Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകര്‍ കരുതിയത് പോലെയല്ല കാര്യങ്ങള്‍; ആ ചോദ്യത്തിനുള്ള ഉത്തരം നല്‍കി ജാസ്മിന്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ ജനങ്ങള്‍ ഏറ്റെടുത്ത ഷോ ആയിരുന്നു. മത്സരം കഴിഞ്ഞ് നാളുകള്‍ ആയിട്ടും ഇപ്പോഴും ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല,. റോബിന്‍, ജാസ്മിന്‍, ദില്‍ഷ, ബ്ലെസ്ലി എന്നിവരായിരുന്നു ബിഗ്‌ബോസ് സീസണ്‍ 4 ന്റെ ശ്രദ്ധാകേന്ദ്രം. ബിഗ്‌ബോസ് 4ന്റെ വിജയികളായി എത്തുമെന്ന പ്രേക്ഷകര്‍ കരുതിയ 2 പേര്‍ ആയിരുന്നു റോബിനും ജാസ്മിനും.

എന്നാല്‍ ജാസ്മിന്‍ പകുതിയില്‍ വെച്ച് ഷോയില്‍ നിന്ന് പോവുകയും റോബിനെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ആരാധകരുടെ വലിയ പിന്തുണയാണ് ഉള്ളത്. ഇപ്പോള്‍ വീണ്ടും ജാസ്മിന്‍ ചര്‍ച്ചകളില്‍ വന്നിരിക്കുകയാണ്. പ്രേക്ഷകര്‍ നിരന്തരം ചോദിച്ച ഒരു ചോദ്യത്തിന് ജാസ്മിന്‍ ഉത്തരവും പറയുന്നുണ്ട്...

1

തന്റെ ഇന്‍സ്റ്റഗ്രാംസ്റ്റോറിയിലൂടെയാണ് ജാസ്മിന്‍ ആരാധകരുടെ ചോദ്യത്തിന് ഉള്ള ഉത്തരം. നല്ല സമയം എന്ന മൂവിയില്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് ജാസ്മിനോട് ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്നു. ഈ ചോദ്യത്തിന് മറുപടിയാണ് ജാസ്മിന്‍ നല്‍കിയത്. ആ സിനിമയിലെ ഒരു പാട്ടില്‍ ആണ് താന്‍ ഉള്ളതെന്നും സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പാട്ടിലെ ചെറിയൊരു ഭാഗത്തില്‍ മാത്രം ആണ് താന്‍ ഉള്ളതെന്നും അഭിനയം തനിക്ക് പറഞ്ഞ പണിയല്ലെന്നും ജാസ്മിന്‍ പറഞ്ഞു.

2

അതേസമയം ജിമ്മിൽ വർക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സന്തോഷം നിറഞ്ഞിടത്ത് എത്തിയെന്ന് പറഞ്ഞായിരുന്നു ജാസ്മിൻ വീഡിയോ പങ്കുവെച്ചത്. അതുപോലെ ഒരിക്കലും താൻ തിരിച്ചുപോകില്ലെന്ന് പറഞ്ഞ വീട്ടിലേക്ക് ജാസ്മിൻ പോയിരുന്നു. കഴിഞ്ഞദിവസമായിരുന്നു ജാസ്മിൻ പോയത്. കോഴിക്കോട് മുക്കത്ത് ഒരു ജിം ഉദ്ഘാടനം ചെയ്യാൻ പോയപ്പോഴായിരുന്നു ജാസ്മിൻ വീട്ടിലേക്ക് പോയത്‌

3

ജാസ്മിൻ കോഴിക്കോട് വെച്ച് നടത്തിയ പ്രസം​ഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.എനിക്ക് ഒരിക്കലും എന്റെ നാടായ മുക്കത്തേക്ക് പോവണം മെന്നില്ലെന്ന് ഇവിടുന്ന് പോയതിന് ശേഷം പല സ്ഥലത്തും ഞാൻ പറഞ്ഞിരുന്നു. മൂന്ന് നാല് മുൻപ് ഒരു ഇറങ്ങിപ്പോക്ക് നടത്തിയതാണ്. നാണം കെട്ട് പോയതിന് ശേഷം പിന്നെ തിരിച്ച് ഇങ്ങോട്ട് വരൂല വരൂല എന്ന് പലതവണ പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ സത്യം പറയട്ടെ, ഇന്നത്തെ ഈ തിരിച്ചുവരവിൽ ഞാൻ വളരെ സന്തോഷവതിയാണ്.

4

എന്റെ മുന്നിലുള്ള ഈ ജനക്കുട്ടത്തെ നോക്കുമ്പോള്‍ അതില്‍ ഏറ്റവും കൂടുതലും കാണാന്‍ സാധിക്കുന്നത് സ്ത്രീകളെയാണ്. സ്റ്റേജിലേക്ക് നോക്കുമ്പോഴും അങ്ങനെ തന്നെയാണ്. കൂടുതലും സ്ത്രീകളാണ്. വന്ന് ഇറങ്ങിയ സമയത്ത് ചെണ്ട കൊണ്ടിയതും സ്ത്രീകളാണ്. ഞാൻ ഇവിടെ നിന്നു പോവുന്ന സമയത്തൊക്കെ ആണുങ്ങള്‍ മാത്രമാണ് ചെണ്ടകൊട്ടുന്നത്. എന്നാല്‍ തിരിച്ചൊരു മൂന്ന് നാല് കൊല്ലം കഴിഞ്ഞ് ഇവിടേക്ക് മടങ്ങിയെത്തുമ്പോള്‍ ഇത്തരമൊരു മാറ്റം കാണാന്‍ പറ്റിയെന്നുള്ളത് തന്നെ വളരെ സന്തോഷം നല്‍കുന്ന കാര്യം, എന്നാണ് ജാസ്മിൻ പറഞ്ഞത്...

5


ബി​ഗ്ബോസ് പാതിവഴിയിൽ ഉപേക്ഷിച്ചെഹ്കിലും ജാസ്മിന് വലിയ ഫാൻ ബേസ് ആണുള്ളത്. അതുപോലെ തന്നെ ജാസ്മിന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ വലിയതരത്തിൽ വൈറൽ ആവാറുണ്ട്..ഇപ്പോൾ ജാസ്മിൻ തിരികെ ജിമ്മിലെത്തി വർക് ഔട്ട് ആരംഭിച്ചതിന്റെ
ആന്ദത്തിലാണ് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+