സായ് ഋതു - സൂര്യ എന്നിവരെ വിടാതെ പിന്തുടരുന്നതിന് ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളൂ.. വൈറൽ കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥികളുടെ ഗ്രൂപ്പിസത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അത്തരത്തിൽ മത്സരാർത്ഥിയായ സായിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്തുകൊണ്ടാണ് സായ് വിമർശിക്കപ്പെടേണ്ടതെന്ന് ഉദാഹരണ സഹിതം പറയുകയാണ് തോമസ് ജെയിംസ് എന്ന ആരാധകൻ. ജെയിംസിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

സായിയുടെ പെർഫോമൻസ്

സായിയുടെ പെർഫോമൻസ്

സായ് സെർന്റെ ഇന്നലത്തെ പെർഫോമൻസ് കാണുകയായിരുന്നു.
ഋതുവിനെ സായ് സെർ എടുത്തു കുടഞ്ഞു എന്നൊക്കെയാണ് ഫാൻസ്‌ പറയുന്നത്. കഷ്ട്ടം എന്നല്ലാതെ ഒന്നും പറയാനില്ല.
ഇന്ന് ബിഗ്ഗ് ബോസ്സ് ഷോയിൽ തുടരുന്നതിൽ, ഇത്രയും സ്ത്രീവിരുദ്ധതയും, പേടിത്തൊണ്ടനും, കൺടെന്റ് ഇല്ലാത്തതുമായ ഒരു മത്സരാർത്ഥി വേറെയില്ല.

മികച്ച പെർഫോമൻസ്

മികച്ച പെർഫോമൻസ്

ഒരു വീക്കിലി ടാസ്ക്കിലോ, സ്പോൺസർഡ് ടാസ്കിലോ, ഡെയിലി ടാസ്കിലോ ജയിക്കാനോ മികച്ച പെർഫോമൻസ് കാഴ്ചവെയ്ക്കാനോ കഴിയാത്ത സായ് എന്ന വ്യക്തി BB ഷോയിൽ നിലനിന്ന് പോകുന്നത് ശക്തമായ സ്ത്രീവിരുദ്ധത നിറഞ്ഞ ആക്ട്കളിലൂടെ മാത്രമാണ്. അങ്ങനെ അല്ലെന്ന് പറയാൻ തുടങ്ങുന്ന സായ് ഫാൻസ്‌ ആദ്യം സായ് വൃത്തിയ്ക്ക് ചെയ്ത ഏതെങ്കിലും ഒരു ആക്ട് / ഗെയിം കാണിച്ചു തന്നാൽ ഉപകാരമാണ്.

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

സായ് എന്ന സ്ത്രീവിരുദ്ധത നിറഞ്ഞ മത്സരാർത്ഥിയിലേക്ക്. ഡേ ഒന്ന് മുതൽ വലിയ വായിൽ സ്ത്രീസമത്വവും നിലപാടുകളും വിളമ്പുന്ന സായ്, തനിക്ക് പെർഫോമൻസിലൂടെ ഈ ഷോയിൽ ജയിക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ ശേഷം മറ്റ് മത്സരാർത്ഥികളുമായി compare ചെയ്യുമ്പോൾ സ്ത്രീ മത്സരാർത്ഥികൾ വീക്ക് ആണെന്ന ധാരണയിൽ അവരെ ആക്രമിച്ചു കൊണ്ട് മാത്രമാണു മുന്നോട്ട് പോകുന്നത്.

അതോടെ വെളിവായി

അതോടെ വെളിവായി

ആദ്യ ആഴ്ചകളിൽ ഭാഗ്യലക്ഷ്മിയെ ആക്രമിച്ചു തുടങ്ങിയ സായ് പിന്നീട് സജ്‌ന ഫിറോസിനെ ഫിസിക്കലി ആക്രമിച്ചു എന്ന ആരോപണവും നേരിട്ടിരുന്നു. ഫിസിക്കലി ആക്രമിച്ചോ ഇല്ലയോ എന്നത് തർക്കവിധേയമാണ് എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല എങ്കിൽ പോലും, സജ്‌ന എന്ന വ്യക്തിയെ ഇത്ര മോശമായി വാക്കുകകൾ കൊണ്ട് പോലും ആക്രമിക്കുന്ന സായ് എന്ന നിലപാട് ഇല്ലാത്ത സ്ത്രീവിരുദ്ധന്റെ മുഖം അതോടെ വെളിവായി.

നമ്മൾ കണ്ടതാണ്

നമ്മൾ കണ്ടതാണ്

‌ശേഷം ഡിമ്പലിനു നേരെയായി ആക്രമണം. ഡിമ്പൽ ഒഴിഞ്ഞു മാറി പോയിട്ട് പോലും, തനിക്ക് തർക്കിച്ചു ജയിക്കാം എന്ന അമിതാവേശത്തിൽ ഡിമ്പലിനെ പ്രകോപിപ്പിച്ച സായ് പിന്നീട് അവരെ ആക്രമിക്കാൻ എന്ന വിധേന മുന്നോട്ട് ആഞ്ഞതിനും മറ്റ് മത്സരാർത്തികൾ വന്ന് തടഞ്ഞതും നമ്മൾ കണ്ടതാണ്.

