'ട്രൂ ലബ് മൈ ഫൂട്ട്'; സത്യം കാലം തെളിയിക്കും;.. കാണുന്നവർ പൊട്ടൻമാരല്ല, വീഡിയോയുമായി ദിൽഷയുടെ സുഹൃത്ത് സൂരജ്
'ട്രൂ ലബ് മൈ ഫൂട്ട്' വരികളോടെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട വരികളെ കുറിച്ചുള്ള വിശദീകരണവും സൂരജ് വീഡിയോയിൽ പറയുന്നുണ്ട്

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ദിൽഷയെ പിന്തുണച്ചതിന് കടുത്ത സൈബർ ആക്രമണം നേരിടേണ്ട വന്നയാളായിരുന്നു താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ സൂരജ് എം നായർ. ഇതിനെ കുറിച്ച് സൂരജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പല യുട്യൂബേഴ്സും അന്ന് തനിക്കെതിരെ രംഗത്തെത്തിയിരുന്നതായി സൂരജ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇവർക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് സൂരജ്. റോബിൻ വിഷയത്തിൽ വിവിധ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സൂരജിന്റെ പ്രതികരണം. 'ട്രൂ ലബ് മൈ ഫൂട്ട്' വരികളോടെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട വരികളെ കുറിച്ചുള്ള വിശദീകരണവും സൂരജ് വീഡിയോയിൽ പറയുന്നുണ്ട്. വായിക്കാം

ട്രൂ ലബ് മൈ ഫൂട്ടെന്ന് പോസ്റ്റ്
'200 ദിവസങ്ങൾക്ക് മുൻപ് ഞാൻ മുൻപൊരു പോസ്റ്റിട്ടിരുന്നു. ട്രൂ ലബ് മൈ ഫൂട്ടെന്ന്. അന്ന് കടുത്ത സൈബർ ആക്രമണമാണ് എനിക്ക് ലഭിച്ചത്. ഇന്നും താൻ അത് അത് വീണ്ടും സ്റ്റോറിയാക്കിയിട്ടുണ്ട്. അന്ന് പറഞ്ഞത് ശരിയാണെന്നുള്ള ഉറച്ച ബോധ്യത്തിൽ തന്നെയാണ് ഞാൻ നിൽക്കുന്നത്. അത് എന്ത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നതൊക്കെ കാലം തെളിയിക്കും. അതുമായി ബന്ധപ്പെട്ട ആളുകൾ അക്കാര്യം തുറന്ന് പറയുകയോ ചെയ്യും. എനിക്ക് നൂറ് ശതമാനം ധാരണയുള്ള കാര്യമാണ് വളരെ പരിമിതമായ വാക്കുകൾ കൊണ്ട് ആരേയും ടാർഗറ്റ് ചെയ്യാതെ ഞാൻ ഇട്ടത്.

റോബിനും തനിക്ക് മെസേജ് അയച്ചിരുന്നു
എന്റെ തോന്നലാണത്. ഞാൻ ആരേയും അപകീർത്തിപ്പെടുത്താനൊന്നുമല്ല സ്റ്റോറിയായി ഇട്ടത്. ഫോട്ടോ വെയ്ക്കുകയോ ഇരട്ട പേര് വെയ്ക്കുകയോ ചെയ്തിട്ടില്ല. എനിക്ക് റോബിനുമായി യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് സോൾവ് ചെയ്തതാണ്. റോബിൻ എൻഗേജ്മെന്റ് കഴിഞ്ഞ ചിത്രങ്ങൾ വാട്സ് ആപ്പ് സ്റ്റോറി കണ്ടപ്പോൾ ഞാൻ ആശംസ അറിയിച്ച് മെസേജ് ഇട്ടിരുന്നു. റോബിനും എനിക്ക് നന്ദി ബ്രദർ എന്ന് മെസേജ് അയച്ചിരുന്നു. എന്നാൽ റോബിൻറെ ഫാൻസും ആർമ്മിയുമൊക്കെ ഞാൻ റോബിനുമായി ഉടക്കാനുളള നീക്കമാണെന്ന് പറഞ്ഞ് വരുന്നുണ്ട്.

