഹൻ ലാൽ ഉപദേശിച്ചപ്പോൾ

മോഹൻ ലാൽ ഉപദേശിച്ചപ്പോൾ

ഇനി നിലപാടിൻ്റെ കാര്യം. നിലപാടുകൾ മാറ്റരുത് എന്ന് പറയുന്നത് ലോക വിഡ്ഢിത്തമാണ്. അറിവും ജീവിതാനുഭവങ്ങളും വളരുന്നതിനനുസരിച്ച് തീർച്ചയായും ഓരോരുത്തരുടേയും നിലപാടുകളിൽ മാറ്റം ഉണ്ടാകും. നിലപാടുകൾ എപ്പേഴും ജീവിതാനുഭവങ്ങളുടെ മോശയിൽ കടഞ്ഞെടുത്ത് തിളക്കമുള്ളതാക്കണം. മോഹൻലാൽ ഉപദേശിച്ചപ്പോൾ സായ് വിഷ്ണു അത് ഉൾക്കൊണ്ടു.

 ഋതുവും സൂര്യയും പയറ്റുന്നത്

ഋതുവും സൂര്യയും പയറ്റുന്നത്

റംസാൻ- അഡോണി- സായ് സൗഹൃദം വിള്ളൽ വീണത് യഥാർത്ഥത്തിൽ താരതമ്യേന തങ്ങളിൽ ദുർബലൻ എന്ന് കരുതുന്ന ആളെ പുറത്താക്കുക എന്ന തന്ത്രം സായ് വിഷ്ണുവിൻ്റെ കാര്യത്തിൽ സ്വീകരിച്ചപ്പോഴാണ്. ടാസ്കിൻ്റെ ഇടയിൽ നിലപാട് കാണിച്ചില്ലത്രേ. അതായിരുന്നല്ലോ അഡോണിയുടെ വാദം. സുഹൃത്തുക്കൾ തമ്മിൽ കബഡി കളിക്കുമ്പോൾ സുഹൃത്ത് എതിരാളി ആയി വന്നാൽ അദ്ദേഹത്തെ പിടിച്ചിടാൻ ശ്രമിക്കത്തില്ലേ. ഇതേ തന്ത്രമാണ് ഋതുവും സൂര്യയും പയറ്റുന്നത്.

സായിയെ ഡീഗ്രേഡ് ചെയ്യുന്നു

സായിയെ ഡീഗ്രേഡ് ചെയ്യുന്നു

അടുത്ത എവിക്ഷനിൽ കിട്ടുള്ളു. അതു കൊണ്ട് സായിയെ Degrade ചെയ്യുക. തൻ്റെ സഹതാപ നാടകം ഏൽക്കില്ല എന്ന് ലാലിൻ്റെ സംസാരത്തിൽ നിന്നും സൂര്യ എന്ന വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന മത്സരാർത്ഥി മനസ്സിലാക്കി. അപ്പോൾ കൊട്ട് സായിക്കാവട്ടെ അത്രേ ഉള്ളു . രമ്യ., മണിക്കുട്ടനൊക്കെ ഇവരെ വിമർശിച്ചിട്ടുണ്ട്. പക്ഷേ സുര്യയുടെ കാഴ്ചപാടിൽ അവർ നല്ല ജനപിന്തുണ ഉള്ളവർ ആണ്. അത് കൊണ്ട് സായിയെ Degrade ചെയ്യുന്നു.

താരതമ്യേന ഒറ്റക്കാണ്

താരതമ്യേന ഒറ്റക്കാണ്


ഇനി ടാസ്കുകളുടെ കാര്യം. സായ് വിഷ്ണു താരതമ്യേന ഒറ്റയ്ക്കാണ് അവിടെ നിൽക്കുന്നത്. കുഴൽ പന്ത് കളിയിൽ, അലക്ക് ടാസ്ക്കിലൊക്കെ സായ് നന്നായി പെർഫോം ചെയ്തിട്ടുണ്ട്. മോണിംഗ് ആക്റ്റിവിറ്റിയിൽ നന്നായി സംസാരിച്ചിട്ടുണ്ട്. കോയിൻ കലക്ഷനിൽ മാത്രമാണ് പിറകോട്ട് പോയത്. എന്നാലും വെറുതെ ഇരുന്നിട്ടില്ല. ടാസ്ക്കിൽ മികച്ച നിന്നത് കൊണ്ടാണല്ലോ ക്യാപ്റ്റൻസി ടാസ്ക്കിൽ എത്തിയത്. അതിലും വിജയിച്ചാണല്ലോ ക്യാപ്റ്റൻ ആയത്. ആ കണ്ണടച്ച് ഇരുട്ടാക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല.