ഋതുവിനും സൂര്യയ്ക്കും

ഋതുവിനും സൂര്യയ്ക്കും

തുടർന്ന് ആ ആഴ്ചയിൽ എലിമിനേഷനിൽ നിന്ന് രക്ഷപ്പെട്ട. സായ് ഡിമ്പലിന്റെ മുന്നിൽ കാണിച്ച പേക്കൂത്തും സായ് എന്ന വ്യക്തിയുടെ ഇരുണ്ട മുഖം നമുക്ക് വെളിവാക്കി തന്നു.അതിന് ശേഷം, വീക്ക്‌ ആണെന്ന് സായ്ക്ക് തോന്നിയ സൂര്യ - ഋതു എന്നിവർക്ക് നേരെയായി സായ്യുടെ ആക്രമണം.

ഒറ്റയ്ക്കായി സംസാരം

ഒറ്റയ്ക്കായി സംസാരം

സൂര്യയും ഋതുവും പലതവണ കരയുവാൻ വരെ കാരണക്കാരൻ ആയ സായ് ആ സമയങ്ങളിൽ ഒക്കെ റംസാൻ, അഡോണി, ഫിറോസ്, നോബി എന്നിവരെ തലോടിക്കൊണ്ട് ആ കൂട്ടത്തിലേക്ക് ചേരാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിനു വേണ്ടി റംസനും അഡോണിയും ആണ് എന്റെ സുഹൃത്തുക്കൾ എന്ന് പറഞ്ഞ് നോക്കിയെങ്കിലും അവർ അങ്ങോട്ടേക്ക് അടുപ്പിക്കാത്തതിനാൽ മട്ടുപാവിൽ കയറി ഒറ്റയ്ക്ക് സംസാരം തുടങ്ങിയതും നമ്മൾ കണ്ടു.

നിലപാട് ഇല്ലായ്മ

നിലപാട് ഇല്ലായ്മ

എന്തായാലും സൂര്യ, ഋതു എന്നിവരെ ഒറ്റയ്ക്ക് ഇരിക്കാൻ അനുവദിക്കാതിരുന്ന സായ് സെർ തനിക്ക് ഒറ്റയ്ക്ക് സംസാരിച്ചാൽ കുഴപ്പമില്ല എന്ന നിലപാടിലേക്ക് എത്തിയത് വളരെ നല്ലൊരു നിലപാട് തന്നെ ആണെന്ന് പറയാതെ വയ്യ. കുടിലൻ ഫിറോസ്ന്റെ വാക്ക് കേട്ട്, ഇപ്പോഴും നോബിക്കാണ് പുറത്ത് ഏറ്റവും ഫാൻ പവർ ഉണ്ടെന്ന് കരുതിയ സായ് നോബിയെ ആക്രമിക്കാതെ പേടിച്ചു മാറി നടക്കുന്നതും നിലപാട് ഇല്ലായ്‌മ്മ കൊണ്ട് മാത്രമാണ്.

ബിബി ഹൗസിൽ കണ്ടത്

ബിബി ഹൗസിൽ കണ്ടത്

അതേ സായ് എന്ത് കാര്യത്തിനാണ് ഋതു - സൂര്യ എന്നിവരെ വിടാതെ പിന്തുടർന്ന് ആക്രമിച്ചത് എന്നതിനുള്ള ഒറ്റ ഉത്തരമാണ്, തിരിച്ചു പ്രതികരിക്കാത്തവരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുക എന്ന സായ്യുടെ സ്ത്രീവിരുദ്ധ നിലപാട്. പക്ഷെ, ഇന്നലെ ഋതുവിന്റെ വ്യക്തി ജീവിതത്തിൽ കയറി മാന്താൻ പോയ സായ് സാറിനെ ഋതു എടുത്തിട്ട് അലക്കി ഉടുക്കുന്നതാണ് BB പ്രേക്ഷകർ കണ്ടത്.

തെളിയിക്കാൻ

തെളിയിക്കാൻ

‌തന്റെ സ്വപ്നവും ലൈഫും മാത്രം പ്രധാനം ബാക്കി ആരുടെയും ലൈഫിലും വ്യക്തി ജീവിതത്തിലും ഞാൻ കയറി നിരങ്ങും എന്നൊക്കെയുള്ള പ്രഖ്യാപനം മാത്രമാണു സായ് ഇന്നലെ ഋതുവിനോട്‌ അങ്ങോട്ട് പോയി ചൂടായതിലൂടെ തെളിയിക്കാൻ സാധിച്ചത്.എന്ന് മാത്രമേ പറയാനുള്ളൂ.

Recommended Video

cmsvideo
    Bigg boss malayalam season 3 is going to end?
    സിംഹമാണേ എന്ന് പറയണം

    സിംഹമാണേ എന്ന് പറയണം


    സായ് സെർ ശരിക്കും സിംഹമാണ് എന്ന് കരുതുന്ന ഫാൻസിനോട് ഒന്നേ പറയാനുള്ളൂ.. സായ് സെർ സിംഹമാണ്. സായ് സെർ ഒരിക്കൽ മോർണിംഗ് ആക്ടിവിറ്റിയിൽ അഭിനയിച്ചു കാണിച്ചത് പോലെയുള്ള സിംഹം. സിംഹമാണെന്ന് മനസ്സിലാവാൻ "ഇത് സിംഹമാണെ.., സിംഹമാണെ..." എന്ന് പറയണം എന്ന് മാത്രം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+