റോബിൻ ജീവിതവുമായി മുന്നോട്ട് പോകുന്നു
വ്യാജ ഐഡിയിൽ നിന്ന് വന്ന് പറയുന്നവർക്ക് യാതൊരു മറുപടിയുമില്ല. റോബിനുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ഉടൻ വിവാഹമുണ്ടാകും അവർ അവരുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണ്.ഇതിനിടയിൽ പഴയ ടോപ്പിക്ക് കുത്തിപ്പൊക്കേണ്ട കാര്യമില്ല. മാത്രമല്ല അവരുടെ ജീവിതത്തിൽ താനും സന്തോഷവനാണ്. അവർ എന്ത് തന്നെയായാലും എന്റെ വിഷയമേ ഇല്ല.

യുട്യൂബേഴ്സിന് വിമർശനം
എന്റെ വിഷയം ചില യുട്യബേഴ്സിനോടാണ്. അന്ന് ഇത്തരമൊരു പോസ്റ്റിട്ടപ്പോൾ കടുത്ത സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു തനിക്ക്.പല പ്രശ്നങ്ങൾ ആയിരുന്നു. അന്ന് ഇതിനെ കുറിച്ച് ഞാൻ പറഞ്ഞാൽ ആരും കേൾക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ റോബിനൊപ്പം നിന്ന പലരും പല കാര്യങ്ങളും തുറന്ന് പറഞ്ഞ് വരികയാണ്. റോബിനെ ബാധിക്കുന്നുണ്ടാകും. ആരുടെ ഭാഗത്താണ് സത്യം എന്നതൊന്നും എന്റെ വിഷയമല്ല. എന്നിരുന്നാലും പല കാര്യങ്ങളിലും ഞാൻ അന്ന് ചെയ്തത് ശരിയായിരുന്നുവെന്നത് തെളിവോട് കൂടി ഞാൻ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

വളരെ നീതിമാൻമാരാണെന്ന് അവകാശപ്പെട്ട്
അന്ന് ഞാനെന്റെ ഗട്ട് ഫീലിംഗ് വെച്ചാണ് ഓരോന്ന് പറഞ്ഞത്. എനിക്ക് പലതും കാണുമ്പോൾ തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ മുൻപൊക്കെ പ്രതികരിച്ചിരുന്നത്. പക്ഷേ അതിൽ തന്നെ ഞാൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ ആർക്കെങ്കിലും ലാഭമുണ്ടോ റോബിനും കൂട്ടരും അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇത്തരത്തിൽ പരസ്പരം ആരോപണം ഉയർത്തുന്നത് എന്നതൊന്നും തനിക്ക് ധാരണയുള്ള കാര്യമല്ല. പക്ഷേ പല യുട്യൂബേഴ്സും വളരെ നീതിമാൻമാരാണെന്ന് അവകാശപ്പെട്ട് നിൽക്കുന്നവർ എന്തുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കാത്തത്?

റോബിന് അനുകൂലമായും ദിൽഷയ്ക്ക് എതിരായുമാണ്
ഇവരൊക്കെ ഒരു സമയത്ത് റോബിന് അനുകൂലമായും ദിൽഷയ്ക്ക് എതിരായുമാണ് വീഡിയോ ചെയ്ത് കൊണ്ടിരുന്നത്. ദിൽഷയുടെ ഭാഗത്താണ് ഞാൻ നിന്നത് എന്നത് കൊണ്ട് എനിക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നു. എനിക്കും റോബിനും തമ്മിൽ ഫ്രീക്വൻസി മാച്ചാവാത്ത പ്രശ്നമാണ്. എന്നാൽ റോബിന്റെ തോന്നൽ പല പ്രശ്നങ്ങൾക്കും കാരണം ഞാനാണെന്നാണ്. എന്നാൽ അത് ശരിയല്ല. പല പ്രശ്നങ്ങളും റോബിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

കാണുന്ന ആളുകളെല്ലാം പൊട്ടൻമാരാണെന്ന് വിശ്വസിക്കരുത്
ഈ യുട്യൂബ് ചാനലുകൾ എല്ലാം പറയുന്നതും പ്രവർത്തിക്കും ശരിയാണെന്ന് തോന്നുന്നില്ല. ക്ഷപാതപരമായിട്ടൊന്നുമല്ല ഇവർ വീഡിയോ ചെയ്യുന്നതെന്ന് സാമാന്യ ബോധമുള്ളവർക്ക് കൃത്യമായി മനസിലാകും. കാണുന്ന ആളുകളെല്ലാം പൊട്ടൻമാരാണെന്ന് വിശ്വസിക്കരുത്.












Click it and Unblock the Notifications