• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിൽഷ ചെയ്ത നല്ല കാര്യം അത്.. ലോകത്തുള്ള എല്ലാ നാറികളും അവൾക്ക് നല്ലവൻമാരാണ്'; സൂരജ്

Google Oneindia Malayalam News

കൊച്ചി: ദിൽഷയുടെ ട്രേഡിംഗ് വീഡിയോ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സുഹൃത്ത് സൂരജ്.ദിൽഷ ചെയ്ത നല്ല കാര്യം എന്താണെന്ന് വെച്ചാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് സംസാരിച്ചുവെന്നതാണെന്നും പലരും അങ്ങനെ ചെയ്യാറില്ലെന്നും സൂരജ് പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് സൂരജ് പങ്കിട്ട ഒരു സ്റ്റോറിയെ സംബന്ധിച്ചുള്ള ചർച്ചകളിലും സൂരജ് പ്രതികരിച്ചു. സൂരജിന്റെ വാക്കുകളിലേക്ക്

1

'സെലിബ്രിറ്റികൾ പരസ്യം ചെയ്യും. അവരുടെ ഫോളോവേഴ്സ് അത് കാണും എന്നതാണ്. അത് പക്ഷേ അവിടെ തീരണം. ദിൽഷയൊക്കെ വളർന്ന് വരുന്ന ആർട്ടിസ്റ്റ് ആണ്. എന്നാൽ ധാരാളം ഫാൻ ഫോളോവേഴ്സ് ഉള്ള നിരവധി താരങ്ങൾ ഉണ്ട്. അവർ ഈ ക്രീം ഉപയോഗിക്കൂ, ഓയിൽ ഉപയോഗിക്കൂ, ഓൺലൈൻ റമ്മി കളിക്കൂവെന്നൊക്കെ പരസ്യം ചെയ്യും. ഇങ്ങനെയൊരു പ്രൊഡക്ടുണ്ടെന്ന് അറിയുക. ബ്രെയിൻ ഉപയോഗിക്കാതെ ഇതിന് പുറകിൽ പോയാൽ എന്ത് പറയാനാണ്. 'സെലിബ്രിറ്റികൾ പരസ്യം ചെയ്യും. അവരുടെ ഫോളോവേഴ്സ് അത് കാണും എന്നതാണ്. അത് പക്ഷേ അവിടെ തീരണം. ദിൽഷയൊക്കെ വളർന്ന് വരുന്ന ആർട്ടിസ്റ്റ് ആണ്. എന്നാൽ ധാരാളം ഫാൻ ഫോളോവേഴ്സ് ഉള്ള നിരവധി താരങ്ങൾ ഉണ്ട്. അവർ ഈ ക്രീം ഉപയോഗിക്കൂ, ഓയിൽ ഉപയോഗിക്കൂ, ഓൺലൈൻ റമ്മി കളിക്കൂവെന്നൊക്കെ പരസ്യം ചെയ്യും. ഇങ്ങനെയൊരു പ്രൊഡക്ടുണ്ടെന്ന് അറിയുക. ബ്രെയിൻ ഉപയോഗിക്കാതെ ഇതിന് പുറകിൽ പോയാൽ എന്ത് പറയാനാണ്.

2

ഇതിലൊക്കെ കോമൺസെൻസ് പ്രയോഗിക്കണം. ആരേലും പറയുന്നത് കേട്ട് എടുത്ത് ചാടി എന്തെങ്കിലും ചെയ്താൽ നമ്മുക്ക് സെൻസില്ലെന്നേ ആളുകൾ കരുതുകയുള്ളൂ. ദിൽഷയെ ഞാൻ ന്യായീകരിക്കുന്നില്ല. ശ്രദ്ധിച്ചാലും അവൾക്ക് കൊള്ളാം ഇല്ലെങ്കിലും അവൾക്ക് തന്നെ കൊള്ളാം. ദിൽഷയുടെ സ്വഭാവം എന്താണെന്ന് വെച്ചാൽ ലോകത്തുള്ള എല്ലാ നാറികളും നല്ലവൻമാരാണെന്ന മോഡാണ് അവൾക്ക്. എത്ര പണികൊടുത്താലും അവൾ അത് മറക്കും.

3

ദിൽഷയൊന്നും ഒരിക്കലും എന്നെ ചതിക്കുകയോ കഴുത്തറക്കുകയോ ഇല്ല. കാരണം അവളൊന്നും അങ്ങനെ ഉള്ള ഒരാളല്ല. അങ്ങനെ ചെയ്യുന്നവർ ഒക്കെ വേറെയുണ്ട്. തന്റെ സ്റ്റോറിയുടെ പേരും പറഞ്ഞാണ് അവൾക്കിട്ട് ചൊറിയുന്നത്. ദിലുവിനോട് പറയാനുള്ളത് ദിലു വളരെ ഭാഗ്യം ചെയ്ത കുട്ടിയാണ്. അവളുടെ കാര്യത്തിൽ വളരെ ശുഷ്കാന്തിയുള്ള ആളുകളാണ് ചുറ്റും. അവളെ തെറ്റിൽ കൂടി പോകാൻ അനുവദിക്കില്ല.

