Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതിക്ക് പിന്തുണയുമായി ജാസ്മിൻ, പോസ്റ്റിന് താഴെ കമന്റ്..ഞെട്ടിത്തരിച്ച് ആരാധകർ, മറുപടിയുമായി ആരതിയും

റിയാസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജാസ്മിൻ. എന്നാൽ വിവാദത്തിൽ ആരതിയെ പിന്തുണച്ച് എത്തിയ ജാസ്മിന്റെ കമന്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

 arati-2-1676889291.jpg -Proper

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ ഭാവി വധു ആരതിയുടെ ലെഹങ്കയെ ചൊല്ലിയുള്ള വിവാദത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ആരോപണം ഉയർത്തിയ ജസാഷ് ഡിസൈനർ സ്ഥപനം. ആരതി തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചാണ് ലെഹങ്ക തയ്യാറാക്കിയതെന്നായിരുന്നു ജസാഷ് ആദ്യം ആരോപണം ഉയർത്തിയത്. എന്നാൽ തങ്ങൾ തെറ്റിധരിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി അവർ വിശദീകരണ കുറിപ്പും പങ്കിട്ടു.

എന്നാൽ തനിക്കെതിരെ ഉയർത്തിയ വ്യാജ ആരോപണത്തിൽ തീർച്ചയായും സ്ഥാപനം നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് ആരതി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ ആരതി പോസ്റ്റും പങ്കിട്ടു. നിരവധി പേരാണ് ആരതിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ ആരതിയുടെ പോസ്റ്റിന് താഴെ ബിഗ് ബോസ് താരമായിരുന്ന ജാസ്മിനും കമന്റ് ചെയ്തിട്ടുണ്ട്.ജാസ്മിന്റെ കമന്റ് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.

ആരതിയുടെ ലെഹങ്ക കോപ്പിയടിച്ചതാണെന്ന്

ആരതിയുടെ ലെഹങ്ക കോപ്പിയടിച്ചതാണെന്ന്

വിവാഹ നിശ്ചയത്തിന് ആരതി ഉപയോഗിച്ച ലെഹങ്കയുടെ ഡിസൈനിന് തങ്ങളുടെ ഡിസൈനുമായി വളരെ അധികം സാമ്യം ഉണ്ടെന്നായിരുന്നു ജെസാഷിന്റെ ആരോപണം. ജെസാഷ് തയ്യാറാക്കിയ ലെഹങ്ക ഉപയോഗിച്ച യുവതിയുടെ പോസ്റ്റ് പങ്കുവെച്ച് റിയാസ് രംഗത്തെത്തിയതോടെയാണ് വിവാദം കടുത്തത്. എന്നാൽ വൈകാതെ തന്നെ തങ്ങൾ തെറ്റിധരിച്ചതാണെന്നും ആരതിയുടേയും തങ്ങളുടേയും ഡിസൈൻ വ്യത്യാസമുണ്ടെന്നും ജെസാഷ് വിശദീകരിച്ചു.

ആരതി ഒരു സെലിബ്രിറ്റിയാണെന്ന് അറിയില്ലായിരുന്നു

ആരതി ഒരു സെലിബ്രിറ്റിയാണെന്ന് അറിയില്ലായിരുന്നു


ആരതി ഒരു സെലിബ്രിറ്റിയാണെന്ന് അറിയില്ലായിരുന്നുവെന്നും പലരും തങ്ങളെ സാമ്യം ചൂണ്ടിക്കാണിച്ച് ടാഗ് ചെയ്തപ്പോൾ തെറ്റിധരിക്കപ്പെട്ടതാണെന്നും ജെസാഷ് പറഞ്ഞു. എന്നാൽ വ്യാജ ആരോപണം ഉന്നയിച്ചവർ നിയമനടപടി നേരിടാൻ തയ്യാറായിക്കോയെന്ന നിലപാടാണ് തന്റെ പുതിയ പോസ്റ്റിലൂടെ ആരതി വ്യക്തമാക്കിയത്. സ്ഥാപനത്തിനെതിരെ മാത്രമല്ല അതിനെ പിന്തുണച്ചയാൾക്കെതിരെയും താൻ കേസ് കൊടുക്കും.റിയാസിന്റെ പേര് പറയാതെ ആരതി വ്യക്തമാക്കി. ആരോപണം ഉയർത്തിയവർ തന്റെ പരിശ്രമത്തേയും കഠിനാധ്വാനത്തേയും ആണ് ഇകഴ്ത്തിയതെന്നും ആരതി പറഞ്ഞു.

