'ആരതി റിയാസിനെതിരെ കേസ് കൊടുക്കും', 'റിയാസിന് ഒന്നും സംഭവിക്കില്ല' '; വിവാദങ്ങളിൽ നിമിഷയുടെ മറുപടി
2 ലക്ഷം വില വരുന്ന ഡിസൈനർ ലെഹങ്കയായിരുന്നു വിവാഹ നിശ്ചയ ചടങ്ങിന് ആരതി പൊടി ധരിച്ചത്
കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റോബിൻറേയും സംരഭകയും നടിയുമായ ആരതിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡിസൈനർ കൂടിയായ ആരതിയുടെ ലെഹങ്കയായിരുന്നു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. അതിമനോഹരമായി ഹാന്റ് വർക്കുകൾ കൊണ്ട് തയ്യാറാക്കിയ ലെഹങ്ക താൻ ഡിസൈൻ ചെയ്തതാണെന്നായിരുന്നു ആരതി പറഞ്ഞത്.

ആരതി ഡിസൈൻ കോപ്പിയടിച്ചതാണെന്ന ആരോപണമായിരുന്നു
എന്നാൽ ആരതി ഡിസൈൻ കോപ്പിയടിച്ചതാണെന്ന ആരോപണമായിരുന്നു ബിഗ് ബോസ് സീസൺ 4 ഫെയിം ആയ റിയാസ് സലീം ഉയർത്തിയത്. തനിക്ക് വേണ്ടി കാസർഗോഡുള്ള ഡിസൈനർ സ്ഥപനം തയ്യാറാക്കിയ ലെഹങ്കയാണ് ആരതി കോപ്പിയടിച്ചതെന്ന് ആരോപിച്ച് യുവതി പങ്കിട്ട വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു റിയാസിന്റെ വിമർശനം. കോപ്പിയടിക്കാം പക്ഷേ ക്രെഡിറ്റ് വെയ്ക്കാനുള്ള മര്യാദ കാണിക്കണമെന്നായിരുന്നു റിയാസ് പറഞ്ഞത്. ആരതിയുടെ പേര് പറയാതെയായിരുന്നു റിയാസിന്റെ വിമർശനം.

മറുപടിയുമായി ആരത് രംഗത്തെത്തി
എന്നാൽ റിയാസ് വീഡിയോ പങ്കിട്ട പിന്നാലെ മറുപടിയുമായി ആരത് രംഗത്തെത്തി. ഫ്രീ പ്രമോഷനാണ് ഇത്തരം ആരോപണങ്ങളിലൂടെ ചിലർ ഉയർത്തുന്നതെന്നും തനിക്കെതിരെ തെറ്റായ ആരോപണം ഉയർത്തിയ റിയാസിനെതിരെ കേസ് കൊടുക്കുമെന്നും ആരതി പറഞ്ഞു. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് ബിഗ് ബോസ് താരമായ നിമിഷ. ആരതി പൊടി റിയാസിനെതിരെ കേസ് കൊടുക്കുമെന്നാണല്ലോ അറിഞ്ഞതെന്ന് ക്യൂ ആന്റ് എ സെഷനിലൂടെ ഒരാൾ ചോദ്യമുയർത്തിയപ്പോഴാണ് നിമിഷയുടെ വിഷയത്തിലെ പ്രതികരണം.

ആരതി-റിയാസ് വിഷയം എന്താണെന്ന്
ആരതി-റിയാസ് വിഷയം എന്താണെന്ന് പൂർണമായി എനിക്കറിയില്ല. പക്ഷേ എനിക്ക് ഒന്ന് പറയാൻ കഴിയും ഞാൻ ഇവിടെ ഉള്ളിടത്തോളം റിയാസിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നായിരുന്നു നിമിഷ പറഞ്ഞു. അതിനിടെ കോപ്പിയടിക്കലും ഇൻസ്പയേഡ് ആകലും രണ്ടാണെന്ന് റിയാസിനെ പഠിപ്പിക്കൂവെന്ന് പറഞ്ഞ് ഒരാൾ അയച്ച മെസേജിനും ചുട്ടമറുപടി നിമിഷ നൽകി.

വസ്ത്ര ഡിസൈനുമായി ബന്ധപ്പെട്ട് ഒരു വിവാദം
'ഒരാളുടെ വസ്ത്ര ഡിസൈനുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടായിട്ടുണ്ടെന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഡിസൈനർ അവകാശപ്പെടുന്നത് അത് അവരുടെ ഡിസൈൻ കോപ്പിയടിച്ചതാണ് എന്നാണ്. ഇൻസ്പയർ ആണെങ്കിൽ അതിന് ക്രെഡിറ്റ് നൽകണമെന്നതാണ് അവർ പറയുന്നത്. എന്തൊക്കെയായാലും ഇതെന്നെ ബാധിക്കുന്ന വിഷയവുമല്ല, ഞാൻ അതിൽ ശ്രദ്ധ കൊടുക്കുന്നുമില്ല.

നിയമത്തെ കുറിച്ച് പഠിപ്പിക്കാൻ വന്നാൽ
പക്ഷേ നിയമം പഠിച്ച തന്നോട് കോപ്പിയും, ഇൻസ്പയറും ഗൂഗിൾ ചെയ്ത് മനസിലാക്കി വാദിക്കാൻ വരരുത്. ലക്ഷങ്ങൾ മുടക്കി മൂന്ന് വർഷത്തോളം നിയമം പഠിച്ച എന്നോട് ഡിസൈൻ നിയമത്തെ കുറിച്ച് പഠിപ്പിക്കാൻ വന്നാൽ അവരെ ഇഡിയറ്റ് എന്നേ ഞാൻ വിളിക്കൂ', നിമിഷ വ്യക്തമാക്കി.

2 ലക്ഷം വില വരുന്ന ഡിസൈനർ ലെഹങ്കയായിരുന്നു
2 ലക്ഷം വില വരുന്ന ഡിസൈനർ ലെഹങ്കയായിരുന്നു വിവാഹ നിശ്ചയ ചടങ്ങിന് ആരതി പൊടി ധരിച്ചത്. ലെഹങ്ക നാല് ദിവസമെടുത്താണ് പൂർത്തിയാക്കിയതെന്നും എത്രയാണ് അതിന്റെ വിലയെന്നും ആരതി തന്നെയാണ് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. രണ്ട് വസ്ത്രം ഡിസൈൻ ചെയ്യാൻ ആലോചിച്ചിരുന്നുവെങ്കിലും സമയം ഇല്ലാത്തതിനാൽ ഒന്ന് മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു.












Click it and Unblock the Notifications