Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷ വണ്ടി ഇടിച്ച് ചാകുമെന്നോ ഗതികേട് കൊണ്ട് ഇല്ലാതാകുമെന്നൊക്കെ പറയേണ്ട കാര്യമെന്താണ്'; സായ് കൃഷ്ണ

dddd

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ദിൽഷ പ്രസന്നൻറെ ഒരു അഭിമുഖം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബിഗ് ബോസ് സീസൺ കഴിഞ്ഞതിന് പിന്നാലെ താൻ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണത്തെ കുറിച്ച് അഭിമുഖത്തിലൂടെ താരം തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല സഹമത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെ കുറിച്ചും അഭിമുഖത്തിൽ താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുട്യൂബർ സായ് കൃഷ്ണ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. വായിക്കാം

ദിൽഷയുടെ ക്വാളറ്റിയാണ് അത് കാണിക്കുന്നത്.

ദിൽഷയുടെ ക്വാളറ്റിയാണ് അത് കാണിക്കുന്നത്.

ദിൽഷയുടേതെന്നല്ല, നിങ്ങൾ ആരുടെ ഫാൻ ആണെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ വിമർശിച്ചാൽ ചെന്നായ് കൂട്ടം പോലെ അവിടെ പോയി കടിച്ച് കീറി തുപ്പി പിടിച്ച് വരുന്ന പരിപാടി നിങ്ങൾ കാണിച്ചാൽ നിങ്ങൾ ആക്രമിക്കുന്ന ആളുകൾക്കും ഫാൻസ് ഉണ്ടല്ലോ, അവരും നിങ്ങളെ കേറി കടിക്കും. ഇവിടുന്നൊരു പ്രവോക്കേഷൻ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരുടെ ഫാനായിട്ടാണോ നിൽക്കുന്നത് അവരുടെ ക്വാളിറ്റി നിങ്ങൾക്ക് കൂടി ഉണ്ടാകേണ്ടതുണ്ട്.

ബിഗ് ബോസിൽ നിന്ന് കളിച്ച ആ വ്യക്തിയെ

ബിഗ് ബോസിൽ നിന്ന് കളിച്ച ആ വ്യക്തിയെ

ഗെയിമിൽ വിജയിച്ചിട്ടും അതിന് നിങ്ങൾക്ക് അർഹതയി്ല്ലെന്ന വിമർശനം ആരേയും വിഷമിപ്പിക്കും. ഒരു ഗെയിമിൽ പോയി വിജയിച്ചിട്ട് ഞങ്ങളുടെ ഔദാര്യത്തിനാണ് ജയിച്ചത് എന്ന് കേൾക്കുമ്പോൾ അത്രയും ദിവസം ബിഗ് ബോസിൽ നിന്ന് കളിച്ച ആ വ്യക്തിയെ ഒന്നുമല്ലാതാക്കുകയാണ് നിങ്ങൾ. ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ട് തന്നെയാണ് താൻ വിജയിച്ചതെന്ന് ദിൽഷ പറയുന്നുണ്ട്. പക്ഷേ എന്നിരുന്നാലും ഞാൻ അതിന് അകത്ത് അനുഭവിച്ച കഷ്ടതകൾ തീർത്തും അവഗണിച്ചുള്ള സംസാരങ്ങൾ വിഷമിപ്പിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. അത് തീർച്ചയായും വിഷമിപ്പിക്കും.

ജനുവിനായിട്ടാണ് ദിൽഷ വിശദീകരിച്ചത്

ജനുവിനായിട്ടാണ് ദിൽഷ വിശദീകരിച്ചത്

റോബിനുമായുള്ള തന്റെ സൗഹൃദം കണ്ട് ഇഷ്ടപ്പെട്ടവരും അല്ലെങ്കിൽ ഞങ്ങളുടെ കോമ്പോ ഇഷ്ടപ്പെടവരുമൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്നാണ് ദിൽഷ പറയുന്നത്. അതൊക്കെ വളരെ ജനുവിനായിട്ടാണ് ദിൽഷ വിശദീകരിച്ചത്. മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ ഞാൻ കളിച്ച് , ഞാൻ ഡിസർവിംഗ് അല്ലെ എന്നൊക്കെ ചോദിച്ചേനെ. ഇതെല്ലാം ആക്സപ്റ്റ് ചെയ്യുന്നിടത്താണ് അവരുടെ വിജയം. അങ്ങനെയുള്ള ഒരാളോട് നിങ്ങളുടെ വിജയം ഔദാര്യത്തിൽ കിട്ടിയതാണെന്ന് പറയുന്നവരാണ് ഭൂലോക തോൽവി.

ലേഡി ബിഗ് ബോസ് എന്ന ടാഗ് ദിൽഷയുടെ കൈയ്യിൽ

ലേഡി ബിഗ് ബോസ് എന്ന ടാഗ് ദിൽഷയുടെ കൈയ്യിൽ

കണ്ണിൽ കണ്ടവര് പറയുന്നത് കേട്ട് വോട്ടിട്ട നിങ്ങളുടെ അവസ്ഥയാണ് ആലോചിക്കുന്നത്. നിങ്ങൾക്കൊന്നും സ്വന്തമായി സ്റ്റാന്റില്ലേ? ഒരാൾ മറ്റൊരാൾക്ക് വേട്ട് ചെയ്യൂവെന്ന് പറയുമ്പോൾ ഓടി പോയി വോട്ട് ചെയ്യുന്നതിനെ ഇഷ്ടം എന്നല്ല പറയുന്നത് കൂലി പണിയെന്നാണ്. വോട്ട് ചെയ്തതിന് ശേഷം കണക്ക് ചോദിക്കുന്നത് വളരെ മോശം പണിയാണ്. ദിൽഷയെ കുറ്റം പറയുന്നവർ ഒരു പരിധി കഴിയുമ്പോൾ നിർത്തും. പക്ഷേ ലേഡി ബിഗ് ബോസ് എന്ന ടാഗ് ദിൽഷയുടെ കൈയ്യിൽ തന്നെയാണ്.

കർമ്മ എന്നത് കറങ്ങി തിരിഞ്ഞ് വരും

കർമ്മ എന്നത് കറങ്ങി തിരിഞ്ഞ് വരും

ദിൽഷ ബിഗ് ബോസ് കളിച്ച് പുറത്തിറങ്ങി വേറെ കുറെ സംഭവങ്ങൾ ഉണ്ടായി അതിന്റെ ബേസിസിൽ വണ്ടി ഇടിച്ച് ചാകുമെന്നോ അല്ലെങ്കിൽ ഗതികേട് കൊണ്ട് തീരെ ഇല്ലാതായി പോകുമെന്നോ പറയുമ്പോ കർമ്മ എന്നത് കറങ്ങി തിരിഞ്ഞ് നിങ്ങളുടെ അടുത്തേക്ക് വരും. നിങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകളാണ് ഇവരൊക്കെ. മൊബൈൽ സ്ക്രീനിലോ ടിവി സ്ക്രീനിലോ നിങ്ങൾ കണ്ട ആളുകൾ മാത്രമാണ് നിങ്ങൾക്ക് അവര്. വോട്ട് കൊടുത്തു ഷോ കണ്ടു എന്നൊരു ഇൻവോൾവ്മെന്റ് മാത്രമാണ് ഉള്ളത്.

 പ്രാകി പറയുന്നത് എന്ത് കാര്യമാണ്

പ്രാകി പറയുന്നത് എന്ത് കാര്യമാണ്

നിങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് വോട്ട് കൊടുത്ത് അവിടെയും പോയി കൊടുത്ത വോട്ടിന് കണക്ക് പറഞ്ഞ് നിങ്ങള് വിചാരിച്ച രീതിയിൽ ആയില്ലെന്നുണ്ടെങ്കിൽ അവിടെ പോയി പ്രാകി പറയുന്നത് എന്ത് കാര്യമാണ്. ദിൽഷ തന്നെയായിരുന്നു ആ സീസണിൽ തനിക്ക് പ്രീയപ്പെട്ട മത്സരാർത്ഥി. എന്നാൽ വിമർശിക്കേണ്ടവ വിമർശിക്കുക തന്നെ ചെയ്യും ', സായ് കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+