സൂര്യയോട് ഇഷ്ടമല്ലെന്ന് മണിക്കുട്ടൻ തുറന്നടിക്കാത്ത കാരണം ഇതാണ്..ആ സംഭവത്തിന് ശേഷം.. കുറിപ്പ് വൈറൽ
ചെന്നൈ; ഏവരേയും ഞെട്ടിച്ച് കൊണ്ടായിരുന്നു ബിഗ് ബോസിൽ താൻ തുടരില്ലെന്ന പ്രഖ്യാപനം മണിക്കുട്ടൻ നടത്തിയത്. തനിക്ക് ബിഗ് ബോസിൽ തുടരാൻ ഭയമാണെന്നും എന്നാൽ ആ ഭയം താൻ എടുത്ത നിലപാടുകളെ ചൊല്ലിയല്ലെന്നും മണിക്കുട്ടൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം പുറത്തുപോയെങ്കിലും നടൻ പിന്നീട് ഷോയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
എന്നാൽ മണിക്കുട്ടൻ സൂര്യയെ ഭയന്നാണ് ഇറങ്ങി പോയതെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ. മാത്രമല്ല എന്തുകൊണ്ടാണ് സൂര്യയോട് ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പറയാൻ മണിക്കുട്ടൻ തയ്യാറാവത്തതെന്നും ആരാധകൻ കുറിക്കുന്നു.

എപ്പോഴേ ഇറങ്ങി പോകണം
മണിക്കുട്ടൻ സൂര്യയെ പേടിച്ചു കൊണ്ട് ബിഗ്ബോസ് വിട്ടതാണ് എന്ന് പറയുന്നവരോട്. അങ്ങനെയാണെങ്കിൽ മണിക്കുട്ടൻ എന്നെ ഇറങ്ങി പോകേണ്ടതായിരുന്നു. താൻ ഗുരുതുല്യനായ സ്നേഹിക്കുന്ന ഒരാൾ തനിക്കുവേണ്ടി മറ്റൊരാളോട് ക്ഷമ ചോദിക്കുമ്പോൾ ആരാണെങ്കിലും വിഷമിച്ചു പോകും.

ഓർക്കാൻ പോലും വയ്യ
സന്ധ്യ interview യിൽ പറഞ്ഞ പോലെ ആ ഒരു സംഭവത്തിനുശേഷം മണിക്കുട്ടൻ കൃത്യമായി ഉറങ്ങിയിട്ടില്ല. ഒരുപക്ഷേ അവിടെയുള്ള മറ്റുള്ള ആരാണെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക ലാലേട്ടൻ നമുക്ക് വേണ്ടി ക്ഷമ ചോദിക്കുക എന്ന കാര്യം ഓർക്കാൻ പോലും വയ്യ!..

നിലവിളിച്ചത്
സൂര്യയെ പോലെ ആദ്യം പോകണം പിന്നെ പോകണ്ട എന്നല്ല മണിക്കുട്ടൻ പറഞ്ഞത് സ്വന്തം സ്വപ്നത്തെ ക്കാളും പണത്തേക്കാൾ വലുതാണ് താൻ പുറത്ത് പോകേണ്ടത് എന്ന് ബിഗ് ബോസിനോട് കൃത്യമായി പറഞ്ഞിട്ടുണ്ട് പുറത്തു പോയിട്ടുണ്ട്.കോണ്വെക്ഷൻ റൂമിൽ പോയി പൊട്ടിക്കരഞ്ഞു നിലവിളിച്ച് ആരാണെന്ന് എല്ലാവർക്കുമറിയാം.

മണിക്കുട്ടന് അറിയാം
സൂര്യ യോട് ഇഷ്ടമല്ല എന്ന് പറയാൻ മണിക്കുട്ടന് പേടിയാണ് അത്രേ? . ആര് എന്ത് ചോദിച്ചാലും സദാസമയം കരഞ്ഞുകൊണ്ടിരിക്കുന്ന സൂരയുടെ മുഖത്തുനോക്കി ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് മണിക്കുട്ടൻ നന്നായിട്ടറിയാം. അതുകൊണ്ടാണ് മണിക്കുട്ടൻ ഘട്ടംഘട്ടമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തത്.

പൊട്ടിക്കരഞ്ഞ ആളോട്
തൊപ്പി നേരെയാക്കാൻ പറഞ്ഞതിനും. ഡിംപൽ ഡ്രസ്സിന് കുറിച്ച് ചോദിച്ചപ്പോൾ നടന്നതും എന്തിന് ലാലേട്ടൻ പോകണമോ എന്ന് ചോദിച്ചതിന് വരെ പൊട്ടിക്കരഞ്ഞു നിലവിളിച്ച ആളോട് ഒറ്റടിക്ക് മുഖത്തുനോക്കി ഇഷ്ടമല്ല എന്ന് പറഞ്ഞാൽ എന്താണ് സംഭവിക്കുക എന്നുള്ളത് കൃത്യമായിട്ട് മണികുട്ടന് അറിയാം.

കരഞ്ഞത് രണ്ട് തവണ
ചിലപ്പോൾ ഓവിയ അനുകരിച്ച് സിമ്മിങ് പൂളിൽ വരെ ചാടാൻ മടിയില്ലാത്ത ആളാണ് സൂര്യ.മണിക്കുട്ടൻ എല്ലാ സമയവും കരച്ചിൽ ആണത്രേ? മണിക്കുട്ടൻ രണ്ട് തവണ കരഞ്ഞിട്ടുണ്ട് എല്ലാം സുഹൃത്തിനുവേണ്ടി സൗഹൃദം വില കൊടുക്കുന്ന വരും ഉണ്ട് കൊടുക്കാത്തവർ ഉണ്ട് മണിക്കുട്ടനെ സംബന്ധിച്ചെടുത്തോളം സൗഹൃദം എന്ന് പറഞ്ഞാൽ വളരെ വലുതാണ്, ആരാധകൻ കുറിച്ചു.

സൂര്യയുടെ പ്രണയം
ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യമാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. തന്റെ പ്രണയം ആത്മാർത്ഥമാണെന്ന് പലവട്ടം സൂര്യ പറഞ്ഞിരുന്നു. മത്സരാർഥികളുടെ മുന്നിലും ക്യാമറയ്ക്ക് മുന്നിലും അത് അവർ ആവർത്തിച്ച് കൊണ്ടേയിരുന്നു. എന്നാൽ സൂര്യയുടെ പ്രണയത്തോട് അനുകൂല നിലപാടായിരുന്നില്ല മണിക്കുട്ടൻ സ്വീകരിച്ചിരുന്നത്.
Recommended Video

ശ്രദ്ധാപൂർവ്വം
തനിക്ക് ആ കുട്ടിയോട് സൗഹൃദവും ബഹുമാനവും മാത്രമാണെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. ഇല്ലാത്ത വികാരം ഉണ്ടാക്കാൻ പറ്റില്ലെന്നാണ് മണിക്കുട്ടൻ വ്യക്തമാക്കിയത്. ഇനിയൊരു പ്രണയമുണ്ടായാൽ അത് വിവാഹം തന്നെയായിരിക്കണം, അതിലേക്കുള്ള അടുത്ത ചുവട് വളരെ ശ്രദ്ധാപൂർവ്വമായിരിക്കും എന്നും മണിക്കുട്ടൻ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications