കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യയ്ക്ക് പിടിവള്ളിയായത് ആ ഒരു കാര്യം... കളികൾ മുൻകൂട്ടി കാണുന്നയാൾ ഇതാണ്.. പക്ഷേ വിന്നറാവുക;കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് സീസൺ ത്രീ ടൈറ്റിൽ ആര് നേടുമെന്നറിയാൻ ഇനി കുറച്ച് നാൾ മാത്രമാണ് ബാക്കി. ഷോ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ബിബി ഹൗസിലെ മത്സരവും കടുക്കുകയാണ്. ആരൊക്കെയാകും ഫൈനലിലേക്ക് പോവുക? മത്സരാർത്ഥികളുടെ പ്രകടനം തന്നെയായിരിക്കും ഇത് നിശ്ചയിക്കുകയെന്ന കാര്യത്തിൽ തർക്കമില്ല.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

അതേസമയം ഇക്കുറി ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആരായിക്കുമെന്നും അത് എന്തുകൊണ്ടാണെന്നും വിശദമാക്കുകയാണ് ഒരു ആരാധകൻ. നിലവിലെ 9 മത്സരാർത്ഥികളെ കുറിച്ചുമുള്ള അനാലിസിസ് ആണ് സൈഫ് മുഹമ്മദ് എന്ന ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം എന്തുകൊണ്ട് വിന്നർ എന്ന് പ്രവചിച്ച താരത്തിന് ടൈറ്റിൽ കിട്ടാൻ സാധ്യതയെന്നതും സെയ്ഫ് കുറിപ്പിൽ വ്യക്തമാക്കുന്നു. പോസ്റ്റ് വായിക്കാം

ഭാഗ്യം കൊണ്ട് മാത്രം

ഭാഗ്യം കൊണ്ട് മാത്രം

നോബി മാർക്കോസ് : ഇപ്പോഴും ബിഗ്‌ബോസ് വീട്ടിൽ ഇദ്ദേഹം തുടരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഈ എൺപത്തിയഞ്ച് ദിവസങ്ങളിൽ യൂണിവേഴ്സിറ്റി ടാസ്കിലും ഊമയായി വാർത്ത വായിച്ചതുമല്ലാതെ ഈ മത്സരാർഥിയുടെ വകയായി വേറൊന്നുമില്ല. കിട്ടിയ ക്യാപ്റ്റൻസിയും മ്യൂച്ചൽ ഫണ്ട് വഴി കിട്ടിയ കോയൻസും അതിലൂടെ ലഭിച്ച ബെസ്ററ് പെർഫോമെർ പട്ടവും. ചുരുക്കത്തിൽ റംസാനും അഡോണിയും അടങ്ങുന്ന ഗ്രൂപ്പ് നോബിയെ ഇതുവരെ ഒളിപ്പിച്ച് കടത്തുകയായിരുന്നു. വീട്ടിലെ പണിയെടുക്കുന്നതിലും വലിയ മടിയനാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. ഇദ്ദേഹത്തെ ഇങ്ങനെ നിർത്തിയിട്ട് വലിയ ഗുണമൊന്നുമില്ലായെന്ന് കരുതിയാവണം ഇന്നലെ ക്യപ്റ്റൻസി ടാസ്കിൽ നിന്ന് മാറ്റ് നിർത്തിയതും അവതാരകനായ മോഹൻലാൽ നേരിട്ട് കിച്ചണിൽ പണിയെടുപ്പിക്കണം എന്ന് നിർദേശിച്ചതും. നിലവിൽ ഏറ്റവും പിറകിൽ നിക്കുന്ന കണ്ടെസ്റ്റാന്റ് നോബി തന്നെയാണ്.

സ്ഥിരത ഇല്ലാത്ത പ്രകടനം

സ്ഥിരത ഇല്ലാത്ത പ്രകടനം

8 - രമ്യ പണിക്കർ : സ്ഥിരതയില്ലാത്ത പ്രകടനമാണ് രമ്യക്ക് വിനയായി തീരുന്നത്. ആദ്യ എവിക്ഷന് ശേഷം തിരിച്ച് വന്ന ദിവസം തന്നെ സജ്‌ന-ഫിറോസുമായി ഏറ്റുമുട്ടി കൈയ്യടികൾ വാങ്ങിയ താരം, സായി റംസാനെതിരെ ഉയർത്തിയ രമ്യയെ കുറിച്ചുള്ള പരാമർശം ശരിയായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു. വാക്കിൽ ബോൾഡാണെന്ന് വരുത്തി തീർക്കുന്നുണ്ടെങ്കിലും തനിക്കെതിരെ വിമർശനമുന്നയിക്കുമ്പോൾ പതറുന്നത് നിത്യ കാഴ്ചയാണ്. കാനനവല്ലി ടാസ്കിൽ മണിക്കുട്ടൻ നിങ്ങളാണെന്റെ അസിസ്റ്റന്റ് എന്ന് പറഞ്ഞിട്ട് കൂടി മനസ്സിലാവാത്ത തരത്തിൽ ടാസ്കിൽ അശ്രദ്ധമായാണ് മത്സരിക്കുന്നതെന്നും മനസ്സിലാവുന്നു. ലാസ്റ്റ് വീക്കിൽ എവിക്ഷനുണ്ടായിരുന്നെങ്കിൽ രമ്യ പുറത്ത് പോവുമായിരുന്നു.

അവസാന ഫൈവിൽ

അവസാന ഫൈവിൽ

7 - റിതു മന്ത്ര :- അവസാന ഫൈവിൽ വരാൻ യോഗ്യതയുള്ള മത്സരാർത്ഥി. അവസാനത്തിൽ ഒരാണും പെണ്ണുമാണെങ്കിൽ അവസാന രണ്ടിൽ എത്തേണ്ടയാൾ (ഡിബലിന്റെ പുറത്ത് പോക്ക് കണക്കിലെടുത്ത്). ശക്തമായ മത്സരാർത്ഥികളോടൊപ്പം പലപ്പോഴും നോമിനേഷനിൽ വന്നെങ്കിലും പുറത്താവാതെ പ്രേക്ഷകരുടെ പിന്തുണയുള്ള മത്സരാർത്ഥി. ആദ്യഘട്ടത്തിൽ പുറത്ത് നല്ല പിന്തുണ കിട്ടുമെന്ന് വ്യക്തിയാണെന്ന് മനസ്സിലാക്കി റംസാനുമായി പ്രണയട്രാക്ക് പിടിക്കാൻ ശ്രമിച്ചത് ഇമേജിന് ബാധിച്ചു. തുടർന്ന് സായിയെയും നോബിയെയും അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നല്ലപോലെ മലയാളം സംസാരിക്കാൻ കഴിയുമെങ്കിലും ഇംഗ്ലീഷ് കൂട്ടിക്കലർത്തുന്നത് അരോചകമാക്കുന്നു. എന്ത് വീഴ്ചകൾ പറ്റിയാലും പറഞ്ഞ് നിൽക്കാനുള്ള കഴിവും, ഇതുവരെ മറ്റുള്ളവരെ ഉപയോഗിക്കുകയല്ലാതെ സ്വയം കരുവായി നിൽക്കാത്തത് കൊണ്ട് ഒറ്റക്ക് കളിക്കാനുള്ള കഴിവുമുള്ള മത്സരാർത്ഥി.

ശക്തനായ മത്സരാർത്ഥി

ശക്തനായ മത്സരാർത്ഥി

6 - റംസാൻ :- പ്രായത്തിന്റെ പ്രസരിപ്പും ഊർജ്ജസ്വലതയും ടാസ്ക്കിലുടനീളം പ്രകടിപ്പിക്കുന്ന ശക്തനായ മത്സരാർത്ഥി. പെരുമാറ്റ ദൂഷ്യത്തിൽ ഏറ്റവും മുന്നിലെന്ന് പറയേണ്ടി വരും. റംസാൻ അവിടെ മാന്യമായി നിൽക്കുന്നത് നോബിയുടെ കൂടെ മാത്രമാണ്. അതും നോബിയുടെ പ്രേക്ഷക പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാവണം. ഭാഗ്യലക്ഷ്യമിക്കെതിരെ സംസാരിച്ചതും, രമ്യക്കെതിരെയുള്ള (സായി പുറത്ത് വിട്ട) ദുരാരോപണവും, റിതു മന്ത്രയോടുള്ള അമിത സ്വാതന്ത്ര്യവും, സായിക്കെതിരെയുള്ള ചെരിപ്പേറും, മണികുട്ടനോടുള്ള അസൂയയും എല്ലാം റംസാന്റെ പ്രേക്ഷക പിന്തുണ വളരെയേറെ കുറച്ചിട്ടുണ്ട്. ആദ്യത്തിൽ അഡോണി-സായി-നോബി-റിതു ഗ്രൂപ്പുകളിലൂടെ നോമിനേഷനിൽ നിന്ന് രക്ഷപെടാൻ സാധിച്ചു. ഇപ്പോൾ ഡയറക്റ്റ് നോമിനേഷനിൽ നിൽക്കുന്നു. നോബി അല്ലെങ്കിൽ റംസാൻ ആയിരിക്കും അവസാന അഞ്ചിൽ സ്ഥാനം പിടിക്കുക.

