'മേക്കപ്പിടാത്ത മുഖം ഇതാണ്, ഇനി എന്തിന് മേക്കപ്പിടുന്നവെന്നല്ലേ, കാരണം ഇതാ'; വായടപ്പിച്ച് റിയാസ്
റിയാസിന്റെ വസ്ത്രധാരണവും മേയ്ക്കപ്പ് ചെയ്യുന്ന രീതികളുമൊക്കെയാണ് പലപ്പോഴും ആളുകൾ പരിഹസിക്കാറുള്ളത്. ഇതിനാണ് റിയാസിന്റെ മറുപടി.

കൊച്ചി: ബിഗ് ബോസ് സീസൺ 4 ഷോയുടെ ഗതിയെ തന്നെ മാറ്റി മറിച്ച താരമായിരുന്നു റിയാസ് സലീം. റിയാസിന്റെ ഫെമിനിസ്റ്റ്, എൽജിബിടിക്യൂ നിലപാടുകൾക്ക് വലിയ കൈയ്യടിയായിരുന്നു ഒരു വിഭാഗം ആരാധകരിൽ നിന്നും ലഭിച്ചത്.
ഷോയുടെ അകത്ത് മാത്രമല്ല പുറത്തും ഇത്തരത്തിൽ പുരോഗമനപരമായ നിലപാടുകൾ തന്നെയാണ് താരം പങ്കുവെയ്ക്കാറുള്ളത്. ഇത് അത്ര പെട്ടെന്ന് ദഹിക്കാത്ത മലയാളികൾ റിയാസിനെതിരെ കടുത്ത സൈബര അധിക്ഷേപവും നടത്താറുണ്ട്. റിയാസിന്റെ വസ്ത്രധാരണവും മേയ്ക്കപ്പ് ചെയ്യുന്ന രീതികളുമൊക്കെയാണ് പലപ്പോഴും ആളുകൾ പരിഹസിക്കാറുള്ളത്. ഇതിന് പലപ്പോഴായി റിയാസ് ചുട്ടമറുപടിയും നൽകാറുണ്ട്.

മേക്കപ്പിടാത്ത മുഖം പങ്കുവെച്ച് റിയാസ്
ഇപ്പോഴിതാ മേയ്ക്കപ്പിനെ കുറിച്ച് ആവർത്തിച്ചുള്ള പരിഹാസങ്ങൾക്ക് വീണ്ടും മറുപടി നൽകുകയാണ് റിയാസ്. ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് മേയ്ക്കപ്പ് ഇടുന്നതെന്നുള്ള വിമർശനങ്ങളുടെ വായടപ്പിച്ചാണ് റിയാസിന്റെ മറുപടി. ഒപ്പം തന്റെ മേക്കപ്പിടാത്ത മുഖവും റിയാസ് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഞാൻ ഭംംഗിയുണ്ടെന്ന് തന്നെയാണ്
വീഡിയോ പങ്കിട്ട് റിയാസ് പറയുന്ന വാക്കുകൾ ഇങ്ങനെ-'എന്റെ ചർമ്മത്തിൽ അൺകംഫർട്ടബിൾ ആയതിനാലും ഇൻസെക്യൂയർ എന്ന് തോന്നുന്നതിനാലുമാണ് ഞാൻ മേക്കപ്പ് ധരിക്കുന്നതെന്ന് പറയുന്നവർക്കുള്ള മറുപടിയാണിത്. ഒരു ആർട്ടിഫിഷ്യൽ ലൈറ്റും മേക്കപ്പും ഒന്നുമില്ലാത്ത എന്റെ മുഖമാണ് ഞാൻ ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ കാണിക്കുന്നത്. എന്റെ ചർമ്മത്തിൽ ധാരാളം ഇംപെർഫെക്ഷൻസ് ഉണ്ട്. അതൊക്കെ അംഗീകരിച്ച് കൊണ്ട് തന്നെ പറയട്ടെ, ഞാൻ ഭംംഗിയുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവരും മനസിലാക്കേണ്ട കാര്യം ഇംപെർഫെക്ഷൻ എന്നൊരു വാക്ക് തന്നെ യഥാർത്ഥത്തിൽ ഇല്ലെന്നതാണ്.

എന്തിനാണ് ഞാൻ നിങ്ങൾക്ക് മറുപടി നൽകേണ്ടത്
ഇംപെർഫെക്ട് എന്നത് വായിക്കു, അത് പറയുന്നത് തന്നെ ഐ ആം പെർഫെക്ട് എന്നാണ് (imperfect-im perfect). എന്നിരുന്നാലും ഞാൻ എന്തിനാണ് മുഖത്ത് മേക്കപ്പ് ധരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?, റിയാസ് ചോദിച്ചു. ഒരൽപ്പം കാത്ത് നിന്നതിന് ശേഷമാണ് റിയാസ് തുടർന്നത്. 'എന്റെ മുഖത്ത് ഞാൻ പണം കൊടുത്ത് വാങ്ങുന്ന മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്നതിന് എന്തിനാണ് ഞാൻ നിങ്ങൾക്ക് മറുപടി നൽകേണ്ടത്', എന്നായിരുന്നു റിയാസിന്റെ ചോദ്യം. താത്പര്യം ഇല്ലെങ്കിൽ നിങ്ങൾക്ക് പോകാമെന്നും റിയാസ് പറയുന്നു.

റിയാസിനെ അഭിനന്ദിച്ച് നിരവധി പേർ
അതേസമയം റിയാസിന്റെ വീഡിയോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. തീർച്ചയായും റിയാസ് നിങ്ങൾ ആർക്കും മറുപടി കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു പലരും കുറിച്ചത്. വിമർശനങ്ങളെ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയണമെന്നും ചിലർ പറയുന്നു. മേക്കപ്പ് ഇഷ്ടമായതിനാലാണ് അത് ധരിക്കുന്നതെന്ന് എന്താണ് ഇക്കൂട്ടർ മനസിലാക്കാത്തതെന്നായിരുന്നു പിന്തുണച്ച് കൊണ്ട് മറ്റ് ചിലർ കുറിച്ചത്.

റിയാസിൻറെ നിലപാടും മറുപടികളും
നിങ്ങളുടെ ഗ്ലോയിംഗ് സ്കിന്നോ മെയ്ക്കപ്പോ ഒന്നുമല്ല നിങ്ങളെ സുന്ദരനാക്കുന്നതെന്നും നിങ്ങളുടെ നിലപാടുകളും കാണികളെ അഡ്രസ് ചെയ്യുന്ന രീതിയും ചില ചോദ്യങ്ങളോടുള്ള മറുപടികളുമാണ്', എന്നായിരുന്നു മറ്റൊരു കമന്റ്.

പറയുന്നത് പ്രവർത്തിക്കൂ
അതേസമയം റിയാസിനെ വിമർശിച്ചും ചില കമന്റുകൾ ഉണ്ട്. റിയാസിന്റേത് ഇരട്ടത്താപ്പാണെന്നായിരുന്നു ഒരാൾ കുറിച്ചത്. 'നിങ്ങൾ മേയ്ക്കപ്പ് ധരിക്കുന്നത് കൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ പൊളിറ്റിക്കൽ കറക്ടനസിനെ കുറിച്ച് പ്രസംഗിക്കാൻ വരരുത്. കാരണം, കറുത്ത / വെളുത്ത ചർമ്മത്തെ കുറിച്ച് സംസാരിച്ച ആളുകളിൽ ഒരാളാണ് നിങ്ങൾ. മേക്കപ്പ് ചെയ്യാൻ വളരെ അധികം ഇഷ്ടമാണെങ്കിൽ എന്തുകൊണ്ട് ഡാർക്ക് ടോൺ ചെയ്ത് കൂട? അങ്ങനെ നിങ്ങൾ പരിപാടികളിൽ പങ്കെടുക്കാൻ പോയാൽ തീർച്ചയായും നിങ്ങളെ വളരെ മോശം ഭാവത്തോടെയാകും അവർ ഉറ്റുനോക്കുക. ദയവ് ചെയ്ത് പറയുന്ന കാര്യം പിന്തുടരുക. ഇല്ലെങ്കിൽ നിങ്ങൾ ഒരു ഹിപ്പോക്രാറ്റാണ്', എന്നായിരുന്നു ഒരാളുടെ പ്രതികരണം.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications