Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിനും അഖിലും തമ്മില്‍ ഫൈറ്റ്, കാരണം എന്തായിരിക്കും'; 3 ദിവസം ചര്‍ച്ച; തുറന്നുപറഞ്ഞ് കുട്ടി അഖില്‍

ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണ്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് കുട്ടി അഖില്‍. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ച അഖില്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. കോമഡി ഷോകളിലൂടെ അഖിലിന്റെ മുഖം ആളുകള്‍ക്ക് പരിചിതമാണെങ്കിലും ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരുപാട് സിനിമ അവസരങ്ങളും അഖിലിനെ തേടിയെത്തി. അഖില്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം കാക്കിപ്പട തീയേറ്ററില്‍ റിലീസിന് ഒരുങ്ങുകയാണ്.

പുതിയ ചിത്രം

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അഖില്‍ നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഗ് ബോസ് തങ്ങള്‍ക്ക് നല്‍കിയ റീച്ചിനെ കുറിച്ചും സ്വീകാര്യതയെ കുറിച്ചുമാണ് അഖില്‍ സംസാരിച്ചത്. കൂടാതെ താനുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വ്യാജ വാര്‍ത്തകളെ കുറിച്ചും അഖില്‍ മനസു തുറക്കുന്നുണ്ട്. ഫില്‍മിബീറ്റ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

എല്ലായിടത്തും ചര്‍ച്ച വിഷയം.

എല്ലായിടത്തും ചര്‍ച്ച വിഷയം.

ബിഗ് ബോസിന് ഇതിനകം തന്നെ റീച്ചുണ്ട്. സോഷ്യല്‍ മീഡിയ ഇത്തവണ കൂടുതല്‍ ചര്‍ച്ച ചെയ്തു ഓരോ പേരും. ഞാന്‍ കൂടുതല്‍ ഏഷ്യാനെറ്റിലാണ് വന്നിട്ടുള്ളത്. ഏഷ്യാനെറ്റിന്റെ പരിപാടികള്‍ ഒന്നും അധികം യൂട്യൂബില്‍ വന്ന് ചര്‍ച്ച വിഷയം ആകില്ല. ഇത്തവണ ബിഗ് ബോസ്, യൂട്യൂബിലായാലും വേറെ മീഡിയയില്‍ ആയാലും എല്ലായിടത്തും ചര്‍ച്ച വിഷയം.

നമ്മുടെ പേര് വരെ അറിയാം.

നമ്മുടെ പേര് എടുത്ത് എടുത്ത് പറയും. നമ്മളെ അറിയാത്ത ഒരു ഓഡിയന്‍സിന് ഇപ്പോള്‍ നമ്മുടെ പേര് വരെ അറിയാം. നേരത്തെ പേര് അറിയില്ല, ടി വിയില്‍ കോമഡിയിലുള്ള ഒരു പയ്യന്‍. നമ്മുടെ പേര് ഇങ്ങനെ ചര്‍ച്ച ചെയ്യുകയാണ്. ഇന്നൊരു പ്രശ്‌നമുണ്ടാക്കിയാല്‍ മൂന്ന് ദിവസം അതാണ് ചര്‍ച്ച. അഖിലും റോബിനും തമ്മില്‍ എന്തിനായിരിക്കും ഫൈറ്റ് ഉണ്ടായത്, അപ്പോള്‍ അഖില്‍ അഖില്‍ എന്ന പേര് ഇങ്ങനെ വരുകയാണ്.

ഈ പേര് കേട്ടിട്ടാണ്.

അതാണ് ഇതിന്റെ ഏറ്റവും വലിയ ആക്‌സപ്‌റ്റെന്‍സ്. സിനിമയില്‍ ആയാലും സിനിമയിലോട്ട് വിളി വരുന്നതായാലും ഈ പേര് കേട്ടിട്ടാണ്. ഇവര്‍ ചിലപ്പോള്‍ മൊബൈലിലൊക്കെ ഓടിച്ച് വിടുമ്പോഴാണ് ഒരു ചെറിയ കട്ട് ചെയ്ത വീഡിയോയും, നമ്മുടെ പേര് വച്ചിട്ട് എന്തെങ്കിലും ഫേക്ക് വാര്‍ത്തകളും വരുന്നുണ്ടെന്ന് അഖില്‍ പറഞ്ഞു.

