'റിയാസിനേയും ആരോപണം ഉയർത്തിയ സ്ഥാപനത്തേയും വെറുതെ വിടില്ല,കേസിനൊരുങ്ങു';കലിപ്പിൽ ആരതി പൊടി, മറുപടി

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന്റെ ഭാവി വധുവായ ആരതി പൊടിക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു കോപ്പിയടി ആരോപണം ഉയർന്നത്. ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്കയുടെ ഡിസൈനിനെ ചൊല്ലിയായിരുന്നു ആരോപണം. താനാണ് വസ്ത്രം ഡിസൈൻ ചെയ്തതെന്ന് ആരതി പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ഡിസൈൻ ആരതി കോപ്പിയടിക്കുകയായിരുന്നുവെന്നാണ് ജെസാഷ് എന്ന ഡിസൈനർ സ്ഥാപനം അവകാശപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന ജെസാഷിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്ക് വെച്ച് ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസ് കൂടി രംഗത്തെത്തിയതോടെ വിവാദം കനത്തു.

ആരതിയുടെ ഡിസൈൻ അവരുടേത് തന്നെയാണെന്ന്
എന്നാൽ ഇക്കാര്യത്തിൽ പിന്നീട് വിശദീകരണവുമായി ജെസാഷ് സ്റ്റുഡിയോ രംഗത്തെത്തി. തങ്ങൾക്ക് തെറ്റ് പറ്റിയതാണെന്നും ആരതിയോട് ക്ഷമ ചോദിക്കുന്നുവെന്നുമാണ് ജെസാഷ് വ്യക്തമാക്കിയത്. ആരതിയുടെ ഡിസൈൻ അവരുടേത് തന്നെയാണെന്നും ജെസാഷ് വിശദീകരിച്ചു. എന്നാൽ തനിക്കെതിരെ അനാവശ്യ ആരോപണം ഉയർത്തിയതിൽ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നാണ് ഇപ്പോൾ ആരതി വ്യക്തമാക്കുന്നത്.

രണ്ട് ലക്ഷത്തോളം വില വരുന്നതാണ് ലെഹങ്ക
വിവാഹ നിശ്ചയത്തിൽ ആരതിയുടെ വസ്ത്രം വലിയ ചർച്ചയായിരുന്നു. ഫാഷൻ ഡിസൈനറായ താൻ തന്നെയാണ് നാല് ദിവസം കൊണ്ട് വസ്ത്രം പൂർത്തിയാക്കിയതെന്നും തന്റെ ഡിസൈൻ ആണ് ഇതെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം വില വരുന്നതാണ് ലെഹങ്ക. അതേസമയം നിശ്ചയ ചിത്രങ്ങൾ വൈറലായതോടെയാണ് ജെസാഷ് എന്ന സ്ഥാപനം തങ്ങളുടെ ഡിസൈനാണ് ആരതി പകർത്തിയതെന്ന് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. നിരവധി പേർ തങ്ങളെ ടാഗ് ചെയ്ത് ചിത്രങ്ങൾ പങ്കുവെച്ചതിനാലാണ് പ്രതികരിച്ചതെന്നും ജെസാഷ് വ്യക്തമാക്കി.

വലിയ പരിഹാസമായിരുന്നു റിയാസ് ഉയർത്തിയത്
അതേസമയം ജെസാഷിന്റെ വീഡിയോ പങ്കുവെച്ച് വലിയ പരിഹാസമായിരുന്നു റിയാസ് ഉയർത്തിയത്. മറ്റൊരാളുടെ വർക്ക് കോപ്പിയടിക്കുന്നുണ്ടെങ്കിൽ ഒരു ക്രെഡിറ്റ് എങ്കിലും വെയ്ക്കൂവെന്നായിരുന്നു റിയാസ് കുറിച്ചത്. ആരതിയുടെ പേര് പറയാതെയായിരുന്നു വിമർശനം. എന്നാൽ തനിക്കെതിരെ തെറ്റായ ആരോപണം ഉയർത്തിയ റിയാസിനെതിരേയും ജെസാഷിനെതിരേയും നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു.

തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് വിശദമാക്കി
അതിനിടെ തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് വിശദമാക്കി ജെസാഷ് വീണ്ടും രംഗത്തെത്തി. പലരും പറഞ്ഞതിനാൽ തങ്ങളും തെറ്റിധരിച്ച് പോയെന്നും വിവാഹ നിശ്ചയ ദിവസം ആരതിയെ വിഷമിപ്പിച്ചതിൽ ഖേദിക്കുന്നുവെന്നും ജെസാഷ് പറഞ്ഞു. ഡിസൈൻ ആരതിയുടേത് തന്നെയാണ്. അവർ വലിയ സെലിബ്രിറ്റിയാണെന്ന് അറിയില്ല. മാത്രമല്ല റിയാസ് സലീമിനേയും തങ്ങൾക്ക് അറിയില്ലെന്നും അവർ വ്യക്തമാക്കി. നിരവധി വ്യാജ അക്കൗണ്ടുകളിൽ നിന്നും കടുത്ത സൈബർ അധിക്ഷേപങ്ങളും തങ്ങൾക്ക് എതിരെ ഉയരുന്നുണ്ടെന്നും അവർ പറഞ്ഞു.

നിയമനടപടി നേരിടാൻ തയ്യാറായിക്കോ
എന്നാൽ വിശദീകരണ കുറിപ്പിന് പിന്നാലെ ജെസാഷിനും റിയാസിനുമെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ആരതി. ക്ഷമ പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ലെന്നും നിയമനടപടി നേരിടാൻ തയ്യാറായിക്കോവെന്നുമായിരുന്നു ആരതിയുടെ പ്രതികരണം. ആരതിയുടെ പോസ്റ്റ് ഇങ്ങനെ-
'ആരേയും വ്യക്തിപരമായി പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം ആരേയും വേദനിപ്പാനോ അവരുടെ ജോലിയെ തന്നെ നശിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തനിക്കെതിരെ വ്യാജ ആരോപണത്തിൽ തീർച്ചയായും നിങ്ങൾക്കെതിരെ കേസ് കൊടുക്കും. അതിനെ പിന്തുണച്ച ആൾക്കെതിരേയും', ആരതി പറഞ്ഞു.

പരിശ്രനത്തേയും കഠിനാധ്വാനത്തേയും അപമാനിച്ചെന്ന് ആരതി
'നിങ്ങൾ എന്നെ സെലിബ്രിറ്റിയെന്നാണ് മെൻഷൻ ചെയ്തത്. എന്നാൽ സെലിബ്രിറ്റി എന്നതല്ല ഇവിടുത്തെ വിഷയം. എന്റെ ജോലിയേയും കഠിനാധ്വാനത്തേയുമാണ് നിങ്ങൾ ഇവിടെ നിങ്ങൾ എന്റെ പരിശ്രമത്തെയും കഠിനാധ്വാനത്തെയും അപമാനിച്ചു. അടുത്ത തവണയെങ്കിലും ഒരു പോസ്റ്റിടുമ്പോൾ കാര്യങ്ങൾ സത്യമാണോ കള്ളമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തി ചെയ്യാൻ ശ്രമിക്കൂ', ആരതി വ്യക്തമാക്കി.












Click it and Unblock the Notifications