സൂര്യയ്ക്ക് പിടിവള്ളിയായത്

സൂര്യയ്ക്ക് പിടിവള്ളിയായത്

5 - സൂര്യ :- നോബിയെ പോലെ പ്രകടനത്തിന്റെ കാര്യത്തിൽ ഒന്നുമല്ലാതെ മടങ്ങേണ്ടിയിരുന്ന സൂര്യക്ക് പിടിവള്ളിയാവുന്നത് മണികുട്ടനോടുള്ള പ്രേമനാടകമാണ്. മണിക്കുട്ടൻ സൂര്യയെ നോമിനേറ്റ് ചെയ്തു എന്നല്ലാതെ സൂര്യ നേരെ മണികുട്ടനെതിരെ ആക്രമണങ്ങൾ അഴിച്ച് വിട്ടിട്ടില്ല. മണിക്കുട്ടൻ പുറത്ത് പോയ സമയത്ത് സൂര്യയുടെ പെരുമാറ്റം പ്രേക്ഷകരുടെ ഇടയിൽ പൊളി ഫിറോസിന്റെ 'വ്യാജമെന്ന' ആരോപണത്തെ ശരിവെക്കുന്ന തരത്തിലായിരുന്നു. പ്രേക്ഷകരെ ഏറെ അലോസരപ്പെടുത്തുന്ന ഈ സീസണിലെ ഒരു മത്സരാർത്ഥി സൂര്യയാണ്. ഒരുപാട് നെഗറ്റീവ്‌സുകൾ ഉണ്ടെങ്കിലും റംസാൻ, ഋതുമന്ത്ര, രമ്യ, നോബി എന്നിവരേക്കാൾ പ്രേക്ഷകപിന്തുണയുണ്ടെന്നത് വ്യക്തമാണ്. കൂടാതെ നിരവധി നോമിനേഷനുകളിൽ വന്നു കയറിയതിന്റെ ആത്മവിശ്വാസം കൂടി ഗെയിമിൽ കാണിക്കാനായാൽ സൂര്യ കറുത്ത കുതിരയാവും.

മികച്ച പ്രകടനങ്ങൾ

മികച്ച പ്രകടനങ്ങൾ

4 - അനൂപ് : അവസാന വീക്കുകളിൽ അനൂപിന്റെ പ്രകടനങ്ങൾ മികച്ചതായിരുന്നു. ആദ്യദിവസങ്ങളിൽ ഏത് ഗ്രൂപ്പിൽ നിൽക്കുമെന്ന ആശയകുഴപ്പം മൂലം വീക്ക് കണ്ടെസ്റ്റന്റ് ആയ ഭാഗ്യലക്ഷ്മിയുടെ കൂടെ നിക്കാൻ ശ്രമിച്ചു , ക്യാപ്റ്റൻസി ടാസ്കിൽ റംസാന് അടിയറവ് വെച്ചപ്പോൾ മണികുട്ടന്റെ ഫ്രണ്ട്ഷിപ്പും നഷ്ടമായി. പിന്നീട് റംസാനുമായി തെറ്റുകയും മണിക്കുട്ടനുമായി സൗഹൃദം പുനർസ്ഥാപിക്കുകയും ചെയ്തു. ഇടയിൽ തീർത്തും ആക്ടിവല്ലാത്ത അനൂപിനെയാണ് കാണാനായത്. മണികുട്ടന്റെ പുറത്ത് പോക്ക് അനൂപിന് കൂടുതൽ സ്പേസ് ലഭിക്കുന്നതിന് കാരണമായി. ആ വീക്കിൽ ഒറ്റക്ക് മത്സരിച്ച് അനൂപ് ടാസ്കിൽ മുൻപിലെത്തി. അഡോണിയുടെ പുറത്ത് പോക്കിലൂടെ കിട്ടിയ ക്യാപ്റ്റൻസി നല്ല രീതിയിൽ ചെയ്യുകയും അവസാന വീക്കിൽ വീണ്ടും ക്യാപ്റ്റനാവുകയും ചെയ്തിരിക്കുന്നു. കിട്ടിയ സ്പേസ് നല്ല രീതിയിൽ മുതലാക്കുകയും വീണ്ടും ക്യാപ്റ്റനാവുകയും ചെയ്തു. എല്ലാ കൺടെസ്റ്റന്റുമായും നല്ല ബന്ധം ഉണ്ടാക്കുന്നതിന് അനൂപ് ശ്രമിക്കുന്നുമുണ്ട്. വേറെ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അവസാന അഞ്ചിൽ അനൂപ് ഉണ്ടാവുമെന്നതിൽ തെറ്റൊന്നുമില്ല.

