'തെണ്ടിത്തരം ചെയ്താൽ ആരായാലും ഞാനത് ചോദിക്കും'..റിയാസിനെ മെൻഷൻ ചെയ്ത് പഴയ വീഡിയോയുമായി ജാസ്മിൻ
ഷോയ്ക്ക് പുറത്ത് വന്നതിന് ശേഷവും താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്.

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ജാസ്മിന്‍. ബിഗ്‌ബോസ് സീസണ്‍ 4 ല്‍ വിജയി ആകുമെന്ന് വരെ ആരാധകര്‍ കരുതിയ വ്യക്തി. എന്നാല്‍ അവസാനം വരെ ജാസ്മിന്‍ ബിഗ്‌ബോസില്‍ തുടര്‍ന്നില്ല.
മത്സരത്തില്‍ നിന്ന് ജാസ്മിന്‍ തന്നെ പുറത്തുവന്നു. ഷോയ്ക്ക് പുറത്ത് വന്നതിന് ശേഷവും താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം ബിഗ്‌ബോസില്‍ ഉണ്ടായിരുന്ന സമയത്ത് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ പങ്കുെവച്ച് എത്തിയിരിക്കുകയാണ്...

ജാസ്മിനും റിയാസും...
ബിഗ്ബോസിലെ നല്ല സുഹൃത്തുക്കൾ ആയിരുന്നു റിയാസ്, ജാസ്മിൻ, നിമിഷ എന്നിവർ പുറത്തുവന്ന ശേഷവും ഇവർ സൗഹൃദം സൂക്ഷിച്ചിരുന്നു. അതേസമയം ഡോ റോബിനുമായി ഇവർ പലപ്പോഴും പ്രശ്നത്തിലായിരുന്നു. ഇപ്പോൾ ജാസ്മിൻ റിയാസിനോട് ബിഗ്ബോസിനകത്ത് പറയുന്നതിന്റെ വീഡിയോ ആണ് ജാസ്മിൻ പങ്കുവെച്ചിരിക്കുന്നത്. റിയാസിനെ മെൻഷൻ ചെയ്തിട്ടുണ്ട്.

തെണ്ടിത്തരം ചെയ്താൽ ഞാന് ചോദിക്കും..
തെണ്ടിത്തരം ചെയ്താൽ ആരായാലും താൻ അത് ചോദിക്കുമെന്നാണ് ജാസ്മിൻ പറയുന്നത്. ഇത്രയേ നിന്നോട് പറയാനുള്ളൂ..കക്കാൻ മാത്രം പഠിച്ചാൽ പോര നിൽക്കാനും പഠിക്കണം. സോ നീ കട്ടോ ബിഗ്‌ബോസ് പറഞ്ഞതാണ്.. അ തുപോലെ നിൽക്കാൻ പഠിക്കണം. അതുപോലെ നിൽക്കാൻ അറിയില്ലെങ്കിൽ കക്കാൻ നിൽക്കരുത്. നിനക്ക് കക്കാൻ അറിയാം പക്ഷേ നിൽക്കാൻ അറിയില്ല എന്നും ജാസ്മിൻ പറയുന്നു. ഇത് റിയാസ് ചിരിച്ചു കൊണ്ടാണ് കേൾക്കുന്നത്...ജാസ്മിൻ പറഞ്ഞത് വിശദമായി തന്നെ വായിക്കാം...

