'എന്തും പബ്ലിസിറ്റി, അത് ബ്രില്യൻസ് അല്ല, ബുൾഷിറ്റ്';കട്ട കലിപ്പിൽ വീണ്ടും ജാസ്മിൻ...ഉന്നം റോബിനോ?
വീണ്ടുമൊരു ക്യൂ ആന്റ് എ സെഷനുമായി ആരാധകർക്ക് മുൻപിലേക്ക് എത്തിരിക്കുകയാണ് ജാസ്മിൻ. ഇതിൽ ചിലർ ചോദിച്ച ചോദ്യങ്ങളും അതിന് ജാസ്മിൻ നൽകിയ മറുപടികളുമാണ് വൈറലാകുന്നത്

കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ മൂസ. ഷോ കഴിഞ്ഞ് ഒരു വർഷം ആകാറായെങ്കിലും ഇപ്പോഴും ജാസ്മിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ജാസ്മിനും തന്റെ വിശേഷങ്ങൾ പങ്കിടാറുണ്ട്.
അതിനിടെ ഇപ്പോഴിതാ വീണ്ടുമൊരു ക്യൂ ആന്റ് എ സെഷനുമായി ആരാധകർക്ക് മുൻപിലേക്ക് എത്തിരിക്കുകയാണ് ജാസ്മിൻ. ഇതിൽ ചിലർ ചോദിച്ച ചോദ്യങ്ങളും അതിന് ജാസ്മിൻ നൽകിയ മറുപടികളുമാണ് വൈറലാകുന്നത്.

ഇൻഫ്ലുവൻസർമാരെ വിശ്വസിക്കരുതെന്ന് ജാസ്മിൻ
ഇൻഫ്ലുവൻസർമാരെ അന്തമായി വിശ്വസിക്കരുതെന്ന് പറഞ്ഞ് കൊണ്ടാണ് ജാസ്മിന്റെ ക്യൂ ആന്റ് എ സെഷൻ തുടങ്ങുന്നത്.
'ചില പൊല്യൂട്ടഡ് ആയിട്ടുള്ള ആളുകൾ ഉണ്ട്. എല്ലാവരുടേയും പ്രശ്നത്തിൽ ഇടപെടുന്ന കുറച്ച് പേർ. എല്ലാവരോടും പറയാനുള്ളത് അന്തമാകാതിരിക്കുക. ഇൻഫ്ലുവൻസർമാർ പറയുന്നതിൽ പൂർണമായും വിശ്വസിക്കാതിരിക്കുക. കാര്യങ്ങൾ നിങ്ങളുടെ ഉണ്ട കണ്ണ് തുറന്ന് കാണാൻ ശ്രമിക്കുക. ഞാനും ഒരു ഇൻഫ്ലുവൻസർ ആണ്. എന്റെ കാര്യം കൂടിയാണ് ഞാൻ പറയുന്നത്', ജാസ്മിൻ പറഞ്ഞു.

പബ്ലിസിറ്റി ഉണ്ടാക്കിയേ തീരു
എന്തുകൊണ്ടാണ് ആളുകൾ സ്റ്റുപിഡ് ആയിട്ടുള്ളവരെ പ്രശസ്തരാക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെ-'ഒന്നാമത്തെ കാര്യം ആരും സ്റ്റുപിഡ് അല്ല. നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും പബ്ലിസിറ്റി എന്നത് പബ്ലിസിറ്റി തന്നെയാണ്. എങ്ങനെയെങ്കിലും പബ്ലിസിറ്റി ഉണ്ടാക്കിയേ തീരു എന്ന് കരുതുന്നവർ നിങ്ങൾ എന്ത് ചെയ്താലും എന്ത് പറഞ്ഞാലും അത് മുതലെടുത്ത് പബ്ലിസ്റ്റിക്ക് ശ്രമിക്കും. അതാണ് യാഥാർത്ഥ്യം.