പറയുക അസാധ്യം

പറയുക അസാധ്യം

3 - സായി :- സായി എങ്ങിനെയാണ് മികച്ച കളിക്കാരുടെ നിരയിലേക്ക് എത്തിയതെന്ന് പറയുക അസാധ്യമാണ്. പക്ഷെ പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ സായി രണ്ടോ മൂന്നോ സ്ഥാനത്ത് നിൽക്കുന്നു. ടാസ്കുകളിൽ വലിയ പ്രകടനകളൊന്നുമില്ല. വീട്ടിലെ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾ അത്ര കാര്യക്ഷമമല്ല. മണിക്കുട്ടൻ മുതൽ സൂര്യവരെയുള്ള എല്ലാരുമായും നല്ല തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. സത്യത്തിൽ സഹതാപവും ഭാഗ്യവും സായിയെ പിന്തുണച്ചിട്ടുണ്ട്. കൂട്ടുകാരായ അഡോണിയും റംസാനും സായിക്കെതിരെ കാണിച്ച അസൂയയും അസഹിഷ്ണുതയും സഹതാപത്തിന് കാരണമായിട്ടുണ്ടാവാം. അവസാന അഞ്ചിൽ സായി ഉറപ്പായിട്ടും ഉണ്ടാവും.

ശക്തനായ മത്സരാർത്ഥി

ശക്തനായ മത്സരാർത്ഥി

2 - കിടിലൻ ഫിറോസ് : ബിഗ്‌ബോസ് വീട്ടിലെ ശക്തനായ മത്സരാർത്ഥി. തനിക്ക് ചുറ്റും തന്നെ ആശ്രയിക്കുന്ന ആളുകളെ സൃഷ്ടിച്ച് നിർത്തി അവരെ കൊണ്ട് മറ്റുള്ളവർക്കെതിരെ ഒളിയമ്പുകൾ എയ്യുന്ന മത്സരാർത്ഥി. വാക്ചാതുര്യം കൊണ്ട് അത് പോലുള്ള ടാസ്കുകളിൽ തിളങ്ങി നിൽക്കുന്ന കളിക്കാരൻ. തെറ്റായാലും ശരിയായാലും കളികൾ മുൻകൂട്ടി കാണാനും അതിനനുസരിച്ച് കരുക്കൾ നീക്കാനും കഴിവുള്ളയാൾ. പൊളി ഫിറോസിനെതിരെ നിന്നപ്പോൾ നേടിയ പ്രേക്ഷക പിന്തുണ ഡിമ്പലിനെതിരെ തിരിഞ്ഞപ്പോൾ നഷ്ടമായി. അതേ വിഷയത്തിൽ ഡിംബലിന്റെ ഔദാര്യത്തിൽ വീട്ടിൽ നില്ക്കാൻ താല്പര്യമില്ലയെന്ന സ്വരത്തിൽ പറഞ്ഞത് കൈയ്യടി നേടി. ഡിബലിന്റെ അച്ഛന്റെ നിര്യാണത്തിൽ കാരണക്കാരൻ ഞാനോ എന്നുള്ള കോൺഫെഷൻ റൂമിലെ വിലാപവും ഫിറോസിന്റെ മറക്കാനാവാത്ത ബിഗ്‌ബോസ് നിമിഷങ്ങളാണ്. പറച്ചിലുള്ള ധാർമീകത പ്രവർത്തിയിൽ ഇല്ല എന്നതാണ് ഫിറോസിന്റെ വീക്ക് പോയിന്റ്. പരദൂഷണം പറയരുത് എന്ന് പറഞ്ഞ ആള് തന്നെ നിർത്താതെ പരദൂഷണം പറയുന്ന കാഴ്ച. പറയുന്നത് പലതവണ മാറ്റി പറയുന്നു എന്നതും പ്രശ്നമാണ്. എന്നിരുന്നാലും ഫിറോസ് ആദ്യം പറഞ്ഞത് പോലെ ബിഗ്‌ബോസ് അവസാനത്തിലെത്തി നിക്കുമ്പോൾ ഫിറോസും മണികുട്ടനും തമ്മിലുള്ള മത്സരമായി തീർന്നിരിക്കുന്നു. വിജയിക്കാനുള്ള കരുക്കൾ ഫിറോസ് നിരന്തരം നീക്കികൊണ്ടിരിക്കുന്നു. ഇതുവരെയുള്ള ഗെയിം നോക്കുകയാണെങ്കിൽ 'കൊണ്ടും കൊടുത്തും നിൽക്കുന്ന മത്സരാർത്ഥി' എന്നനിലയിൽ അവസാന രണ്ടിൽ ഫിറോസിന് സ്ഥാനമുണ്ട്.