പോരായ്മ ആണെങ്കിൽ

പോരായ്മ ആണെങ്കിൽ

സായ് മിക്കപ്പോഴും വഴക്കുണ്ടാകുമ്പോൾ ഇടപെടാറുണ്ട്. ചിലപ്പോൾ പക്ഷം പിടിക്കാറുണ്ട്.ടാസ്ക്ക് കഴിഞ്ഞ് കരഞ്ഞു പോകുന്ന ഡിംപലിനെ പിറകെ പോയി രമ്യ കളിയാക്കിയപ്പോഴാണ് സായ് ഇടയിൽ കയറി നിന്നത്. അത് മനുഷ്യത്വമാണ്. സജ്നയുമായി ഉള്ള ഫിസിക്കൽ ടാസ്ക്കിൽ അവൻ്റെ കൈയിൽ നിന്ന് എടുക്കാൻ പോയപ്പോൾ ഉണ്ടായതാണ്. പിന്നെ അനൂപ് - ഋതു വിഷയം. ഒരു പഴക്കടയിൽ ചെന്ന് കടക്കാരൻ്റെ മുന്നിൽ നിന്ന് 5 നാരങ്ങ എടുത്തിട്ട് ഞാനിത് എടുക്കുവാണെന്ന് പറഞ്ഞിട്ട് പൈസ കൊടുക്കാതിരിക്കുന്നത് മോഷണമാണോ. മുന്നിൽ നിന്നും പിന്നിൽ നിന്നും മറ്റൊരാളുടെ സാധനങ്ങൾ അദ്ദേഹത്തിൻ്റെ സമ്മതമില്ലാതെ എടുക്കരുത്. പിന്നെ അതവരുടെ വിഷയമല്ലേ എന്ന് കരുതി മാറി നിൽക്കില്ല നമ്മൾ നാട്ടിൻ പുറത്തുകാർ. രണ്ടു പേർ വഴക്കു കൂടിയാൽ കാര്യം എന്താണെന്ന് ചോദിച്ചറിയും കോമ്പ്രമൈസ് ചെയ്യാൻ ശ്രമിക്കും. ന്യായത്തിൻ്റെ ഭാഗത്ത് നിൽക്കും. അത് ഒരു പോരായ്മ ആണെങ്കിൽ അത് സായിക്കുണ്ട്.

കണ്ടിട്ടില്ല

കണ്ടിട്ടില്ല

അഭിനയത്തിൻ്റെ കാര്യത്തിൽ വിലയിരുത്താൻ മാത്രമുള്ള ഒരു വർക്ക് ഞാൻ സായിയുടേതായി ഇതുവരെയായി കണ്ടിട്ടില്ല. ബിഗ്ഗ് ബോസ് കണ്ട് അഭിനയിക്കാൻ മികച്ച അവസരങ്ങൾ ലഭിച്ചവരേയും അറിയില്ല. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഉൾപ്പെടുത്തിയുള്ള ഒരു Mind Game ആണ് BiggBoss എന്നാണ് ഞാൻ മനസ്സിലാക്കിയത്.

കോളനിയിൽ ജീവിക്കുന്നത് മനുഷ്യരാണ്

കോളനിയിൽ ജീവിക്കുന്നത് മനുഷ്യരാണ്

ഒരാളുടെ കമൻ്റ് കണ്ടു സായ് വിഷ്ണു കോളനിവാണം ആണെന്ന്. കോളനികളിൽ ജീവിക്കുന്നവർ മനുഷ്യരാണ്. സാമൂഹ്യ പിന്നോക്കാവസ്ഥയാണ് കോളനികളിൽ ജീവിക്കുന്നവർക്കുള്ളത് അല്ലാതെ മനുഷ്യത്വമോ സംസ്ക്കാരമോ ഇല്ലാത്തവരല്ല കോളനികളിൽ താമസിക്കുന്നത്. ജാതീയത പേറുന്ന മനസ്സിൽ നിന്നാണ് കോളനി, അയൽക്കൂട്ടം പോലുള്ള വാക്കുകൾ ഉണ്ടാകുന്നത്. അത്യാന്തീകമായി ബ്രിട്ടീഷുകാരുടെ കോളനിയിൽ ആയിരുന്നു ഞാനും നിങ്ങളും.

മൂന്നാമനെ ഒറ്റപ്പെടുത്തിയപ്പോഴാണ്

മൂന്നാമനെ ഒറ്റപ്പെടുത്തിയപ്പോഴാണ്

യഥാർത്ഥത്തിൽ സായ് വിഷ്ണുവിന് ജനമനസ്സുകളിൽ ഇടം ലഭിച്ചത് സൗഹൃദം നടിച്ച് രണ്ടു പേർ ചേർന്ന് മൂന്നാമനെ ഒറ്റപ്പെടുത്തിയപ്പോഴാണ്......
ഒറ്റപ്പെടുന്നവരെ സ്വാന്തനിപ്പിച്ചപ്പോഴാണ്....
പുറത്തു പോയി തിരിച്ചു വന്നയാളോട് ഞാനാണ് ഏറ്റവും സങ്കടപ്പെട്ടത് എന്ന് തെളിയിക്കാൻ മത്സരിച്ചവരുടെ ഇടയിൽ നിന്ന് ഭക്ഷണം കഴിച്ചായിരുന്നോ എന്ന് ചോദിക്കാനുള്ള മനസ്സിനെയാണ്
നിഷ്കളങ്കമായ ചിരിയെയാണ്....

പ്രതിബദ്ധതയാണ്

പ്രതിബദ്ധതയാണ്

തനിക്ക് നേരെ ചെരിപ്പെറിഞ്ഞിട്ടും പ്രകോപിതനാകാതെ ടാസ്ക്ക് പൂർത്തിയാക്കിയ കണിശതയെയാണ്.....
തന്നെ ചെരിപ്പെറിഞ്ഞവർ ക്ഷമ പറയാഞ്ഞിട്ട് പോലും ക്ഷമിച്ച് കെട്ടിപ്പടിക്കാനുള്ള മനസ്സിനെയാണ്....കരഞ്ഞ് ബഹളം വെക്കുന്ന ആളോട് ശരീരം ഉലച്ച് അസുഖം കൂട്ടല്ലേ എന്ന് പറയുന്ന കരുതലിയാണ്...സ്വന്തം കുടുംബത്തോടുള്ള പ്രതിബദ്ധതതെയാണ്...
സായ് കുന്നോളം ആഗ്രഹിച്ചാല്ലേ കുന്നിക്കുരുവോളമെങ്കിലും കിട്ടുള്ളു.....
മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു.....
നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാകട്ടെ............

രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Bigg Boss Season 3:this is the reason why soorya and rithu degrading sai, fan write up goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X