ജാസ്മിൻ അന്ന് പറഞ്ഞത് ഇത്...
തെണ്ടിത്തരം ചെയ്താൽ ആരായാലും ഞാൻ അത് ചോദിക്കും.. ഇത്രയേ നിന്നോട് പറയാനുള്ളൂ..കക്കാൻ മാത്രം പഠിച്ചാൽ പോര നിൽക്കാനും പഠിക്കണം. സോ നീ കട്ടോ ബിഗ്‌ബോസ് പറഞ്ഞതാണ്.. അ തുപോലെ നിൽക്കാൻ പഠിക്കണം. അതുപോലെ നിൽക്കാൻ അറിയില്ലെങ്കിൽ കക്കാൻ നിൽക്കരുത്. നിനക്ക് കക്കാൻ അറിയാം പക്ഷേ നിൽക്കാൻ അറിയില്ല. സോ നെക്സ്റ്റ് ടൈമിൽ അത് ചെയ്യുന്ന സമയത്ത് ഇംപ്രൂവ്. ഡോ റോബിനെ കണ്ടുപഠിക്കൂ. റോബിൻ രണ്ട് പ്രവശ്യം അടിച്ചുമാറ്റിയത് നമ്മൾ ആരും അറിഞ്ഞിട്ടില്ല..ലാസ്റ്റിൽ മാത്രമേ അറിഞ്ഞിട്ടുള്ളൂ..അതാണ് നിൽക്കാൻ പഠിക്കൽ. ചെറിയ രീതയില്‍ ഇംപ്രൂവ് ആയിട്ട് നില്‍ക്കാന്‍ പഠിക്കുക നിനക്ക് പറ്റും 100 % കോണ്‍ഫിഡന്‍സ് ഉണ്ട്. നീ ഓവര്‍ ഡ്രമാറ്റിക്ക്‌പോലെ എനിക്ക് ഓവര്‍കോണ്‍ഫിഡന്‍സ് നിന്നിലുണ്ട്.. സോ ഇംപ്രൂവ് ചെയ്യുക. ഇത് പാഠമായി എടുക്കുക, എന്നാണ് ജാസ്മിൻന്‍ പറയുന്നത്.

ജാസ്മിന്റെ ആരോപണം...
ജാസ്മിന്‍ തന്റെ പട്ടിയുമായി ചേർത്ത് റോബിനെ പറഞ്ഞുവെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ ആരോപണം. ജാസ്മിന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യം കൊടുക്കുന്നത് സ്വന്തം പട്ടിക്കാണ്. ഒരു മൂല്യവും ഇല്ലെന്ന് പറയുന്ന റോബിന്റെ പേര് എന്തിനാണ് ചേർത്തു വെക്കുന്നത്. മൂല്യമുള്ള രണ്ട് വസ്തുകള്‍ അല്ലേ ചേർത്ത് വെക്കേണ്ടത് എന്നും ലക്ഷ്മി പ്രിയ ചോദിച്ചപ്പോള്‍ എന്റെ പട്ടിക്ക് എനിക്ക് മൂല്യമുണ്ട്, എന്നാല്‍ റോബിന് ജീവിതത്തില്‍ യാതൊരു മൂല്യവുമില്ലായെന്നും ജാസ്മിന്‍ പറയുന്നു. നേരത്തെ റോബിനും ബിഗ്ബോസിനകത്തെ വീഡിയോ റോബിൻ പറഞ്ഞിരുന്നു. ജാസ്മിൻ റോബിനെതിരെ പറഞ്ഞ കാര്യം ലക്ഷ്മിപ്രിയ ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സംഭവുമായി ബന്ധപ്പെട്ട് മോഹൻ ലാൽ ചോദിക്കുമ്പോൾ റോബിൻ അതിന് മറുപടി പറയുന്നുമുണ്ട്.
ബിഗ് ബോസിലെ ഏറ്റവും ഫേവറിറ്റ് സീനാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് റോബിന്‍ ഈ രംഗങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

റോബിന്റെ മറുപടി..
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മോഹന്‍ലാല്‍ ഇടപെട്ട് റോബിന്റെ അഭിപ്രായം എന്താണെന്ന് ചോദിക്കുന്നത്. 'ഈ ലോകത്തെ കേവലം ഒരു ചെറിയ കല്ലിന് അതിന്റേതായ മൂല്യമുണ്ട്. കാണുന്ന ആളുടെ കാഴ്ചപ്പാടി അനുസരിച്ചായിരിക്കും അതിന്റെ മൂല്യം മനസ്സിലാക്കാന്‍ സാധിക്കുക. എന്നെ ഇഷ്ടപ്പെടണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം. എന്നാല്‍ അതിന് അനുസരിച്ച് മാറാന്‍ എനിക്കാവില്ല. ഞാന്‍ ഞാനായിട്ട് തന്നെയെ നില്‍ക്കുകയുളളു. ഇവർ പറയുന്നതൊന്നും എന്നെ ബാധിക്കില്ല. കാരണം ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു'- എന്നായിരുന്നു റോബിന്റെ മറുപടി.












Click it and Unblock the Notifications