ബിഗ് ബോസിന്റ ചര്‍ച്ച

ഇപ്പോള്‍ എന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന് പറഞ്ഞ് വാര്‍ത്ത വന്നു. ഞാന്‍ വേറെ ആരെയോ കല്യാണം കഴിക്കുന്നു എന്ന വാര്‍ത്ത വന്നു. ഇതൊക്കെ നമുക്ക് ഒരു പരിധിവരെ ഗുണമാണ്. ബിഗ് ബോസിന്റ ചര്‍ച്ച തീര്‍ന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു സാധനം വരുന്നത്. അപ്പോള്‍ നമ്മുടെ പേര് വീണ്ടും പറയും.

കല്യാണമോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കുമ്പോള്‍


പലരും ഇതൊക്കെ കേട്ടിട്ട് കല്യാണം എന്നാണ് എന്നൊക്കെ ചോദിക്കും. കല്യാണമോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കുമ്പോള്‍, ആ വാര്‍ത്ത കണ്ടെന്നായിരിക്കും അവര്‍ പറയുക. എന്നാല്‍ ഇവര്‍ തമ്പനൈല്‍ മാത്രമാണ് കാണുന്നുള്ളു. അത് തുറന്ന് എന്താണെന്ന് നോക്കില്ല. അപ്പോള്‍ ഇതാണ് പ്രശ്‌നം.

ഏറ്റവും കൂടുതല്‍ തെറി കേള്‍ക്കുന്നതും

ഞെട്ടും എന്ന വാക്കാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ തെറി കേള്‍ക്കുന്നതും തമ്പനൈല്‍ ഉണ്ടാക്കുന്ന ആള്‍ക്കാരാണ്. ആ ആള്‍ക്കാരെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അഖില്‍ പറയുന്നു. ഇതോടൊപ്പം തനിക്ക് അടുത്ത് സംഭവിച്ച മറ്റൊരു കാര്യവും അഖില്‍ വെളിപ്പെടുത്തി.

റോബിന്‍ സഞ്ചരിച്ച വാഹനം

ഒരു ദിവസം തന്റെ ഫോണില്‍ ഇഷ്ടം പോലെ കോള്‍ വന്നു. സംഭവം, റോബിന്‍ സഞ്ചരിച്ച വാഹനം അടുത്തിടെ അപകടത്തില്‍പ്പെട്ടിരുന്നില്ലേ. ഏതോ ഒരു മീഡിയയില്‍ വന്ന വാര്‍ത്തയില്‍ ആ കാറില്‍ ഞാനും ഉണ്ടായിരുന്നു എന്ന് പറഞ്ഞു, ആ സമയത്ത് ഞാന്‍ ബഹ്‌റൈനില്‍ ഷോ ചെയ്യുകയാണ്. ആ സമയത്ത് എന്നെ വിളിച്ചാല്‍ കിട്ടില്ല.

വാര്‍ത്ത കണ്ട് എല്ലാവരും എന്നെ

ഞാന്‍ ബഹ്‌റൈനിലാണെന്ന് സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്. പിന്നെ രണ്ട് മൂന്ന് ദിവസം എന്റെ ഒരു അറിവും ഉണ്ടായിട്ടില്ലല്ലോ. എന്നെ വിളിച്ചാലും കിട്ടില്ല. ഈ വാര്‍ത്ത കണ്ട് എല്ലാവരും എന്നെ വിളിക്കുന്നുണ്ട്. എന്നാല്‍ എന്നെ ആര്‍ക്കും വിളിച്ചിട്ട് കിട്ടിയതുമില്ല. അപ്പോള്‍ ഇവര്‍ ഉറപ്പിച്ചു. ഞാനും ഇതിലുമുണ്ടെന്ന്.

റോബിന് അപകടം പറ്റിയ വിവരം

പിന്നെ വാട്‌സാപ്പില്‍ മെസേജ് വരാന്‍ തുടങ്ങി. അത് മാത്രമാണ് എനിക്ക് കിട്ടണത്. അഖില്‍ ഓകെ ആണോ, ഓകെ ആണോ എന്നൊക്കെ ചോദിച്ച് മെസേജ് വന്നു. ഞാന്‍ കരുതിയ ബഹ്‌റൈനില്‍ പോയി അവിടെ ഓകെ ആണോ എന്ന്. അങ്ങനെ കുറേ മെസേജ് ആയി. പിന്നീടാണ് ഈ വാര്‍ത്തയുടെ ലിങ്ക് ഞാന്‍ കാണുന്നത്. അത് കണ്ടപ്പോഴാണ് റോബിന് അപകടം പറ്റിയ വിവരം ഞാന്‍ അറിയുന്നത്- അഖില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+