ദിൽഷയെ പിന്തുണച്ചവർ എവിടെ? റോബിനെക്കാൾ മുകളിൽ നിന്ന ജാസ്മിൻ, പിന്നീട് സംഭവിച്ചത്

കൊച്ചി: ബിഗ് ബോസ് സീസൺ 5 തുടങ്ങാൻ ഇനി വെറും മൂന്ന് ദിവസം മാത്രമാണ് ബാക്കി ഉള്ളത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇക്കുറിയും മത്സരം പൊടി പാറുമെന്ന കാര്യത്തിൽ തർക്കമില്ലെന്ന സൂചനകളാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ആരൊക്കെയാകും ഇക്കുറി മത്സരാർത്ഥികൾ? പ്രെഡിക്ഷൻ ലിസ്റ്റുകൾ ഒരുപാട് പുറത്ത് വരുന്നുണ്ടെങ്കിലും അന്തിമ പേരുകൾക്കായി 26 വരെ കാത്തിരുന്നേ മതിയാകൂ.
അതിനിടെ കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥി ആരാണ്? കിരീടം ചൂടിയത് ദിൽഷയെങ്കിലും പോൾ റിപ്പോർട്ട് പറയുന്നത് മറ്റൊന്നാണ്. സമ്മർ മീഡിയ പുറത്ത് വിട്ട കമ്മ്യൂണിറ്റി പോളിലെ വിവരങ്ങൾ ഇങ്ങനെ

കുട്ടി അഖിലിനായിരുന്നു
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥി ആരെന്നതായിരുന്നു ചോദ്യം. ഇതിന് റോബിൻ എന്നാണ് 68 ശതമാനം പേരും പോൾ ചെയ്തത്. രണ്ടാമത് വോട്ട് ലഭിച്ചത് ബ്ലസ്ലിക്കാണ് 15 ശതമാനം പേർ. ദിൽഷയ്ക്ക് 6 ശതമനാവും റിയാസ് സലീമിന് 4 ശതമാനവും പേരുടെ പിന്തുണ ലഭിച്ചു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ സമ്മർ മീഡിയ നടത്തിയ പോളിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്നത് കുട്ടി അഖിലിനായിരുന്നു. അന്ന് 51 ശതമാനം പേരായിരുന്നു അഖിലിനെ പിന്തുണച്ചത്.

ജാസ്മിനെ പിന്തുണച്ചത്
റോബിനെ 34 ശതമാനം പേരുടെ പിന്തുണ മാത്രമായിരുന്നു ഉണ്ടായിരുന്നു. എന്നാൽ ഷോ തുടങ്ങി രണ്ട് മാസങ്ങൾക്ക് ശേഷം കുട്ടി അഖിലിനുള്ള പിന്തുണ ഒറ്റയടിക്ക് കുറഞ്ഞ് ഒരു ശതമാനമായി. റോബിനെ പിന്തുണച്ചത് വോട്ട് ചെയ്തത് 86 ശതമാനം പേരായിരുന്നു. ഷോയുടെ തുടക്കത്തിൽ ഏറ്റവും കൂടുതൽ പിന്തുണ ഉണ്ടായിരുന്ന വനിതാ മത്സരാർത്ഥി ജാസ്മിൻ എം മൂസയായിരുന്നു. 49 ശതമാനം ആളുകളായിരുന്നു ജാസ്മിനെ പിന്തുണച്ചത്.

സീസൺ 4 ന്റെ അവസാനമായപ്പോഴേക്കും
നടി ലക്ഷ്മിപ്രിയയ്ക്ക് 22 ശതമാനം പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ബിഗ് ബോസ് സീസൺ 4 വിജയിയായ ദിൽഷയ്ക്ക് തുടക്കത്തിൽ നടി ധന്യ നേരി വർഗീസിനെക്കാൾ പിന്തുണ കുറവായിരുന്നു. ധന്യയ്ക്ക് 12 ശതമാനം പേരുടേയും ദിൽഷയ്ക്ക് 10 ശതമാനം പേരുടേയും പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം സീസൺ 4 ന്റെ അവസാനമായപ്പോഴേക്കും ദിൽഷയുടെ പിന്തുണ കുത്തനെ കൂടി. 84 ശതമാനം പേരായിരുന്നു അന്ന് ദിൽഷയെ പിന്തുണച്ചത്.

ബ്ലസ്ലിയേയും റിയാസിനേയും
ബ്ലസ്ലിയേയും റിയാസിനേയും ലക്ഷ്മിപ്രിയയേയും ദിൽഷയേയും ഉൾപ്പെടുത്തി മികച്ച മത്സരാർത്ഥി ആരെന്ന പോളിലും കൂടുതൽ പിന്തുണ ലഭിച്ചത് ദിൽഷയ്ക്കായിരുന്നു. 56 ശതമാനം പേരായിരുന്നു ദിൽഷയെ അന്ന് പിന്തുണച്ചത്. രണ്ടാമത് ബ്ലസ്ലിയും മൂന്നാമത് ലക്ഷ്മിപ്രിയയും ആയിരുന്നു.
എന്നാൽ ഷോ കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ ദിൽഷയുടെ ജനപിന്തുണ 6 ശതമാനമാണ്. . ഇമേജ് നോക്കാതെ കളിക്കുന്ന മത്സരാർത്ഥി ആരെന്നത് സംബന്ധിച്ച പോളിൽ ഷോയുടെ തുടക്കത്തിൽ റോബിനെക്കാൾ പിന്തുണ ജാസ്മിനായിരുന്നു ഉണ്ടായിരുന്നത്. അന്ന് 56 ശതമാനം ആളായിരുന്നു ജാസ്മിനെ പിന്തുണച്ചത്. എന്നാൽ ഷോ അവസാനിക്കാറയപ്പോൾ ജാസ്മിന്റെ പിന്തുണ കൂറയുകയും റോബിന്റെ പിന്തുണ കുത്തനെ ഉയരുകയും ചെയ്തു.

ഷോയുടെ റേറ്റിംഗ് കുത്തനെ കൂടാറുള്ളതാണ്
ബിഗ് ബോസ് സീസണുകളിൽ ഏറ്റവും മികച്ചത് ഏതെന്ന ചോദ്യത്തിന് അത് സീസൺ 4 ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബിഗ് ബോസ് സീസൺ 5 കാണുമോയെന്ന ചോദ്യത്തിന് പോളിൽ പങ്കെടുത്ത 63 ശതമാനം പേരും ഇല്ലെന്ന അഭിപ്രായമാണ് പങ്കിട്ടത്. 37 ശതമാനം പേർ മാത്രമാണ് കാണും എന്ന അഭിപ്രായം പങ്കിട്ടത്.ബിഗ് ബോസിന്റെ തുടക്കത്തിൽ പൊതുവെ പ്രേക്ഷക പ്രതികരണം ഇത്തരത്തിലുള്ളതാവാറുണ്ട്. എന്നിരുന്നാലും മത്സരം കടുക്കുമ്പോൾ ഷോയുടെ റേറ്റിംഗ് കുത്തനെ കൂടാറുള്ളതാണ്പൊതുവേയുള്ള കാഴ്ച.












Click it and Unblock the Notifications