4

ബിഗ് ബോസിലെ ദിൽഷയുടെ ഫ്രണ്ടിന്റേയും ബ്രദറിന്റേയും ഒക്കെ ആർമ്മിക്കാരൊക്കെ ദിൽഷ എന്ത് ചെയ്തുവെന്ന് നോക്കി നടക്കുന്നവരാണ്. മനുഷ്യർക്ക് തെറ്റ് സംഭവിക്കും. അത് തിരുത്താനൊക്കെ ചിലർ പുറകെ തന്നെ ഉണ്ടാകുന്നത് നല്ല കാര്യമല്ലേ, സൂരജ് പരിഹസിച്ചു. ചിലരുടെ ഫാമിലി ഗ്രൂപ്പിലൊക്കെ ചർച്ച ദിൽഷയെ കുറിച്ചാണ്. അവന്റെ വീഡിയോയിൽ പറഞ്ഞത് ദിൽഷയുടെ വീഡിയോ ഫാമിലി ഗ്രൂപ്പിൽ വന്നപ്പോളാണ് കണ്ടതെന്നാണ്.

5

വിമർശിക്കാൻ ആളുകൾ ഉണ്ടായാലാണ് നമ്മുക്ക് തെറ്റ് തിരുത്താനുള്ള അവസരം ലഭിക്കുന്നത്. ദിൽഷ ചെയ്ത നല്ല കാര്യം എന്താണെന്ന് വെച്ചാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് സംസാരിച്ചില്ലേ.പലരും അങ്ങനെ ചെയ്യാറില്ല. 'നല്ലവരായ ഉണ്ണികൾ'ക്കെതിരെയൊക്കെ ആരോപണം വന്നിരുന്നു. എന്നാൽ അറ്റൻഷൻ സീക്കിംഗ് എന്ന ഒറ്റ വാക്ക് കൊണ്ട് ആ ആരോപണങ്ങൾ ഒക്കെ ക്ലോസ് ചെയ്യും.

'ദിൽഷ അബദ്ധങ്ങളുടെ കൂമ്പാരം,നല്ല രണ്ടെണ്ണത്തിനെയാണ് ബ്രദറും ഫ്രണ്ടുമാക്കിയത്'; സൂരജ്'ദിൽഷ അബദ്ധങ്ങളുടെ കൂമ്പാരം,നല്ല രണ്ടെണ്ണത്തിനെയാണ് ബ്രദറും ഫ്രണ്ടുമാക്കിയത്'; സൂരജ്

6

ചിലർക്ക് കാറ് വാങ്ങാനും വീട് വാങ്ങാനുമൊക്കെ പൈസ കാണും പക്ഷേ ചാരിറ്റി കൊടുക്കാൻ നാട്ടുകാരുടെ പൈസ വേണം. ഇവൻമാരൊക്കെ എന്തൊക്കെ ചെയ്ത് കഴിഞ്ഞാലും അതിനെ ന്യായീകരിക്കും. അവർ അങ്ങനെ ചെയ്യട്ടെ. പക്ഷെ നമ്മുടെ ഭാഗത്ത് തെറ്റ് സംഭവിച്ചാൽ തീർച്ചയായും നമ്മൾ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ പറയണം. ദിൽഷ ഇപ്പോൾ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നത് അവൾ ചെയ്ത നല്ല കാര്യമാണ്. അതോർത്ത് തനിക്ക് അഭിമാനമുണ്ട്', സൂരജ് പറഞ്ഞു.

'ഇതൊരു പാഠമാണ്, പറയുന്നത് സുഹൃത്ത് എന്ന നിലയിൽ'; ദിൽഷ വിവാദത്തിൽ റോബിൻ രാധാകൃഷ്ണൻ'ഇതൊരു പാഠമാണ്, പറയുന്നത് സുഹൃത്ത് എന്ന നിലയിൽ'; ദിൽഷ വിവാദത്തിൽ റോബിൻ രാധാകൃഷ്ണൻ

3 ലക്ഷം വാങ്ങിയെന്ന് കാണിച്ച് തരാമോ? വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല; തുറന്നടിച്ച് ദിൽഷ3 ലക്ഷം വാങ്ങിയെന്ന് കാണിച്ച് തരാമോ? വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല; തുറന്നടിച്ച് ദിൽഷ

English summary
Bigg Boss Season 4 Fame Dilsha's Friend Sooraj says Dilsha Belives Everybody, And Wont Cheat Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X