ലക്ഷ്യം റോബിനോ?
'ചിലർ കരുതുന്നത് അതൊക്ക വലിയ ബ്രില്യൻസ് ആണെന്നാണ് . എന്നാൽ അതൊക്കെ തീർച്ചയായും അട്ടർ ബുൾഷിറ്റ് ആണെന്നാണ് എന്റെ അഭിപ്രായം. ആരാണെങ്കിൽ, അത് ഞാൻ ആണെങ്കിലും അങ്ങനെ തന്നെയാണ്. 50 വോട്ട് കൊടുത്ത് ചട്ടനും പോയി പൊട്ടനും പോയി എന്ന് കരുതുന്ന ആളുകൾ ഉണ്ട്. അവരുടെ സങ്കടവും പരിഗണിക്കേണ്ടതുണ്ട്. 50 വോട്ട് എന്നത് വെറുതെയാണോ? എന്നാൽ കേസ് കൊടുക്കണം പിളളേച്ചാ, എന്നാണ് മറ്റൊരു പോസ്റ്റ്.

രജത് കുമാറിന്റെ വീഡിയോ ആണ് പങ്കിട്ടിരിക്കുന്നത്
ആരാണ് നിങ്ങളുടെ ഹീറോയെന്ന ചോദ്യത്തിന് മൈ ഹീറോ എന്ന് പറഞ്ഞ് മുൻ ബിഗ് ബോസ് സീസൺ മത്സരാർത്ഥി കൂടിയായ രജത് കുമാറിന്റെ വീഡിയോ ആണ് പങ്കിട്ടിരിക്കുന്നത്. അതിൽ 'അസ്ഥാനത്ത് പുറത്തായതിന്റെ വിഷമമാണ്. അത് തനിക്കും ഉണ്ടെന്ന് രജത് കുമാർ പറയുന്നുണ്ട്'. ഇത് ട്രോളാണോ ആരെയെങ്കിലും കുത്തുകയാണോയെന്നെന്നും പക്ഷേ ജാസ്മിൻ വീഡിയോയിൽ വ്യക്തമാക്കുന്നില്ല.

പാലം കടക്കുന്നത് വരെ ടോക്സിക്
നമ്മളെല്ലാവരും ടോക്സിക് ആണെന്നും എല്ലാവരും പരിപൂർണമല്ലെന്നും ജാസ്മിൻ തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അത് തന്നെയാണ് തനിക്കും പരയാനുള്ളതെന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. പാലം കടക്കുന്നത് വരെ ടോക്സിക് പാലം കടന്ന് കഴിഞ്ഞാൽ നെൻമ എന്നും ജാസ്മിൻ പരിഹസിക്കുന്നുണ്ട്. ദൈവമാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. ഇതിനോട് 'മനുഷ്യൻ തങ്ങളെ സൃഷ്ടിച്ചു', എന്ന ഗാനം പങ്കുവെച്ച് കൊണ്ടായിരുന്നു ജാസ്മിന്റെ പരിഹാസം.

ബിഗ് ബോസ് സീസൺ 5 തുടങ്ങാറായി
അടുത്ത ബിഗ് ബോസ് സീസൺ തുടങ്ങാറായി. ഒരു വർഷം കഴിയാറായിട്ടും നിങ്ങൾ എന്തിനാണ് ഇങ്ങനെ നെഗറ്റിവിറ്റി പരത്തുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിനോട് ഞാൻ ബിഗ് ബോസിൽ പോയത് ആന്റി സ്മോക്കിംഗ്, കുല സ്ത്രീ പ്രമോഷനുകൾക്ക് വേണ്ടിയല്ല, എന്തായാലും നനഞ്ഞില്ലേ ഇനി കുളിച്ച് മെഴുകിയിട്ട് കയറാം', എന്ന് ജാസ്മിൻ പ്രതികരിച്ചു.ജാസ്മിന്റെ വർത്തമാനം തനിക്ക് വളരെ ഇഷ്ടമാണെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. അതിന് സിഗരറ്റ് പാക്കറ്റിലൊക്കെ മുന്നറിയിപ്പ് ഉള്ളത് പോലെ മുന്നറിയിപ്പാണ് തനിക്ക് തരാൻ ഉള്ളതെന്നും ഇഷ്ടപ്പെട്ടത് സ്വീകരിച്ച് അനാവശ്യമായത് തള്ളി കളയാമെന്നും ജാസ്മിൻ പറഞ്ഞു.












Click it and Unblock the Notifications