ടൈറ്റിൽ വിന്നർ

ടൈറ്റിൽ വിന്നർ

1 - മണിക്കുട്ടൻ:- ആരെയും അനുകരിക്കാതെ തന്റേതായ മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നേറുന്ന ബിഗ്‌ബോസിലെ മികച്ച താരം. ടാസ്കുകളിൽ എപ്പോഴും നൂറ് ശതമാനം നൽകാൻ പരിശ്രമിക്കുകയും അതിൽ കൂടുതൽ തവണ വിജയിക്കുകയും ചെയ്ത പ്ലയെർ. എല്ലാ നേരവും ആക്ടീവാകാതെ ആവശ്യമുള്ള നേരത്ത് തന്റെ കാലുകളിൽ പന്ത് എത്തുമ്പോൾ അതിനെ ലക്ഷ്യത്തിലെത്തിക്കാൻ ചടുലതയോടെ നീങ്ങുന്ന കളിക്കാരൻ.

വ്യക്തമായ ധാരണയുള്ള ആൾ

വ്യക്തമായ ധാരണയുള്ള ആൾ

ബന്ധങ്ങൾക്ക് വിലകല്പിക്കുകയും ബന്ധങ്ങൾ ബിഗ്‌ബോസിന് പുറത്തേക്ക് വളരണമെന്നും ആഗ്രഹിക്കുന്ന വ്യക്തി. തന്റെ ശക്തിയും മറ്റുള്ളവരുടെ കുറവുകളും എവിടെ ഉപയോഗിക്കണമെന്ന് വ്യക്തമായ ബോധ്യമുള്ള ആൾ. ടാസ്കുകളിലെയും ഗെയിമിലെയും നിറഞ്ഞാട്ടം മറ്റ് മൽസരാർത്ഥികളേക്കാൾ എത്രെയോ ഇരട്ടി പ്രേക്ഷകപിന്തുണ നേടിയെടുത്ത മത്സരാർത്ഥി. സൂര്യയുടെ പ്രേമനാടകവും, അതിനെ തുടർന്ന് ഇടക്ക് ഗെയിമിൽ നിന്നുള്ള പുറത്ത് പോക്കും മണിക്കുട്ടൻ വിമര്ശനങ്ങലേറ്റ് വാങ്ങാൻ കാരണമായി.

Recommended Video

cmsvideo
ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
ഇതുവരെയുള്ള പ്രകടനം

ഇതുവരെയുള്ള പ്രകടനം

ഇമേജിനെ നല്ല പോലെ ഭയക്കുന്നതും പുറത്തുള്ള പിന്തുണ മനസ്സിലാക്കാനാവാത്തതും മണികുട്ടന്റെ ഗെയിമിനെ ചെറുതായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും വേറെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ BB3 വിജയി മണിക്കുട്ടൻ തന്നെ.

'ഈ 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ..ബിബി ഹൗസിന്റെ ഫ്ലോ പോയി';വൈറൽ കുറിപ്പ്'ഈ 4 വൈൽഡ് കാർഡ് എൻട്രിയും എന്തിനോ വേണ്ടി തിളച്ച സാമ്പാർ..ബിബി ഹൗസിന്റെ ഫ്ലോ പോയി';വൈറൽ കുറിപ്പ്

ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
why manikkuttan will bag bigg boss title and how soorya became strong candidate, fan write up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X