ജാസ്മിൻ കമന്റുമായി എത്തിയത്

ജാസ്മിൻ കമന്റുമായി എത്തിയത്


ഈ പോസ്റ്റിന് താഴെയാണ് ജാസ്മിൻ കമന്റുമായി എത്തിയത്.ഗേൾ, ഡ്രസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒടുവിൽ അവസാനിച്ചതിൽ ഏറെ സന്തോഷമുണ്ട്, മാത്രമല്ല ലെഹങ്ക കിടിലമായിരുന്നു', എന്നാണ് ജാസ്മിൻ കുറിച്ചത്. അതേസമയം ജാസ്മിന് ആരതി മറുപടി നൽകി. ലൗ ഇമോജിയോട് കൂടി താങ്ക്യൂ എന്നായിരുന്നു ആരതി കുറിച്ചത്. എന്നാൽ റിയാസിനെ തള്ളി വിഷയത്തിൽ ജാസ്മിൻ ആരതിയെ പിന്തുണച്ചതിന്റെ അമ്പരപ്പിലാണ് ആരാധകർ.

ആരതിയെ ഫോളോ ചെയ്തോളൂ കോട്ടോ

ആരതിയെ ഫോളോ ചെയ്തോളൂ കോട്ടോ


ചാറ്റ് മാറിപ്പോയോ ജാസ്മിൻ, ജാസ്മിന് എന്താണ് സംഭവിച്ചത്, ആരതിയെ ഫോളോ ചെയ്യുന്നില്ലെങ്കിലും കൃത്യമായി കാര്യങ്ങളൊക്കെ അറിയുന്നുണ്ടല്ലേ, വേണമെങ്കിൽ ആരതിയെ ഫോളോ ചെയ്തോളൂ കോട്ടോ', എന്നിങ്ങനെ പോകുകയാണ് കമന്റുകൾ. അതേസമയം ഇപ്പോഴത്തെ വിവാദത്തിൽ കടുത്ത വിമർശനമാണ് റിയാസിനെതിരെ ആരാധകർ ഉയർത്തുന്നത്. ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഇതൊന്നും അവസാനിപ്പിക്കാറായില്ലേയെന്നാണ് ചിലർ ചോദിച്ചത്.

വ്യാജ ആരോപണങ്ങൾ ഉയർത്തിയതിനും

വ്യാജ ആരോപണങ്ങൾ ഉയർത്തിയതിനും

തീർച്ചയായും മാനസികമായി വേദനിപ്പിച്ചതിനും വ്യാജ ആരോപണങ്ങൾ ഉയർത്തിയതിനും നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ചിലർ പറഞ്ഞത്. റോബിനോടുള്ള ദേഷ്യം എന്തിനാണ് ആരതിയോട് തീർക്കുന്നതെന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.മനപ്പൂർവ്വം പബ്ലിസിറ്റി കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഇത്തരത്തിലൊരു വിവാദം കുത്തിപ്പൊക്കിയതെന്നും ചിലർ പറയുന്നു.

ജാസ്മിന് ആരതി നൽകിയ മറുപടിയേയും

ജാസ്മിന് ആരതി നൽകിയ മറുപടിയേയും


ജാസ്മിന് ആരതി നൽകിയ മറുപടിയേയും ആരാധകർ പുകഴ്ത്തി. ജാസ്മിനെ പോലൊരാൾ പ്രതികരിച്ചാൽ തങ്ങളായിരുന്നെങ്കിൽ വളരെ മോശമായി തന്നെ പ്രതികരിച്ചേനെയെന്നും അതേസമയം ആരതിയുടെ പ്രതികരണമാണ് അവരെ നിങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നതെന്നും ആരാധകർ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+